Category: Kasaragod

മീൻകടവിൽ വയോധിക പുഴയിൽ വീണ്‌ മരിച്ചു

കാസർകോട്: വയോധിക പുഴയിൽ വീണ്‌ മരിച്ചു. ചെറുവത്തൂർ അച്ചാംതുരുത്തി സ്വദേശിനിപുതിയപുരയിൽ വളപ്പിൽ വെള്ളച്ചി(81)യെയാണ്‌ മീൻകടവ്‌ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്‌. മീൻകടവിലെ സഹോദരിയുടെ വീട്ടിൽ താമസിക്കുകയായിരുന്നു ഇവർ. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടോടെ ഇവരെ കാണാതായിരുന്നു.

മടിക്കൈ ബങ്കളത്ത് ഇടിമിന്നലേറ്റ് മധ്യവയസ്‌ക്കന്‍ മരിച്ചു

കാസര്‍കോട്: മടിക്കൈ ബങ്കളത്ത് ഇടിമിന്നലേറ്റ് മധ്യവയസ്‌ക്കന്‍ മരിച്ചു. ബങ്കളം പുതിയകണ്ടത്തെ കീലത്ത് ബാലന്‍ (70)ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം ശക്തമായ മഴയോടൊപ്പമുണ്ടായ ഇടിമിന്നലേറ്റാണ് ബാലന്‍ മരിച്ചത്. വീട്ടുപറമ്പിലെ പമ്പ് ഹൗസിനടുത്തേക്ക് പോയ ബാലന്‍ മടങ്ങി

സ്‌കൂള്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന; വരുന്നു കര്‍ശന നടപടി

കാസര്‍കോട്: പുതിയ അധ്യയന വര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ സ്‌കൂള്‍ പരിസരങ്ങളിലെ ലഹരിവില്‍പ്പനക്കെതിരെ കര്‍ശന നടപടിയുമായി എക്സൈസ് അധികൃതര്‍. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍മ്മാര്‍ക്ക് ലഭിച്ചു. പുതിയ ഉത്തരവനുസരിച്ച് എക്സൈസ് ഇന്‍സ്പെക്ടര്‍മാര്‍

പതിനാലുകാരിയെ കെട്ടിപ്പിടിച്ച് ചുംബിച്ചു; മാതാവിന്റെ കാമുകനെതിരെ പോക്സോ കേസ്

കാസര്‍കോട്: പതിനാലുകാരിയെ കെട്ടിപ്പിടിച്ച് ചുംബിച്ചതായി പരാതി. പെണ്‍കുട്ടിയുടെ പരാതിയില്‍ മാതാവിന്റെ കാമുകനെതിരെ ബദിയടുക്ക പൊലീസ് പോക്സോ പ്രകാരം കേസെടുത്തു. ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു പെണ്‍കുട്ടിയാണ് പരാതിക്കാരി. പെണ്‍കുട്ടിയുടെ മാതാവും ഒരു ഡ്രൈവറും

ഒന്നിച്ചു താമസിക്കുന്ന യുവാവിന്റെ വീടിന് തീവെച്ചു; യുവതി അറസ്റ്റില്‍

കാസര്‍കോട്: ഒന്നിച്ചു താമസിക്കുന്ന യുവാവിന്റെ വീടിന് യുവതി തീവെച്ചതായി പരാതി. സംഭവത്തില്‍ പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ കുടാല്‍ മേര്‍ക്കള, കയ്യാര്‍, മാണിയത്തടുക്കയിലെ നയന്‍കുമാറിനൊപ്പം താമസിക്കുന്ന ഉഷ(35)യെ റിമാന്റ് ചെയ്തു. തിങ്കളാഴ്ച രാത്രി

ലഹരിവേട്ട; 330 ഗ്രാം എം.ഡി.എം.എ.യുമായി കാസര്‍കോട് സ്വദേശിയടക്കം 2 പേര്‍ തൃശൂരില്‍ അറസ്റ്റില്‍

തൃശൂര്‍: സ്‌കൂളുകളും കോളേജുകളും തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ തൃശൂരില്‍ വന്‍ ലഹരി വേട്ട. 330 ഗ്രാം എം.ഡി.എം.എ.യുമായി കാസര്‍കോട് കളനാട്, കീഴൂര്‍ പടിഞ്ഞാര്‍ സ്വദേശി നജീബ് ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍. കാസര്‍കോട്ടെ

കേരളത്തിൽ ഓടുന്ന ആറ് ട്രെയിനുകളുടെ സർവീസുകൾ റദ്ദാക്കി; റെയിൽവേ പറയുന്ന കാരണം ഇതാണ്

കേരളത്തില്‍ ഓടുന്ന നാല് പ്രതിവാര ട്രെയിനുകള്‍ അടക്കം ആറ് പ്രത്യേക ട്രെയിനുകളുടെ സര്‍വ്വീസ് റദ്ദാക്കി. നടത്തിപ്പ്- സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണമാണ് സര്‍വ്വീസ് നിര്‍ത്തുന്നതെന്നാണ് ഉത്തരവില്‍ പറയുന്നത്.ശനിയാഴ്ചകളില്‍ ഓടുന്ന മംഗളൂരു-കോയമ്പത്തൂര്‍-മംഗളൂരു പ്രതിവാര വണ്ടി ജൂണ്‍ എട്ടുമുതല്‍

സിപിഎം നേതാക്കൾക്കു നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവം; സിപിഎം അനുഭാവി അറസ്റ്റിൽ

കാസർകോട്: അമ്പലത്തറ പാറപ്പള്ളിയിൽ സിപിഎം നേതാക്കൾക്ക് നേരെ ബോംബറിഞ്ഞ കേസിൽ ഒരു പ്രതിയെ അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തു. സിപിഎം അനുഭാവിയും ഇരിയ മുട്ടിച്ചരൽ സ്വദേശിയുമായ സമീറിനെ (35)യാണ് അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യപ്രതി

കള്ളന്മാർ നേരത്തെയെത്തി; മഴക്കാലത്തിനു കാത്തു നിൽക്കാതെ; ജാഗ്രതയ്ക്കു നിർദ്ദേശം

കാസർകോട്: പതിവിൽ നിന്നു വ്യത്യസ്തമായി മഴക്കാല കള്ളന്മാർ ജില്ലയിൽ നേരത്തെ തമ്പടിച്ചതായി സൂചന. പൊലീസ് ജാഗ്രതയ്ക്ക് നിർദേശം നൽകി. മോഷണത്തിനും കൊള്ളയ്ക്കും പ്രത്യേക പരിശീലനം ലഭിച്ച അന്തർസംസ്ഥാന ബന്ധമുള്ള സംഘം ഓരോ കാലവർഷക്കാലത്തും കാസർകോട്ടെത്താറുണ്ട്.

കാഞ്ഞങ്ങാട്ട് പെൺകുട്ടിയെ തട്ടി കൊണ്ടുപോയ സംഭവം; പൊലീസ് തെരയുന്ന ആൾ ഗൾഫിൽ നിന്നു തിരിച്ചെത്തിയത് കൊറോണ കാലത്ത്; പിന്നത്തെ ജീവിതം വിചിത്രം, നിഗൂഢം!

കാസർകോട്: കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു വീട്ടിൽ ഉറങ്ങികിടക്കുകയായിരുന്ന പെൺകുട്ടിയെ തട്ടി കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പൊലീസ് തെരയുന്ന യുവാവിന്റെ ജീവിതം നിഗൂഢം. കർണ്ണാടകയിലെ കുടക്, നാപോക്ക് സ്വദേശിയാണ് യുവാവ്. രണ്ടു വർഷക്കാലം

You cannot copy content of this page