100 രൂപ നൽകാത്തതിന് 82 കാരിയായ മുത്തശ്ശിയെ ചെറു മകൻ അമ്മിക്കല്ല് തലയിലിട്ട് ദാരുണമായി കൊലപ്പെടുത്തി

ബംഗളൂരു: 100 രൂപ നൽകാത്തതിനു യുവാവ് 82കാരിയായ മുത്തശ്ശിയെ അമ്മിക്കല്ലു തലയിലിട്ട് കൊന്നു. കർണാടക കൊപ്പൽ കനകഗിരിയിലെ കനകമ്മ നാഗപ്പ (82) യെയാണ് ചെറുമകൻ ചേതൻകുമാർ (34) ദാരുണമായി കൊലപ്പെടുത്തിയത്. തൊഴിൽരഹിതനായ ചേതൻ വിട്ടുകാരിൽ നിന്ന് പണം വാങ്ങിയാണ് കുശാലടിച്ച് നടന്നിരുന്നത്. വെള്ളിയാഴ്ച ചേതൻ മുത്തശ്ശിയോട് 100 രൂപ ആവശ്യപ്പെട്ടു. അത് നൽകില്ലെന്ന് കനകമ്മ പറഞ്ഞു. സ്വന്തം ചെലവിനുള്ള പണം അധ്വാനിച്ച് ഉണ്ടാക്കാൻ കഴിയില്ലെങ്കിൽ പട്ടിണി കിടന്നോലാൻ ഉപദേശിക്കുകയും ചെയ്തു. അല്ലെങ്കിൽ പിതാവിനോട് പണം ചോദിക്കാൻ മുത്തശ്ശി …

കര്‍ണ്ണാടക മദ്യം ഉടമസ്ഥരില്ലാത്ത നിലയില്‍ ബസില്‍; എക്‌സൈസ് സംഘം 9 ലിറ്റര്‍ മദ്യം പിടികൂടി

മഞ്ചേശ്വരം: ജില്ലയിലേക്കു കര്‍ണ്ണാടക മദ്യക്കടത്തു വര്‍ധിച്ചു. അടുത്തകാലത്തായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു എക്‌സൈസും പൊലീസും കര്‍ണ്ണാടക മദ്യം പിടികൂടിക്കൊണ്ടിരിക്കുന്നു. സ്വകാര്യ വാഹനങ്ങളിലും വാടക വാഹനങ്ങളിലും വന്‍തോതില്‍ കര്‍ണ്ണാടക മദ്യം കടത്തുന്നതായി പരാതികളുണ്ട്. മംഗളൂരു- കാസര്‍കോട് ബസ്സുകളിലും കര്‍ണ്ണാടക മദ്യം വ്യാപകമായി കടത്തൂന്നുണ്ടെന്ന് ആക്ഷേപമുണ്ട്. ഇത്തരത്തില്‍ ഞായറാഴ്ച കെ എ 19 എഫ് -3434 കര്‍ണ്ണാടക സര്‍ക്കാര്‍ ബസില്‍ കടത്തിയ 8.46 ലിറ്റര്‍ കര്‍ണ്ണാടക മദ്യം മഞ്ചേശ്വരം ചെക്ക് പോസ്റ്റില്‍ എക്‌സൈസ് സംഘം പിടിച്ചെടുത്തു. എന്നാല്‍ മദ്യത്തിന്റെ …

സംസ്ഥാന സർക്കാരിൻറെ നാലാം വാർഷികം; ചൊവ്വാഴ്ച യുഡിഎഫ് കരിദിനം

കാസർകോട്: സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികഘോഷ ദിനമായ ചൊവ്വാഴ്ച യുഡിഎഫ് കരിദിനം ആചരിക്കുമെന്ന് എൻ എ .നെല്ലിക്കുന്ന് എംഎൽഎ അറിയിച്ചു. സകല മേഖലകളിലും ജനജീവിതം അതി ദുസഹമാക്കിക്കൊണ്ടിരിക്കുന്ന സംസ്ഥാനത്തെ ഇടത്തു സർക്കാർ കടം വാങ്ങിയ കോടിക്കണക്കിന് രൂപ പൊടി പൊടിച്ചു നടത്തുന്ന ഈ കാപട്യം ജനങ്ങളെ ബോധ്യപ്പെടുത്താനാണ് യുഡിഎഫ് കരിദീനാചരണം നടത്തുന്നതെന്ന് അറിയിപ്പിൽ അദ്ദേഹം പറഞ്ഞു. എൽഡിഎഫ് സർക്കാരിന് ഒരു നിമിഷം പോലും അധികാരത്തിൽ തുടരാനുള്ള അർഹതയില്ലെന്ന് കരിദീനാചരണം അവരെ ബോധ്യപ്പെടുത്തും – നെല്ലിക്കുന്നു ചൂണ്ടിക്കാട്ടി. കാസർകോട് …

ബദിയടുക്ക എം ഡി എം എ വേട്ട; ജില്ലയില്‍ രാസലഹരി മാഫിയ ശക്തമെന്നു സൂചന; പൊലീസ് നടപടി ശക്തമാക്കി

കാസര്‍കോട്: ബദിയഡുക്കയില്‍ ഞായറാഴ്ച നടന്ന വന്‍ എം ഡി എം എ വേട്ട ജില്ലയില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന രാസലഹരി മാഫിയയെക്കുറിച്ചു ആശങ്ക ഉയര്‍ത്തുന്നു.മയക്കുമരുന്നിനെതിരെ അടുത്തകാലത്തൊന്നുമുണ്ടായിട്ടില്ലാത്ത തരത്തില്‍ അതി ശക്തമായ വേട്ട തുടരുന്നതിനിടയില്‍ പിടികൂടപ്പെടുന്നതിനനുസരിച്ച് അതിന്റെ പതിന്മടങ്ങു മാരക ലഹരി വസ്തുക്കള്‍ വീണ്ടുമെത്തുന്നതാണ് ജനങ്ങളെ ആശങ്കപ്പെടുത്തുന്നത്. മയക്കുമരുന്നു മാഫിയക്കു പിന്നില്‍ അതിശക്തമായ സ്രോതസ്സുകളുള്ളതുകൊണ്ടാണിതെന്നു പൊതുവെ സംശയിക്കുന്നു. മാഫിയാതലവന്മാരെ പിടികൂടാതെ മയക്കുമരുന്നു ഇടപാടു പൂര്‍ണ്ണമായി അവസാനിപ്പിക്കാനാവില്ലെന്ന ധാരണയും ജനങ്ങളില്‍ ഇതുണ്ടാക്കുന്നു.സാധാരണ ഇടപാടുകാര്‍ക്കു താങ്ങാനാവാത്ത വിലക്കുള്ള മരുന്നാണ് ഞായറാഴ്ച ബദിയഡുക്കയില്‍ പിടികൂടിയതെന്നു നാട്ടുകാര്‍ …

രാജപുരത്ത്17 കാരിയെ പീഡിപ്പിച്ചു; സഹപാഠിക്കെതിരെ പോക്‌സോ കേസ്

കാസര്‍കോട്:17കാരിയെ വീട്ടിലേയ്ക്ക് കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന പരാതിയില്‍ സഹപാഠിക്കെതിരെ രാജപുരം പൊലീസ് കേസടുത്തു. ആറു മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. ഇപ്പോഴാണ് പെണ്‍കുട്ടി വിവരം വീട്ടുകാരോട് പറഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 60,000 രൂപ പട്ടാപ്പകല്‍ മോഷണം പോയി കാസര്‍കോട്: വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 60,000 രൂപ മോഷണം പോയതായി പരാതി. ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പാലാ വയല്‍, ഓടപ്പള്ളിയിലെ പ്രശാന്ത് സെബാസ്റ്റ്യന്റെ …

നീ എന്റേതായില്ലെങ്കിൽ നിന്നെ മറ്റാരുടെയും ആകാൻ ഞാൻ അനുവദിക്കില്ല; പ്രണയത്തിൽ നിന്നു പിന്മാറിയതിന് യുവതിയെ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമം

ലക്നൗ: വിവാഹാഭ്യർഥന നിരസിച്ചതിനു പെൺകുട്ടിയെ പാർക്കിൽവച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം. കാൻപുർ സ്വദേശിയായ അമാൻ സോങ്കറാണ് 18 വയസ്സുകാരിയെ ദുപ്പട്ട കഴുത്തിൽ മുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ചത്. നീ എന്റെതാ യില്ലെങ്കിൽ നിന്നെ മറ്റാരുടെയും ആകാൻ ഞാൻ അനുവദിക്കില്ലെന്ന് പറഞ്ഞു കൊണ്ടായിരുന്നു കൊലപാതക ശ്രമം.ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരുവരും സൗഹൃദത്തിലായത്. എന്നാൽ ഇയാൾക്കു ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് മനസിലാക്കിയതോടെ പെൺകുട്ടി ബന്ധത്തിൽ നിന്നു പിന്മാറാൻ ശ്രമിച്ചു. എന്നാൽ വിവാഹത്തിനായി അമാൻ സമ്മർദം ചെലുത്തി. വിസമ്മതിച്ചാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പെൺകുട്ടിയുടെ ബന്ധുക്കളെയും ഫോണിലൂടെ …

അറന്തോട്ടെ ഡാനിയല്‍ റോഡ്രിഗസ് അന്തരിച്ചു

കാസര്‍കോട്: മധൂര്‍ അറന്തോട് ചക്കട്ടെയിലെ ഡാനിയല്‍ റോഡ്രിഗസ് (79) അന്തരിച്ചു. ഭാര്യ: പരേതയായ എലന്‍ ക്രാസ്റ്റ. മക്കള്‍: ലീന, റോബര്‍ട്ട്, തോമസ്, സ്റ്റാനി, അനിത, ലിഡിയ, സിന്‍തിയ, ഹെന്റി, ജയപ്രകാശ്.

കാസര്‍കോട്ട് പ്രായപൂര്‍ത്തിയാകാത്ത മൂന്നു പെണ്‍കുട്ടികളെ പീഡിപ്പിച്ചു; രണ്ടെണ്ണത്തില്‍ പ്രതികള്‍ ഉപ്പമാര്‍, വെള്ളരിക്കുണ്ടില്‍ രണ്ടാനച്ഛന്‍ അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ മൂന്ന് പൊലീസ് സ്റ്റേഷനുകളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ടെണ്ണത്തില്‍ ഉപ്പമാര്‍ക്കെതിരെയും ഒരെണ്ണത്തില്‍ മാതാവിന്റെ രണ്ടാം ഭര്‍ത്താവിനെതിരെയും പോക്‌സോ പ്രകാരം പൊലീസ് കേസെടുത്തു. കാസര്‍കോട്, വനിതാ സ്റ്റേഷന്‍, ഹൊസ്ദുര്‍ഗ് സ്റ്റേഷന്‍ എന്നിവിടങ്ങളിലാണ് ഉപ്പമാര്‍ക്കെതിരെ പോക്‌സോ കേസെ ടുത്തത്. പതിനാലു വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനാണ് രണ്ടാനച്ഛനെതിരെ വെള്ളരിക്കുണ്ട് പൊലീസ് കേസെ ടുത്തത്. 16കാരിയെ പീഡിപ്പിച്ചതിനാണ് കാസര്‍കോട് വനിതാ പൊലീസ് കേസെ ടുത്തത്. പെണ്‍കുട്ടിക്ക് ഇപ്പോള്‍ 19 വയസ്സുണ്ട്. ഭീഷണി കാരണമാണ് നേരത്തെ പരാതി നല്‍കാതിരുന്നതെന്നു …

പല്ലുവേദനയ്ക്കുള്ള ഗുളികയ്ക്കു പകരം നല്‍കിയതു കീടങ്ങളെ കൊല്ലുന്ന ഗുളിക; യുവതി മരിച്ചു, മെഡിക്കല്‍ സ്റ്റോര്‍ ഉടമ അറസ്റ്റില്‍

ഭോപ്പാല്‍: മെഡിക്കല്‍ സ്റ്റോറില്‍ നിന്നു മാറി നല്‍കിയ മരുന്ന് കഴിച്ച് യുവതി മരിച്ചു. വേദനസംഹാരി ഗുളികകയ്ക്കു പകരം കീടനാശിനി ഗുളിക കഴിച്ച് യുവതി മരിച്ച സംഭവത്തില്‍ മെഡിക്കല്‍ സ്റ്റോര്‍ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഝാബുവ ജില്ലയിലാണ് സംഭവം. രേഖ (32) എന്ന യുവതിയാണു മരിച്ചത്. മെഡിക്കല്‍സ്റ്റോര്‍ ഉടമ ലോകേന്ദ്ര ബാബെലിനെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച വൈകുന്നേരമാണ് പല്ലുവേദനയ്ക്കു മരുന്ന് തേടി രേഖ മെഡിക്കല്‍സ്റ്റോറിലെത്തിയത്. എന്നാല്‍ ജീവനക്കാരന്‍ നല്‍കിയതു കീടനാശിനിയായി ഉപയോഗിക്കുന്ന അലുമിനിയം ഫോസ്‌ഫൈഡ് …

കാറും മൊബൈലും കനാലിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ; ആത്മഹത്യയെന്ന് കരുതി പൊലീസ്, ഒടുവിൽ ജീവനോടെ യുവാവിനെ കണ്ടെത്തി

ന്യൂഡൽഹി: ദുരൂഹ സാഹചര്യത്തിൽ കാണാതായ ഐടി ജീവനക്കാരനെ ഒരാഴ്ചയ്ക്കു ശേഷം ജീവനോടെ കണ്ടെത്തി. ഗുഡ്ഗാവിലെ മൾട്ടി നാഷനൽ കമ്പനിയിലെ മാനേജരായ 42 കാരനെയാണ് കാണാതായത്. ബന്ധുക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തുന്നതിനിടെ ഇയാളുടെ കാർ കനാലിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കാറിൽ ഇയാളുടെ മൊബൈലും മറ്റു വസ്തുക്കളും ഉണ്ടായിരുന്നു. ഇതോടെ യുവാവ് കനാലിൽ ചാടി ജീവനൊടുക്കിയതായി പൊലീസ് സംശയിച്ചു. തുടർന്ന് ഫയർഫോഴ്സും പൊലീസും പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല.തുടർന്നു യുവാവിന്റെ മൊബൈൽ ഫോൺ പരിശോധിച്ചതോടെയാണ് …

സ്ത്രീധനം നൽകാത്തതിൻ്റെ വൈരാഗ്യം; യുവാവ് ഭാര്യയെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി വലിച്ചെറിഞ്ഞു

ലക്നൗ: സ്ത്രീധനം നൽകാത്തതിന്റെ വൈരാഗ്യത്തിൽ യുവാവ് ഭാര്യയെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി വിവിധ ഇടങ്ങളിൽ വലിച്ചെറിഞ്ഞു. ഉത്തർപ്രദേശിലെ ശരവസ്തി ജില്ലയിലാണ് സംഭവം. സെയ്ഫുദ്ദീനാണ്(31) ഭാര്യ സാബിനയെ(25) കൊലപ്പെടുത്തിയത്.കഴിഞ്ഞ ദിവസം രാവിലെ സാബിനയെ ഫോണിൽ വിളിച്ചിട്ട് കിട്ടാഞ്ഞതോടെ സാബിനയുടെ സഹോദരൻ സലാഹുദ്ദീൻ ഇവരുടെ വീട്ടിലെത്തി. വീടു പൂട്ടി കിടക്കുകയായിരുന്നു. ദമ്പതികൾ ലക്നൗവിലേക്കു പോയെന്ന് അയൽക്കാർ പറഞ്ഞു. എന്നാൽ മണിക്കൂറുകൾക്കു ശേഷം സെയ്ഫുദ്ദീൻ വീടിനു സമീപം കറങ്ങി നടക്കുന്നത് സലാഹുദ്ദീന്റെ ശ്രദ്ധയിൽപെട്ടു. സാബിന ഒപ്പമുണ്ടായിരുന്നില്ല. ഇതോടെ സംശയം തോന്നിയ സലാഹുദ്ദീൻ …

ഭീകരവിരുദ്ധ സന്ദേശം ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ ഏഴംഗ കേന്ദ്രസര്‍ക്കാര്‍ സംഘം; സംഘത്തലവന്‍ ശശി തരൂര്‍

ന്യൂഡല്‍ഹി: പാക് ഭീകരാക്രമണത്തിനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനു തുടര്‍ച്ചയായി ഭീകരവിരുദ്ധ സന്ദേശം ലോകത്തിനു മുന്നിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഏഴംഗ എം.പി സംഘത്തെ കോണ്‍ഗ്രസ് എംപി ശശിതരൂര്‍ നയിക്കും.ആഗോള ഭീകര വിരുദ്ധ സന്ദേശ പ്രചരണ സംഘത്തിലേക്കു കോണ്‍ഗ്രസ് പ്രതിനിധികളുടെ പേര് കോണ്‍ഗ്രസ് നേതൃത്വത്തോട് കേന്ദ്രമന്ത്രി കിരണ്‍ റിജിജ്ജു ആവശ്യപ്പെട്ടിരുന്നു. ഇതിനു കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ പേരുകളില്‍ ശശി തരൂരിനെ ഒഴിവാക്കുകയായിരുന്നു. പകരം മുന്‍ കോണ്‍ഗ്രസ് കേന്ദ്രമന്ത്രി ആനന്ദ് ശര്‍മ്മ, ലോക്‌സഭയിലെ പാര്‍ട്ടി ഉപനേതാവ് ഗൗരവ് ഗൊഗോയ്, രാജ്യസഭാംഗം …

സല്‍മാന്‍ റുഷ്ദിയുടെ ഇടത് കണ്ണ് കുത്തിപ്പൊട്ടിച്ച പ്രതിക്കു 25 വര്‍ഷം തടവ്

-പി പി ചെറിയാന്‍ ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ഒരു പ്രഭാഷണ വേദിയില്‍ വെച്ച് സല്‍മാന്‍ റുഷ്ദിയെ കുത്തിക്കൊല്ലാന്‍ ശ്രമിക്കുകയും അതിനിടയില്‍ അദ്ദേഹത്തിന്റെ ഇടതുകണ്ണ് കുത്തിപ്പൊട്ടിക്കുകയും ചെയ്തയാളെ വെസ്റ്റേണ്‍ ന്യൂയോര്‍ക്ക് കോടതി 25 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. എഴുത്തുകാരന്റെ ഒരു കണ്ണില്‍ അന്ധത വരുത്തിയ-ഭ്രാന്തനായ മതഭ്രാന്തന് വെള്ളിയാഴ്ച പരമാവധി 25 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. തീവ്ര ഇസ്ലാമിക വിഭാഗങ്ങളില്‍ നിന്ന് വ്യാപകമായ പ്രതിഷേധമുണ്ടായ റുഷ്ദിയുടെ വിവാദ നോവലായ ദി സാത്താനിക് വേഴ്‌സസ് പ്രസിദ്ധീകരിച്ച് മൂന്ന് പതിറ്റാണ്ടിലേറെ കഴിഞ്ഞായിരുന്നു …

നീലേശ്വരത്തെ പോക്‌സോ കേസ് പ്രതി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മരിച്ചു

കണ്ണൂര്‍: നീലേശ്വരം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഹൃദയാഘാതം മൂലം മരിച്ചു. നീലേശ്വരം, തൈക്കടപ്പുറം, സീറോഡ് സ്വദേശിയായ 54കാരനാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. 2022ല്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലെ പ്രതിയാണ്. ജയിലില്‍ ഉണ്ടായ മരണത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.

രേഷ്മയുടെ തിരോധാനം; അറസ്റ്റിലായ ബിജു പൗലോസിന്റെ തിരക്കഥകള്‍ ഒന്നൊന്നായി പൊളിച്ചടുക്കി അന്വേഷണ സംഘം; ഒടുവില്‍ എല്ലാം തുറന്നു പറഞ്ഞ് പ്രതി, രേഷ്മയുടെ വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചത് ചൈനീസ് നിര്‍മ്മിത ഫോണ്‍ ഉപയോഗിച്ച് സ്ത്രീ ശബ്ദത്തില്‍, എറണാകുളത്തെ കടയില്‍ ജോലിക്കു നിന്നുവെന്ന കഥയും കെട്ടിച്ചമച്ചത്, ബിജു പൗലോസിനെ കുടുക്കിയത് കെട്ടിടം ഉടമകളെന്ന വ്യാജേന എത്തിയ ക്രൈംബ്രാഞ്ച് സംഘം, പ്രതിയെ വാടക ക്വാര്‍ട്ടേഴ്‌സില്‍ എത്തിച്ച് തെളിവെടുത്തു

കാസര്‍കോട്: പതിനഞ്ചു വര്‍ഷം മുമ്പ് കാണാതായ പെണ്‍കുട്ടിയുടെ മരണം കൊലപാതകമാണെന്നു തെളിഞ്ഞു. ക്രൈംബ്രാഞ്ച് ഐജി പി. പ്രകാശിന്റെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ച് എസ്.പി സജേഷ് തോട്ടത്തിലിന്റെ നേതൃത്വത്തില്‍ നടന്ന തന്ത്രപരമായ അന്വേഷണത്തിലാണ് കോളിളക്കം സൃഷ്ടിച്ച കേസില്‍ തുമ്പുണ്ടാക്കിയത്.കേസിന്റെ നാള്‍ വഴികളും അന്വേഷണത്തിന്റെ പുരോഗതിയും ഇങ്ങനെ: ”2010 ജൂണ്‍ മാസത്തിലാണ് ബളാംതോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നു അമ്പലത്തറ, എണ്ണപ്പാറ, മൊയോലം കോളനിയിലെ രാമന്‍-കല്യാണി ദമ്പതികളുടെ മകളായ രേഷ്മ പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയത്. അധ്യാപികയാവുകയെന്നതായിരുന്നു രേഷ്മയുടെ ജീവിതാഭിലാഷം. ഇതിനായി …

വണ്ടിച്ചെക്ക് കേസ്: എതിര്‍കക്ഷിക്ക് 3 മാസം തടവും 2,78,000 രൂപ ഫൈനും

കാസര്‍കോട്: വണ്ടിച്ചെക്കു കേസില്‍ കാസര്‍കോട് തെക്കില്‍ഫെറി ബേവിഞ്ച മുണ്ടാങ്കുലം ഹൗസിലെ ഇസ്മയില്‍ എം ഡിയെ കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മൂന്നു മാസം തടവും 2,78,000 രൂപ ഫൈനും ശിക്ഷിച്ചു. ഫൈന്‍ അടച്ചില്ലെങ്കില്‍ ഒരു മാസം കൂടി തടവനുഭവിക്കണമെന്നു വിധിന്യായത്തില്‍ പറഞ്ഞു.കാസര്‍കോട് ആനവാതുക്കള്‍ ശ്രീകൃഷ്ണ ഹാര്‍ഡ് വെയേര്‍സിന്റെ പരാതിയിലാണ് ശിക്ഷ. 2019 മേയില്‍ ഇസ്മയിലും മകന്‍ മഹ്ഫൂസും ഹാര്‍ഡ്‌വെയേഴ്‌സിനെ സമീപിച്ച് 2,15,530 രൂപയുടെ സാധനങ്ങള്‍ വാങ്ങുകയും 2,00,000രൂപക്കു ചെക്കു നല്‍കുകയുമായിരുന്നു. എന്നാല്‍ കളക്ഷനയച്ച ചെക്ക് അക്കൗണ്ടില്‍ …

ദേളി, കുന്നുപാറയില്‍ വീട്ടിനകത്ത് ഉറങ്ങാന്‍ കിടന്ന യുവതിയെ കാണാതായി; മേല്‍പ്പറമ്പ് പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: ചെമ്മനാട് വില്ലേജിലെ ദേളി, കുന്നുപാറയില്‍ യുവതിയെ കാണാതായതായി പരാതി. കുന്നുപാറയിലെ ചാപ്പ ഹൗസിലെ സി.എം ആയിഷ (22)യെ ആണ് കാണാതായത്. പതിവുപോലെ വ്യാഴാഴ്ച രാത്രിയില്‍ വീട്ടിനകത്ത് ഉറങ്ങാന്‍ കിടന്നതായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടിനും നാലു മണിക്കും ഇടയില്‍ ഇറങ്ങിപ്പോയതായി സംശയിക്കുന്നുവെന്നു സഹോദരന്‍ മേല്‍പ്പറമ്പ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മേല്‍പ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

പോക്‌സോ കേസിലെ ഇരയെ സ്വാധീനിക്കാന്‍ ശ്രമം; യുവതിയെ അറസ്റ്റു ചെയ്ത് ജയിലിലടച്ചു

കാസര്‍കോട്: പോക്‌സോ കേസില്‍ ഇരയായ പെണ്‍കുട്ടിയെ സ്വാധീനിച്ച് മൊഴി മാറ്റാന്‍ ശ്രമിച്ച യുവതിയെ അറസ്റ്റു ചെയ്തു ജയിലിലടച്ചു. നീലേശ്വരം, കാലിച്ചാനടുക്കം, അട്ടക്കണ്ടത്തെ സി. പ്രശാന്തി(42)നെയാണ് നീലേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ നിബിന്‍ ജോയിയും സംഘവും അറസ്റ്റു ചെയ്തത്. യുവതിയെ ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) രണ്ടാഴ്ചത്തേക്ക് റിമാന്റു ചെയ്തു.വിചാരണ നടന്നു കൊണ്ടിരിക്കുന്ന പോക്‌സോ കേസില്‍ പ്രതിക്ക് അനുകൂലമായ മൊഴി നല്‍കാന്‍ പെണ്‍കുട്ടിയെ പ്രേരിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. പ്രതിക്ക് അനുകൂലമായി കോടതിയില്‍ മൊഴി നല്‍കിയാല്‍ സാമ്പത്തിക സഹായം വാഗ്ദാനം …