കണ്ണൂർ: കണ്ണൂർ കൂട്ടുപുഴ പാതയിൽ എക്സൈസ് വാഹന പരിശോധനക്കിടെ കുഴൽപ്പണം പിടികൂടി.മതിയായ രേഖകളില്ലാത്തെ കൊണ്ട് വരികയായിരുന്ന ഒരുകോടി പന്ത്രണ്ട് ലക്ഷംരൂപയാണ് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ പിടികൂടിയത്.പണം കൊണ്ട് വന്ന 5 തമിഴ്നാട് സ്വദേശികളെ കസ്റ്റഡിയിലെടുത്തു. തുണിയിൽപൊതിഞ്ഞ് ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം. മലപ്പുറത്തേക്ക് കൊണ്ട് പോകുകയായിരുന്നു പണമെന്നാണ് ഇവർ എക്സൈസ് സംഘത്തോട് പറഞ്ഞത്.പണം കൊണ്ട് വന്നത് ആർക്ക് വേണ്ടിയാണെന്നതിൽ അന്വേഷണം നടക്കുകയാണ്. പുലർച്ചെ നാല് മണിക്കാണ് പണം കടത്തിയ വാഹനമെത്തിയത്.സംശയം തോന്നിയതിന് തുടർന്നാണ് എക്സൈസ് പരിശോധന നടത്തിയത്.