ആയുധ ഫാക്‌ടറികള്‍ സ്വകാര്യവത്‌കരണം; പള്ളിക്കരയില്‍ പോസ്റ്റ്‌ ഓഫീസ്‌ ധര്‍ണ

0
59


പള്ളിക്കര: ആയുധ ഫാക്‌ടറികള്‍ സ്വകാര്യ വത്‌ക്കരിക്കുന്നതില്‍ പ്രതിഷേധിച്ച്‌ സംയുക്ത ട്രേഡ്‌ യൂണിയന്‍ പള്ളിക്കര പോസ്റ്റ്‌ ഓഫീസിന്‌ മുന്നില്‍ ധര്‍ണ്ണ നടത്തി. നിര്‍മ്മാണ മോട്ടോര്‍, തയ്യല്‍ തൊഴിലാളികളും ബാങ്ക്‌ ജീവനക്കാരും ധര്‍ണ്ണയില്‍ അണിനിരന്നു. സി ഐ ടി യു ഏരിയ സെക്രട്ടറി ഗൗരി ഉദ്‌ഘാടനം ചെയ്‌തു. എസ്‌ ടി യു പഞ്ചായത്ത്‌ കമ്മറ്റി പ്രസിഡന്റ്‌ എ എം അബ്‌ദുള്‍ ഖാദര്‍ ഷക്കീല ബഷീര്‍, എം എച്ച്‌ ഹാരിസ്‌, കെ വി കുഞ്ഞിക്കണ്ണന്‍, അബ്ബാസ്‌, ജമാല്‍, നസീറ, രാജേന്ദ്രന്‍, കെ വി കരുണന്‍, കെ ടി ആയിഷ, ഷക്കീല, എം ബി സ്‌നേഹവല്ലി, കുഞ്ഞിക്കണ്ണന്‍, കരീം പ്രസംഗിച്ചു.

NO COMMENTS

LEAVE A REPLY