മംഗളൂരു: 12 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. ഉള്ളാള്‍പേട്ട സ്വദേശി മുഹമ്മദ് ഷാഫിയാ(30)ണ് പിടിയിലായത്. എട്ടാംക്ലാസിലാണ് പെണ്‍കുട്ടി പഠിക്കുന്നത്. സൗഹൃദം നടിച്ചു കഴിഞ്ഞ ജനുവരിയില്‍ വീട്ടില്‍ ആളില്ലാത്ത സമയത്ത് വന്ന് ലൈംഗീകമായി പീഡിപ്പിച്ചിരുന്നു. തുടര്‍ന്ന് പലസ്ഥലങ്ങളില്‍ കൊണ്ടുപോയി യുവാവ് പീഡിപ്പിച്ചുവരികയാണെന്ന് പെണ്‍കുട്ടി പോലീസിനു മൊഴിനല്‍കി. പെണ്‍കുട്ടി ഇപ്പോള്‍ ആറുമാസം ഗര്‍ഭിണിയാണ്. വനിതാ പോലീസ് സ്റ്റേഷനും ഉള്ളാള്‍ പോലീസ് സ്റ്റേഷനും ചേര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. 15 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.