തല കല്ലുകൊണ്ട് തകര്‍ത്തു; സ്‌കൂള്‍ വരാന്തയില്‍ മധ്യവയസ്‌ക്കന്‍ കൊല്ലപ്പെട്ട നിലയില്‍; ഒരാഴ്ചക്കിടെ നടക്കുന്ന രണ്ടാമത്തെ കൊല
മംഗളൂരു: അജ്ജവരയിലെ കണ്ടമംഗലയില്‍ സ്‌കൂളിന്റെ വരാന്തയില്‍ മധ്യവയ്ക്കനെ കല്ലുകൊണ്ടിടിച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. വിരാജ് പേട്ട താലൂക്കിലെ ഹെഗ്ഗല ഗ്രാമത്തിലെ കോട്ടച്ചി സ്വദേശി വസന്ത (45) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടുകാരനാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മൃതദേഹത്തിന് സമീപത്ത് നിന്ന് രണ്ട് പാക്കറ്റ് മദ്യവും ഒരു സിം കാര്‍ഡും കണ്ടെത്തി. മൃതദേഹത്തിന് സമീപം രക്തക്കറകളുള്ള ഒരു കല്ലും കണ്ടെത്തി. കല്ലുകൊണ്ട് തലക്കിടിച്ച് കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നു. സിം കാര്‍ഡ് ഉടമയെ ബന്ധപ്പെട്ടപ്പോള്‍, തന്റെ മൊബൈല്‍ ഫോണ്‍ …