Category: International

യുദ്ധം തുടര്‍ന്നാല്‍ മധ്യഏഷ്യ നിയന്ത്രണാധീതമായ സ്ഥിതിയിലേക്ക് നീങ്ങുമെന്ന് ഇസ്രായേലിന് ഇറാന്റെ മുന്നറിയിപ്പ്

ഗാസയില്‍ യുദ്ധം തുടര്‍ന്നാല്‍ മധ്യഏഷ്യ നിയന്ത്രണാധീതമായ സ്ഥിതിയിലേക്ക് നീങ്ങുമെന്ന് ഇറാന്‍ ഇസ്രായേലിന് മുന്നറിയിപ്പു നല്‍കി. തിങ്കളാഴ്ച പുലര്‍ച്ചെ ലെബനനിലെ നാല് ഹിസ്ബുള്ള സെല്ലുകളില്‍ തങ്ങളുടെ വിമാനങ്ങള്‍ ആക്രമണം നടത്തിയതായി ഇസ്രായേല്‍ ഡിഫന്‍സ് സേന വെളിപ്പെടുത്തി.

മാലിദ്വീപിലുണ്ടായ സ്‌ഫോടനത്തിൽ രണ്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു

വെബ് ഡെസ്ക് : മാലി ദ്വീപിലെ ഹാ ദാൽ കമുനുധൂ ദ്വീപിലെ മത്സ്യ മാർക്കറ്റിന് സമീപമുണ്ടായ ശക്തമായ സ്‌ഫോടനത്തിൽ രണ്ട് ഇന്ത്യൻ തൊഴിലാളികൾ കൊല്ലപ്പെട്ടു. ദ്വീപിന്റെ തുറമുഖത്തിന്റെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന മത്സ്യ

ഗാസയ്ക്ക് സഹായഹസ്തവുമായി ഇന്ത്യ; നന്ദി അറിയിച്ച് പലസ്തീന്‍

ന്യൂഡല്‍ഹി: ഇസ്രയേല്‍- ഹമാസ് യുദ്ധത്തെ തുടര്‍ന്ന് 14 ദിവസങ്ങളായി വ്യോമാക്രമണം നടക്കുന്ന ഗാസയ്ക്ക് സഹായഹസ്തവുമായി ഇന്ത്യ. 6.5 ടണ്‍ മരുന്നുകളും ദുരിത ബാധിതര്‍ക്കുളള 32 ടണ്‍ അവശ്യവസ്തുക്കളും അടങ്ങുന്ന വിമാനം ഇന്ത്യയില്‍ നിന്ന് ഗാസയിലേക്ക്

അഭയാര്‍ഥി ക്യാമ്പില്‍ വ്യോമാക്രമണം, 13 മരണം; ‘ഗാസയില്‍ തുടരുന്നവരെ ഹമാസായി കണക്കാക്കി ആക്രമണം തുടരുമെന്ന് ഇസ്രയേല്‍

ടെല്‍ അവീവ്: ഗാസയ്ക്ക് പുറമെ വെസ്റ്റ്ബാങ്കിലും കനത്ത ആക്രമണം അഴിച്ചുവിട്ട് ഇസ്രയേല്‍. വെസ്റ്റ്ബാങ്കിലെ അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ അഞ്ച് കുഞ്ഞുങ്ങളടക്കം 13 പേര്‍ കൊല്ലപ്പെട്ടു. ഐക്യരാഷ്ട്രസഭ ദുരിതാശ്വാസ ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്.

പലസ്തീൻ ജനത എവിടേക്കും ഓടിപ്പോകാൻ ഉദ്ദേശിക്കുന്നില്ലെന്ന് മഹമൂദ് അബ്ബാസ്: കെയ്‌റോ ഉച്ചകോടിയിൽ ഇസ്രയേലിനെതിരെ അറബ് രാഷ്ട്രങ്ങൾ

കെയ്റോ: പലസ്തീൻ ജനത എവിടേക്കും ഓടിപ്പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും മാതൃരാജ്യത്ത് തുടരുമെന്നും പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസ്. ഈജിപ്തിലെ കെയ്‌റോവിൽ നടന്ന അറബ് ഉച്ചകോടിയുടെ ആമുഖ പ്രസംഗത്തിലാണ് പലസ്തീൻ പ്രസിഡൻ്റ് നിലപാട് വ്യക്തമാക്കിയത്. ഇസ്രയേൽ –

റാഫ അതിര്‍ത്തി തുറന്നു; ഗാസയിലേക്ക് സഹായവുമായി എത്തിയ ട്രക്കുകള്‍ കടത്തി തുടങ്ങി

ഗാസാ: മാനുഷിക സഹായമെത്തിക്കുന്നതിനായി ട്രക്കുകള്‍ കടന്നു പോകാന്‍ വേണ്ടി റാഫ അതിര്‍ത്തി തുറന്നു. മരുന്നുകളും അവശ്യവസ്തുക്കളുമടങ്ങിയ ആദ്യ ട്രക്ക് റഫാ അതിര്‍ത്തി കടന്നുപോയി. കൂടുതല്‍ ട്രക്കുകള്‍ നീങ്ങി തുടങ്ങിയിരിക്കുകയാണ്. റഫ അതിര്‍ത്തി വഴി സഹായ

മഗേഷിന് ഇനി വെറുതെ വീട്ടിലിരിക്കാം; എല്ലാ മാസവും 5 ലക്ഷം വീതം വീട്ടിലെത്തും

ദുബായ്: തമിഴ്‌നാട്ടുകാരന്‍ മഗേഷ് കുമാര്‍ നടരാജിന് ഇത് രാജയോഗം. കോടീശ്വരനാകാന്‍ ഇനി വെറുതെ വീട്ടിരുന്നാല്‍ മതി. 25 വര്‍ഷം കൊണ്ട് 17 കോടിയിലധികം രൂപ വീട്ടിലെത്തും. അങ്ങനെയൊരു ഭാഗ്യം കഴിഞ്ഞ വെള്ളിയാഴ്ച മഗേഷിനെ തേടിയെത്തി.

ഭീകരാക്രമണത്തിന് സാധ്യത; ഇന്ത്യയിലുള്ള പൗരന്‍മാര്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കി കാനഡ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ താമസിക്കുന്നവരും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവരുമായ കനേഡിയന്‍ പൗരന്‍മാര്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കി കാനഡ. 41 നയതന്ത്ര പ്രതിനിധികളെ ഇന്ത്യയില്‍നിന്നു പിന്‍വലിച്ചതിനു പിന്നാലെയാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. ഇന്ത്യയിലുടനീളം ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നും

ഗാസയിലെ ആശുപത്രിക്കെതിരെ നടന്ന ആക്രമണത്തിൽ മരണസംഖ്യ ഉയരുന്നു; വ്യാപക പ്രതിഷേധം;ശക്തമായി അപലപിച്ച് അറബ് രാജ്യങ്ങൾ

വെബ്ബ് ഡെസ്ക്: ഗാസയിലെ ആശുപത്രിക്കെതിരായ ഇസ്രായേൽ വ്യോമാക്രമണത്തില്‍ മരണസംഖ്യ ഉയരുന്നു. മധ്യ ഗാസയിലെ അല്‍ അഹ്‌ലി ബാപ്റ്റിസ്റ്റ് ഹോസ്പിറ്റലിലാണ് ആക്രമണം ഉണ്ടായത്.ഇന്നലെ രാത്രി ഉണ്ടായ വ്യോമാക്രമണത്തില്‍ 500 ഓളം പേര്‍ കൊല്ലപ്പെട്ടതായി ആണ് റിപ്പോർട്ട്.

ലോകത്തിലെ ഏറ്റവും ഉയരത്തിൽ ഉള്ള റണ്ണിംഗ് ട്രാക്ക് എന്ന പുതിയ ഗിന്നസ് റെക്കോർഡ് ദുബായ്ക്ക്; കൗതുകമായി നാൽപ്പത്തിമൂന്നാം നിലയിലെ ട്രാക്ക്

വെബ് ഡെസ്ക്: ദുബായ് വീണ്ടും ഒരു പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ് കിരീടം നേടിയിരിക്കുകയാണ്. ഒരു കെട്ടിടത്തിലെ ഏറ്റവും ഉയരത്തിലുള്ള ഓടാനുള്ള ട്രാക്ക് ഇനി ദുബായിക്ക് സ്വന്തം.വാസലിന്റെ സ്കൈ ട്രാക്ക്, സഅബീലിലെ വാസ്ൽ 1

You cannot copy content of this page