വീട്ടിലും കാറിലും കഞ്ചാവ്; 11.769 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍, പിടിയിലായത് ലഹരി കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ കുബണൂര്‍ സ്വദേശി
കാസര്‍കോട്: കിടപ്പുമുറിയിലും കാറിലും സൂക്ഷിച്ചിരുന്ന 11.769 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. കുബണൂര്‍, കാടമൂല, കുബണൂര്‍ ഹൗസിലെ മെയ്തീന്‍ ഷബീറി(35)നെയാണ് കാസര്‍കോട് എക്‌സൈസ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ വിഷ്ണു പ്രകാശും സംഘവും അറസ്റ്റു ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച വൈകിട്ട് മൊയ്തീന്‍ ഷബീറിന്റെ കിടപ്പുമുറിയില്‍ നടത്തിയ പരിശോധനയില്‍ 5.269 കിലോ കഞ്ചാവാണ് ആദ്യം പിടികൂടിയത്. കട്ടിലിന് അടിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. തുടര്‍ന്ന് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഷബീറിന്റെ നാനോ കാറിനുള്ളില്‍ നടത്തിയ …