കുമ്പള, നാരായണമംഗലത്ത് യുവാവിനു കുത്തേറ്റു ഗുരുതരം; സഹോദരി ഭര്‍ത്താവ് അറസ്റ്റില്‍
കാസര്‍കോട്: കുമ്പള, കോയിപ്പാടി, നാരായണമംഗലത്ത് യുവാവിനു കുത്തേറ്റു. വി.വി മധു(46)വിനാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ സഹോദരി ഭര്‍ത്താവായ നാരായണമംഗലത്തെ മോഹനനെ കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി വിനോദ് കുമാര്‍ അറസ്റ്റു ചെയ്തു. വെള്ളിയാഴ്ച രാത്രി 11.45മണിയോടെയാണ് സംഭവം. മദ്യലഹരിയില്‍ സഹോദരിയെ മര്‍ദ്ദിക്കുന്നതിനെ ചോദ്യം ചെയ്ത വിരോധത്തില്‍ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നു കുമ്പള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.