ഗോവ ഗവർണർ സ്ഥാനത്തു നിന്ന് പി.എസ്.ശ്രീധരൻ പിള്ളയെ മാറ്റി; പകരം അശോക ഗണപതി രാജു

ന്യൂദെൽഹി: ഗോവ ഗവർണ്ണർ സ്ഥാനത്തു നിന്നു പി.എസ് .ശ്രീധരൻ പിള്ളയെ മാറ്റി. പകരം അശോകഗണപതി രാജുവിനെ നിയമിച്ചു. മിസോറം ,ഗോവ എന്നിവിടങ്ങളിലായി രണ്ടു തവണയാണ് ശ്രീധരൻ പിള്ള ഗവർണറായിരുന്നത്. ഇപ്പോൾ പെട്ടെന്നുള്ള മാറ്റം എന്തിനാണെന്നു വ്യക്തമല്ല. മിസോറം ഗവർണറെയും ലഡാക്കിലെ ലഫ്. ഗവർണറെയും മാറ്റിയിട്ടുണ്ട്. കേന്ദ്ര മന്ത്രിസഭയിൽ അഴിച്ചു പണിക്ക് സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ശ്രീധരൻ പിള്ളയുടെ സ്ഥാനചലനം എന്നതും അദ്ദേഹത്തിനു പകരം മറ്റു സ്ഥാനങ്ങൾ ഒന്നും നൽകിയിട്ടില്ലാത്തതും ശ്രദ്ധേയമാണ്‌.

പ്രശസ്ത നടി ബി. സരോജാദേവി അന്തരിച്ചു

ബംഗ്‌ളൂരു: പ്രശസ്ത നടി ബി. സരോജാദേവി അന്തരിച്ചു. 87 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ ബംഗ്‌ളൂരു, മല്ലേശ്വരത്തുള്ള വസതിയിലായിരുന്നു അന്ത്യം.കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങി അഞ്ചു ഭാഷകളിലായി 160ല്‍ അധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മഹാകവി കാളിദാസ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര മേഖലയില്‍ അരങ്ങേറ്റം കുറിച്ചു. പിന്നീട് കിറ്റൂര്‍ ചെന്നമ്മ, അന്നതമ്മ, ഭക്തകനകദാസ്, ബാലെ ബംഗാര, നാഗകന്നികെ, ബേട്ടഡഹൂവു, കസ്തൂരി നിവാസ തുടങ്ങി നിരവധി കന്നഡ ക്ലാസിക്കല്‍ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. ഇന്ത്യന്‍ …

കേരളത്തിലെ ആരോഗ്യ രംഗം മോർച്ചറിയിൽ: കെ.പി.സി.സി പ്രസിഡണ്ട് സണ്ണി ജോസഫ്

കാസർകോട്: കേരളത്തിലെ ആരോഗ്യ രംഗം മോർച്ചറിയിലാണെന്നു കെ.പി.സി.സി പ്രസിഡണ്ട് സണ്ണി ജോസഫ് പ്രസ്താവിച്ചു. എൽ.ഡി.എഫ് സർക്കാരിനെതിരെ ഡി സി സി നേതൃത്വത്തിൽ കാസർകോട് ടൗൺഹാളിൽ നടത്തിയ സമര സംഗമം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം തകർന്നു വീണ് ബിന്ദു എന്ന സ്ത്രീ മരിച്ചത് ആരോഗ്യ വകുപ്പ് മന്ത്രി ഉൾപ്പെടെയുളള രണ്ടു മന്ത്രിമാരുടെ അലംഭാവം കാരണമാണ്. യഥാസമയത്ത് മണ്ണുമാന്തി പരിശോധിച്ചിരുന്നുവെങ്കിൽ വിലപ്പെട്ട ജീവൻ നഷ്ടപ്പെടുമായിരിരുന്നില്ല. ആശമാർ നടത്തുന്ന സമരം നാലു മാസം …

ദേശീയപാത നിര്‍മ്മാണത്തിലെ ഗുരുതരമായ അനാസ്ഥക്കെതിരെ നടപടി വേണം: സി പി ഐ

കാസർകോട് : ദേശീയ പാത നിര്‍മ്മാണത്തില്‍ പ്രകൃതിക്കും മനുഷ്യനും ഭീഷണി ഉയര്‍ത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സി പി ഐ കാസര്‍കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ദേശീയപാതയുടെ രണ്ട, മൂന്ന് റീച്ചുകളിലാണ് ഗുരുതര ആശങ്ക ഉയർന്നിട്ടുള്ളതെന്നു സമ്മേളനം ചൂണ്ടിക്കാട്ടി. ബേവിഞ്ച, തെക്കില്‍, മട്ടലായി, വീരമലകുന്ന്, എന്നീ പ്രദേശങ്ങളില്‍ ഏത് കാലാവസ്ഥയിലും സുരക്ഷിതമായ യാത്ര ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരുകളുടെ ഉത്തരവാദിത്തമാണെന്നു സമ്മേളനം അഭിപ്രായപ്പെട്ടു.മണ്ണെടുക്കുന്നതിലുള്ള അശാസ്ത്രീയതയും ഭൂമി ശാസ്ത്രത്തെ കുറിച്ചുള്ള എഞ്ചിനീയറിംഗ് അജ്ഞതയും കോര്‍പ്പറേറ്റ് ലാഭക്കൊതിക്ക് ഭരണകൂടം നല്‍കുന്ന …

മുസ്ലീംലീഗ് നേതാവ് സി ബി മുഹമ്മദ് ഹാജി അന്തരിച്ചു

കാസര്‍കോട്: മുസ്ലീംലീഗ് ജില്ലാ കൗണ്‍സില്‍ അംഗവും മുന്‍ നിയോജകമണ്ഡലം വൈസ് പ്രസിഡന്റുമായ ആലമ്പാടി, നാല്‍ത്തടുക്കയിലെ സി ബി മുഹമ്മദ് ഹാജി ചൂരി (81) അന്തരിച്ചു. ദീര്‍ഘകാലം ചൂരി ഹൈദ്രോസ് ജുമാമസ്ജിദ് പ്രസിഡന്റായും സംയുക്ത ജമാഅത്ത് പ്രവര്‍ത്തകസമിതി അംഗവുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സഹകാരിയുമായിരുന്നു.പരേതരായ ബാരിക്കാട് അബ്ബാസ്- റഹീമ ചൂരി ദമ്പതികളുടെ മകനാണ്. പരേതനായ മുഹമ്മദ് മുബാറക് ഹാജിയുടെ സഹോദരി നബീസയാണ് ഭാര്യ. മക്കള്‍: ബദറുദ്ദീന്‍, സുഹ്‌റ, നസീമ. മരുമക്കള്‍: അബ്ബാസ് ബന്താട്(സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ വൈസ് പ്രസിഡണ്ട്), സി …

സി പി ബാബു, സി.പി.ഐ. കാസര്‍കോട് ജില്ലാ സെക്രട്ടറി

കാസര്‍കോട്: സി പി ഐ കാസര്‍കോട് ജില്ലാ സെക്രട്ടറിയായി സി പി ബാബുവിനെ വെള്ളരിക്കുണ്ടില്‍ നടന്ന ജില്ലാ സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു.1975 ല്‍ ബാലവേദി യൂണിറ്റ് സെക്രട്ടറിയായി സംഘടനാ പ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹം 1984 ല്‍ എഐഎസ് എഫ് ജില്ലാ സെക്രട്ടറിയായും 1992 ല്‍ എഐവൈഎഫ്ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. സി പി ഐ നീലേശ്വരം മണ്ഡലം സെക്രട്ടറിയായും മലയോരപഞ്ചായത്തുകളെ ഉള്‍പ്പെടുത്തി പരപ്പ മണ്ഡലം കമ്മറ്റി രുപീകരിച്ചപ്പോള്‍ അതിന്റെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 2011 ല്‍ ജില്ലാ എക്‌സിക്യൂട്ടീവ് അംഗമായി. …

കുളത്തില്‍ വീണ കുട്ടിയെ കൊണ്ടുപോവുകയായിരുന്ന ആംബുലന്‍സിന്റെ വഴി മുടക്കി ബൈക്കു യാത്രക്കാരന്റെ അഭ്യാസ പ്രകടനം

കണ്ണൂര്‍: അതീവ ഗുരുതരനിലയിലായ കുട്ടിയെയും കൊണ്ട് ആശുപത്രിയിലേയ്ക്ക് പോവുകയായിരുന്ന ആംബുലന്‍സിനു വഴി നല്‍കാതെ ബൈക്ക് യാത്രക്കാരന്റെ അഭ്യാസ പ്രകടനം. ഞായറാഴ്ച വൈകുന്നേരം ആറരമണിയോടെ കണ്ണൂര്‍, കാല്‍ടെക്‌സ് ജംഗ്ഷന്‍ മുതല്‍ താഴെചൊവ്വ വരെയാണ് ബൈക്ക് യാത്രക്കാരന്‍ ആംബുലന്‍സിനു വഴി നല്‍കാതിരുന്നത്. പഴയങ്ങാടിയില്‍ കുളത്തില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്തി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. നില ഗുരുതരമായതിനാല്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കാനായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. ഇതേ തുടര്‍ന്ന് കുട്ടിയുമായി കണ്ണൂരിലേയ്ക്ക് പുറപ്പെട്ടതായിരുന്നു ആംബുലന്‍സ്. മറ്റു സ്ഥലങ്ങളിലെല്ലാം വാഹനങ്ങള്‍ …

എ പ്ലസ്‌ ജേതാക്കളെ ഒ.എസ്‌.എ അനുമോദിച്ചു

കാസര്‍കോട്‌: ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എസ്‌.എസ്‌.എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ്‌ നേടിയ വിദ്യാര്‍ത്ഥികളെ ഒ.എസ്‌.എ കമ്മിറ്റി അനുമോദിച്ചു.നഗര സഭാ ചെയര്‍മാന്‍ അബ്ബാസ്‌ ബീഗം യോഗം ഉദ്‌ഘാടനം ചെയ്‌തു. വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാര സമര്‍പ്പണവും അദ്ദേഹം നിര്‍വ്വഹിച്ചു. ഒ.എസ്‌.എ വൈസ്‌ പ്രസിഡണ്ട്‌ സി.എ മുഹമ്മദ്‌ ക്യാഷ്‌ അവാര്‍ഡു സമ്മാനിച്ചു.കെ.ജയചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാഫി നെല്ലിക്കുന്ന്‌, ട്രഷറര്‍ സി.കെ.അബ്‌ദുല്ല, സ്‌കൂള്‍ പ്രധാനധ്യാപിക ഉഷ, എ.എസ്‌ മുഹമ്മദ്‌ കുഞ്ഞി, മഹമൂദ്‌ വട്ടയക്കാട്‌, ഹാരിസ്‌ പൂരണം, വിജയ ചന്ദ്രന്‍, ഷാഫി …

എം കെ വിജയന്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; തെരഞ്ഞെടുപ്പ് നടന്നത് കെ മണികണ്ഠന്‍ രാജിവച്ചതിനാല്‍

കാസര്‍കോട്: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി എം കെ വിജയനെ തെരഞ്ഞെടുത്തു. സി പി എം ഉദുമ ഏരിയാ കമ്മറ്റി അംഗമാണ്. തിങ്കളാഴ്ച രാവിലെ 11ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. എല്‍ ഡി എഫിലെ എം കെ വിജയന് എട്ടും യു ഡി എഫിലെ എം കെ ബാബുരാജിന് നാലു വോട്ടും ലഭിച്ചു. കനത്ത പൊലീസ് സാന്നിധ്യത്തിലായിരുന്നു തെരഞ്ഞെടുപ്പ്. കല്യോട്ട് ഇരട്ടക്കൊലക്കേസില്‍ അഞ്ചുവര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട കെ മണികണ്ഠന്‍ പ്രസിഡന്റ് സ്ഥാനം രാജിവച്ചതിനെ …

കാറ്റും മഴയും: കുമ്പള കോയിപ്പാടിയില്‍ വീടു തകര്‍ന്നു; വീട്ടിനുള്ളിലുണ്ടായിരുന്ന യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു

കുമ്പള: തിങ്കളാഴ്ച രാവിലെയുണ്ടായ ശക്തമായ മഴയില്‍ കുമ്പള കോയിപ്പാടി കടപ്പുറത്ത് ഒരു വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. വീട്ടിനകത്തുണ്ടായിരുന്ന യുവതി പുറത്തേക്കു ഓടി രക്ഷപ്പെട്ടതിനാല്‍ അത്യാഹിതത്തില്‍ നിന്നു രക്ഷപ്പെട്ടു.കടപ്പുറത്തെ പരേതയായ അലീമയുടെ വീടിന്റെ മേല്‍ക്കൂരയാണ് മഴക്കും ഒപ്പം അനുഭവപ്പെട്ട കാറ്റിലും തകര്‍ന്നത്. ഈ വീട്ടില്‍ ഇപ്പോള്‍ അലീമയുടെ മകള്‍ ആമിന(35)മാത്രമാണ് താമസിക്കുന്നത്. ഏഴുമണിയോടെയാണ് അപകടമുണ്ടായത്. വിവരമറിഞ്ഞു നാട്ടുകാര്‍ സ്ഥലത്തെത്തിയിരുന്നു. അപകടവിവരം അവര്‍ അധികൃതരെ അറിയിച്ചിട്ടുണ്ട്.

എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസ്; തെളിവെടുപ്പിനിടയില്‍ പൊലീസിനു നേരെ അക്രമം; രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ലാത്തി എറിഞ്ഞു വീഴ്ത്തി കീഴ്‌പ്പെടുത്തി

മംഗ്‌ളൂരു: എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുക്കാനുള്ള ശ്രമം നാടകീയ സംഭവങ്ങള്‍ക്ക് ഇടയാക്കി. പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് ലാത്തി വീശി കീഴ്‌പ്പെടുത്തി. ഡാനിഷ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ജൂലായ് എട്ടിനു മല്‍പ്പെ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് എട്ടുവയസ്സുകാരി ക്രൂരമായ ലൈംഗിക പീഡനത്തിനു ഇരയായത്. ഉത്തര്‍പ്രദേശ് സ്വദേശിയായ ഡാനിഷ്, ഷമി, മോഷി എന്നിവര്‍ ഒരു സ്ത്രീയുടെ സഹായത്തോടെ പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് കേസ്. മുഖ്യപ്രതിയായ ഡാനിഷിനെയും മറ്റു രണ്ടു പ്രതികളെയും പൊലീസ് …

സി പി ഐ തൃശൂര്‍ ജില്ലാ സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയ നാട്ടിക എം എല്‍ എയെ റാഞ്ചാന്‍ സി പി എമ്മും ബി ജെ പിയും കോണ്‍ഗ്രസ്സും; സമയമായില്ലെന്നു സി സി മുകുന്ദന്‍

തൃശൂര്‍: കഴിഞ്ഞ ദിവസം നടന്ന സി പി ഐ തൃശൂര്‍ ജില്ലാ സമ്മേളനത്തില്‍ നിന്നു ഇറങ്ങിപ്പോയ നാട്ടിക എം എല്‍ എ സി സി മുകുന്ദനെ റാഞ്ചാന്‍ സി പി എമ്മും ബി ജെപിയും കോണ്‍ഗ്രസും. എന്നാല്‍ ഏതു പാര്‍ട്ടിയുടെ കൂടെ പോവണമെന്നു തീരുമാനിക്കാന്‍ സമയമായിട്ടില്ലെന്നു അദ്ദേഹം പ്രതികരിച്ചു.സി പി ഐ നേതൃത്വത്തിലെ ചിലര്‍ തനിക്കെതിരെ പാര്‍ട്ടിയില്‍ പാരപണിയുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. സമ്മേളനത്തില്‍ അഭിപ്രായ പ്രകടനങ്ങള്‍ക്കിടയിലാണ് പ്രകോപിതനായ മുകുന്ദന്‍ സമ്മേളന ഹാള്‍ വിട്ടിറങ്ങിയത്.സമ്മേളനത്തില്‍ നിന്നു ഇറങ്ങിപ്പോയതിനു പിന്നാലെ …

സംസ്ഥാന സര്‍ക്കാരിനെതിരെ സമരസംഗമം; കെ പി സി സി പ്രസിഡണ്ട് സണ്ണി ജോസഫിനും എ പി അനില്‍ കുമാറിനും ഉജ്ജ്വല സ്വീകരണം

കാസര്‍കോട്: ഇടതുപക്ഷ സര്‍ക്കാരിനെതിരെ ഡി സി സി നേതൃത്വത്തിലുള്ള സമര സംഗമം പരിപാടി ഉദ്ഘാടനം ചെയ്യാന്‍ എത്തിയ കെ പി സി സി പ്രസിഡണ്ട് സണ്ണി ജോസഫിനും വര്‍ക്കിംഗ് പ്രസിഡണ്ട് എ പി അനില്‍കുമാറിനും കാസര്‍കോട്ട് ഉജ്ജ്വല സ്വീകരണം. കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനില്‍ വച്ച് കെ പി സി സി പ്രസിഡണ്ടിനെ ഡി സി സി പ്രസിഡണ്ട് പി കെ ഫൈസല്‍ ഹാരമണിയിച്ചു സ്വീകരിച്ചു. നേതാക്കളായ കെ നീലകണ്ഠന്‍, എം സി പ്രഭാകരന്‍, കെ വാസുദേവന്‍, സാജിദ് …

കനത്ത മഴ; കാസര്‍കോട് ബാങ്ക് റോഡില്‍ വെള്ളപൊക്കം

കാസര്‍കോട്: കനത്ത മഴയെ തുടര്‍ന്ന് കാസര്‍കോട്, ബാങ്ക്‌റോഡില്‍ വെള്ളപ്പൊക്കം രൂപപ്പെട്ടു. ഇതു കാരണം കാല്‍നടയാത്രക്കാരും ദുരിതത്തിലായി.തിങ്കളാഴ്ച രാവിലെ 9 മണിയോടെ കനത്തമഴ പെയ്തതാണ് വെള്ളപ്പൊക്കത്തിനു ഇടയാക്കിയത്. മഴവെള്ളം ഒഴുകിപ്പോകാന്‍ വഴിയില്ലാതെ റോഡില്‍ കെട്ടിക്കിടന്നു. കാല്‍നടയാത്രക്കാരും നന്നേ ബുദ്ധിമുട്ട് അനുഭവിച്ചു. സ്‌കൂളിലേയ്ക്കു പോവുകയായിരുന്ന കുട്ടികളാണ് ഏറ്റവും കൂടുതല്‍ പ്രയാസം അനുഭവിച്ചത്.

എന്‍മകജെ ഷേണിയില്‍ യുവാവ് മരിച്ച നിലയില്‍

കാസര്‍കോട്: ബദിയഡുക്ക, പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഷേണി സ്‌കൂളിനു സമീപത്തു യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ബാഡൂര്‍, സന്തനടുക്കയിലെ പരേതനായ രാമനായികിന്റെ മകന്‍ ഐത്തപ്പ (46)യാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ഷേണി സ്‌കൂളിനു സമീപത്തുള്ള കോളനിയില്‍ മൃതദേഹം കണ്ടെത്തിയതെന്നു ബദിയഡുക്ക പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. ജൂലായ് 11നു രാത്രി 10 മണിക്കും 13നു വൈകുന്നേരത്തിനും ഇടയില്‍ ഏതോ സമയത്താണ് മരണം സംഭവിച്ചതെന്നു സംശയിക്കുന്നു. വിവരമറിഞ്ഞ് എത്തിയ പൊലീസ് ഇന്‍ക്വസ്റ്റിനു ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ …

മാപ്പിളപ്പാട്ട് രചയിതാവ് എം.എച്ച്. സീതിക്ക് സാഹിത്യവേദി ആദരവ് തിങ്കളാഴ്ച

കാസർകോട്: മുതിർന്ന പ്രതിഭകളെ ആദരിക്കുന്നതിൻ്റെ ഭാഗമായി പഴയകാല മാപ്പിളപ്പാട്ട് രചയിതാവ് ചെമനാട്ടെ എം.എച്ച്. സീതിയെ കാസർകോട് സഹിത്യവേദി അദ്ദേഹത്തിൻ്റെ വീട്ടിൽ എത്തി ആദരിക്കും. ഇന്ന് (തിങ്കൾ) വൈകിട്ട് 4.30 ന് എരുതും കടവിലെ വീട്ടിലാണ് പരിപാടി.മഹാകവി ടി. ഉബൈദിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിരവധി കവിതകളും മാപ്പിളപ്പാട്ടും രചിച്ചിരുന്നു. വടക്കെ മലബാറിലെ സാമൂഹ്യ – സാംസ്കാരിക – വിദ്യാഭ്യാസ രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു എം.എച്ച്. സീതി.മാപ്പിളപ്പാട്ടിൻ്റെ തനത് പാരമ്പര്യ രീതിയിൽ ഗാനങ്ങൾ രചിക്കുന്നതിൽ ഏറെ ശ്രദ്ധേയനായ മാപ്പിള …

ഇത് ‘ഓപ്പറേഷന്‍’ വേറെ!

നമ്മുടെ സര്‍ക്കാര്‍ ജീവനക്കാര്‍ ആരും ഇനി മേലില്‍ ലഹരി പദാര്‍ത്ഥങ്ങളും ലഹരി പാനീയങ്ങളും ഉപയോഗിക്കുകയില്ല. അവര്‍ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു; അധ്യാപകരും വിദ്യാര്‍ത്ഥികളുമടക്കം. ലഹരി ദോഷം അറിയാതിരുന്ന കാലത്ത് അത് ഉപയോഗിച്ചു; ലഹരിക്ക് അടിമയായിപ്പോയി. അവരെ ബോധവല്‍ക്കരിച്ച് പുനരധിവസിപ്പിക്കുന്നതിനുള്ള പരിപാടി ‘നേര്‍വഴി’ എന്ന് പേര് പ്രതിജ്ഞയെടുക്കല്‍ ‘ഇനിയൊരിക്കലും ലഹരി ഉപയോഗിക്കുകയില്ല; സത്യം, സത്യം, സത്യം.’ വലത് കൈ മുന്നോട്ട് നീട്ടിപ്പിടിച്ച് മൂന്നു പ്രാവശ്യം പറയുക. പൊതുജനങ്ങളും പ്രതിജ്ഞയെടുക്കട്ടെ. ‘ഓപ്പറേഷന്‍ ഡീ ഹണ്ട്’-ലഹരിവേട്ട: പൊലീസും എക്‌സൈസ് വകുപ്പും കര്‍മ്മ …

ക്ഷേത്ര സംരക്ഷണസമിതി രാമായണ പാരായണം നടത്തി

തിരുവനന്തപുരം: ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് രാമായണ പാരായണം ആരംഭിച്ചു.സംസ്ഥാനതലത്തിലാരംഭിച്ച രാമായണ പാരായണം ചിന്മയ മിഷന്‍ സംസ്ഥാന മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. ക്ഷേത്ര സംരക്ഷണ സമിതിയാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.പരിപാടിക്കു ശേഷം സ്വാമി വിവിക്താനന്ദ സംസ്ഥാന ഗവര്‍ണ്ണര്‍ രാജേന്ദ്ര വി അര്‍ലേക്കറെ രാജ്ഭവനില്‍ സന്ദര്‍ശിച്ചു. ഗവര്‍ണര്‍ക്ക് അദ്ദേഹം ഉപഹാരം സമ്മാനിച്ചു.