5 മിനിറ്റ് കൊണ്ട് അൽഫാം നൽകണമെന്നാവശ്യപ്പെട്ട്  തർക്കം; ഹോട്ടൽ ജീവനക്കാരെ കടയിൽ കയറി മർദിച്ചു യുവാക്കളുടെ സംഘം

കോഴിക്കോട്: അഞ്ച് മിനിട്ട് കൊണ്ട് അൽഫാം നൽകാത്തതിനെ തുടർന്നുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു.കോഴിക്കോട് തിരുവമ്പാടി പുല്ലൂരാംപാറ ഇലന്തുകടവിലെ ന്യൂ മലബാർ എക്സ്പ്രസ്സ് ഹോട്ടലിൽ ഇന്നലെ രാത്രി 10 മണിയോടെ ആണ് സംഭവം. 5 മിനിറ്റ് കൊണ്ട് ഓർഡർ ചെയ്ത അൽഫാം വേണം എന്ന് യുവാക്കൾ ആവശ്യപ്പെട്ടപ്പോൾ  ഭക്ഷണം റെഡിയാകാൻ  15 മിനിറ്റ് ആകും എന്ന്  ജീവനക്കാർ മറുപടി നൽകിയതാണ് സംഘർഷത്തിൽ കലാശിച്ചത്. തുടർന്ന് ജീവനക്കാരും ഭക്ഷണം കഴിക്കാനെത്തിയ യുവാക്കളും തമ്മിൽ വാക്കേറ്റമായി. പിന്നീട് 7 അംഗങ്ങളടങ്ങിയ യുവാക്കളുടെ സംഘം ആക്രമിക്കുകയായിരുന്നുവെന്ന് ഹോട്ടൽ ഉടമ പറയുന്നു. യുവാക്കളുടെ മർദ്ദനത്തിൽ മൂന്ന് ഹോട്ടൽ ജീവനക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഹോട്ടൽ ഉടമയുടെ പരാതിയിൽ തിരുവമ്പാടി പൊലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഘർഷത്തിന്‍റെ സിസിടിവി ദൃശ്യം കാണാം. https://fb.watch/m8HZ5VAt1G/

https://fb.watch/m8HZ5VAt1G/
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
നെഞ്ച് വേദനയുമായി കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിയ ആളെ ഓപ്പറേഷന് വിധേയനാക്കി; ഓപ്പറേഷനോടെ അബോധാവസ്ഥയിൽ ആയ രോഗിയെ രണ്ട് ദിവസം അവിടെ കിടത്തി ; മിനിഞ്ഞാന്ന് മംഗലാപുരത്ത് അയച്ചു; ഇന്ന് ഉച്ചയ്ക്ക് മരിച്ചു
തെരഞ്ഞെടുപ്പു പ്രചാരണത്തിനു ജില്ലയില്‍ വീറും വാശിയും ഏറുന്നു; ബി ജെ പി പ്രചരണത്തിനായി കേന്ദ്രമന്ത്രി എസ് ജയശങ്കറും യുവമോര്‍ച്ചാ ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യയും കാസര്‍കോട്ടേക്ക്

You cannot copy content of this page