സ്വത്തിനു വേണ്ടി 51 കാരിയെ വിവാഹം കഴിച്ച 29കാരന്‍ ഭാര്യയെ വൈദ്യുതാഘാതമേല്‍പ്പിച്ചു കൊന്നു; കോടതി ജീവപര്യന്തം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചു
തിരുവനന്തപുരം: സ്വത്തിനു വേണ്ടി 51കാരിയെ വിവാഹം ചെയ്ത ശേഷം വൈദ്യുതി ഷോക്കേല്‍പ്പിച്ച് കൊലപ്പെടുത്തിയ 29കാരനായ ഭര്‍ത്താവിനെ നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജീവപര്യന്തം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും വിധിച്ചു.2020 ഡിസംബര്‍ 26നു പുലര്‍ച്ചെ കുന്നത്തുകാല്‍ വില്ലേജിലെ ത്രേസ്യാപുരത്തെ ഫിലോമിനയുടെ മകള്‍ ശാഖാകുമാരിയെ കിടപ്പുമുറിയില്‍ വച്ചു ശ്വാസം മുട്ടിച്ചു ബോധം കെടുത്തിയ ശേഷം ഷോക്കേല്‍പ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം പരിശോധിച്ച ഡോക്ടര്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചതോടെ ഭര്‍ത്താവായ അരുണിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലില്‍ …