ചെന്നൈ: നടി ശോഭനയുടെ ചെന്നൈയിലെ വീട്ടില്‍ മോഷണം. വീട്ടുജോലിക്കാരി കടലൂര്‍ സ്വദേശിയായ വിജയയാണ് മോഷണം നടത്തിയതെന്ന് പോലീസ് കണ്ടെത്തി. ശോഭനയുടെ അമ്മയെ ശുശ്രൂഷിക്കാനായി എത്തിയതായിരുന്നു. ഇവര്‍ മാര്‍ച്ച് മുതല്‍ മോഷണം ആരംഭിച്ചിരുന്നു. പണം നഷ്ടപ്പെടുന്നുവെന്ന സംശയം തോന്നിയ ശോഭന, വിജയയോട് ചോദിച്ചപ്പോള്‍ അറിയില്ലെന്നായിരുന്നു മറുപടി നല്‍കിയത്. ഇതോടെയാണ്
താരം പോലീസില്‍ പരാതി നല്‍കിയത്. പിന്നീട് നടന്ന അന്വേഷണത്തില്‍ സംഭവത്തിന്റെ സത്യാവസ്ഥ പുറത്തറിഞ്ഞു. മോഷ്ടിച്ചെടുത്ത പണം ശോഭനയുടെ ഡ്രൈവര്‍ മുരുകന്റെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി, മകള്‍ക്ക് കൈമാറുകയായിരുന്നു. സത്യം മനസിലായതോടെ ശോഭന പരാതി പിന്‍വലിച്ചുവെന്ന് പോലീസ് വ്യക്തമാക്കി. മോഷ്ടാക്കളെ പോലീസ് താക്കീത് നല്‍കി വിട്ടയച്ചുവെന്നാണ് വിവരം.