തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ്സ് നേതാവ് വക്കം പുരുഷോത്തമൻ(96) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം.മിസ്സോറാം, ത്രിപുര സംസ്ഥാന ഗവർണർ, മൂന്ന് തവണ സംസ്ഥാനമന്ത്രിസഭയിൽ അംഗം, രണ്ട് തവണ ലോക്സഭാംഗം തുടങ്ങി നിരവധി പദവികൾ അലങ്കരിച്ചിട്ടുണ്ട്. കേന്ദ്രഭരണ പ്രദേശമായ അൻഡമാൻ നിക്കോബാറിൽ ലെഫ്റ്റനന്‍റ് ഗവർണറായും പ്രവർത്തിച്ചു. അഞ്ച് തവണ ആറ്റിങ്ങലിൽ നിന്ന് നിയമസഭാ അംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.ആരോഗ്യം, ടൂറിസം അടക്കമുള്ള വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതൽ കാലം നിയമസഭാ സ്പീക്കർ പദവി അലങ്കരിച്ചിട്ടുള്ള വ്യക്തിയും വക്കം പുരുഷോത്തമനാണ്. വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിലൂടെ പൊതു പ്രവർത്തന രംഗത്തേക്ക് പ്രവേശിച്ച അദ്ദേഹം പഞ്ചായത്ത് അംഗമായി പാർലമെന്‍ററി രാഷ്ട്രീയത്തിൽ സജീവമായി. അദ്ദേഹം പടിപടിയായി കോൺഗ്രസ്സ് പാർട്ടികകത്ത് വിവിധ പദവകളിലേക്ക് എത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി, കെ.പി.സി.സി വൈസ് പ്രസിഡന്‍റ് എന്നീ പദവികളും വഹിച്ചിട്ടുണ്ട്.