കാഞ്ഞങ്ങാട്: പനി ബാധിച്ച് ഒന്‍പതുവയസുകാരന്‍ മരിച്ചു. കാഞ്ഞങ്ങാട് ലക്ഷ്മി നഗര്‍ സ്വദേശി വിനോദിന്റെയും സൗമ്യയുടേയും മകന്‍ റയാനാണ് ചെന്നൈയില്‍ വച്ച് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് മരണപ്പെട്ടത്. ഐ.ടി കമ്പിനിയില്‍ ജോലിചെയ്യുന്ന വിനോദ് കുടുംബസമേതം ചെന്നൈയിലാണ് താമസം. ബുധനാഴ്ച രാത്രി മൃതദേഹം നാട്ടിലെത്തിച്ചു. ജില്ലാശുപത്രിക്ക് സമീപത്തെ സമുദായ ശ്മശാനത്തില്‍ സംസ്‌കരിച്ചു. പത്താംക്ലാസുകാരന്‍ ആരുഷ് സഹോദരനാണ്.