പരവനടുക്കം: ചാന്ദ്രദിനത്തിന്റെ ഭാഗമായി ചാന്ദ്രയാന്‍ മാതൃക സ്വന്തമായി നിര്‍മ്മിച്ച് വിദ്യാര്‍ഥികള്‍. ജി എല്‍ പി എസ് ചെമ്മനാട് ഈസ്റ്റിലെ കുട്ടികളാണ് നിര്‍മിച്ച ചാന്ദ്രയാന്‍ മാതൃക വിക്ഷേപിച്ച് ശ്രദ്ധപിടിച്ചുപറ്റിയത്. ചാന്ദ്രമനുഷ്യന്‍, സൗരയൂഥത്തിന്റെ മാതൃക, ഗ്രഹങ്ങള്‍ പരിചയപ്പെടല്‍, അമാവാസി മുതല്‍ പൂര്‍ണചന്ദ്രന്‍ വരെ, വിവിധങ്ങളായ റോക്കറ്റ് മാതൃകകള്‍ എന്നിവയുടെ പ്രദര്‍ശനവും നടന്നു. ഹെഡ്മാസ്റ്റര്‍ സി കെ വേണു സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡണ്ട് അസ്ലം മിനടുക്കം അധ്യക്ഷത വഹിച്ചു.പി ടി എ വൈസ് പ്രസിഡണ്ട് വിജയന്‍ബങ്ങാട്, ജയരാജന്‍.കെ, രേഖ എം, ബീന പി, സറീന പൂവല്ലൂര്‍, രേഷ്മ പി പി, രജിന പി, ഷീജ പി എന്നിവര്‍ സംസാരിച്ചു. സീനിയര്‍ അസിസ്റ്റന്റ് സമീറ ഇബ്രാഹിം നന്ദി പറഞ്ഞു.
