ലോക തൊഴിലാളി ദിനം; നാടെങ്ങും മെയ് ദിന റാലികള്‍ നടന്നു

കാസര്‍കോട്: പോരാട്ട വീര്യം നെഞ്ചിലേറ്റി നാടെങ്ങും വിവിധ തൊഴിലാളി യൂനിയനുകളുടെ നേതൃത്വത്തില്‍ മെയ്ദിന റാലി നടന്നു. ഇടതു പക്ഷ ട്രേഡ് യൂണിയന്‍ -സര്‍വീസ് സംഘടനയുടെ നേതൃത്വത്തില്‍ കാസര്‍കോട് ടൗണില്‍ മെയ് ദിന റാലി സംഘടിപ്പിച്ചു. കാസര്‍കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്ന് ആരംഭിച്ച മെയ് ദിന റാലി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തു സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുയോഗം സിഐടിയു സംസ്ഥാന സെക്രട്ടറി ടി. കെ. രാജന്‍ ഉദ്ഘടനം ചെയ്തു. എഐടിയുസി ജില്ലാ സെക്രട്ടറി ബിജു ഉണ്ണിത്താന്‍ അധ്യക്ഷത വഹിച്ചു. ട്രേഡ് യൂണിയന്‍ നേതാകളായ ടി. കൃഷ്ണന്‍, സി.എം.എ ജലീല്‍, അഡ്വ, സുരേഷ് ബാബു, ഹനീഫ കടപ്പുറം, കെ. ഭാസ്‌കരന്‍, കെ. രവീന്ദ്രന്‍, ജാനകി, ഗിരി കൃഷ്ണന്‍, സര്‍വീസ് സംഘടന നേതാകളായ കെഎസ്ടിഎ നേതാവ് പ്രകാശന്‍ മാസ്റ്റര്‍, പ്രതീഷ്, എല്‍.ഐ.സി. നേതാവ് അരവിന്ദന്‍, എന്‍ജിഒ യൂണിയന്‍ ജില്ലാ പ്രസിഡന്റ് ശോഭ എന്നിവര്‍ പ്രസംഗിച്ചു. സിഐടിയു ഏരിയ സെക്രട്ടറി പി. വി. കുഞ്ഞമ്പു സ്വാഗതം പറഞ്ഞു. കുമ്പളയില്‍ നടന്ന റാലിയ്ക്ക് സിപിഎം ജില്ലാകമ്മിറ്റിയംഗം
വിവി രമേശന്‍, ഏരിയ സെക്രട്ടറി സിഎ സുബേര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ചെറുവത്തൂര്‍: കയ്യൂര്‍ റോഡില്‍ നിന്ന് ആരംഭിച്ച മെയ്ദിന റാലി ചെറുവത്തൂര്‍ ടൗണില്‍ പ്രദക്ഷിണം വച്ച് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുയോഗം എം രാജഗോപാലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. എ അമ്പുഞ്ഞി അദ്ധ്യക്ഷനായി. ഉദിനൂര്‍ സുകുമാരന്‍, എം കമലാക്ഷന്‍, കെ ബാലകൃഷ്ണന്‍, പി പത്മിനി തുടങ്ങിയവര്‍ സംസാരിച്ചു. സിഐടിയു ചെറുവത്തൂര്‍ ഏരിയാ സെക്രട്ടറി കൈനി കുഞ്ഞിക്കണ്ണന്‍ സ്വാഗതം പറഞ്ഞു.

കാഞ്ഞങ്ങാട്: സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട്പ്രകടനവും പൊതുയോഗവും നടത്തി. നിരവധി തൊഴിലാളികള്‍, യൂണിയന്‍ അംഗങ്ങള്‍ പങ്കെടുത്തു. കുന്നുമ്മലില്‍ നിന്നും ബാന്‍ഡ് മേളത്തിന്റെ അകമ്പടിയില്‍ പ്രകടനം ആരംഭിച്ചു. തുടര്‍ന്ന് പുതിയ കോട്ട മാന്തോപ്പ് മൈതാനിയില്‍ നടന്ന പൊതുയോഗം കാഞ്ഞങ്ങാട് എംഎല്‍എ ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. പി.കെ.അബ്ദുല്‍ റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ കെവി സുജാത, വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളായ കെ അമ്പാടി, വിവി പ്രസന്നകുമാരി, കാറ്റാടി കുമാരന്‍, എ മാധവന്‍, എ.ദാമോദരന്‍, ഡി വി അമ്പാടി എന്നിവര്‍ സംസാരിച്ചു. സിഐടിയു കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി കെവി രാഘവന്‍ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page