16 കാരിയെ പ്രലോഭിപ്പിച്ചു കൊണ്ടു പോയി ബലാത്സംഗം: മുഖ്യപ്രതിയടക്കം മൂന്നു പേര്‍ വിദ്യാനഗര്‍ പൊലീസ് പിടിയില്‍; ഒരാള്‍ക്കെതിരെ ബലാത്സംഗത്തിനു കേസ്, മൂന്നു പേര്‍ക്കെതിരെ പോക്‌സോ, ഒരാളെ തിരയുന്നു

കാസര്‍കോട്: 16 കാരിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്തതിന് വിദ്യാനഗര്‍ പൊലീസ് നാലു പേര്‍ക്കെതിരെ പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മുഖ്യ പ്രതിയടക്കം മൂന്നു പേരെ അറസ്റ്റു ചെയ്തു. ഒളിവില്‍ പോയ യുവാവിനായി അന്വേഷണം തുടരുന്നു. നീര്‍ച്ചാല്‍, കടംബളയിലെ മുഹമ്മദ് റിഫായി (25), നെക്രാജെയിലെ രമേശന്‍ (25), ചെങ്കളയിലെ മനോജ് (26) എന്നിവരെയാണ് വിദ്യാനഗര്‍ പൊലീസ് അറസ്റ്റു ചെയ്തത്. സന്ദേശ് എന്നയാളെ തിരഞ്ഞു കൊണ്ടിരിക്കുന്നു.മുഹമ്മദ് റിഫായിക്കെതിരെ ബലാത്സംഗത്തിനും പോക്‌സോ നിയമപ്രകാരവുമാണ് കേസ്. വിദ്യാനഗര്‍ …

റെയില്‍വെ ട്രാക്കിനു മുകളിലേക്ക് തെങ്ങ് വീണ് ഹൈടെന്‍ഷന്‍ ലൈന്‍ ചരിഞ്ഞു; കാസര്‍കോട്-മംഗ്‌ളൂരു ട്രെയിന്‍ സര്‍വ്വീസ് നിറുത്തിവച്ചു

കാസര്‍കോട്: റെയില്‍വെ ട്രാക്കിനടുത്തെ സ്ഥാപിച്ചിരുന്ന ഹൈടെന്‍ഷന്‍ ലൈനിനു മുകളില്‍ തെങ്ങ് കടപുഴകി വീണതിനെ തുടര്‍ന്ന് കാസര്‍കോടിനും മംഗ്‌ളൂരുവിനുമിടയില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു.തിങ്കളാഴ്ച രാവിലെയാണ് പള്ളിക്കുന്നില്‍ ഹൈടെന്‍ഷന്‍ ലൈനിനു മുകളില്‍ തെങ്ങു കടപുഴകി വീണത്. തെങ്ങ് വീണതിനെ തുടര്‍ന്ന് ഹൈടെന്‍ഷന്‍ ലൈന്‍ റെയില്‍വെ ട്രാക്കിനടുത്തേക്ക് ചാഞ്ഞു അപകടകരമായ നിലയിലാണ്. വിവരമറിഞ്ഞ് മംഗ്‌ളൂരുവിലേക്ക് പോവുകയായിരുന്ന മലബാര്‍ എക്‌സ്പ്രസ് കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനില്‍ നിറുത്തിയിട്ടു. പാസഞ്ചര്‍ ട്രെയിന്‍ തളങ്കരയില്‍ നിറുത്തിയിട്ടിരിക്കുകയാണെന്ന് അറിയുന്നു. മംഗ്‌ളൂരു ഭാഗത്ത് നിന്ന് കാസര്‍കോട്ടേക്കുള്ള ട്രെയിനുകളും സര്‍വ്വീസ് നിറുത്തി …

ഹജ്ജ് കര്‍മ്മത്തിനെത്തിയ മൊഗ്രാല്‍ സ്വദേശി അബ്ദുല്‍ സത്താര്‍ മക്കയില്‍ കുഴഞ്ഞു വീണു മരിച്ചു

കുമ്പള: മൊഗ്രാല്‍ സ്വദേശിയും മംഗലാപുരത്തു താമസക്കാരനുമായ അബ്ദുല്‍ സത്താര്‍ സാഹിബ് (61) ഹജ്ജ് കര്‍മ്മത്തിനെത്തിയ മക്കയില്‍ കുഴഞ്ഞു വീണു മരിച്ചു. ഞായറാഴ്ച രാത്രി മക്കയില്‍ തവാഫ് കര്‍മ്മം കഴിഞ്ഞു നിസ്‌കരിക്കുന്നതിനിടയിലാണ് കുഴഞ്ഞു വീണതെന്നു പറയുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനു മുമ്പു മരിച്ചു. മേയ് 14നാണ് ഭാര്യ ഫരീദ, സഹോദരി ആയിഷ എന്നിവര്‍ക്കൊപ്പം അബ്ദുല്‍ സത്താര്‍ ഹജ്ജ് കര്‍മ്മത്തിനു പുറപ്പെട്ടത്. മക്കള്‍: നബീല്‍, നഹീം, ഉസ്മ, പരേതനായ നദീം. മരുമക്കള്‍: കാഹിനാഥ്, റഫ. സഹോദരങ്ങള്‍: ഖാദര്‍, ഖമറുന്നീസ, ഖൈറുന്നീസ, …

സ്‌നേഹ ബന്ധത്തില്‍ നിന്നു പിന്മാറിയ യുവതിയെയും പിതാവിനെയും വീടു കയറി കുത്തിക്കൊല്ലാന്‍ ശ്രമം; യുവാവിനെതിരെ നരഹത്യാശ്രമത്തിനു കേസെടുത്തു, സംഭവം പെരിയടുക്കയില്‍

കാസര്‍കോട്: സ്‌നേഹബന്ധത്തില്‍ നിന്നു പിന്മാറിയ വിരോധത്തിലാണെന്നു പറയുന്നു വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെയും പിതാവിനെയും കുത്തിക്കൊല്ലാന്‍ ശ്രമം. സംഭവത്തില്‍ യുവതിയുടെ പരാതി പ്രകാരം യുവാവിനെതിരെ ബദിയഡുക്ക പൊലീസ് നരഹത്യാശ്രമത്തിനു കേസെടുത്തു. ബേളയിലെ റോയിസണ്‍ എന്നയാള്‍ക്കെതിരെയാണ് കേസെടുത്തത്. ബേള പെരിയടുക്കയിലെ റെയ്മണ്ട് ഡിസൂസ (65), മകള്‍ റേഞ്ചല്‍ റനീറ്റ ഡിസൂസ (24) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവരെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി ഏഴരമണിയോടെയാണ് സംഭവം. റോയിസണും റേഞ്ചല്‍ റനീറ്റയും നേരത്തെ സ്‌നേഹബന്ധത്തിലായിരുന്നുവെന്നു ബദിയഡുക്ക പൊലീസ് …

കാറ്റും മഴയും: താറുമാറായി വൈദ്യുതി വിതരണം, കുമ്പളയില്‍ ജീവനക്കാര്‍ നെട്ടോട്ടത്തില്‍

കുമ്പള: കുമ്പളയിലെ വൈദ്യുതി പ്രതിസന്ധിയില്‍ വലഞ്ഞു ഉപഭോക്താക്കള്‍. കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ശക്തമായ കാറ്റും മഴയും വൈദ്യുതി വിതരണം താറുമാറാക്കി. വിവിധ പ്രദേശങ്ങളില്‍ മരം വീണും, വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നും, കമ്പികള്‍ പൊട്ടിയുമാണ് വൈദ്യുതി ബന്ധം തകരാറിലായത്. ഉപഭോക്താക്കളുടെ നിലവിളിയില്‍ രാത്രി വൈകിയും പരക്കം പായുകയാണ് ജീവനക്കാര്‍. പലയിടത്തും വൈദ്യുതി ബന്ധം പുനസ്ഥാപിക്കാന്‍ ഇത് വരെ കഴിഞ്ഞിട്ടില്ല.കുമ്പളയില്‍ കാലവര്‍ഷത്തിനു മുമ്പും ഇതേ അവസ്ഥയായിരുന്നുവെന്ന് ഉപഭോക്താക്കള്‍ പറയുന്നുണ്ട്. കുമ്പള സെക്ഷന്‍ പരിധിയില്‍ ഉപഭോക്താക്കളുടെ വര്‍ദ്ധനവാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് …

കോവിഡ്: ബംഗ്‌ളൂരുവില്‍ 85കാരന്‍ മരിച്ചു

ബംഗ്‌ളൂരു: ബംഗ്‌ളൂരുവില്‍ കോവിഡ് ബാധിച്ചു 85കാരന്‍ മരിച്ചു. കര്‍ണ്ണാടക ആരോഗ്യ വകുപ്പാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടയില്‍ കോവിഡ് പരിശോധനക്കെത്തിയ 108 പേരില്‍ അഞ്ചു പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കര്‍ണ്ണാടകയില്‍ കോവിഡ് ബാധിതരുടെ എണ്ണം 38 ആയി ഉയര്‍ന്നു. രോഗബാധിതരില്‍ 32 പേര്‍ ബംഗ്‌ളൂരു നഗരത്തിലുള്ളവരാണ്.ബംഗ്‌ളൂരു റൂറല്‍, ബല്ലാരി, വിജയനഗര്‍, മംഗ്‌ളൂരു എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കു കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. മൈസൂറില്‍ രണ്ടു പേര്‍ക്കു കോവിഡ് ബാധിച്ചിട്ടുണ്ട്. ഇതിനിടയില്‍ കോവിഡ് പോസിറ്റീവാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നു മുംബൈയില്‍ നിന്നു തിരിച്ചെത്തിയ …

വ്യാജ രേഖകള്‍ ചമച്ച് വായ്പയെടുത്തു; വെള്ളരിക്കുണ്ട് പ്രാഥമിക കാര്‍ഷിക ബാങ്ക് സെക്രട്ടറിക്കും മാനേജര്‍ക്കുമെതിരെ കേസ്

കാസര്‍കോട്: വ്യാജരേഖകള്‍ ചമച്ച് വായ്പയെടുത്തുവെന്ന പരാതിയില്‍ ബാങ്ക് സെക്രട്ടറിക്കും മാനേജര്‍ക്കുമെതിരെ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തു. കമ്പല്ലൂര്‍, കൊല്ലാടയിലെ കെ.ജെ ജെയിംസി(63)ന്റെ പരാതിയില്‍ വെള്ളരിക്കുണ്ട് പ്രാഥമിക കാര്‍ഷിക വികസന ബാങ്ക് ചിറ്റാരിക്കാല്‍ ശാഖാ മാനേജര്‍, സെക്രട്ടറി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.2022 ഏപ്രില്‍ 13ന് ആണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരനായ ജയിംസിന്റെ വ്യാജ ഒപ്പിട്ട് കൃത്രിമമായി വായ്പ അപേക്ഷ തയ്യാറാക്കി 50,000 രൂപ തട്ടിയെടുത്തുവെന്നാണ് കേസ്.

കോവിഡ് വീണ്ടും തല പൊക്കുമ്പോള്‍ കാസര്‍കോട് ജന.ആശുപത്രിയില്‍ ശ്വാസകോശ രോഗ വിദഗ്ധന്‍ തസ്തിക ഒഴിഞ്ഞു കിടക്കുന്നു

കാസര്‍കോട്: കോവിഡ് മഹാമാരി വീണ്ടും തല പൊക്കുന്നുണ്ടെന്നു മുന്നറിയിപ്പുകള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കെ കോവിഡ് പ്രതിരോധത്തിനു സംസ്ഥാനത്തു മാതൃകയായിരുന്ന കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ശ്വാസകോശ രോഗ വിദഗ്ധന്റെ തസ്തിക ഒഴിച്ചിട്ടിരിക്കുന്നു.ജനറല്‍ ആസുപത്രിയിലെ പള്‍മൊണറി സ്‌പെഷ്യലിസ്റ്റായിരുന്ന ഡോ. അബ്ദുല്‍ സത്താര്‍ റിട്ടയര്‍ ചെയ്ത ഒഴിവ് മാസങ്ങളായി ഒഴിഞ്ഞു കിടക്കുകയാണ്. മഴക്കാലമായതോടെ മിക്കവരും ശ്വാസകോശ സംബന്ധമായ അസുഖം നേരിടുന്നുണ്ട്. ശ്വാസകോശ രോഗങ്ങളുമായി എത്തുന്ന രോഗികളെ മറ്റു ഡോക്ടര്‍മാര്‍ പരിശോധിക്കുകയും മരുന്നു നല്‍കുകയും ചെയ്യുന്നുണ്ടെങ്കിലും ശ്വാസരോഗ വിദഗ്ധന്റെ അഭാവം പോരായ്മയായിത്തന്നെ നിലനില്‍ക്കുന്നു.സ്ഥിരമായി അസ്ഥിരോഗ …

സാമൂഹ്യക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; മസ്റ്ററിംഗ് ജൂണ്‍ 25 മുതല്‍ ആഗസ്ത് 24 വരെ, സര്‍ക്കാര്‍ ഉത്തരവിറങ്ങി

കാസര്‍കോട്: സാമൂഹ്യ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ മസ്റ്ററിംഗ് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ജൂണ്‍ 25 മുതല്‍ ആഗസ്ത് 24 വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കു വേണ്ടി അണ്ടര്‍ സെക്രട്ടറിയാണ് ഉത്തരവ് ഇറക്കിയത്.2024 ഡിസംബര്‍ 31 വരെ സാമൂഹ്യ സുരക്ഷാ ക്ഷേമനിധി /ബോര്‍ഡ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ ജൂണ്‍ 25 മുതല്‍ ആഗസ്ത് 24 വരെയുള്ള കാലയളവിനുള്ളില്‍ വാര്‍ഷിക മസ്റ്ററിംഗ് പൂര്‍ത്തിയാക്കണമെന്ന് ഉത്തരവില്‍ …

കൊളവയലില്‍ യുവാവ് വീട്ടിന്റെ സിറ്റൗട്ടില്‍ തൂങ്ങി മരിച്ച നിലയില്‍; സംഭവം പട്ടാപ്പകല്‍

കാസര്‍കോട്: യുവാവിനെ പട്ടാപ്പകല്‍ വീടിന്റെ സിറ്റൗട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അജാനൂര്‍, കൊളവയലിലെ ഗംഗാധരന്‍-പുഷ്പ ദമ്പതികളുടെ മകന്‍ കെ.ജി അരുണ്‍ (28) ആണ് ജീവനൊടുക്കിയത്. ശനിയാഴ്ച ഉച്ചക്കാണ് സംഭവം. പിതാവ് ഗംഗാധരനും മറ്റുള്ളവരും ചേര്‍ന്ന് കയര്‍ മുറിച്ചു മാറ്റി അരുണിനെ ഉടന്‍ അതിഞ്ഞാലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. അര്‍ജ്ജുല്‍, ഐശ്വര്യ എന്നിവര്‍ അരുണിന്റെ സഹോദരങ്ങളാണ്.

യുവതി അന്യജാതിക്കാരനെ പ്രണയിച്ചു വിവാഹം കഴിച്ചതില്‍ മനംനൊന്ത് മാതാപിതാക്കളും സഹോദരിയും ജലാശയത്തില്‍ ചാടി ജീവനൊടുക്കി

മൈസൂര്‍: പതിനെട്ടുകാരി അന്യജാതിക്കാരനെ പ്രണയിച്ച് വിവാഹം കഴിച്ചതില്‍ മനം നൊന്താണെന്നു പറയുന്നു മാതാപിതാക്കളും സഹോദരിയും ജലാശയത്തില്‍ ചാടി ആത്മഹത്യ ചെയ്തു. എച്ച്.ഡി കോട്ടെ താലൂക്കിലെ ഗ്രെയ്‌നൂര്‍, ഗ്രാമത്തിലെ മഹാദേവ സ്വാമി (55), ഭാര്യ മഞ്ജുള (42), ഇളയ മകള്‍ ഹര്‍ഷിത (18) എന്നിവരാണ് ജീവനൊടുക്കിയത്. മരണക്കുറിപ്പ് എഴുതി വച്ച ശേഷമായിരുന്നു ആത്മഹത്യ. തങ്ങളുടെ കൂട്ടമരണത്തിനു ഉത്തരവാദി മൂത്ത മകളാണെന്നും അവള്‍ക്ക് സ്വത്തു നല്‍കരുതെന്നും മരണം വരെ ജയിലില്‍ അടയ്ക്കണമെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. മഹാദേവ സ്വാമിയുടെ മൂത്ത …

കിടക്കയുടെ അടിയില്‍ സൂക്ഷിച്ച സ്വര്‍ണ്ണമാല കാണാതായി; കള്ളന്‍ കപ്പലിലോ?

കാസര്‍കോട്: വയോധിക കിടക്കയുടെ അടിയില്‍ സൂക്ഷിച്ചിരുന്ന രണ്ടു പവന്‍ തൂക്കമുള്ള സ്വര്‍ണ്ണമാല മോഷണം പോയതായി പരാതി. തായന്നൂര്‍, മുക്കുഴി, ശ്രീവിലാസം ഹൗസില്‍ കെ.എസ് സുമതി അമ്മ (76)യുടെ പരാതിയില്‍ അമ്പലത്തറ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മെയ് 13നും 15നും ഇടയിലാണ് മോഷണം നടന്നതെന്നു സംശയിക്കുന്നു. പരാതിക്കാരി താമസിക്കുന്ന വീട്ടിലെ കട്ടിലിലെ കിടക്കയുടെ അടിയില്‍ സൂക്ഷിച്ചിരുന്നതായിരുന്നു മാലയെന്നു പരാതിയില്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മാല കാണാതായ കാര്യം അറിഞ്ഞതെന്നു പറയുന്നു. മോഷണത്തിനു പിന്നില്‍ ഒരാളെ സംശയിക്കുന്നതായി സുമതി …

സാമൂഹ്യ പ്രവര്‍ത്തകന്‍ ബഷീര്‍ കുന്നരിയത്ത് അന്തരിച്ചു

കാസര്‍കോട്: മേല്‍പ്പറമ്പ് കുന്നരിയത്ത് ഹൗസിലെ ബഷീര്‍ കുന്നരിയത്ത് (64) അന്തരിച്ചു.ഇടക്കാലത്ത് ഗള്‍ഫിലായിരുന്ന അദ്ദേഹം അറിയപ്പെടുന്ന സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകനായിരുന്നു. തമ്പ് മേല്‍പ്പറമ്പിന്റെ സജീവ അംഗമായിരുന്നു. കുന്നരിയത്ത് ഇബ്രാഹിം-റുഖിയ ദമ്പതികളുടെ മകനാണ്. ഭാര്യ: റുഖിയ. മക്കള്‍: നിയാസ്, മൊയ്തീന്‍ നിയാല്‍, ഫാഹിദ, ഫൈമ. മരുമക്കള്‍: ഷബീര്‍ തളങ്കര, ഷവാദ് ചെംനാട്, സഫാന, അസീന. സഹോദരങ്ങള്‍: മൊയ്തീന്‍ നാസര്‍, ഖദീജ അബ്ദുള്ള.

ഏണിയില്‍ നിന്നു വഴുതി വീണ് നിര്‍മ്മാണ തൊഴിലാളി മരിച്ചു

കാസര്‍കോട്: കോണ്‍ക്രീറ്റ് ജോലിക്കിടയില്‍ ഏണിയില്‍ നിന്നു വഴുതി വീണ് തൊഴിലാളി മരിച്ചു. പശ്ചിമബംഗാള്‍, മുര്‍ഷിദാബാദ് സ്വദേശി അബ്ദുല്‍ കാബിറിന്റെ മകന്‍ സദേക്കുള്ള ഇസ്ലാം (28) ആണ് മരിച്ചത്.ശനിയാഴ്ച ഉച്ചയോടെ കളനാട്, കൊമ്പനടുക്കത്താണ് അപകടം. കോണ്‍ക്രീറ്റ് ജോലി ചെയ്തു കൊണ്ടിരിക്കുന്നതിനിടയില്‍ ഏണിയില്‍ നിന്നു വഴുതി വീണു ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അണങ്കൂര്‍, ടി.വി സ്റ്റേഷനു സമീപത്തെ ബി.വി രഞ്ജിത്തിന്റെ പരാതിയില്‍ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു. മൃതദേഹം ജനറല്‍ ആശുപത്രി …

മഴക്കാല കള്ളന്മാര്‍ പണി തുടങ്ങി; മൊഗ്രാല്‍പുത്തൂരില്‍ കട കുത്തിത്തുറന്ന് 65,000 രൂപ കവര്‍ന്നു

കാസര്‍കോട്: കാലവര്‍ഷത്തിനു പിന്നാലെ മഴക്കാല കള്ളന്മാരും എത്തി പണി തുടങ്ങി. മൊഗ്രാല്‍പുത്തൂരില്‍ കട കുത്തിത്തുറന്നു 65,000 രൂപ കവര്‍ച്ച ചെയ്തു. കടയുടമ പുത്തൂര്‍, ആസാദ് നഗറിലെ മുസ്തഫ അബ്ദുല്‍ റഹ്‌മാന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൊഗ്രാല്‍ പുത്തൂരില്‍ പ്രവര്‍ത്തിക്കുന്ന എം.ആര്‍ മിനി മാര്‍ട്‌സ് എന്ന കടയിലാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ കവര്‍ച്ച നടന്നത്. കടയുടെ മുന്നിലെ ഇരുമ്പ് നെറ്റ് പൊളിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്. തുടര്‍ന്ന് പണം സൂക്ഷിച്ചിരുന്ന മുറിയുടെ ഷട്ടറിന്റെ …

പരിചാരകന്റെ മര്‍ദ്ദനമേറ്റ ഗൃഹനാഥന്‍ മരിച്ചു

പത്തനംതിട്ട: പരിചാരകന്റെ പീഡനവും മര്‍ദ്ദനവുമേറ്റു ഒരു മാസമായി ചികിത്സയിലായിരുന്ന ഗൃഹനാഥനായ മുന്‍ ബിഎസ്എഫ് ജവാന്‍ മരിച്ചു.പത്തനംതിട്ടയിലെ ശശിധര പിള്ള (59)യാണ് മരിച്ചത്. മറവി രോഗിയായിരുന്ന ഇദ്ദേഹത്തെ പരിചരിക്കാന്‍ നിറുത്തിയിരുന്ന ഹോം നഴ്‌സ് വിഷ്ണുവാണ് ഇദ്ദേഹത്തെ വിവസ്ത്രനാക്കി വലിച്ചിഴക്കുകയും പൈശാചികമായി മര്‍ദ്ദിക്കുകയും ചെയ്തതെന്നു പറയുന്നു. ഏപ്രില്‍ 29നുണ്ടായ ഈ സംഭവം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. തുടര്‍ന്ന് കൊടുമണ്‍ പൊലീസ് ഇയാളെ അറസ്റ്റു ചെയ്തു. വിഷ്ണു ഇപ്പോള്‍ റിമാന്റിലാണ്. ശശിധരന്‍ പിള്ളയുടെ ബന്ധുക്കള്‍ പാറശാലയിലാണ് താമസം. അതിനാലാണ് അദ്ദേഹത്തെ പരിചരിക്കുന്നതിന് അടൂരിലുള്ള …

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ജൂണ്‍ 19ന്; വോട്ടെണ്ണല്‍ 23ന്, ഇടതു-വലതു മുന്നണികള്‍ക്കു നിര്‍ണ്ണായകം

തിരുവനന്തപുരം: നിര്‍ണ്ണായകമായ നിലമ്പൂര്‍ നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ജൂണ്‍ 19ന് ആണ് തെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ ജൂണ്‍ 23ന് നടക്കും. നിലമ്പൂരിനൊപ്പം ഗുജറാത്തില്‍ രണ്ടും പഞ്ചാബ്, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളില്‍ ഓരോ മണ്ഡലങ്ങളിലും ജൂണ്‍ 19ന് ഉപതിരഞ്ഞെടുപ്പു നടക്കും. മുഖ്യമന്ത്രി പിണറായി വിജയനുമായി കൊമ്പു കോര്‍ത്തതിനെ തുടര്‍ന്നു പി.വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവച്ചതിനാലാണ് നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളില്‍ സിപിഎം സ്വതന്ത്രനായി മത്സരിച്ച പി.വി അന്‍വറാണ് ഈ മണ്ഡലത്തില്‍ വിജയിച്ചത്. …

ഓട്ടത്തിനിടയില്‍ ബസിന്റെ മുന്‍ വശത്തു നിന്നു പുക ഉയര്‍ന്നു; പരിശോധിക്കുന്നതിനിടയില്‍ മുന്നോട്ട് നീങ്ങിയ ബസ് മറ്റൊരു ബസിലിടിച്ച് മെഡിക്കല്‍ ഷോപ്പിലേക്ക് പാഞ്ഞു കയറി, അഡൂരില്‍ ഒഴിവായത് വന്‍ ദുരന്തം

കാസര്‍കോട്: ഓടിക്കൊണ്ടിരിക്കുന്നതിനിടയില്‍ സ്വകാര്യ ബസിന്റെ മുന്‍ ഭാഗത്തു നിന്നു പുക ഉയര്‍ന്നു. ബസ് നിര്‍ത്തി പരിശോധിക്കുന്നതിനിടയില്‍ തനിയെ മുന്നോട്ടു നീങ്ങിയ ബസ് നിര്‍ത്തിയിട്ടിരുന്ന മറ്റൊരു ബസിലിടിച്ച ശേഷം മെഡിക്കല്‍ ഷോപ്പിലേക്ക് ഇടിച്ചു കയറി. ബസിനകത്തും മെഡിക്കല്‍ ഷോപ്പിനു മുന്നിലും ആരും ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. ഞായറാഴ്ച രാവിലെ എട്ടു മണിയോടെ ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അഡൂരിലാണ് സംഭവം. ദേവറഡുക്കയില്‍ നിന്നു വരികയായിരുന്ന ബസ് അഡൂരില്‍ എത്തിയപ്പോഴാണ് മുന്‍ ഭാഗത്തു നിന്നു പുക ഉയരുന്നതും ചൂട് …