ലൈംഗികാതിക്രമം: പരാതി വ്യാജമാണെന്നു ബോധ്യമായാല്‍ കര്‍ശന നടപടിയെടുക്കണം; ഹൈക്കോടതി നിര്‍ദ്ദേശം ബദിയഡുക്ക പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടയില്‍
കൊച്ചി: ലൈംഗികാതിക്രമങ്ങള്‍ സംബന്ധിച്ച് നല്‍കുന്ന പരാതികള്‍ വ്യാജമാണെന്നു ബോധ്യമായാല്‍ പരാതിക്കാരിക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ഹൈക്കോടതി ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ നിര്‍ദ്ദേശം നല്‍കി. കാസര്‍കോട് പൊലീസ് സബ്ഡിവിഷനിലെ ബദിയഡുക്ക പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പ്രസ്താവിച്ചു കൊണ്ടാണ് കോടതി ഈ നിര്‍ദ്ദേശം നല്‍കിയത്.സ്ത്രീകള്‍ നല്‍കുന്ന ലൈംഗികാതിക്രമ പരാതികളെല്ലാം സത്യമാകണമെന്നില്ല. വിശദമായ അന്വേഷണം അനിവാര്യമാണെന്നു കോടതി നിരീക്ഷിച്ചു. കണ്ണൂര്‍ സ്വദേശിയായ യുവാവ് മാനേജര്‍ ആയിട്ടുള്ള സ്ഥാപനത്തിലെ ജീവനക്കാരി നല്‍കിയ പരാതി പ്രകാരമാണ് ബദിയഡുക്ക …