മധൂര്‍ ക്ഷേത്രം കലശോത്സവം ലോഗോ കവടിയാര്‍ കൊട്ടാരത്തിലെ പത്മശ്രീ അശ്വതി തിരുനാള്‍ തമ്പുരാട്ടിക്കു സമര്‍പ്പിച്ചു
തിരുവനന്തപുരം: കാസര്‍കോട് ജില്ലയിലെ പ്രശസ്തമായ മധൂര്‍ ശ്രീ മദനന്ദേശ്വര സിദ്ധി വിനായക ക്ഷേത്രം കലശോത്സവത്തിന്റെ ലോഗോ ബ്രഹ്‌മ കലശ സമിതി തിരുവനന്തപുരത്തെ തിരുവിതാംകൂര്‍ കവടിയാര്‍ കൊട്ടാരത്തിലെ പത്മശ്രീ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടിക്കു സമര്‍പ്പിച്ചു.ബ്രഹ്‌മകലശോത്സവ സമിതി ഉപാധ്യക്ഷന്‍ കെ. ഗിരീഷ്, ജോ. സെക്രട്ടറി മുരളിഗട്ടി, മുരളികുമാര്‍ ടി.ഡി എന്നിവര്‍ ചേര്‍ന്നാണ് തമ്പുരാട്ടിക്കു ലോഗോ സമര്‍പ്പിച്ചത്. തമ്പുരാട്ടിയെ ഗിരീഷ് പൊന്നാടയണിയിച്ചു സ്വീകരിച്ചു.