ഏരിയാ സമ്മേളനത്തില്‍ നിന്നു ഇറങ്ങിപ്പോയ സെക്രട്ടറിയെ സിപിഎം പുറത്താക്കി; നടപടി ബിജെപിയില്‍ ചേരുമെന്ന പ്രഖ്യാപനം വരാനിരിക്കെ

തിരുവനന്തപുരം: ഏരിയാ സമ്മേളനത്തില്‍ നിന്നു ഇറങ്ങിപ്പോയ സിപിഎം മംഗലപുരം ഏരിയാ സെക്രട്ടറിയായിരുന്ന മധു മുല്ലശ്ശേരിയെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. പാര്‍ട്ടി ഓഫീസ് നിര്‍മ്മാണത്തിന്റെ ഫണ്ട് അടിച്ചുമാറ്റിയെന്നതിന്റെ പേരിലാണ് പാര്‍ട്ടി നടപടിയെന്ന് അറിയിപ്പില്‍ പറഞ്ഞു. ഓഫീസ് നിര്‍മ്മാണ ഫണ്ട് സ്വീകരിക്കുന്നതിനു വേണ്ടി ആരംഭിച്ച രണ്ട് ബാങ്ക് അക്കൗണ്ടുകളില്‍ ഒന്നിന്റെ കണക്കു മാത്രമേ പാര്‍ട്ടിയെ അറിയിച്ചിരുന്നുള്ളു. രണ്ടാമത്തെ അക്കൗണ്ടിലേക്ക് വന്ന പണം അടിച്ചുമാറ്റിയെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.കഴിഞ്ഞ ദിവസം നടന്ന ഏരിയാ സമ്മേളനത്തിനിടയില്‍ ജില്ലാ സെക്രട്ടറിയും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചിറയിന്‍കീഴ് …

യുവാവിനെ കാറില്‍ കയറ്റിക്കൊണ്ടു പോയി കൊലപ്പെടുത്തി മൃതദേഹം പെട്രൊളൊഴിച്ച് കത്തിച്ചു; ഒരാള്‍ അറസ്റ്റില്‍

പുത്തൂര്‍: യുവാവിനെ കാറില്‍ കയറ്റി കൊണ്ടു പോയി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാട്ടില്‍ വച്ച് പെട്രൊളൊഴിച്ച് കത്തിച്ചു. സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. രണ്ടു പേരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നു.പുത്തൂര്‍, കഡബ, മുംഗ്ലിമജലുവിലെ സന്ദീപ് ഗൗഡ (29)യാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ സുഹൃത്ത് പ്രതീകി(30)നെ പൊലീസ് അറസ്റ്റു ചെയ്തു. പന്തല്‍ പണിക്കാരനാണ് കൊല്ലപ്പെട്ട സന്ദീപ് ഗൗഡ. നവംബര്‍ 28ന് ജോലിക്കു പോയ ശേഷം തിരിച്ച് വീട്ടില്‍ എത്തിയിരുന്നില്ല. ഇതു സംബന്ധിച്ച് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ …

യു.എ.ഇ ദേശീയ ദിനാഘോഷം: അലങ്കരിച്ച വാഹനവുമായി ലണ്ടനില്‍ കാസര്‍കോട് സ്വദേശിയുടെ പ്രചരണം

ദുബൈ: യു.എ.ഇ ദേശീയദിന ആഘോഷമായ ഇമാറാത്ത് അല്‍ ഇത്തിഹാദിനു ലണ്ടനില്‍ അലങ്കരിച്ച വാഹനവുമായി മലയാളിയുടെ വാഹന പ്രചരണ യാത്ര.ദുബൈയില്‍ എല്ലാ യു.എ.ഇ ദേശീയ ദിനാഘോഷ വേളകളിലും വാഹനം അലങ്കരിച്ചു ശ്രദ്ധേയനായ കാസര്‍കോട് ബേക്കല്‍ സ്വദേശി ഇഖ്ബാല്‍ ഹബ്തൂറാണ് വേറിട്ട വഴി തിരഞ്ഞെടുത്തത്.ലണ്ടനിലെ ബക്കിംഗ്ഹാം കൊട്ടാരം, പാര്‍ലമെന്റ് മന്ദിരം, ലണ്ടന്‍ ബ്രിഡ്ജ് തുടങ്ങിയ സ്ഥലങ്ങളില്‍ യു.എ.ഇ ഭരണാധികാരികളുടെ ചിത്രങ്ങളും പതാകയും ആലേഖനം ചെയ്ത വാഹനമാണ് പ്രചരണ യാത്ര നടത്തിയത്.നിരവധി വിദേശികള്‍ ഇതിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയതായി ഇഖ്ബാല്‍ അറിയിച്ചു.53-ാം ദേശീയദിനമായതിനാല്‍ …

കണ്ണൂരില്‍ ഇന്നു പുലര്‍ച്ചെ കാര്‍ കുളത്തിലേക്കു മറിഞ്ഞു വിദ്യാര്‍ത്ഥി മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ അങ്ങാടിക്കടവില്‍ ഇന്നു പുലര്‍ച്ചെ കാര്‍ മറിഞ്ഞു വിദ്യാര്‍ത്ഥി മരിച്ചു. അങ്ങാടിക്കടവിലെ ഇമ്മാനുവലാണ് മരിച്ചത്.ശക്തമായ മഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിനു മുന്നില്‍ റോഡ് സൈഡില്‍ നിന്ന മരത്തിന്റെ കൊമ്പ് ഒടിഞ്ഞു വീണതു കണ്ട് പരിഭ്രമിച്ച ഇമ്മാനുവല്‍ പെട്ടെന്നു കാര്‍ തിരിക്കുകയായിരുന്നു. വെട്ടിച്ച കാര്‍ റോഡ് സൈഡിലെ തെങ്ങില്‍ ഇടിച്ച ശേഷം തൊട്ടടുത്ത കുളത്തിലേക്കു മറിയുകയായിരുന്നു. കുളത്തില്‍ മറിഞ്ഞ കാറില്‍ നിന്നു ഇമ്മാനുവലിനെ നാട്ടുകാര്‍ രക്ഷിച്ച് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഇമ്മാനുവല്‍ തൃശൂരില്‍ വിദ്യാര്‍ത്ഥിയാണ്. പരീക്ഷ കഴിഞ്ഞ് അങ്ങാടിക്കടവിലെ …

തെക്കില്‍, ഉക്രംപാടിയില്‍ 28 ദിവസം പ്രായമായ കുഞ്ഞ് മരിച്ച നിലയില്‍; മേല്‍പ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

കാസര്‍കോട്: മാതാവിനൊപ്പം ഉറങ്ങി കിടന്ന 28 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞ് മരിച്ചു. തെക്കില്‍, ഉക്രംപാടിയിലെ യുവതിയുടെ കുട്ടിയാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ അനക്കമില്ലാതെ കാണപ്പെട്ട കുഞ്ഞിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. ശരീരം കരുവാളിച്ച നിലയിലാണ് കാണപ്പെട്ടതെന്നു മേല്‍പ്പറമ്പ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. ഉറക്കത്തില്‍ ശ്വാസ തടസ്സം ഉണ്ടായതായിരിക്കാം മരണകാരണമായതെന്നാണ് പ്രാഥമിക സംശയം.

പുറത്തു സൂക്ഷിച്ച താക്കോലെടുത്ത് വീട് തുറന്ന് അലമാരയില്‍ നിന്നു എട്ടു പവന്‍ സ്വര്‍ണ്ണവും 60,000 രൂപയും കവര്‍ന്നു; അടിച്ച് പൊളിച്ചപ്പോള്‍ മോഷ്ടാവിനെ പൊലീസ് പൊക്കി

കാസര്‍കോട്: ജോലിക്കു പോകുമ്പോള്‍ പുറത്തു സൂക്ഷിച്ച താക്കോലെടുത്തു വീട്ടില്‍ നിന്നു എട്ടു പവന്‍ സ്വര്‍ണ്ണവും 60,000 രൂപയും കവര്‍ച്ച ചെയ്ത വിരുതന്‍ അറസ്റ്റില്‍. മധൂര്‍, അറന്തോട്ടെ റോബര്‍ട്ട് റോഡ്രിഗസി (53)നെയാണ് വിദ്യാനഗര്‍ എസ് ഐ മാരായ വി വി അജീഷ്, വി രാമകൃഷ്ണന്‍, ബിജു, പൊലീസുകാരനായ റോജന്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. അറന്തോട്ടെ ഫെലിക്‌സ് ഡിസൂസയുടെ വീട്ടില്‍ നിന്നാണ് കവര്‍ച്ച നടന്നതെന്നു പൊലീസ് പറഞ്ഞു. ഏതാനും ദിവസം മുമ്പായിരുന്നു കവര്‍ച്ച. ഇക്കാര്യം വീട്ടുടമയായ ഫെലിക്‌സ് അറഞ്ഞിരുന്നില്ല, …

നിയന്ത്രണം തെറ്റിയ ഓട്ടോ മരത്തിലിടിച്ച് തകര്‍ന്നു; ഓട്ടോ ഉടമ മധൂര്‍, ഉളിയ സ്വദേശി മരിച്ചു

കാസര്‍കോട്: മംഗ്‌ളൂരു, കോണാജെയില്‍ ഉണ്ടായ അപകടത്തില്‍ മധൂര്‍, ഉളിയ സ്വദേശി മരിച്ചു. മധൂര്‍, റേഷന്‍ ഷോപ്പിനു സമീപത്തെ ടൈലര്‍ നാരായണ ഗട്ടി (50)യാണ് മരിച്ചത്.ഞായറാഴ്ച വൈകുന്നേരത്തോടെ കോണാജെയിലാണ് അപകടം. ബന്ധുവിന്റെ ജന്മദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കുന്നതിനാണ് നാരായണഗട്ടിയും മറ്റു മൂന്നു പേരും കോണാജെയിലേക്ക് പോയത്. നാരായണഗട്ടിയുടെ സ്വകാര്യ ഓട്ടോയിലായിരുന്നു യാത്ര. മടക്കയാത്രക്കിടയില്‍ ഇറക്കം ഇറങ്ങുന്നതിനിടയില്‍ നിയന്ത്രണം തെറ്റിയ ഓട്ടോ റോഡരുകിലെ മരത്തിലിടിച്ചാണ് അപകടം ഉണ്ടായത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു.ഭാര്യ: സുമതി. മക്കള്‍: പ്രജ്വല്‍, പ്രഖ്യാത്.

മുക്കുപണ്ട പണയതട്ടിപ്പ്; യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: ബാങ്കുകളില്‍ മുക്കുപ്പണ്ടങ്ങള്‍ പണയപ്പെടുത്തി രണ്ടു ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. കോഴിക്കോട്, ബേപ്പൂര്‍, നടുവട്ടം, പുഞ്ചപ്പാടത്തെ ആദില്‍ റോഷ (27)നെയാണ് തലശ്ശേരി എ.എസ്.പി ഷഹന്‍ഷായുടെ നേതൃത്വത്തില്‍ പിണറായി പൊലീസ് ഇന്‍സ്‌പെക്ടര്‍ നിസാമുദ്ദീന്‍ അറസ്റ്റു ചെയ്തത്. അഞ്ചരക്കണ്ടി, സൗത്ത് ഇന്ത്യന്‍ ബാങ്ക് ശാഖയില്‍ തട്ടിപ്പു നടത്തിയ കേസിലാണ് അറസ്റ്റ്. വ്യാജസ്വര്‍ണ്ണ വളകള്‍ പണയം വച്ച് 1,84,000 രൂപയാണ് വായ്പയെടുത്തതെന്നു കേസില്‍ പറയുന്നു. അപ്രൈസര്‍മാര്‍ക്ക് തിരിച്ചറിയാനാകാത്ത രീതിയില്‍ മുക്കുവളകളില്‍ സ്വര്‍ണ്ണം പൂശിയാണ് തട്ടിപ്പ് നടത്തിയത്. അറസ്റ്റിലായ …

ഒരു നീതി നിഷേധത്തിന്റെ കഥ | Narayanan Periya

Author: നാരായണന്‍ പേരിയ ‘വൈകിയെത്തുന്ന നീതി ഫലത്തില്‍ നീതി നിഷേധം തന്നെ’.നിയമജ്ഞര്‍ ആവര്‍ത്തിക്കാറുള്ള തത്ത്വം. ഫലത്തില്‍ ഇതു വെറും തത്ത്വോല്‍ബോധനം മാത്രമാവുകയാണ്. ഈ നിഷേധം അങ്ങനെ അല്ലാതാക്കാന്‍ ന്യായാസനങ്ങളിലിരിക്കുന്നവരും സര്‍ക്കാരും എന്തെങ്കിലും ചെയ്യുന്നുണ്ടോ?പാവം കുമാരന്റെ ദുരനുഭവം ഈ ചോദ്യത്തിന് ഉത്തരം നല്‍കും-‘ഇല്ല’ എന്ന്.കുമാരന് ഉണ്ടായ ദുരനുഭവം എന്തെന്ന് പറയാം: 1993 ഏപ്രില്‍ 14ന് തുടക്കം. നായന്മാര്‍മൂലയിലെ ചന്ദനഫാക്ടറിയില്‍ നിന്നു പൊലീസ് ചന്ദനത്തൈലം കണ്ടെത്തി. അഞ്ചു ബാരല്‍ ചന്ദനത്തൈലം കസ്റ്റഡിയിലെടുത്ത് ടൗണിലെ പൊലീസ് സ്റ്റേഷനിലെത്തിച്ചു. അതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് …

കോണ്‍ഗ്രസ് നേതാവ് കുണ്ടാര്‍ ബാലന്‍ കൊലക്കേസ്; ഒന്നാം പ്രതി കുറ്റക്കാരന്‍, മൂന്നു പേരെ വെറുതെ വിട്ടു, ശിക്ഷാവിധി നാളെ

കാസര്‍കോട്: കോണ്‍ഗ്രസ് നേതാവായിരുന്ന ആദൂര്‍, പൊസോളിഗെയിലെ ടി. ബാലകൃഷ്ണന്‍ എന്ന കുണ്ടാര്‍ ബാലനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി കുറ്റക്കാരനാണെന്നു കോടതി. ആദൂര്‍, കുണ്ടാര്‍ ടെമ്പിളിനു സമീപത്തെ ഓബി രാധാകൃഷ്ണന്‍ എന്ന വി. രാധാകൃഷ്ണ(32)നെയാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) കുറ്റക്കാരനാണെന്നു കണ്ടെത്തിയത്. ശിക്ഷാവിധി നാളെ പ്രസ്താവിക്കും. മറ്റു മൂന്നു പ്രതികളായ കട്ടത്തുബയലിലെ വിജയന്‍, കുണ്ടാറിലെ കെ. കുമാരന്‍, അത്തനാടി ഹൗസിലെ ദിലീപ് കുമാര്‍ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. 2008 മാര്‍ച്ച് 27നാണ് കേസിനാസ്പദമായ …

ചീമേനിയിലെ ടെമ്പോ ട്രാവലര്‍ ഉടമ സഹോദരന്റെ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: ടെമ്പോ ട്രാവലര്‍ ഉടമയായ യുവാവിനെ സഹോദരന്റെ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചീമേനി, ചെമ്പ്രകാനം, കയ്യൂര്‍ റോഡിലെ നൂഞ്ഞയിലെ ശ്രീനിവാസന്‍ (40)ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന വീട്ടിനകത്താണ് മൃതദേഹം തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. ചീമേനി പൊലീസെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്തു. മാതാവ് നേരത്തെ മരണപ്പെട്ടിരുന്നു. അതിനു ശേഷം രോഗിയായ പിതാവും ഭാര്യയും കുട്ടിയുമാണ് ശ്രീനിവാസന്റെ കൂടെ താമസിച്ചിരുന്നത്. ഭാര്യയും കുട്ടിയും ഏറെ കാലമായി അകന്നു കഴിയുകയാണ്. പിതാവിനെ ശുശ്രൂഷിക്കാന്‍ …

പാലക്കാട്ടെ കനത്ത തോല്‍വി: രാജി സന്നദ്ധത അറിയിച്ച് കെ. സുരേന്ദ്രന്‍; സന്നദ്ധത അറിയിക്കുകയല്ല, രാജി വയ്ക്കുകയാണ് വേണ്ടതെന്ന് സന്ദീപ് വാര്യര്‍

തിരുവനന്തപുരം: പാലക്കാട് നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ ഉണ്ടായ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ രാജി സന്നദ്ധത അറിയിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ഇക്കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. പാലക്കാട്ടെ തോല്‍വിയുടെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി സുരേന്ദ്രന്‍ വ്യക്തമാക്കി. എന്നാല്‍ രാജി വയ്‌ക്കേണ്ടതില്ലെന്ന് നേതൃത്വം അറിയിച്ചതായി സുരേന്ദ്രനെ അനുകൂലിക്കുന്നവര്‍ അവകാശപ്പെട്ടു. ശോഭ സുരേന്ദ്രന്‍ പക്ഷം വോട്ട് മറിച്ചെന്നു നേരത്തെ സുരേന്ദ്രന്‍ പക്ഷം ആരോപിച്ചിരുന്നു. ശോഭാ സുരേന്ദ്രനും അവരെ അനുകൂലിക്കുന്ന 18 നഗരസഭാ കൗണ്‍സിലര്‍മാരും ചേര്‍ന്ന് ജയസാധ്യത അട്ടിമറിച്ചുവെന്നും …

സംസ്ഥാനത്ത് 5 ദിവസം കൂടി ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചുദിവസം കൂടി ഇടിമിന്നലോടു കൂടിയ മഴയുണ്ടായേക്കുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പു മുന്നറിയിച്ചു.തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചതിനെ തുടര്‍ന്നാണിത്.ന്യൂനമര്‍ദ്ദം തിങ്കളാഴ്ച തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്പെടും. രണ്ടു ദിവസത്തിനു ശേഷം തമിഴ്‌നാട്-ശ്രീലങ്ക തീരത്തേക്കു നീങ്ങും.നവംബര്‍ 26,27 തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടായേക്കും. ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലും ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയുണ്ട്.

ഡല്‍ഹിയില്‍ പൊലീസുകാരനെ കുത്തിക്കൊന്നു; രണ്ടുപേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പട്രോളിംഗിനിടയില്‍ പൊലീസുകാരനെ കുത്തിക്കൊന്നു.തെക്കുകിഴക്കന്‍ ഡല്‍ഹിയിലാണ് സംഭവം. അക്രമിസംഘത്തില്‍പ്പെട്ട ദീപക്മാക്‌സ്, കൃഷ്ണഗുപ്ത എന്നിവരെ ബപ്രയോഗത്തിലൂടെ പൊലീസ് അറസ്റ്റു ചെയ്തു. പൊലീസ് നടത്തിയ വെടിവയ്പില്‍ കാലിനു പരിക്കേറ്റ ദീപക് മാക്‌സിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. മൂന്നാമത്തെ പ്രതിക്കു വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പ്രതികള്‍ മയക്കുമരുന്നിന് അടിമകളാണെന്നു പൊലീസ് പറഞ്ഞു. ഇവര്‍ക്കെതിരെ നിരവധി അക്രമക്കേസുകളുണ്ടെന്നു പൊലീസ് കൂട്ടിച്ചേര്‍ത്തു.

ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞു മടങ്ങിയ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

കണ്ണൂര്‍: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നു പ്രാഥമിക റിപ്പോര്‍ട്ടുകളില്‍ പറയുന്നു.ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞു മടങ്ങുകയായിരുന്ന കര്‍ണാടക സ്വദേശികളായ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസാണ് ഞായറാഴ്ച രാവിലെ കണ്ണൂര്‍ ചെറുതാഴത്ത് മറിഞ്ഞത്.23 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. അപകട വിവരമറിഞ്ഞ് എത്തിയ ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് ബസിലുണ്ടായിരുന്നവരെ രക്ഷിച്ചു. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്നു സംശയിക്കുന്നു.

പാലക്കാട് തിരഞ്ഞെടുപ്പു ഫലം സിപിഎം അനുഭാവികള്‍പാര്‍ട്ടി നേതൃത്വത്തിന് ഏല്‍പ്പിച്ച ആഘാതം

പാലക്കാട് നിയമസഭാ തിരഞ്ഞെടുപ്പു ഫലം സിപിഎം അനുഭാവികള്‍ പാര്‍ട്ടി നേതൃത്വത്തിനു നല്‍കിയ താക്കീതാണോ?അല്ല എന്ന് സ്ഥാപിക്കാന്‍ എന്തെല്ലാം ന്യായീകരണങ്ങള്‍ നിരത്തിയാലും പാര്‍ട്ടി തന്ത്രങ്ങള്‍ പണ്ടത്തെപ്പോലെ പാലക്കാടു നിയമസഭാ നിയോജക മണ്ഡലത്തില്‍ ഫലിക്കുന്നെന്നു തോന്നുന്നില്ല. നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിനിടയില്‍ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി കലഹിച്ചു നിന്ന വാക്‌ധോരണിയുള്ള കോണ്‍ഗ്രസ് നേതാവിനെ മറ്റൊന്നുമാലോചിക്കാതെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുമ്പോള്‍ ആ അടവുതന്ത്രം പൂത്തുലയുമെന്നു നേതൃത്വം കരുതിയിട്ടുണ്ടാവും. പക്ഷെ, കമ്മ്യൂണിസ്റ്റ് അനുഭാവികള്‍ക്ക് പാലക്കാട് മണ്ഡലത്തില്‍ മാത്രമല്ല, കേരളത്തിലെവിടെയും അത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. അങ്ങനെ വിശ്വസിപ്പിക്കാന്‍ …

ആംബുലന്‍സിന് വഴി നല്‍കാതെ കാർ ഓടിയത് 16 കിലോമീറ്റർ, ഗതാഗത വകുപ്പ് അന്വേഷണം ആരംഭിച്ചു

കാസർകോട്: സ്ട്രോക്ക് വന്ന രോഗിയുമായി കാസര്‍കോട് നിന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് പോയ ആംബുലന്‍സിന് വഴി നല്‍കാതെ കാർ അപകടകരമായി ഓടിച്ചതായ പരാതി. കാഞ്ഞങ്ങാട് വരെ ആംബുലന്‍സിന് മുന്നില്‍ 16 കിലോമീറ്ററോളം ദൂരം കെഎല്‍ 48 കെ 9888 എന്ന കാര്‍ വഴി തടഞ്ഞ് ഓടിച്ചു പോവുകയായിരുന്നുവത്രെ. സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ ഡെയ്സണ്‍ മോട്ടോര്‍ വാഹന വകുപ്പിന് പരാതി നല്‍കി. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് ആര്‍.ടി.ഒ അധികൃതർ അറിയിച്ചു. അടിയന്തിര ചികിത്സ വേണ്ട രോഗിയായിരുന്നു ആംബുലൻസിൽ ഉണ്ടായിരുന്നത്. …

എഴുത്തുകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു

ന്യൂദെല്‍ഹി: പ്രശസ്ത എഴുത്തുകാരനും നാടകകൃത്തുമായ ഓംചേരി നരായണ പിള്ള (100) അന്തരിച്ചു. ഓംചേരി എന്‍ എന്‍ പിള്ള എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേരള, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.1924ല്‍ വൈക്കം ഓംചേരി വീട്ടില്‍ നാരായണപിള്ളയുടെയും പാപ്പിക്കുട്ടിയമ്മയുടെയും മകനായിട്ടായിരുന്നു ജനനം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നു പഠനം പൂര്‍ത്തിയാക്കി. ആദ്യകാലത്ത് കവിതകളാണ് എഴുതിയത്. പിന്നീടാണ് നാടകത്തിലേയ്ക്ക് തിരിഞ്ഞത്. 1951 ല്‍ ആകാശവാണി …