തെയ്യം പശ്ചാത്തലത്തില്‍ മറ്റൊരു സിനിമ കൂടി; ‘മുകള്‍പ്പരപ്പ്’ ഓഗസ്റ്റ് 11ന് തിയേറ്ററുകളില്‍ എത്തും

കാസര്‍കോട്: തെയ്യത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍, പാലക്കാട്, കൊച്ചി തുടങ്ങിയ സ്ഥലങ്ങളില്‍ വച്ചു ചിത്രീകരിച്ച സിനിമയാണ് ‘മുകള്‍പ്പരപ്പ്’. നവാഗതനായ സിബി പടിയറ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം അടുത്തമാസം 11 നു തീയേറ്ററുകളില്‍ എത്തും. കുറുവാക്കുന്ന് ഗ്രാമത്തില്‍ നടക്കുന്ന നടക്കുന്ന സംഭവ വികാസങ്ങളാണ് മുകള്‍പ്പരപ്പ് എന്ന ചിത്രം പറയുന്നത്. ഗ്രാമത്തിലെ പേരെടുത്ത തെയ്യം കലാകാരന്‍ ചാത്തുട്ടി പെരുവണ്ണാന്റെ മകനും എഞ്ചിനീയറിങ് ബിരുദധാരിയുമായ പ്രിയേഷിന്റെയും ഒതയമ്പാടം തറവാട്ടിലെ നയനയുടേയും പ്രണയ കഥയാണ് ഇതിവൃത്തം.
തിങ്കളാഴ്ച നിശ്ചയം എന്ന ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ ചിത്രത്തില്‍ സന്തോഷായി വേഷമിട്ട കാഞ്ഞങ്ങാടുകാരന്‍ സുനില്‍ സൂര്യയാണ് മുകള്‍പ്പരപ്പിലെ പ്രിയേഷ് എന്ന നായക വേഷം അവതരിപ്പിക്കുന്നത്. നയനയായി നീലേശ്വരത്തുള്ള അപര്‍ണ ജനാര്‍ദ്ദനനും എത്തുന്നു. മലയാളത്തിന്റെ പ്രിയ നടന്‍ മാമുക്കോയ മാമുക്കോയ ആയി അഭിനയിച്ച ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ലിഷോയ്, ശിവദാസ് മട്ടന്നൂര്‍, ഉണ്ണിരാജ് ചെറുവത്തൂര്‍, ഊര്‍മിളാ ഉണ്ണി, ശരത്, ജസ്റ്റിന്‍ മുണ്ടക്കല്‍, ഹാഷിം ഇരിട്ടി, പ്രഭു രാജ്, സുജിത്ത്, പ്രജിത്, വിനോദ് ചേപ്പറമ്പ്, ശശി, കണ്ടോത്ത്തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. ചിത്രത്തിന്റെ സഹരചയിതാവും, ഗാനരചയിതാവും കൂടിയായ ശ്രീകണ്ഠാപുരം തവറൂലിലെ കെ കെ ജയപ്രകാശൻ തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഛായഗ്രഹണം: ഷിജി ജയദേവന്‍, നിതിന്‍ കെ രാജ്. എഡിറ്റര്‍ ലിന്‍സണ്‍ റാഫെല്‍. മനു ഡാവിഞ്ചിയാണ് പോസ്റ്ററുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page