കോവിഡ്: ബംഗ്‌ളൂരുവില്‍ 85കാരന്‍ മരിച്ചു
ബംഗ്‌ളൂരു: ബംഗ്‌ളൂരുവില്‍ കോവിഡ് ബാധിച്ചു 85കാരന്‍ മരിച്ചു. കര്‍ണ്ണാടക ആരോഗ്യ വകുപ്പാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടയില്‍ കോവിഡ് പരിശോധനക്കെത്തിയ 108 പേരില്‍ അഞ്ചു പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കര്‍ണ്ണാടകയില്‍ കോവിഡ് ബാധിതരുടെ എണ്ണം 38 ആയി ഉയര്‍ന്നു. രോഗബാധിതരില്‍ 32 പേര്‍ ബംഗ്‌ളൂരു നഗരത്തിലുള്ളവരാണ്.ബംഗ്‌ളൂരു റൂറല്‍, ബല്ലാരി, വിജയനഗര്‍, മംഗ്‌ളൂരു എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കു കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. മൈസൂറില്‍ രണ്ടു പേര്‍ക്കു കോവിഡ് ബാധിച്ചിട്ടുണ്ട്. ഇതിനിടയില്‍ കോവിഡ് പോസിറ്റീവാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നു മുംബൈയില്‍ നിന്നു തിരിച്ചെത്തിയ …