മഴ: ദേശീയപാത സര്‍വ്വീസ് റോഡുകളില്‍ ഗതാഗതം പ്രതിസന്ധിയില്‍; പലേടത്തും മണ്ണിടിച്ചില്‍, വെള്ളം കയറിയും വാഹനങ്ങള്‍ റോഡില്‍ താഴ്ന്നും അപകടം

കാസര്‍കോട്: കനത്ത മഴ അനുഭവപ്പെട്ടതോടെ കാസര്‍കോട് ജില്ലയില്‍ ദേശീയപാതയുടെ സര്‍വ്വീസ് റോഡുകള്‍ അപകടമേഖലയായി മാറിക്കൊണ്ടിരിക്കുന്നു. റോഡുകള്‍ ഇടിഞ്ഞും വാഹനങ്ങള്‍ മണ്ണില്‍ താഴ്ന്നും മഴവെള്ളം കെട്ടിനിന്നും ദേശീയപാതയിലെ സര്‍വ്വീസ് റോഡുകള്‍ വഴിയുള്ള ഗതാഗതം മിക്ക ഭാഗങ്ങളിലും തടസ്സപ്പെട്ടു. ബൈക്കുകളും മറ്റും ഓടിച്ചു പോകാമെങ്കിലും വലിയ വാഹനങ്ങളുടെ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. തിങ്കളാഴ്ച രാത്രിയിലും ചൊവ്വാഴ്ച രാവിലെയുമുണ്ടായ മഴയില്‍ മാവുങ്കാല്‍ സര്‍വ്വീസ് റോഡ് ഇടിഞ്ഞു ഗതാഗതം സ്തംഭിച്ചു. ചെറിയ വാഹനങ്ങള്‍ കഷ്ടിച്ചു കടന്നു പോവുന്നുണ്ടെങ്കിലും വലിയ വാഹനങ്ങളുടെ ഗതാഗതം തടസ്സപ്പെട്ടു. ചെമ്മട്ടംവയലില്‍ …

ബൈക്കിൽ ലിഫ്റ്റ് നൽകി മദ്രസ വിദ്യാർത്ഥിനിയെ ഉപദ്രവിച്ചതായി പരാതി; മഞ്ചേശ്വരം പൊലീസ് പോക്സോ പ്രകാരം കേസടുത്തു , യുവാവിനെ തെരയുന്നു

കാസർകോട്: മദ്രസയിൽ നിന്നു വീട്ടിലേയ്ക്ക് പോവുകയായിരുന്ന പത്തു വയസുള്ള പെൺകുട്ടിക്ക് ലിഫ്റ്റ് നൽകി ബൈക്കിൽ കയറ്റി കൊണ്ടുപോയി ഉപദ്രവിച്ചതായി പരാതി. സംഭവത്തിൽ പൊലീസ് പോക്സോ പ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി.തിങ്കളാഴ്ച്ച മഞ്ചേശ്വരം പൊലീസ്‌ സ്റ്റേഷൻ പരിധിയിലാണ് സംഭവം. മദ്രസയിൽ നിന്നു വീട്ടിലേയ്ക്കു പോവുകയായിരുന്നു പെൺകുട്ടി . ഇതിനിടയിൽ എത്തിയ ആൾ പെൺകുട്ടിക്ക് സമീപം ബൈക്ക് നിർത്തി. തുടർന്ന് വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് പെൺകുട്ടിയെ ബൈക്കിൽ കയറ്റുകയായിരുന്നുവെന്നു പറയുന്നു. യാത്രയ്ക്കിടയിൽ പെൺകുട്ടിയെ ദേഹോപദ്രവം ചെയ്തുവത്രെ. വീട്ടിലെത്തിയ പെൺകുട്ടി സംഭവം വീട്ടുകാരെ …

ചെങ്കള, തൈവളപ്പിൽ നിന്നു കളിക്കാൻ പോയ രണ്ടു കുട്ടികളെ കാണാതായി; വിദ്യാനഗർ പൊലീസ് അന്വേഷണം തുടങ്ങി

കാസർകോട്: കളിക്കാൻ പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ രണ്ടു കുട്ടികളെ കാണാതായതായി പരാതി. വിദ്യാനഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചെങ്കള, മുട്ടത്തൊടി, എർമാളം,തൈവളപ്പ്, വലിയമൂലയിലെ പതിനാലും പതിനാറും വയസുള്ള രണ്ട് ആൺകുട്ടികളെയാണ് കാണാതായത്. തിങ്കളാഴ്ച്ച വൈകുന്നേരം 4.30 മണിയോടെയാണ് സുഹൃത്തുക്കളായ ഇരുവരും വീട്ടിൽ നിന്നു ഇറങ്ങിയത്. കളിക്കാൻ പോകുന്നുവെന്നാണ് വീടുകളിൽ നിന്നും ഇറങ്ങുമ്പോൾ ഇരുവരും പറഞ്ഞിരുന്നതെന്നു പറയുന്നു. രാത്രിയായിട്ടും തിരിച്ചു എത്താത്തതിനെ തുടർന്ന് അന്വേഷിച്ചുവെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് കുട്ടികളിൽ ഒരാളുടെ രക്ഷിതാവ് വിദ്യാനഗർ …

കുറുന്തോട്ടിക്കും വാതം പിടിച്ചാല്‍?

ജൂണ്‍ രണ്ടിന് സ്‌കൂള്‍ തുറന്നാല്‍, രണ്ടാഴ്ച വിദ്യാര്‍ഥികള്‍ ക്ലാസില്‍ പുസ്തകം തുറക്കേണ്ട. പുസ്തക പഠനം ഉണ്ടാവില്ല- പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ മാര്‍ഗ്ഗരേഖയില്‍ നിര്‍ദ്ദേശിക്കുന്നു. സാമൂഹിക വിപത്തുകളില്‍ നിന്ന് കുട്ടികള്‍ അകന്നു നില്‍ക്കുന്നതിനുള്ള ബോധവല്‍ക്കരണ ക്ലാസ് രണ്ടാഴ്ച കാലം. പുതിയ പദ്ധതി ആയതുകൊണ്ട് അധ്യാപകരെ ആദ്യം പഠിപ്പിക്കേണ്ടതാണല്ലോ. രണ്ടുദിവസത്തെ ശില്‍പശാല അധ്യാപകര്‍ക്ക്-വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പത്രസമ്മേളനത്തില്‍ അറിയിച്ചു.വിദ്യാഭ്യാസ വകുപ്പ് ഭരിക്കുന്നവര്‍ക്ക് ഈ ബോധം കുറെ നേരത്തെ ഉദിച്ചിരുന്നെങ്കില്‍ തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന സീനിയര്‍ അഭിഭാഷകന്‍ …

100 രൂപ നൽകാത്തതിന് 82 കാരിയായ മുത്തശ്ശിയെ ചെറു മകൻ അമ്മിക്കല്ല് തലയിലിട്ട് ദാരുണമായി കൊലപ്പെടുത്തി

ബംഗളൂരു: 100 രൂപ നൽകാത്തതിനു യുവാവ് 82കാരിയായ മുത്തശ്ശിയെ അമ്മിക്കല്ലു തലയിലിട്ട് കൊന്നു. കർണാടക കൊപ്പൽ കനകഗിരിയിലെ കനകമ്മ നാഗപ്പ (82) യെയാണ് ചെറുമകൻ ചേതൻകുമാർ (34) ദാരുണമായി കൊലപ്പെടുത്തിയത്. തൊഴിൽരഹിതനായ ചേതൻ വിട്ടുകാരിൽ നിന്ന് പണം വാങ്ങിയാണ് കുശാലടിച്ച് നടന്നിരുന്നത്. വെള്ളിയാഴ്ച ചേതൻ മുത്തശ്ശിയോട് 100 രൂപ ആവശ്യപ്പെട്ടു. അത് നൽകില്ലെന്ന് കനകമ്മ പറഞ്ഞു. സ്വന്തം ചെലവിനുള്ള പണം അധ്വാനിച്ച് ഉണ്ടാക്കാൻ കഴിയില്ലെങ്കിൽ പട്ടിണി കിടന്നോലാൻ ഉപദേശിക്കുകയും ചെയ്തു. അല്ലെങ്കിൽ പിതാവിനോട് പണം ചോദിക്കാൻ മുത്തശ്ശി …

കര്‍ണ്ണാടക മദ്യം ഉടമസ്ഥരില്ലാത്ത നിലയില്‍ ബസില്‍; എക്‌സൈസ് സംഘം 9 ലിറ്റര്‍ മദ്യം പിടികൂടി

മഞ്ചേശ്വരം: ജില്ലയിലേക്കു കര്‍ണ്ണാടക മദ്യക്കടത്തു വര്‍ധിച്ചു. അടുത്തകാലത്തായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു എക്‌സൈസും പൊലീസും കര്‍ണ്ണാടക മദ്യം പിടികൂടിക്കൊണ്ടിരിക്കുന്നു. സ്വകാര്യ വാഹനങ്ങളിലും വാടക വാഹനങ്ങളിലും വന്‍തോതില്‍ കര്‍ണ്ണാടക മദ്യം കടത്തുന്നതായി പരാതികളുണ്ട്. മംഗളൂരു- കാസര്‍കോട് ബസ്സുകളിലും കര്‍ണ്ണാടക മദ്യം വ്യാപകമായി കടത്തൂന്നുണ്ടെന്ന് ആക്ഷേപമുണ്ട്. ഇത്തരത്തില്‍ ഞായറാഴ്ച കെ എ 19 എഫ് -3434 കര്‍ണ്ണാടക സര്‍ക്കാര്‍ ബസില്‍ കടത്തിയ 8.46 ലിറ്റര്‍ കര്‍ണ്ണാടക മദ്യം മഞ്ചേശ്വരം ചെക്ക് പോസ്റ്റില്‍ എക്‌സൈസ് സംഘം പിടിച്ചെടുത്തു. എന്നാല്‍ മദ്യത്തിന്റെ …

സംസ്ഥാന സർക്കാരിൻറെ നാലാം വാർഷികം; ചൊവ്വാഴ്ച യുഡിഎഫ് കരിദിനം

കാസർകോട്: സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികഘോഷ ദിനമായ ചൊവ്വാഴ്ച യുഡിഎഫ് കരിദിനം ആചരിക്കുമെന്ന് എൻ എ .നെല്ലിക്കുന്ന് എംഎൽഎ അറിയിച്ചു. സകല മേഖലകളിലും ജനജീവിതം അതി ദുസഹമാക്കിക്കൊണ്ടിരിക്കുന്ന സംസ്ഥാനത്തെ ഇടത്തു സർക്കാർ കടം വാങ്ങിയ കോടിക്കണക്കിന് രൂപ പൊടി പൊടിച്ചു നടത്തുന്ന ഈ കാപട്യം ജനങ്ങളെ ബോധ്യപ്പെടുത്താനാണ് യുഡിഎഫ് കരിദീനാചരണം നടത്തുന്നതെന്ന് അറിയിപ്പിൽ അദ്ദേഹം പറഞ്ഞു. എൽഡിഎഫ് സർക്കാരിന് ഒരു നിമിഷം പോലും അധികാരത്തിൽ തുടരാനുള്ള അർഹതയില്ലെന്ന് കരിദീനാചരണം അവരെ ബോധ്യപ്പെടുത്തും – നെല്ലിക്കുന്നു ചൂണ്ടിക്കാട്ടി. കാസർകോട് …

ബദിയടുക്ക എം ഡി എം എ വേട്ട; ജില്ലയില്‍ രാസലഹരി മാഫിയ ശക്തമെന്നു സൂചന; പൊലീസ് നടപടി ശക്തമാക്കി

കാസര്‍കോട്: ബദിയഡുക്കയില്‍ ഞായറാഴ്ച നടന്ന വന്‍ എം ഡി എം എ വേട്ട ജില്ലയില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന രാസലഹരി മാഫിയയെക്കുറിച്ചു ആശങ്ക ഉയര്‍ത്തുന്നു.മയക്കുമരുന്നിനെതിരെ അടുത്തകാലത്തൊന്നുമുണ്ടായിട്ടില്ലാത്ത തരത്തില്‍ അതി ശക്തമായ വേട്ട തുടരുന്നതിനിടയില്‍ പിടികൂടപ്പെടുന്നതിനനുസരിച്ച് അതിന്റെ പതിന്മടങ്ങു മാരക ലഹരി വസ്തുക്കള്‍ വീണ്ടുമെത്തുന്നതാണ് ജനങ്ങളെ ആശങ്കപ്പെടുത്തുന്നത്. മയക്കുമരുന്നു മാഫിയക്കു പിന്നില്‍ അതിശക്തമായ സ്രോതസ്സുകളുള്ളതുകൊണ്ടാണിതെന്നു പൊതുവെ സംശയിക്കുന്നു. മാഫിയാതലവന്മാരെ പിടികൂടാതെ മയക്കുമരുന്നു ഇടപാടു പൂര്‍ണ്ണമായി അവസാനിപ്പിക്കാനാവില്ലെന്ന ധാരണയും ജനങ്ങളില്‍ ഇതുണ്ടാക്കുന്നു.സാധാരണ ഇടപാടുകാര്‍ക്കു താങ്ങാനാവാത്ത വിലക്കുള്ള മരുന്നാണ് ഞായറാഴ്ച ബദിയഡുക്കയില്‍ പിടികൂടിയതെന്നു നാട്ടുകാര്‍ …

രാജപുരത്ത്17 കാരിയെ പീഡിപ്പിച്ചു; സഹപാഠിക്കെതിരെ പോക്‌സോ കേസ്

കാസര്‍കോട്:17കാരിയെ വീട്ടിലേയ്ക്ക് കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന പരാതിയില്‍ സഹപാഠിക്കെതിരെ രാജപുരം പൊലീസ് കേസടുത്തു. ആറു മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. ഇപ്പോഴാണ് പെണ്‍കുട്ടി വിവരം വീട്ടുകാരോട് പറഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 60,000 രൂപ പട്ടാപ്പകല്‍ മോഷണം പോയി കാസര്‍കോട്: വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 60,000 രൂപ മോഷണം പോയതായി പരാതി. ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പാലാ വയല്‍, ഓടപ്പള്ളിയിലെ പ്രശാന്ത് സെബാസ്റ്റ്യന്റെ …

നീ എന്റേതായില്ലെങ്കിൽ നിന്നെ മറ്റാരുടെയും ആകാൻ ഞാൻ അനുവദിക്കില്ല; പ്രണയത്തിൽ നിന്നു പിന്മാറിയതിന് യുവതിയെ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമം

ലക്നൗ: വിവാഹാഭ്യർഥന നിരസിച്ചതിനു പെൺകുട്ടിയെ പാർക്കിൽവച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം. കാൻപുർ സ്വദേശിയായ അമാൻ സോങ്കറാണ് 18 വയസ്സുകാരിയെ ദുപ്പട്ട കഴുത്തിൽ മുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ചത്. നീ എന്റെതാ യില്ലെങ്കിൽ നിന്നെ മറ്റാരുടെയും ആകാൻ ഞാൻ അനുവദിക്കില്ലെന്ന് പറഞ്ഞു കൊണ്ടായിരുന്നു കൊലപാതക ശ്രമം.ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരുവരും സൗഹൃദത്തിലായത്. എന്നാൽ ഇയാൾക്കു ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് മനസിലാക്കിയതോടെ പെൺകുട്ടി ബന്ധത്തിൽ നിന്നു പിന്മാറാൻ ശ്രമിച്ചു. എന്നാൽ വിവാഹത്തിനായി അമാൻ സമ്മർദം ചെലുത്തി. വിസമ്മതിച്ചാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പെൺകുട്ടിയുടെ ബന്ധുക്കളെയും ഫോണിലൂടെ …

അറന്തോട്ടെ ഡാനിയല്‍ റോഡ്രിഗസ് അന്തരിച്ചു

കാസര്‍കോട്: മധൂര്‍ അറന്തോട് ചക്കട്ടെയിലെ ഡാനിയല്‍ റോഡ്രിഗസ് (79) അന്തരിച്ചു. ഭാര്യ: പരേതയായ എലന്‍ ക്രാസ്റ്റ. മക്കള്‍: ലീന, റോബര്‍ട്ട്, തോമസ്, സ്റ്റാനി, അനിത, ലിഡിയ, സിന്‍തിയ, ഹെന്റി, ജയപ്രകാശ്.

കാസര്‍കോട്ട് പ്രായപൂര്‍ത്തിയാകാത്ത മൂന്നു പെണ്‍കുട്ടികളെ പീഡിപ്പിച്ചു; രണ്ടെണ്ണത്തില്‍ പ്രതികള്‍ ഉപ്പമാര്‍, വെള്ളരിക്കുണ്ടില്‍ രണ്ടാനച്ഛന്‍ അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ മൂന്ന് പൊലീസ് സ്റ്റേഷനുകളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ടെണ്ണത്തില്‍ ഉപ്പമാര്‍ക്കെതിരെയും ഒരെണ്ണത്തില്‍ മാതാവിന്റെ രണ്ടാം ഭര്‍ത്താവിനെതിരെയും പോക്‌സോ പ്രകാരം പൊലീസ് കേസെടുത്തു. കാസര്‍കോട്, വനിതാ സ്റ്റേഷന്‍, ഹൊസ്ദുര്‍ഗ് സ്റ്റേഷന്‍ എന്നിവിടങ്ങളിലാണ് ഉപ്പമാര്‍ക്കെതിരെ പോക്‌സോ കേസെ ടുത്തത്. പതിനാലു വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനാണ് രണ്ടാനച്ഛനെതിരെ വെള്ളരിക്കുണ്ട് പൊലീസ് കേസെ ടുത്തത്. 16കാരിയെ പീഡിപ്പിച്ചതിനാണ് കാസര്‍കോട് വനിതാ പൊലീസ് കേസെ ടുത്തത്. പെണ്‍കുട്ടിക്ക് ഇപ്പോള്‍ 19 വയസ്സുണ്ട്. ഭീഷണി കാരണമാണ് നേരത്തെ പരാതി നല്‍കാതിരുന്നതെന്നു …

പല്ലുവേദനയ്ക്കുള്ള ഗുളികയ്ക്കു പകരം നല്‍കിയതു കീടങ്ങളെ കൊല്ലുന്ന ഗുളിക; യുവതി മരിച്ചു, മെഡിക്കല്‍ സ്റ്റോര്‍ ഉടമ അറസ്റ്റില്‍

ഭോപ്പാല്‍: മെഡിക്കല്‍ സ്റ്റോറില്‍ നിന്നു മാറി നല്‍കിയ മരുന്ന് കഴിച്ച് യുവതി മരിച്ചു. വേദനസംഹാരി ഗുളികകയ്ക്കു പകരം കീടനാശിനി ഗുളിക കഴിച്ച് യുവതി മരിച്ച സംഭവത്തില്‍ മെഡിക്കല്‍ സ്റ്റോര്‍ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഝാബുവ ജില്ലയിലാണ് സംഭവം. രേഖ (32) എന്ന യുവതിയാണു മരിച്ചത്. മെഡിക്കല്‍സ്റ്റോര്‍ ഉടമ ലോകേന്ദ്ര ബാബെലിനെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച വൈകുന്നേരമാണ് പല്ലുവേദനയ്ക്കു മരുന്ന് തേടി രേഖ മെഡിക്കല്‍സ്റ്റോറിലെത്തിയത്. എന്നാല്‍ ജീവനക്കാരന്‍ നല്‍കിയതു കീടനാശിനിയായി ഉപയോഗിക്കുന്ന അലുമിനിയം ഫോസ്‌ഫൈഡ് …

കാറും മൊബൈലും കനാലിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ; ആത്മഹത്യയെന്ന് കരുതി പൊലീസ്, ഒടുവിൽ ജീവനോടെ യുവാവിനെ കണ്ടെത്തി

ന്യൂഡൽഹി: ദുരൂഹ സാഹചര്യത്തിൽ കാണാതായ ഐടി ജീവനക്കാരനെ ഒരാഴ്ചയ്ക്കു ശേഷം ജീവനോടെ കണ്ടെത്തി. ഗുഡ്ഗാവിലെ മൾട്ടി നാഷനൽ കമ്പനിയിലെ മാനേജരായ 42 കാരനെയാണ് കാണാതായത്. ബന്ധുക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തുന്നതിനിടെ ഇയാളുടെ കാർ കനാലിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കാറിൽ ഇയാളുടെ മൊബൈലും മറ്റു വസ്തുക്കളും ഉണ്ടായിരുന്നു. ഇതോടെ യുവാവ് കനാലിൽ ചാടി ജീവനൊടുക്കിയതായി പൊലീസ് സംശയിച്ചു. തുടർന്ന് ഫയർഫോഴ്സും പൊലീസും പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല.തുടർന്നു യുവാവിന്റെ മൊബൈൽ ഫോൺ പരിശോധിച്ചതോടെയാണ് …

സ്ത്രീധനം നൽകാത്തതിൻ്റെ വൈരാഗ്യം; യുവാവ് ഭാര്യയെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി വലിച്ചെറിഞ്ഞു

ലക്നൗ: സ്ത്രീധനം നൽകാത്തതിന്റെ വൈരാഗ്യത്തിൽ യുവാവ് ഭാര്യയെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി വിവിധ ഇടങ്ങളിൽ വലിച്ചെറിഞ്ഞു. ഉത്തർപ്രദേശിലെ ശരവസ്തി ജില്ലയിലാണ് സംഭവം. സെയ്ഫുദ്ദീനാണ്(31) ഭാര്യ സാബിനയെ(25) കൊലപ്പെടുത്തിയത്.കഴിഞ്ഞ ദിവസം രാവിലെ സാബിനയെ ഫോണിൽ വിളിച്ചിട്ട് കിട്ടാഞ്ഞതോടെ സാബിനയുടെ സഹോദരൻ സലാഹുദ്ദീൻ ഇവരുടെ വീട്ടിലെത്തി. വീടു പൂട്ടി കിടക്കുകയായിരുന്നു. ദമ്പതികൾ ലക്നൗവിലേക്കു പോയെന്ന് അയൽക്കാർ പറഞ്ഞു. എന്നാൽ മണിക്കൂറുകൾക്കു ശേഷം സെയ്ഫുദ്ദീൻ വീടിനു സമീപം കറങ്ങി നടക്കുന്നത് സലാഹുദ്ദീന്റെ ശ്രദ്ധയിൽപെട്ടു. സാബിന ഒപ്പമുണ്ടായിരുന്നില്ല. ഇതോടെ സംശയം തോന്നിയ സലാഹുദ്ദീൻ …

ഭീകരവിരുദ്ധ സന്ദേശം ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ ഏഴംഗ കേന്ദ്രസര്‍ക്കാര്‍ സംഘം; സംഘത്തലവന്‍ ശശി തരൂര്‍

ന്യൂഡല്‍ഹി: പാക് ഭീകരാക്രമണത്തിനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനു തുടര്‍ച്ചയായി ഭീകരവിരുദ്ധ സന്ദേശം ലോകത്തിനു മുന്നിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഏഴംഗ എം.പി സംഘത്തെ കോണ്‍ഗ്രസ് എംപി ശശിതരൂര്‍ നയിക്കും.ആഗോള ഭീകര വിരുദ്ധ സന്ദേശ പ്രചരണ സംഘത്തിലേക്കു കോണ്‍ഗ്രസ് പ്രതിനിധികളുടെ പേര് കോണ്‍ഗ്രസ് നേതൃത്വത്തോട് കേന്ദ്രമന്ത്രി കിരണ്‍ റിജിജ്ജു ആവശ്യപ്പെട്ടിരുന്നു. ഇതിനു കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ പേരുകളില്‍ ശശി തരൂരിനെ ഒഴിവാക്കുകയായിരുന്നു. പകരം മുന്‍ കോണ്‍ഗ്രസ് കേന്ദ്രമന്ത്രി ആനന്ദ് ശര്‍മ്മ, ലോക്‌സഭയിലെ പാര്‍ട്ടി ഉപനേതാവ് ഗൗരവ് ഗൊഗോയ്, രാജ്യസഭാംഗം …

സല്‍മാന്‍ റുഷ്ദിയുടെ ഇടത് കണ്ണ് കുത്തിപ്പൊട്ടിച്ച പ്രതിക്കു 25 വര്‍ഷം തടവ്

-പി പി ചെറിയാന്‍ ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ഒരു പ്രഭാഷണ വേദിയില്‍ വെച്ച് സല്‍മാന്‍ റുഷ്ദിയെ കുത്തിക്കൊല്ലാന്‍ ശ്രമിക്കുകയും അതിനിടയില്‍ അദ്ദേഹത്തിന്റെ ഇടതുകണ്ണ് കുത്തിപ്പൊട്ടിക്കുകയും ചെയ്തയാളെ വെസ്റ്റേണ്‍ ന്യൂയോര്‍ക്ക് കോടതി 25 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. എഴുത്തുകാരന്റെ ഒരു കണ്ണില്‍ അന്ധത വരുത്തിയ-ഭ്രാന്തനായ മതഭ്രാന്തന് വെള്ളിയാഴ്ച പരമാവധി 25 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. തീവ്ര ഇസ്ലാമിക വിഭാഗങ്ങളില്‍ നിന്ന് വ്യാപകമായ പ്രതിഷേധമുണ്ടായ റുഷ്ദിയുടെ വിവാദ നോവലായ ദി സാത്താനിക് വേഴ്‌സസ് പ്രസിദ്ധീകരിച്ച് മൂന്ന് പതിറ്റാണ്ടിലേറെ കഴിഞ്ഞായിരുന്നു …

നീലേശ്വരത്തെ പോക്‌സോ കേസ് പ്രതി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മരിച്ചു

കണ്ണൂര്‍: നീലേശ്വരം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഹൃദയാഘാതം മൂലം മരിച്ചു. നീലേശ്വരം, തൈക്കടപ്പുറം, സീറോഡ് സ്വദേശിയായ 54കാരനാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. 2022ല്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലെ പ്രതിയാണ്. ജയിലില്‍ ഉണ്ടായ മരണത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.