നീലേശ്വരം: ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകത്തെ തുടര്‍ന്ന് അഥിതി തൊഴിലാളികളിലെ ക്രിമിനലുകളെക്കുറിച്ച് അന്വേഷിക്കാന്‍ പോലീസ് നടപടി ആരംഭിച്ചു. നീലേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ഇതര സംസ്ഥാന, ജില്ലക്കാരായ അഥിതി തൊഴിലാളികളുടെ വിവരങ്ങള്‍ രണ്ടുദിവസത്തിനുള്ളില്‍ നല്‍കാന്‍ നിര്‍ദേശം. അവരുടെ ഉടമസ്ഥനോ, അവരെ താമസിപ്പിക്കുന്ന കെട്ടിട ഉടമസ്ഥരോ ഇവരെ സംബന്ധിച്ചിട്ടുള്ള വിവരങ്ങള്‍ നീലേശ്വരം പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്നാണ് അറിയിപ്പ്. മറുനാടന്‍ തൊഴിലാളികളും ഇതര ജില്ലക്കാരായ തൊഴിലാളികളും പ്രതികളാകുന്ന കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ആണ് വിവരങ്ങള്‍ നിര്‍ബന്ധമായും പോലീസ് സ്റ്റേഷനില്‍ അറിയിക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കുന്നതെന്ന് പോലീസ് പറഞ്ഞു.
നീലേശ്വരം പോലീസ് സ്റ്റേഷന്‍: 04672280240, 9400501656, 9961263339