Category: Kasaragod

സീതാംഗോളിയില്‍ ബൈക്കിടിച്ചു കാല്‍നടയാത്രക്കാരന്‍ മരിച്ചു

കാസര്‍കോട്: ബൈക്കിടിച്ചു റോഡരുകിലൂടെ നടന്നുപോവുകയായിരുന്ന യുവാവ് മരിച്ചു. ബേള ദര്‍ബത്തടുക്കയിലെ ഡി സുരേഷ് (40)ആണ് മരിച്ചത്. റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയാണ്. ഞായറാഴ്ച രാത്രിയായിരുന്നു അപകടം. സീതാംഗോളി പെട്രോള്‍ ബങ്കിനടുത്തു കൂടി നടന്നുപോകവെയാണ് സുരേഷിനെ ബൈക്കിടിച്ചു

ചന്തേരയിൽ കാൽനടയാത്രക്കാരൻ കാറിടിച്ചു മരിച്ചു

കാസർകോട്: ചന്തേരയിൽ നടന്നുപോകുകയായിരുന്ന മധ്യവയസ്കൻ കാറിടിച്ചു മരിച്ചു. ചന്തേരയിലെ അബൂബക്കറിന്റെ മകൻ എം അബ്ദുൽ ബഷീർ(52) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 6.45 ഓടെ ചന്തേരയിൽ വച്ചാണ് അപകടം. തൃക്കരിപ്പൂർ ഭാഗത്തുനിന്ന് വരികയായിരുന്ന ആൾട്ടോ

കാപ്പ കേസിൽ അറസ്റ്റിലായി നാടുകടത്തിയ പ്രതി നിയമലംഘനം നടത്തി; ഉപ്പളയിലെ മുഹമ്മദ് ആരിഫ് വീണ്ടും അറസ്റ്റിൽ

കാസർകോട്: കാപ്പാ കേസിൽ അറസ്റ്റിലായി നിയമലംഘനം നടത്തിയ പ്രതി വീണ്ടും അറസ്റ്റിൽ. ഉപ്പള ഹിദായത്ത് നഗർ സ്വദേശി മുഹമ്മദ് ആരിഫ് (31) ആണ് പിടിയിലായത്. ഡിഐജിയുടെ ഉത്തരവ് അനുസരിച്ച് കാപ്പ നിയമപ്രകാരം ഇക്കഴിഞ്ഞ ഏപ്രിൽ

കുമ്പളയിൽ ടെക്സ്റ്റൈൽസിൽ അക്രമം; കടയുടമയും ഇടപാടുകാരനും പരിക്കേറ്റ് ആശുപത്രിയിൽ

കാസർകോട്: കുമ്പള ടൗണിലെ ഷാലിമാർ ടെക്സ്റ്റൈൽസ് ഉടമയും ഇടപാടുകാരനും തമ്മിലുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിച്ചു. അക്രമത്തിൽ ഇരുവർക്കും പരിക്കേറ്റു. കടയുടമ കുമ്പളയിലെ അബ്ദുള്ള, ഇടപാടുകാരൻ ആരിക്കാടി കടവത്തെ സഫ്‌വാൻ എന്നിവർക്കാണ് പരിക്ക്. ഇരുവരെയും കുമ്പളയിലെ

കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ വന്നുവെന്ന് പ്രചരണം; ആളുകള്‍ തടഞ്ഞുവച്ചത് വസ്ത്രം വില്‍ക്കാന്‍ വന്ന സ്ത്രീയെ

കാസര്‍കോട്: വീട്ടുപരിസരത്ത് സംശയ സാഹചര്യത്തില്‍ കണ്ട സ്ത്രീയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ബേക്കല്‍ പൊലീസ് സ്റ്റേഷന് സമീപത്തെ ഒരു വീടിന്റെ പരിസരത്ത് കണ്ട സ്ത്രീയെയാണ് കസ്റ്റഡിയിലെടുത്തത്. ഈ സമയം വീട്ടുമുറ്റത്ത് കുട്ടിയുണ്ടായിരുന്നു. വീട്ടുകാര്‍ക്ക്

ലൗജിഹാദ്; ബദിയടുക്ക പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയ 200 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: ലൗജിഹാദിനെതിരെ ബദിയടുക്ക പൊലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയ 200 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വിഎച്ച്പിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടന്നത്. ബിജെപി കാസര്‍കോട് മണ്ഡലം പ്രസിഡന്റ് ഹരീഷ് നാരമ്പാടി, ജില്ലാ ഭാരവാഹികളായ സുധാമ ഗോസാഡ,

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്; കാസർകോട് യെല്ലോ

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ,

കാഞ്ഞങ്ങാട് നഗരത്തില്‍ ഗതാഗത പരിഷ്‌ക്കാരം നിര്‍ദ്ദേശിച്ച് സുരക്ഷാ സമിതി യോഗം;ആലാമിപ്പള്ളി ബസ് സ്റ്റാന്റ് ജൂണ്‍ 3 മുതല്‍ കൂടുതല്‍ സജ്ജമാക്കും

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തില്‍ വന്‍ പരിഷ്‌കാരങ്ങള്‍ നിര്‍ദ്ദേശിച്ച് റോഡ് സുരക്ഷ യോഗം ചേര്‍ന്നു. ഇതിന്റെ ഭാഗമായി പുതിയകോട്ട സ്മൃതിമണ്ഡപത്തിന് സമീപം ട്രാഫിക് സര്‍ക്കിള്‍ നിര്‍മ്മിക്കാനുള്ള സാധ്യത പരിശോധിക്കുന്നതിനായി സാന്റ് ബാഗ് വെച്ച് റൗണ്ട് എബൌട്ട്

ജൂണ്‍ നാലിന് പെരിയ കേന്ദ്രസര്‍വകലാശാലാ പരിസരത്ത് നിരോധനാജ്ഞ

കാസര്‍കോട്: കാസര്‍കോട് ലോക്സഭാ മണ്ഡലം വോട്ടെണ്ണല്‍ കേന്ദ്രമായ പെരിയ കേരള കേന്ദ്ര സര്‍വ്വകലാശാല ക്യാമ്പസിലും കേന്ദ്രത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലും നിരോധനാജ്ഞ. ജൂണ്‍ നാലിന് രാവിലെ നാലു മുതല്‍ ജൂണ്‍അഞ്ചിന് രാവിലെ ആറുവരെ സി

ലീഗ് നേതാവിന്റെ സര്‍വീസ് സെന്ററില്‍ കവര്‍ച്ച; മോട്ടോറുകളും കംപ്രസറുകളും കടത്തിക്കൊണ്ടുപോയി

കാസര്‍കോട്: മുസ്ലീം ലീഗ് ജില്ലാ നേതാവിന്റെ ഉടമസ്ഥതയിലുള്ള ബന്തിയോട്ടെ മലബാര്‍ സര്‍വീസ് സെന്ററില്‍ കവര്‍ച്ച. അകത്തുണ്ടായിരുന്ന മെഷീനുകള്‍ മോഷണം പോയി. ശനിയാഴ്ച രാവിലെയാണ് സര്‍വീസ് സെന്ററിലെ രണ്ടു കംപ്രസറുകളും, മൂന്നു മോട്ടോറുകളും മോഷണം പോയതായി

You cannot copy content of this page