മഞ്ചേശ്വരത്ത് ദേശീയ പാതയില്‍ കാറിടിച്ച് യുവാവിനു ദാരുണാന്ത്യം

കാസര്‍കോട്: മഞ്ചേശ്വരത്ത് ദേശീയ പാതയില്‍ ഉണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ബങ്കര, മഞ്ചേശ്വരം, വാമഞ്ചൂര്‍, കജെയിലെ പരേതനായ മൂസക്കുഞ്ഞിയുടെ മകന്‍ മുഹമ്മദ് സാദിഖ് (40) ആണ് മരിച്ചത്. തിങ്കളാഴ്ച്ച രാത്രി ഹൊസബെട്ടുവിലാണ് അപകടം. ഉടന്‍ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. മാതാവ്: മറിയമ്മ. സഹോദരങ്ങള്‍: അബ്ദുള്ള, ഖാദര്‍, താഹിറ, ഔവ്വഞ്ഞി, ഖദീജ, ഹാജിറ.

സിനിമ നിരൂപണം നടത്തിയതിനു 14കാരിക്കെതിരായ അധിക്ഷേപം: വിഡിയോകൾ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി

കൊച്ചി : സിനിമ നിരൂപണം നടത്തിയതിനു 14 വയസ്സുകാരിയെ അധിക്ഷേപിച്ചു കൊണ്ട് സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത വിഡിയോകൾ നീക്കം ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടു. വിഡിയോകൾ പ്രചരിച്ചതോടെ പെൺകുട്ടി കടുത്ത മാനസിക സമ്മർദത്തിലായതായി ചൂണ്ടിക്കാട്ടി മാതാവ് ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് നടപടി. മൂൺവാക്ക് എന്ന സിനിമയെക്കുറിച്ചാണ് പെൺകുട്ടി നിരൂപണ വിഡിയോ സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്. പിന്നാലെയാണ് ചിലർ അശ്ലീലവും അപകീർത്തികരവുമായ വിഡിയോകളുമായി രംഗത്തെത്തിയത്. പരിഹാസ വാക്കുകൾ, അശ്ലീല അടിക്കുറിപ്പുകൾ, ലൈംഗിക ചുവയുള്ള പരാമർശങ്ങൾ എന്നിവയും പോസ്റ്റുകളിൽ ഉണ്ടായിരുന്നു. …

നിലമ്പൂരിൽ വെൽഫെയർ പാർട്ടി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു

മലപ്പുറം : നിലമ്പൂർ നിയമസഭ ഉപതിരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് പിന്തുണ പ്രഖ്യാപിച്ചു. കേരളത്തിലെ ഇടതു സർക്കാരിനു എതിരായ ജനവിധിയാകും തിരഞ്ഞെടുപ്പ് ഫലമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പ്രതികരിച്ചു. മലപ്പുറം ജില്ലയെ ക്രിമിനലുകളുടെ ഹബ്ബായി ചിത്രീകരിക്കാൻ ശ്രമമുണ്ട്. മലപ്പുറത്തെ പൊലീസിനെ നിയന്ത്രിക്കാൻ മുഖ്യമന്ത്രിക്ക് കഴിയുന്നില്ല. നിലമ്പൂർ ജനവിധി സർക്കാരിനെതിരായ വിധിയായി മാറണമെന്നാണ് പാർട്ടിയുടെ നിലപാട്. അതിനു വേണ്ടിയാണ് യുഡിഎഫിനെ പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പിന്തുണ പരസ്യമായി പ്രഖ്യാപിക്കണമെന്ന് വെൽഫെയർ …

ടെന്നസിയില്‍ 20 യാത്രക്കാരും ജീവനക്കാരുമായി ഒരു സ്‌കൈഡൈവിംഗ് വിമാനം തകര്‍ന്നു വീണു

-പി പി ചെറിയാന്‍ ടെന്നസി: ടെന്നസിയിലെ കോഫി കൗണ്ടിയിലെ തുള്ളഹോമ റീജ്യണല്‍ വിമാനത്താവളത്തിന് സമീപം ഒരു വിമാനം തകര്‍ന്നു വീണു. അപകടത്തില്‍ ആരും മരിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.20 യാത്രക്കാരും ജീവനക്കാരുമായി ഒരു സ്‌കൈഡൈവിംഗ് വിമാനമാണ് തകര്‍ന്നത്. പരിക്കേറ്റവര്‍ ചികിത്സയിലാണ്.ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അപകടത്തെക്കുറിച്ച് അന്വേഷിക്കുന്നു.

ബേബി കൊച്ചുകുഞ്ഞ് അന്തരിച്ചു

ന്യൂയോര്‍ക്/കുന്നംകുളം: പരേതനായ ചെറുവത്തൂര്‍ കൊച്ചുകുഞ്ഞിന്റെ ഭാര്യ ബേബി കൊച്ചുകുഞ്ഞ് (78) കുന്നംകുളത്ത് അന്തരിച്ചു.ന്യൂയോര്‍ക്ക് സെന്റ് ജോണ്‍സ് മാര്‍ത്തോമ ഇടവക വികാരി റവ ബിജു പി സൈമന്റെ മാതൃ സഹോദരിയാണ് പരേത.സ്റ്റാന്‍ലി, ഷീജ, കട്ടിലപൂവം സഭാ ശുശ്രൂഷകന്‍ സജു പാസ്റ്റര്‍, ഷീന മക്കളാണ്.സംസ്‌കാര ശുശ്രൂഷ തിങ്കളാഴ്ച ഉച്ചക്ക് അക്കികാവ് എജി ചര്‍ച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തില്‍ മൂന്നുമണിക്ക് കുന്നംകുളം വി നാഗല്‍ ബ്രറിയല്‍ ഹോമില്‍ നടക്കും.

ഹോട്ടലില്‍ റെയ്ഡ്; 20 ഗ്രാം എംഡിഎംഎയുമായി 2 പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: ഹോട്ടലില്‍ നടത്തിയ റെയ്ഡില്‍ 20 ഗ്രാം എംഡിഎംഎയുമായി പൊലീസ് രണ്ടു പേരെ അറസ്റ്റു ചെയ്തു. തെക്കി ബസാര്‍, കക്കാട്, ഉഷസ് ഹൗസില്‍ കെ. ജയേഷ് (37), ചാലാട് ഐ.ടി ഹൗസില്‍ റിന്‍ഷാദ് (30) എന്നിവരെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റു ചെയ്തത്. സിറ്റി പൊലീസ് കമ്മീഷണര്‍ നിതിന്‍ രാജിന്റെ നിര്‍ദ്ദേശ പ്രകാരം ബാര്‍ ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡിനിടയിലാണ് ഇരുവരും പിടിയിലായത്. ജയേഷില്‍ നിന്നു മയക്കുമരുന്ന് വാങ്ങിക്കുന്നതിനാണ് റിന്‍ഷാദ് ഹോട്ടലില്‍ …

ജാതി സെന്‍സസ്: തിയ്യ സമുദായത്തെ പ്രത്യേക സമുദായമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണം: ഗണേശന്‍ അരമങ്ങാനം

ചെറുവത്തൂര്‍: കേന്ദ്രസര്‍ക്കാര്‍ ജാതി സെന്‍സസ് നടപ്പാക്കാനിരിക്കെ തിയ്യ സമുദായത്തെ പ്രത്യേക സമുദായമായി രേഖപ്പെടുത്താന്‍ ആവശ്യമായ നടപടി സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ സ്വീകരിക്കണമെന്നു തീയ്യ മഹാസഭ തൃക്കരിപ്പൂര്‍ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡണ്ട് ഗണേശന്‍ അരമങ്ങാനം ഉദ്ഘാടനം ചെയ്തു.തിയരുമായി പുലബന്ധം പോലും ഇല്ലാത്ത തെക്കന്‍ കേരളത്തിലെ ഈഴവരുടെ ഉപഗണത്തില്‍ കെട്ടിയിട്ടു തിയര്‍ക്കു അവകാശപ്പെട്ട സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഇത്രകാലം ഈഴവര്‍ തട്ടിയെടുക്കുകയായിരുന്നുവെന്നു ഗണേശ് ആരോപിച്ചു. ഒബിസിയില്‍ ഇപ്പോള്‍ നല്‍കി വരുന്ന സംവരണം തിയര്‍ക്കും ഈഴവര്‍ക്കും ജനസംഖ്യാനുപാതികമായി ലഭ്യമാവുന്നുവെന്നു ഉറപ്പാക്കണമെന്നും …

ഹണിമൂണിനു പോയ നവ ദമ്പതികളെ കാണാതായ സംഭവത്തില്‍ വമ്പന്‍ ട്വിസ്റ്റ്; നവവധുവും ക്വട്ടേഷന്‍ സംഘവും അറസ്റ്റില്‍

ലക്‌നൗ: മേഘാലയയിലേക്ക് ഹണിമൂണ്‍ ആഘോഷിക്കാന്‍ പോയ നവദമ്പതികളെ കാണാതായ സംഭവത്തില്‍ വമ്പന്‍ ട്വിസ്റ്റ്. നവവധുവും ക്വട്ടേഷന്‍ സംഘാംഗങ്ങളായ മൂന്നു പേരും അറസ്റ്റില്‍. യുവതിയുടെ കാമുകനെന്നു കരുതുന്ന യുവാവിനെ കസ്റ്റഡിയിലെടുത്തു. മധ്യപ്രദേശ്, ഇന്‍ഡോര്‍ സ്വദേശിനിയായ സോനം രഘുവംശി, ക്വട്ടേഷന്‍ സംഘാംഗങ്ങളായ ബിക്കി ഠാക്കൂര്‍, ആകാശ്, ആനന്ദ് എന്നിവരാണ് അറസ്റ്റിലായത്. സോനയുടെ കാമുകന്‍ രാജ് ദശ്‌വാദ് ആണ് കസ്റ്റഡിയിലുള്ളത്. ഇയാളെ ചോദ്യം ചെയ്തു വരുന്നു.കേസിനാസ്പദമായ സംഭവത്തിന്റെ തുടക്കം ഇങ്ങനെ: ‘ ഇന്‍ഡോര്‍ സ്വദേശിനിയായ സോനവും ഉത്തര്‍ പ്രദേശ് സ്വദേശിയായ രാജരഘുവംശിയും …

തുളുനാട് സഹ.സംഘം പ്രകാശ് അമ്മണ്ണായ പ്രസി.

കുമ്പള: തുളുനാട് സഹകരണ സംഘം പ്രസിഡന്റായി പ്രകാശ് അമ്മണ്ണായയെ തിരഞ്ഞെടുത്തു. പ്രസിഡന്റായിരുന്ന കെ.എസ് അബ്ദുല്‍ അസീസ് കൊട്ടൂടല്‍ രാജിവച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പു നടന്നത്. ബൈജുരാജു തിരഞ്ഞെടുപ്പു നിയന്ത്രിച്ചു. സിപിഎം നേതാവ് രഘുദേവന്‍ മാസ്റ്റര്‍, കെ.എസ് അബ്ദുല്‍ അസീസ്, ഏരിയാ സെക്രട്ടറി സുബൈര്‍ സി.എ, സുബ്ബണ്ണ ആള്‍വ, ഭരണസമിതി അംഗങ്ങളായ അബ്ദുല്‍ ലത്തീഫ്, ശാലിനി കെ., രമണി, വിനുത, നാരായണ കെ, രാജു സ്റ്റീഫന്‍ ഡിസോസ, മുഹമ്മദ് അഷ്‌റഫ്, മനോജ് കുമാര്‍ സി, കൃഷ്ണപ്പ പൂജാരി സംഘം ജീവനക്കാര്‍ …

ദേലംപാടിയില്‍ അറവു മാലിന്യം റോഡിലേക്ക് ഒഴുക്കി; ആദൂര്‍ പൊലീസ് സ്വമേധയാ കേസെടുത്തു

കാസര്‍കോട്: അറവു മാലിന്യങ്ങള്‍ അടങ്ങിയ മലിനജലം റോഡിലേക്ക് ഒഴുക്കിയ സംഭവത്തില്‍ ആദൂര്‍ പൊലീസ് സ്വമേധയാ കേസെടുത്തു. ദേലംപാടി, മയ്യള ഹൗസിലെ കെ.എം ജലാലുദ്ദീ(30)നെതിരെയാണ് ആദൂര്‍ എസ്.ഐ കെ.വിനോദ് കുമാര്‍ കേസെടുത്തത്.ഞായറാഴ്ച ഉച്ചക്ക് 1.30 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. പോത്തുകളെ വളര്‍ത്തുന്ന തൊഴുത്തില്‍ നിന്നു മലിന ജലം റോഡിലേക്ക് ഒഴുക്കുന്നതായും തൊഴുത്തിനു സമീപത്തെ കുഴിയില്‍ പോത്തിന്റെ തലയും തോലും കുടലും നിക്ഷേപിച്ചിട്ടുള്ളതായും ഉള്ള വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് എസ്.ഐയും സംഘവും സ്ഥലത്തെത്തിയത്. മലിനജലം ഒഴുക്കിയതുമൂലം സമീപത്തുള്ള കിണറുകള്‍, കുളങ്ങള്‍ …

ബൈക്കും ജീപ്പും കൂട്ടിയിടിച്ച് ആശുപത്രി ജീവനക്കാരന്‍ മരിച്ചു

പയ്യന്നൂര്‍: ബൈക്കും ബൊലേറോ ജീപ്പും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ പരിയാരം മെഡിക്കല്‍ കോളേജിലെ ഇലക്ട്രിക്കല്‍ വിഭാഗം ജീവനക്കാരന്‍ മരിച്ചു. ഏഴോം, ശ്രീസ്ഥ, അശോകവനത്തിലെ സജിത്ത് ബാബു (58) ആണ് മരിച്ചത്. ചെറുകുന്ന്, പുന്നച്ചേരിയില്‍ തിങ്കളാഴ്ച രാവിലെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ സജിത്ത്ബാബുവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍.

കുമ്പളയിലെ പി. ചന്ദ്രാവതി അന്തരിച്ചു

കാസര്‍കോട്: കുമ്പള, സിഎച്ച്‌സി റോഡിലെ പരേതനായ കേശവയുടെ ഭാര്യ പി. ചന്ദ്രാവതി (80) അന്തരിച്ചു. മക്കള്‍: സന്തോഷ് കുമാര്‍, പ്രശാന്ത് കുമാര്‍ (മുന്‍ കുമ്പള പഞ്ചായത്തംഗം), നവീന്‍ കുമാര്‍. മരുമക്കള്‍: സുചിത കെ., ശര്‍മ്മിള കെ., രേഖ കെ.

പുത്തിഗെ, മുഗുവില്‍ കോഴിപ്പോര്; 4 അങ്കക്കോഴികളുമായി 4 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: പുത്തിഗെ, മുഗു, പൊട്ടുവളത്ത് കോഴി അങ്കം നടത്തുകയായിരുന്ന നാലു പേര്‍ അറസ്റ്റില്‍. സ്ഥലത്തു നിന്നു നാലു കോഴികളെയും 6,800 രൂപയും പൊലീസ് പിടികൂടി. കുമ്പള, ഗോപാലകൃഷ്ണ ക്ഷേത്രം റോഡിലെ പ്രവീണ്‍ കുമാര്‍ (39), ബേള, കൊടിഞ്ഞാറിലെ കെ. ഗോപാല (64), സൂരംബയല്‍, പെര്‍ണയിലെ പി. ശ്രീധര (42), നീര്‍ച്ചാല്‍, നെടുവള, ബേരിഗെ ഹൗസില്‍ ബി. ഉദയ (35) എന്നിവരെയാണ് ബദിയഡുക്ക എസ്.ഐ സുമേഷ് ബാബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. പൊലീസ് സംഘത്തില്‍ പ്രൊബേഷന്‍ എസ്.ഐ രൂപേഷ്, …

ബിജെപി മുന്‍ ജില്ലാ ട്രഷറര്‍ ജി. ചന്ദ്രന്‍ അന്തരിച്ചു

കാസര്‍കോട്: ബിജെപി മുന്‍ ജില്ലാ ട്രഷറര്‍, ജില്ലാ സെക്രട്ടറി, കാസറഗോഡ് ടൗണ്‍ ബാങ്ക് മുന്‍ ഡയറക്ടര്‍, പയ്യന്നൂര്‍ ചെമ്പില്ലം പടിഞ്ഞാറ് തറവാട് പ്രസിഡന്റ്, മുന്‍ പ്രവാസി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന കടപ്പുറം ചീരുമ്പാ ഭജന മന്ദിരം റോഡ് ശ്രീചിത്ര വീട്ടിലെ ജി. ചന്ദ്രന്‍(73) അന്തരിച്ചു. ഭാര്യ: സുചിത്ര, മക്കള്‍: വിവേക് ചന്ദ്രന്‍, വിജേഷ് ചന്ദ്രന്‍, വിശാഖ് ചന്ദ്രന്‍, മരുമകള്‍: നിമ്മി. സഹോദരങ്ങള്‍: ഗണേശന്‍, ദിവാകരന്‍, രാമദാസ്.

ചില വിദ്യാലയ വിശേഷങ്ങള്‍

ഈ കുട്ടികള്‍ സ്‌കൂളിലേക്കല്ലേ പോകുന്നത്? ഇവരുടെ ആരുടെയും മുതുകത്ത് പുസ്തകച്ചുമട് കാണുന്നില്ലല്ലോ. പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായിട്ടില്ല എന്നുണ്ടോ? എല്ലാം ‘റെഡി’യായി; വിതരണം നടന്നു കഴിഞ്ഞു എന്ന് വിദ്യാഭ്യാസമന്ത്രി പ്രസ്താവിച്ചിരുന്നല്ലോ. എന്നിട്ട്?സംശയിക്കേണ്ട, പുസ്തകങ്ങളെല്ലാം എത്തിക്കേണ്ടിടങ്ങളില്‍ എത്തിച്ചിട്ടുണ്ട്. എന്നിട്ടും കുട്ടികള്‍ സ്‌കൂളിലേക്ക് പോകുന്നത് വെറും കയ്യോടെയാണല്ലോ.ഇതാ അതിനുള്ള മറുപടി: ഇക്കൊല്ലം സ്‌കൂള്‍ തുറന്നാല്‍ രണ്ടാഴ്ച പാഠപുസ്തക പഠനം ഉണ്ടാവുകയില്ല. പുസ്തകം തൊടുകയേ വേണ്ട. എങ്കില്‍ എന്തിനാണ് സ്‌കൂളില്‍ പോകുന്നത്? അവിടെ കയ്യുംകെട്ടി വെറുതെയിരിക്കാനോ? അല്ല, പഠിക്കാനുണ്ടാകും. പാഠപുസ്തകങ്ങളല്ല, സന്മാര്‍ഗ പാഠങ്ങള്‍. …

പെരിയ ബസാര്‍-ആയംകടവ് പാലം-കുണ്ടംകുഴി റൂട്ടിലെ കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് പുനഃരാരംഭിക്കണം: മഹിളാ അസോസിയേഷന്‍

കാസര്‍കോട്: പെരിയ ബസാര്‍-ആയംകടവ് പാലം-കുണ്ടംകുഴി റൂട്ടിലെ കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് പുനഃരാരംഭിക്കണമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ആയമ്പാറ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ചെക്കിപ്പള്ളം മുതല്‍ പെരിയ ബസാര്‍ വരെ തെരുവു വിളക്കുകള്‍ സ്ഥാപിക്കുക, ചെക്കിപ്പള്ളത്ത് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. കാഞ്ഞങ്ങാട് നഗരസഭാ അധ്യക്ഷ കെ.വി സുജാത ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് അനിഷ ആധ്യക്ഷം വഹിച്ചു. സന്ധ്യ കാനത്തിങ്കാല്‍ സംസാരിച്ചു. ഭാരവാഹികള്‍: അനിത കാപ്യവീട് (സെക്ര.), ശില്‍പ കാനത്തിങ്കാല്‍ (പ്രസി.).

കനത്ത കാറ്റും മഴയും; മരം കടപുഴകി വീണ് ഒരാള്‍ മരിച്ചു

സുള്ള്യ: കുടക് ജില്ലയില്‍ കനത്ത കാറ്റും മഴയും. മരം കടപുഴകി വീണ് ഒരാള്‍ മരിച്ചു. കുടക്, അമ്മത്തിഹോബ്ലിയിലെ ബനങ്കള, ജനത കോളനിയിലെ പി.സി വിഷ്ണു ബെലിയപ്പ (65)യാണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഏഴു മണിയോടെയാണ് സംഭവം. ജൂണ്‍ ഒന്‍പതു മുതല്‍ വീണ്ടും മഴ കനക്കുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനിടയിലാണ് ദാരുണമായ സംഭവം ഉണ്ടായത്.

അവിഹിതബന്ധത്തിന് തടസ്സമായി; യുവാവിനെ തൂക്കിക്കൊന്ന് മൃതദേഹം കത്തിച്ചു, 3 പേര്‍ അറസ്റ്റില്‍

ചിക്കമംഗ്‌ളൂരു: അവിഹിത ബന്ധത്തിനു തടസ്സം നിന്നയാളെ കെട്ടിത്തൂക്കി കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു. കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. ചിക്കമംഗ്‌ളൂരു, കടൂര്‍ ടൗണിലെ പ്രദീപ് ആചാരി (22), കോട്ട് ലേഔട്ടിലെ സിദ്ധേഷ് (35), വിശ്വാസ് (18) എന്നിവരാണ് അറസ്റ്റിലായത്. കടൂര്‍ പട്ടണത്തിലെ മീനാക്ഷിയുടെ ഭര്‍ത്താവ് സുബ്രഹ്‌മണ്യയെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. തന്റെ ഭര്‍ത്താവിനെ ജൂണ്‍ രണ്ടു മുതല്‍ കാണാനില്ലെന്നു കാണിച്ച് മീനാക്ഷി പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് അന്വേഷിക്കുന്നതിനിടയിലാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. പരിശോധനയില്‍ മൃതദേഹം …