കൂലിപ്പണിക്കാരന്‍ കുഴഞ്ഞു വീണു മരിച്ചു

0
14

പെര്‍ള: ജോലിക്കിടയില്‍ കൂലിപ്പണിക്കാരന്‍ കുഴഞ്ഞു വീണു മരിച്ചു. മണിയമ്പാറ, ഷേണിയിലെ യൂസഫ്‌ പെരുതണയുടെ മകന്‍ പി വൈ അബ്ബാസ്‌ എന്ന അമ്പാച്ചു (37)വാണ്‌ ഇന്നു രാവിലെ സീതാംഗോളിയില്‍ ജോലിക്കിടയില്‍ കുഴഞ്ഞുവീണത്‌. കാസര്‍കോട്ട്‌ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. മാതാവ്‌: ബീഫാത്തിമ. ഭാര്യ: ജമീല. മക്കള്‍: ബദ്രിയ, ബിഷ്‌റു, ബാഹിറ. സഹോദരങ്ങള്‍: അബ്‌ദുല്‍ റഹിമാന്‍, അബ്‌ദുള്ള, സഫിയ, നഫീസ.

NO COMMENTS

LEAVE A REPLY