റോഡ് ഗതാഗതം തടസ്സപ്പെടുത്തി വാഹനറാലി: കുട്ടികളെ കാറിനു മുകളിലിരുത്തി അപകടയാത്ര; കര്‍ശന നടപടിയുമായി പൊലീസ്, ചന്തേരയില്‍ 19 പേര്‍ക്കെതിരെ കേസ്, ആഘോഷം അതിരുവിട്ടാല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്ന് മുന്നറിയിപ്പ്

കാസര്‍കോട്: ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ വിജയിച്ചതിലെ ആഘോഷം അതിരു വിട്ടു. ഒന്‍പതു ഡ്രൈവര്‍മാര്‍ക്കും കണ്ടാലറിയാവുന്ന 10 പേര്‍ക്കുമെതിരെ ചന്തേര പൊലീസ് സ്വമേധയാ കേസെടുത്തു. എസ്.ഐ സതീഷ് കെ.പിയുടെ പരാതി പ്രകാരമാണ് ബൈക്ക്, കാര്‍ ഡ്രൈവര്‍മാരായ 9 പേര്‍ക്കും മറ്റുള്ളവര്‍ക്കുമെതിരെ കേസെടുത്തത്. പടന്ന വടക്കേപ്പുറം ഭാഗത്തു നിന്നും ഓരിമുക്ക് ഭാഗത്തേക്ക് വാഹനഗതാഗതം തടസ്സപ്പെടുത്തുന്ന തരത്തില്‍ ഹോണ്‍ മുഴക്കിയും കുട്ടികളെ പോലും കാറുകളുടെ മുകളിലും ബോണറ്റിലും ഇരുത്തി അപകടകരമായ വിധത്തില്‍ വാഹന റാലി നടത്തിയെന്നാണ് കേസ്. സമാന രീതിയിലുള്ള ഒരു കേസ് ഏതാനും ദിവസങ്ങള്‍ക്കു മുമ്പും ചന്തേര പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ഇത്തരത്തില്‍ വാഹനറാലി നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വാഹനങ്ങള്‍ കോടതിയില്‍ ഹാജരാക്കുമെന്നും ഹൊസ്ദുര്‍ഗ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്ത് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കളക്ടറേറ്റിലെ സീനിയര്‍ ക്ലര്‍ക്ക് എ ആശാലതയുടെ മരണം; കുറ്റക്കാര്‍ക്കെതിരെ കർശന നടപടി, അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എ.ഡി.എമ്മിന് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം
Scroll to top

You cannot copy content of this page