സംസ്ഥാനത്ത് 5 ദിവസം കൂടി ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചുദിവസം കൂടി ഇടിമിന്നലോടു കൂടിയ മഴയുണ്ടായേക്കുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പു മുന്നറിയിച്ചു.
തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചതിനെ തുടര്‍ന്നാണിത്.
ന്യൂനമര്‍ദ്ദം തിങ്കളാഴ്ച തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്പെടും. രണ്ടു ദിവസത്തിനു ശേഷം തമിഴ്‌നാട്-ശ്രീലങ്ക തീരത്തേക്കു നീങ്ങും.
നവംബര്‍ 26,27 തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടായേക്കും. ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലും ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page