പി.പി ചെറിയാന്‍
ഫിലാഡല്‍ഫിയ: പാലക്കാട്ടും ചേലക്കരയിലും വയനാട്ടിലുമൊക്കെ വലിയ തിരഞ്ഞെടുപ്പു പ്രചരണമാണെന്നു കരുതുന്നവരുണ്ടാവാം. എങ്കില്‍ അവര്‍ അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പു പ്രചരണം കത്തിക്കയറുന്നതു കാണുന്നതും കേള്‍ക്കുന്നതുമുണ്ടാവില്ല.
താന്‍ കോളേജ് വിദ്യാര്‍ത്ഥിനിയായിരിക്കുമ്പോള്‍ ഫാസ്റ്റ് ഫുഡ് മേഖലയില്‍ ജോലി ചെയ്തിരുന്നെന്നു തിരഞ്ഞെടുപ്പു പ്രചരണത്തിനിടയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി കമലാഹാരിസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതു കമലക്കനുകൂല തരംഗമായേക്കുമെന്നു സംശയിച്ച റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ട്രംപ് തൊട്ടടുത്ത ദിവസം 25000ത്തില്‍പ്പരം പാചകത്തൊഴിലാളികള്‍ ജോലി ചെയ്യുന്ന പെന്‍സില്‍വാനിയയിലെ ഫെസ്റ്റര്‍വില്ലെട്രെവോസിലെ ഒരു മക്ഡൊണാള്‍ഡ് ഫ്രാഞ്ചൈസിലെ റെസ്റ്റോറന്റില്‍ പാചകക്കാരെ സഹായിച്ചു. മാത്രമല്ല, പാചകം ചെയ്യുകയും ചെയ്തു. മാത്രമല്ല, കമലാഹാരിസ് മക്ക്ഡൊണാള്‍ഡ്സില്‍ ജോലി ചെയ്തിട്ടില്ലെന്നു ട്രംപ് ആവര്‍ത്തിക്കുകയും ചെയ്തു. പോരെ, പൂരം.
മക്ക്ഡൊണാള്‍ഡ് അമേരിക്കയിലെ ബുഖ റസ്റ്റോറന്റ് ശൃംഖലയാണ്. പെന്‍സില്‍ വാനിയയില്‍ മാത്രം ഇവര്‍ക്ക് 25,000 പാചകത്തൊഴിലാളികള്‍ ഉണ്ട്. അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നവംബര്‍ അഞ്ചിനാണ്. വാശിയേറിയ മത്സരത്തിന്റെ അവസാനവട്ടത്തില്‍ ഇരു പാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ വീടുവീടാന്തരം കയറി വോട്ടു പിടുത്തത്തിലാണ്. പോരാത്തതിനു സ്ഥാനാര്‍ത്ഥികളുടെ ബലാബലങ്ങളും.
👌 Superb