പുത്തന്‍ കാറില്‍ കടത്തുകയായിരുന്ന 21.5 ഗ്രാം എംഡിഎംഎ പിടികൂടി; മയക്കുമരുന്നു കേസില്‍ 5 വര്‍ഷം തടവ് ശിക്ഷ അനുഭവിച്ച് ജയിലില്‍ നിന്നിറങ്ങിയ ഉപ്പള സ്വദേശിയടക്കം 4 പേര്‍ അറസ്റ്റില്‍
കാസര്‍കോട്: പുത്തന്‍ സ്വിഫ്റ്റ് കാറില്‍ കുമ്പളയിലേക്ക് കടത്തുകയായിരുന്ന 21.5 ഗ്രാം എംഡിഎംഎയുമായി നാലു പേര്‍ അറസ്റ്റില്‍. ഉപ്പള, കൊടിബയലിലെ ഇബ്രാഹിം സിദ്ദിഖ്(33), കാസര്‍കോട്, അഡുക്കത്ത്ബയല്‍ സ്വദേശികളായ മുഹമ്മദ് സാലി (49), മുഹമ്മദ് സവാദ് (28), ഉപ്പള പ്രതാപ് നഗറിലെ മൂസ ഷരീഫ് (30) എന്നിവരെയാണ് കുമ്പള ഇന്‍സ്‌പെക്ടര്‍ കെ.പി വിനോദ് കുമാറും സംഘവും അറസ്റ്റു ചെയ്തത്. ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ്പക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് മയക്കുമരുന്നു വേട്ട നടത്തിയത്. എസ്‌ഐ കെ. ശ്രീജേഷ്, …