Category: FEATURED

വായ്പയെടുത്തത്  രണ്ടായിരം രൂപ; തിരിച്ചടച്ചത് ഒരു ലക്ഷത്തോളം; ശല്യം തുടർന്ന് ആപ്പുകൾ ; ഗതികെട്ട് ആത്മഹത്യക്ക് ശ്രമിച്ച് യുവതി

കോഴിക്കോട്: ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകാരുടെ ഭീഷണിയെ തുടര്‍ന്ന് കുറ്റ്യാടിയില്‍ വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു.കുറ്റ്യാടി സ്വദേശിനിയും രണ്ട് കുട്ടികളുടെ അമ്മയുമായ 24-കാരിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇവർ  കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ലോണ്‍ ആപ്പില്‍നിന്ന്

സെയിൽസ് ഗേളിനെ സ്ഥാപന ഉടമ മർദ്ദിച്ചതായി പരാതി;പൊലീസ് അന്വേഷണം തുടങ്ങി

കോഴിക്കോട്: കോഴിക്കോട് സെയില്‍സ് ഗേളിനെ മര്‍ദ്ദിച്ചതായി പരാതി. പേരാമ്പ്രയില്‍ സ്വകാര്യ സ്ഥാപനത്തില്‍ സെയില്‍സ് ഗേളായി ജോലി ചെയ്യുന്ന 34കാരിയായ യുവതിയെ സ്ഥാപനം ഉടമ വീട്ടില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചെന്നാണ് പരാതി.സാമ്പത്തിക ക്രമക്കേടുകൾ ആരോപിച്ചാണ് മർദ്ദനമെന്നാണ് വിവരം.

കുമ്പള പച്ചമ്പളയില്‍ പുലിയിറങ്ങി; ജനം ഭീതിയില്‍

കാസർകോട്: കുമ്പള പച്ചമ്പളയില്‍ പുലിയിറങ്ങിയതായി സംശയം. പുലിയുടെ  സിസിടിവിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ജനം ഭീതിയിലായി. പച്ചമ്പള, കാണ്ടലിലെ അബ്‌ദുള്ള ബേരിക്കയുടെ വീട്ടില്‍ സ്ഥാപിച്ചിട്ടുള്ള സി സി ടി വി ക്യാമറയിലാണ്‌ ദൃശ്യങ്ങള്‍ പതിഞ്ഞത്‌.ഇക്കാര്യം മംഗല്‍പ്പാടി

ബേഡകത്ത്  15കാരിയെ പീഡിപ്പിച്ച സംഭവം; പ്രതികള്‍ക്കായി തെരച്ചില്‍ ഊർജ്ജിതമാക്കി

കാസർകോട്: പതിനഞ്ചുകാരിയെ പീഡിപ്പിച്ചതിന്  ബേഡകം പൊലീസ്‌ രജിസ്റ്റര്‍ ചെയ്‌ത്‌ സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡിനു കൈമാറിയ കേസുകളിലെ പ്രതികളെ കണ്ടെത്താന്‍ തെരച്ചില്‍ തുടങ്ങി. എസ്‌.എം.എസ്‌ ഡിവൈ.എസ്‌.പി സതീശ്‌ കുമാര്‍ ആലക്കലിന്റെ നേതൃത്വത്തില്‍ ബേഡകം പൊലീസ്‌ സ്റ്റേഷന്‍

കളമശ്ശേരി സ്ഫോടനം; മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ആശ്വാസ സഹായം പ്രഖ്യാപിച്ചു

തിരുവനന്തപുരം:കളമശ്ശേരിയില്‍ ഒക്ടോബര്‍ 29ന് നടന്ന സ്ഫോടനത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 5 ലക്ഷം രൂപ വീതം ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സ്വകാര്യ ആശുപത്രികളില്‍ ഉള്‍പ്പെടെ ചികിത്സയിലുള്ളവരുടെ ചികിത്സാ ചെലവും

“കോൺഫറൻസിലാണ് അടിയന്തിരമായി അക്കൗണ്ടുകളിലേക്ക് പണം അയക്കുക”; എം.ഡിയുടെ പേരിൽ എത്തിയ വാട്സ് സന്ദേശം കണ്ട് പണം നൽകി ജീവനക്കാർ ; വൻ ഓൺലൈൻ തട്ടിപ്പ് സംഘത്തെ പിടികൂടി പൊലീസ്

കോട്ടയം: പാലായിലെ പ്രമുഖ വ്യാപാര സ്‌ഥാപനത്തില്‍നിന്ന്‌ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 35 ലക്ഷം രൂപ കവര്‍ന്ന കേസില്‍ ഉത്തര്‍പ്രദേശ്‌ (യു.പി) സ്വദേശികളായ അഞ്ചു പേര്‍ അറസ്‌റ്റില്‍.ഔറാദത്ത്‌ സന്ത്‌കബിര്‍ നഗര്‍ സ്വദേശികളായ സങ്കം (19), ദീപക്‌ (23),

ഖജനാവ് കാലി , എന്നാലും ധൂർത്തിന് കുറവില്ല;നവ കേരള സദസിന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാനുള്ള പ്രത്യേക ബസ്സിന് 1 കോടിയിലധികം  അനുവദിച്ച് ധനവകുപ്പ്

തിരുവനന്തപുരം: നവകേരള സദസിന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാൻ പ്രത്യേക ബസ് വാങ്ങാൻ ഒരു കോടി അഞ്ച് ലക്ഷം രൂപ അനുവദിച്ച് ധനവകുപ്പിന്‍റെ ഉത്തരവ്. ട്രഷറി നിയന്ത്രണം മറി കടന്നാണ് പണം അനുവദിച്ചത്. നവകേരള സദസിനുള്ള

ഉത്തരകാശി തുരങ്ക അപകടം: രക്ഷാപ്രവർത്തനത്തിനിടെ രണ്ട് തൊഴിലാളികൾക്ക് പരിക്ക്; 40 പേരെ രക്ഷിക്കാൻ ശ്രമം തുടരുന്നു

വെബ് ഡെസ്ക്:ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ സിൽക്യാര-ബർകോട്ട് തുരങ്കത്തിന്റെ അപകടസ്ഥലത്ത് രക്ഷാപ്രവർത്തനത്തിനിടെ അവശിഷ്ടങ്ങൾ താഴേക്ക് വീണതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് രണ്ട് തൊഴിലാളികൾക്ക് നിസാര പരിക്കേറ്റു. തുരങ്കം തുരക്കുന്നതിനുള്ള ആഗർ മെഷീൻ സ്ഥാപിക്കുന്ന നടപടികൾ

അമേരിക്കയിൽ ഗർഭിണിയായ മലയാളി യുവതിക്ക്  വെടിയേറ്റു; ഭർത്താവ് അറസ്റ്റിൽ

വാഷിങ്ടണ്‍: അമേരിക്കയില്‍ ഗര്‍ഭിണിയായ മലയാളി യുവതിക്ക് വെടിയേറ്റു. ഉഴവൂര്‍ കുന്നാംപടവില്‍ ഏബ്രഹാം (ബിനോയ്)-ലാലി ദമ്പതിമാരുടെ മകള്‍ മീരക്ക് (32) ആണ് വെടിയേറ്റത്. ഗുരുതരപരിക്കുകളേറ്റ ഇവർ ആശുപത്രിയില്‍ ചികിത്സയിലാണ്. ഗര്‍ഭിണിയായ മീരയെ  ഭര്‍ത്താവ് ഏറ്റുമാനൂര്‍ പഴയമ്ബിള്ളി

ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിക്ക് നേരെ ലൈംഗിക പീഡനം; പ്രതിക്ക് 5 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും

കാസർകോട്:ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ നെക്രാജെ ചന്ദ്രൻപ്പാറ സ്വദേശിഷംസുദീൻ (53) ന്  വിവിധ പോക്സോ വകുപ്പുകൾ പ്രകാരം 5 വർഷം കഠിന തടവും ,ഒന്നരലക്ഷംരൂപ പിഴയും ശിക്ഷ.കാസർഗോഡ് അഡീഷണൽ

You cannot copy content of this page