Category: Kasaragod

പൈവളികയിൽ ഇടിമിന്നൽ; മാതാവിനും രണ്ട് മക്കൾക്കും പരിക്ക്; രണ്ടു വീടുകൾക്കു കേടുപാട്

കസർകോട്: ചൊവ്വാഴ്ച വൈകിട്ടുണ്ടായ ഇടിമിന്നലിൽ പൈവളികയിൽ മൂന്നു പേർക്കു പരിക്കേറ്റു. രണ്ടു വീടുകൾക്കു കേടുപാടുണ്ടായി. പൈവളിക കയ്യാർ ബൊളമ്പാടിയിലെ പരേതനായ സഞ്ജീവയുടെ ഭാര്യ യമുന (60), മക്കളായ പ്രമോദ് (28), സുധീർ (21) എന്നിവർക്കാണു

പാലായി റഗുലേറ്റർ കം ബ്രിഡ്ജിലേക്കുള്ള ജലനിരപ്പ് അപകട നിലയിലേക്ക് ഉയരുന്നു; ഏതുസമയത്തും ഷട്ടറുകൾ തുറക്കും; ഇരു കരകളിലുള്ളവർ ജാഗ്രത പാലിക്കണം

കാസർകോട്: കാര്യങ്കോട് പുഴയിൽ നീരൊഴുക്ക് വർധിക്കുന്നു. ഇത് കാരണം നീലേശ്വരം പാലായി റഗുലേറ്റർ കം ബ്രിഡ്ജിലേക്കുള്ള ജലനിരപ്പ് അപകട നിലയിലേക്ക് ക്രമാതീതമായി വർദ്ധിക്കുന്നുവെന്ന് അധികൃതർ പറയുന്നു. ഈ സാഹചര്യത്തിൽ ജലനിരപ്പ് നിയന്ത്രിക്കുന്നതിന് ഷട്ടറുകൾ ഏതു

കാസര്‍കോട് ജില്ലയില്‍ ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

കാസര്‍കോട്, തൃശൂര്‍, ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റും അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും സാധ്യതയുണ്ട്.കേരള

മഴക്കാലമെത്തി: ബോവിക്കാനത്ത് റോഡരികില്‍ വീഴാന്‍ കാത്ത് മരങ്ങള്‍

ബോവിക്കാനം: മഴക്കാലം ആസന്നമായതോടെ ബോവിക്കാനത്ത് റോഡിലേക്ക് ചരിഞ്ഞുനില്‍ക്കുന്ന വന്‍മരങ്ങള്‍ അപകട ഭീഷണി ഉയര്‍ത്തുന്നു. ചെര്‍ക്കള – ജാല്‍സൂര്‍ അന്തര്‍ സംസ്ഥാന പാതയിലും ബോവിക്കാനം കുറ്റിക്കോല്‍ റോഡിലുമാണ് മരങ്ങള്‍ റോഡിലേക്കു ചാഞ്ഞു നില്‍ക്കുന്നത്. ചെര്‍ക്കള-ജാല്‍സൂര്‍ റോഡിലെ

കാസര്‍കോട് നഗരത്തില്‍ കെട്ടിടത്തിന്റെ സണ്‍ഷെയ്ഡ് സ്ലാബ് തകര്‍ന്നു വീണു; നിരവധി വാഹനങ്ങള്‍ തകര്‍ന്നു

കാസര്‍കോട്: പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ കെട്ടിടത്തിന്റെ സണ്‍ഷെയ്ഡ് സ്ലാബ് തകര്‍ന്ന് വീണ് നിരവധി വാഹനങ്ങള്‍ കേടുപാട് പറ്റി. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ഗോള്‍ഡന്‍ ആര്‍ക്കാട് ബിഎല്‍ഡിങ്ങിലെ സണ്‍ഷെയ്ഡ് സ്ലാബാണ് തകര്‍ന്ന് വീണത്. കെട്ടിടത്തിന്

കുണ്ടംകുഴിയില്‍ വീടിന് തീപിടിച്ചു; തൊഴില്‍ യന്ത്രങ്ങളും വീട്ടുപകരണങ്ങളും അഗ്നിക്കിരയായി; കുടുംബം അല്‍ഭുതകരമായി രക്ഷപ്പെട്ടു

കാസര്‍കോട്: കുണ്ടംകുഴി മാവിനകല്ലില്‍ വീടിന് തീപിടിച്ചു. അകത്തുണ്ടായിരുന്ന കുടുംബം അല്‍ഭുതകരമായി രക്ഷപ്പെട്ടു. തൊഴില്‍ യന്ത്രങ്ങളും വീട്ടുപകരണങ്ങളും പാത്രങ്ങളും അഗ്നിക്കിരയായി. വിവരമറിഞ്ഞെത്തിയ നാട്ടുകാരാണ് തീയണച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചേ ഒന്നരയോടെ കൂലിത്തൊഴിലാളിയായ ഹാലോജി റാവുവിന്റെ വീടിനാണ് തീപിടിച്ചത്.

കാഞ്ഞങ്ങാട്ട് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ചത് ‘സൈത്താനോ’? വഴിയില്‍ ഉപേക്ഷിക്കുമ്പോള്‍ പെണ്‍കുട്ടിയോട് പ്രതി പറഞ്ഞത് ഇങ്ങനെ

കാസര്‍കോട്: കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസില്‍ ഒളിവില്‍ പോയ പ്രതിക്കായി പ്രത്യേക അന്വേഷണ സംഘം തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. ഒളിവില്‍ കഴിയാന്‍ സാധ്യതയുണ്ടെന്ന് കരുതുന്ന കേന്ദ്രങ്ങളില്‍

വീടിന്റെ മുകളില്‍ നിന്ന് വലിയ ശബ്ദം; അകത്തുണ്ടായിരുന്ന മൂവരും പുറത്തേക്കോടി; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഏച്ചിക്കാനത്ത് ശക്തമായ മഴയില്‍ വീട് പൂര്‍ണമായും തകര്‍ന്നു

കാസര്‍കോട്: ശക്തമായ മഴയില്‍ ഏച്ചിക്കാനത്ത് താമസിക്കുന്ന പുഷ്പയുടെ വീട് തകര്‍ന്നു വീണു. തിങ്കളാഴ്ച വൈകിട്ട് മൂന്നര മണിയോടെയാണ് സംഭവം. ഈ സമയം പുഷ്പയും ഭര്‍ത്താവ് ദിനേശനും മകനും വീട്ടിലുണ്ടായിരുന്നു. ശബ്ദം കേട്ട് മൂവരും പുറത്തേക്ക്

മഴ: ഇന്നും മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ട്; കൊടുങ്കാറ്റിനു സാധ്യത

തിരുവനന്തപുരം: കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ടയില്‍ ബുധനാഴ്ചയും റെഡ് അലര്‍ട്ട് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്ര മഴയുണ്ടായേക്കും. തിരുവനന്തപുരം,

പയ്യന്നൂരിലും വന്‍ കവര്‍ച്ച; 75 പവന്‍ സ്വര്‍ണ്ണം കൈക്കലാക്കിയ മോഷ്ടാക്കള്‍ കൊടുവാളും കമ്പിപ്പാരയും ഉപേക്ഷിച്ച് കടന്നു

കണ്ണൂര്‍: പയ്യന്നൂരില്‍ വന്‍ കവര്‍ച്ച. വീടിന്റെ മുന്‍ ഭാഗത്തെ വാതില്‍ തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ 75 പവന്‍ സ്വര്‍ണ്ണാഭരണങ്ങളുമായി രക്ഷപ്പെട്ടു. പയ്യന്നൂര്‍, പെരുമ്പയിലെ സി.എച്ച് സുഹ്റയുടെ വീട്ടില്‍ തിങ്കളാഴ്ച രാത്രിയാണ് കവര്‍ച്ച നടന്നത്.

You cannot copy content of this page