ഗ്രീൻവാലി അക്കാദമിയെ ഉപയോഗിച്ചത് ആയുധ പരിശീലനത്തിന്; താഴിട്ട് പൂട്ടി എൻ.ഐ.എ. പോപ്പുലർ ഫ്രണ്ട് പരിശീലന കേന്ദ്രം കണ്ട് കെട്ടിയത് തെളിവ് കിട്ടിയതിന്‍റെ അടിസ്ഥാനത്തിൽ

മലപ്പുറം: നിരോധിത ഭീകരസംഘടനയായ പോപ്പുലർ ഫ്രണ്ടിന്‍റെ സംസ്ഥാനത്തെ പ്രധാന ആയുധ പരിശീലന കേന്ദ്രം മലപ്പുറം മഞ്ചേരിയിലെ ഗ്രീൻവാലി അക്കാദമി ദേശീയ അന്വേഷണ ഏജൻസി കണ്ടുകെട്ടി.10 ഹെക്ടറിലുള്ളതാണ് ഗ്രീൻവാലി അക്കാദമി. ആയുധ പരിശീലനം നടത്തിയതിന് തെളിവു ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് യുഎപിഎ നിയമപ്രകാരം ഗ്രീൻവാലി അക്കാദമി കണ്ട് കെട്ടിയത് എന്ന് എൻ.ഐ.എ കേന്ദ്രങ്ങൾ അറിയിച്ചു. എൻ.ഐ.എ കൊച്ചി യൂണിറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഗ്രീൻവാലിയിലെത്തി നോട്ടീസ് പതിച്ചു.സംസ്ഥാനത്ത് എൻ.ഐ.എ കണ്ട് കെട്ടുന്ന പോപ്പുലർ ഫ്രണ്ടിന്‍റെ ആറാമത്തെ സ്ഥാപനമാണ് ഗ്രീൻവാലി ആക്കാദമി. ഗ്രീൻ വാലി ഫൗണ്ടേഷന് കീഴിലാണ് ഗ്രീൻവാലി അക്കാദമി പ്രവർത്തിച്ചിരുന്നത്.പോപ്പുലർ ഫ്രണ്ടിന്‍റെ  പ്രവർത്തകർക്ക് ശാരീരിക പരിശീലനം നൽകിയിരുന്ന പ്രധാന കേന്ദ്രമായ ഗ്രീൻവാലിയിൽ നിന്ന് സ്ഫോടക വസ്തുക്കളടക്കം പിടിച്ചെടുത്തിട്ടുണ്ടെന്ന് എൻ.ഐ.എ വ്യക്തമാക്കുന്നു.പോപ്പുലർ ഫ്രണ്ടിന് വേണ്ടി അക്രമത്തിലേർപ്പെടുന്ന സർവ്വീസ് വിങ്ങ് പരിശീലിക്കുന്നത് ഇവിടെയാണെന്ന് എൻ.ഐ.എ കണ്ടെത്തിയിരുന്നു.മലബാർ ഹൗസ്,പെരിയാർ വാലി,വള്ളുവനാട് ഹൗസ്,കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ്,ട്രിവാൻഡ്രം എജ്യുക്കേഷണൽ ആൻഡ് സർവ്വീസ് ട്രസ്റ്റ് എന്നിവയാണ് കണ്ട് കെട്ടിയ മറ്റ് സ്ഥാപനങ്ങൾ. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയോ ചാരിറ്റബിൾ സ്ഥാപനങ്ങളുടെയോ മറവിലാണ് പോപ്പുലർ ഫ്രണ്ടിന്‍റെ പരിശീലന സ്ഥാപനങ്ങളെല്ലാം പ്രവർത്തിച്ചിരുന്നതെന്നും എൻ.ഐ.എ കണ്ടെത്തിയിട്ടുണ്ട്. വിവിധ കേസുകളിൽ പ്രതിയായ പ്രവർത്തകർ ഒളിസങ്കേതമായും ഗ്രീൻവാലി അക്കാദമിയെ ഉപയോഗപ്പെടുത്തിയതായും എൻ.എൻ.എക്ക് തെളിവ് ലഭിച്ചിട്ടുണ്ട്. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ ഇവിടെ വിശദമായ റെയ്ഡ് നടന്നിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page