ഓട്ടം കഴിഞ്ഞ് നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിന്റെ രണ്ടു ബാറ്ററികള്‍ ഊരിക്കൊണ്ടു പോയതാര്?; പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: ഓട്ടം കഴിഞ്ഞ് റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിന്റെ രണ്ടു ബാറ്ററികള്‍ ഊരിക്കൊണ്ടു പോയി. ശ്രീകൃഷ്ണ ബസിന്റെ കണ്ടക്ടര്‍ ശ്രീജിത്തിന്റെ പരാതി പ്രകാരം ചീമേനി പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം കയ്യൂരിലാണ് സംഭവം. സര്‍വ്വീസ് അവസാനിച്ച ശേഷം പതിവുപോലെ റോഡരികില്‍ നിര്‍ത്തിയിട്ടതായിരുന്നു ബസ്. പിറ്റേന്നാള്‍ രാവിലെ ബസ് സര്‍വ്വീസ് ആരംഭിക്കുവാന്‍ എത്തിയപ്പോള്‍ സ്റ്റാര്‍ട്ടായില്ല. പരിശോധിച്ചപ്പോള്‍ രണ്ടു ബാറ്ററികളും മോഷണം പോയതായി വ്യക്തമായി. 28,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഏതെങ്കിലും വാഹനങ്ങളില്‍ എത്തിയ സംഘമായിരിക്കും മോഷണത്തിനു …

പ്രൊഫ.എംആര്‍ ചന്ദ്രശേഖരന്‍ അന്തരിച്ചു

കോഴിക്കോട്: പ്രമുഖ എഴുത്തുകാരനും ചരിത്ര പണ്ഡിതനും നിരൂപകനുമായ പ്രൊഫ. എം.ആര്‍ ചന്ദ്രശേഖരന്‍ (96) അന്തരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ എറണാകുളത്തെ സാന്ത്വന പരിചരണ കേന്ദ്രത്തിലായിരുന്നു അന്ത്യം. വിദ്യാഭ്യാസ വിദഗ്ധന്‍ കൂടിയായിരുന്ന അദ്ദേഹം എം.ആര്‍.സി എന്ന പേരില്‍ അറിയപ്പെടുന്ന മാധ്യമ പ്രവര്‍ത്തകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.‘മലയാള നോവല്‍ ഇന്നും ഇന്നലെയും’ എന്ന പുസ്തകത്തിന് 2010ല്‍ കേരള സാഹിത്യ അക്കാദമിയുടെ നിരൂപണ ഗ്രന്ഥത്തിനുളള പുരസ്‌കാരം ലഭിച്ചു. വിവര്‍ത്തനത്തിനു എം.എന്‍ സത്യാര്‍ത്ഥി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍ നിര്‍വാഹക സമിതി അംഗമായിരുന്നു. …

യുവതിയെ തടഞ്ഞു നിര്‍ത്തി അശ്ലീലം പറഞ്ഞു; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്

തൊടുപുഴ: യുവതിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി അശ്ലീലം പറഞ്ഞു സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പൊലീസ് കേസെടുത്തു. ഇടുക്കി, പോത്തിന്‍കണ്ടം ബ്രാഞ്ച് സെക്രട്ടറി ബിജു ബാബുവിനെതിരെയാണ് വണ്ടന്‍മേട് പൊലീസ് കേസെടുത്തത്. നിരവധി തവണ വാഹനത്തില്‍ പിന്തുടര്‍ന്ന് ശല്യം ചെയ്തുവെന്നു യുവതി പരാതിയില്‍ പറഞ്ഞു.ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴിയില്‍ തടഞ്ഞു നിര്‍ത്തി തന്നെയും പിതാവിനെയും അപായപ്പെടുത്താന്‍ ശ്രമിച്ചെന്നും തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയില്‍ വ്യക്തമാക്കി. വിവാഹം കഴിക്കാന്‍ പോകുന്ന ആളെ തേജോവധം ചെയ്ത് സന്ദേശം അയച്ചുവെന്നും പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.

ദമ്പതികളെയും മകളെയും കുത്തിക്കൊന്ന നിലയില്‍ കണ്ടെത്തി; സംഭവം മകന്‍ പ്രഭാത സവാരിക്കു പോയ നേരത്ത്

ന്യൂദെല്‍ഹി: സൗത്ത് ഡല്‍ഹിയിലെ നെബ്‌സെരായ് മേഖലയില്‍ മൂന്നംഗ കുടുംബത്തെ കുത്തിക്കൊന്നു. ബുധനാഴ്ച രാവിലെയാണ് സംഭവം. ഹരിയാന സ്വദേശികളായ രാജേഷ്, ഭാര്യ കോമള, മകള്‍ കവിത എന്നിവരാണ് കൊല്ലപ്പെട്ടത്. മകന്‍ പ്രഭാത സവാരിക്കു പോയി തിരിച്ചെത്തിയപ്പോഴാണ് മാതാപിതാക്കളെയും സഹോദരിയെയും കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ഓപ്പറേഷന്‍ ന്യൂ ഇയര്‍ ഹണ്ട് തുടങ്ങി; സ്‌കൂട്ടറില്‍ കടത്തിയ 30ഗ്രാം എം.ഡി.എം.എ. യുമായി മാസ്തിക്കുണ്ട് സ്വദേശി അറസ്റ്റില്‍, മഞ്ചേശ്വരത്ത് കുറ്റിക്കാട്ടില്‍ മയക്കുമരുന്നു കണ്ടെത്തി, കാഞ്ഞങ്ങാട്ട് പൊലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ പിടികൂടി

കാസര്‍കോട്: പുതുവത്സരാഘോഷത്തിനായി അതിര്‍ത്തി കടന്ന് മയക്കുമരുന്നു എത്താന്‍ സാധ്യതയുണ്ടെന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രത്യേക പരിശോധന ആരംഭിച്ചു. ഓപ്പറേഷന്‍ ന്യൂ ഇയര്‍ ഹണ്ട് എന്ന് പേരിട്ടിട്ടുള്ള പരിശോധനയില്‍ ചൊവ്വാഴ്ച മൂന്നിടത്തു മയക്കുമരുന്നു പിടികൂടി.സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 30.22 ഗ്രാം എം.ഡി.എം.എയുമായി മുളിയാര്‍, മാസ്തിക്കുണ്ടിലെ അഷ്‌റഫ് അഹമ്മദ് അബ്ദുള്ള ഷേഖി (44)നെയാണ് കാസര്‍കോട് ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. നളിനാക്ഷന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച രാത്രി 9.45 മണിക്ക് ആര്‍.ഡി നഗറില്‍ വച്ചാണ് മയക്കുമരുന്ന് പിടികൂടിയത്. ഉളിയത്തടുത്ത ഭാഗത്തേക്ക് …

ബേഡകത്ത് യുവാവ് തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: ബേഡകം, പിണ്ടിക്കടവിലെ നാരായണന്റെ മകന്‍ എന്‍. അനീഷി(32)നെ റബ്ബര്‍ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ബേഡകം പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ശാരദയാണ് മാതാവ്. ഏക സഹോദരി: സരിത

അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിംഗ് ബാദലിനു നേരെ വധശ്രമം; അക്രമി പിടിയില്‍, സംഭവം സുവര്‍ണ്ണ ക്ഷേത്രത്തില്‍

ന്യൂദെല്‍ഹി: അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിംഗ് ബാദലിനു നേരെ വധശ്രമം. അതീവ സുരക്ഷാമേഖലയായ സുവര്‍ണ്ണ ക്ഷേത്രത്തിനുള്ളില്‍ ആണ് അക്രമം അരങ്ങേറിയത്. അമൃത്സര്‍ സുവര്‍ണ്ണക്ഷേത്രത്തിലെ പ്രവേശന കവാടത്തിനു സമീപത്തുവച്ചു രണ്ടു തവണയാണ് അക്രമി ബാദലിനു നേരെ വെടിയുതിര്‍ത്തത്. വെടിയുണ്ടകള്‍ തൂണിലാണ് കൊണ്ടത്. വെടിയുതിര്‍ക്കുന്ന സമയത്ത് വീല്‍ ചെയറില്‍ ഇരിക്കുകയായിരുന്നു ബാദല്‍. നാരായണ്‍ സിംഗ് എന്നയാളാണ് അക്രമം നടത്തിയത്. ഇയാളെ സ്ഥലത്തുണ്ടായിരുന്നവര്‍ കയ്യോടെ പിടികൂടി. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. അക്രമിയെ പൊലീസ് ചോദ്യം ചെയ്തുവരുന്നു.

മദ്യലഹരിയില്‍ ഡീസല്‍ കുടിച്ച യുവാവ് മരിച്ചു

കാസര്‍കോട്: മദ്യലഹരിയില്‍ ഡീസല്‍ കുടിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബേള, ചെര്‍ളടുക്ക, എരപ്പക്കട്ട ഹൗസിലെ തങ്കച്ചന്റെ മകന്‍ രാജന്‍ (35) ആണ് ചൊവ്വാഴ്ച പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. നവംബര്‍ 15ന് രാത്രി 8.30മണിയോടെയാണ് രാജന്‍ ഡീസല്‍ കുടിച്ചത്. ഇക്കാര്യം അറിഞ്ഞ ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവത്തില്‍ ബദിയഡുക്ക പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. മാതാവ്: മേരി. സഹോദരങ്ങള്‍: അദിത, ഇഡിക്ക.

റിട്ടയേര്‍ഡ് ദഫേദാര്‍ വീട്ടിനകത്തു തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: കാസര്‍കോട് കലക്ടറേറ്റിലെ റിട്ടയേര്‍ഡ് ദഫേദാറെ വീട്ടിനകത്തു തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൂഡ്‌ലു, ആര്‍.ഡി നഗര്‍, കാളിയങ്ങാട്ടെ പ്രവീണ്‍രാജ് (60) ആണ് മരിച്ചത്.ചൊവ്വാഴ്ച രാവിലെ 8.30 മണിയോടെ വീടിന്റെ സെന്‍ട്രല്‍ ഹാളില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ഭാര്യ ആശ വീട്ടിനു പുറത്തു തുണികള്‍ അലക്കിക്കൊണ്ടിരിക്കുകയായിരുന്നു. ഭാര്യ വീട്ടിനകത്തു എത്തിയപ്പോഴാണ് ഹാളിനകത്തു തൂങ്ങിയ നിലയില്‍ മൃതദേഹം കാണപ്പെട്ടത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ടൗണ്‍ പൊലീസ് കേസെടുത്തു.പരേതരായ സഞ്ജീവഷെട്ടി-സുനന്ദ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: …

സി.എച്ച് സെന്റര്‍ ഭാരവാഹികള്‍ക്ക് ജിദ്ദയില്‍ സ്വീകരണം

ജിദ്ദ: കാസര്‍കോട് സി.എച്ച് സെന്ററിന്റെ പ്രചാരണാര്‍ഥം ജിദ്ദയിലെത്തിയ സെന്റര്‍ ഭാരവാഹികള്‍ക്ക് കെ.എം.സി.സി ജിദ്ദ കാസര്‍കോട് ജില്ലാ കമ്മിറ്റി സ്വീകരണം നല്‍കി. ഷറഫിയ ക്വാളിറ്റി ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ഹസ്സന്‍ ബത്തേരി ആധ്യക്ഷം വഹിച്ചു. ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ആക്ടിങ് പ്രസിഡണ്ട് റസാക്ക് ഉദ്ഘാടനം ചെയ്തു. കാസര്‍കോട് സി.എച്ച് സെന്റര്‍ ചെയര്‍മാന്‍ ലത്തീഫ് ഉപ്പള ഗേറ്റ് മുഖ്യാതിഥിയായി.ജില്ലാ സി.എച്ച് സെന്റര്‍ വൈസ് ചെയര്‍മാന്‍ കരീം കോളിയാട്, ജനറല്‍ കണ്‍വീനര്‍ മാഹിന്‍ കേളോട്ട്, കോര്‍ഡിനേറ്റര്‍ അഷ്റഫ് എടനീര്‍, …

ഇടിമിന്നല്‍; ഹൊസങ്കടിയില്‍ വീടിന്റെ ചുമര്‍ തുരന്നു, വീട്ടുകാര്‍ രക്ഷപ്പെട്ടത് ഭാഗ്യത്തിന്

കാസര്‍കോട്: തിങ്കളാഴ്ച ഉച്ച കഴിഞ്ഞുണ്ടായ ശക്തമായ ഇടിമിന്നലില്‍ വീടിന്റെ ചുമര്‍ തുരന്നു. ഹൊസങ്കടി, മള്ഹറിനു മുന്‍വശത്തെ മുഹമ്മദ് ബി.എം എന്ന സെബീറിന്റെ വീടിനാണ് ഇടിമിന്നലേറ്റത്. ഈ സമയത്ത് വീട്ടുകാരെല്ലാം കിടപ്പുമുറിയില്‍ ആയിരുന്നതു കൊണ്ടാണ് ആളപായം ഒഴിവായത്. വീടിന്റെ മുന്‍ ഭാഗത്തെ ചുമര്‍ തുരന്നാണ് ഇടിമിന്നല്‍ എതിര്‍ഭാഗത്തുള്ള ചുമരില്‍ വിള്ളലുണ്ടാക്കിയത്. അപകടത്തില്‍ ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, ഫാനുകള്‍, മിക്‌സി തുടങ്ങിയ വീട്ടുപകരണങ്ങളെല്ലാം നശിച്ചതായി വീട്ടുടമ പറഞ്ഞു.

2014മുതല്‍ 2024 ഡിസംബര്‍ 1വരെ മകന്‍ ഹണ്ടര്‍ ബൈഡന്‍ ചെയ്ത എല്ലാ കുറ്റകൃത്യങ്ങള്‍ക്കും ജോ ബൈഡന്‍ മാപ്പ് നല്‍കി

Author: പി പി ചെറിയാന്‍ വാഷിംഗ്ടണ്‍: ഫെഡറല്‍ ക്രിമിനല്‍ തോക്കിനും നികുതി കുറ്റത്തിനും ലഭിക്കാവുന്ന ജയില്‍ ശിക്ഷ ഒഴിവാക്കി പ്രസിഡന്റ് ജോ ബൈഡന്‍ ഞായറാഴ്ച രാത്രി തന്റെ മകന്‍ ഹണ്ടറിന് മാപ്പ് നല്‍കി. പ്രസിഡന്റ് പദവിയുടെ അസാധാരണമായ അധികാരങ്ങള്‍ കുടുംബത്തിന്റെ നേട്ടത്തിനായി ഉപയോഗിക്കില്ലെന്ന് മുന്‍കാല വാഗ്ദാനങ്ങളില്‍ നിന്നു വ്യതിചലിച്ചാണ് ജോ ബൈഡന്‍ ഇക്കാര്യം പ്രസ്താവിച്ചത്.ഡെലാവെയറിലെയും കാലിഫോര്‍ണിയയിലെയും രണ്ട് കേസുകളില്‍ ശിക്ഷിക്കപ്പെട്ടതിന് ശേഷം മകനോട് മാപ്പ് നല്‍കില്ലെന്നും ശിക്ഷയില്‍ ഇളവ് നല്‍കില്ലെന്നും ഡെമോക്രാറ്റിക് പ്രസിഡന്റ് നേരത്തെ പറഞ്ഞിരുന്നു. തോക്ക് …

ടിഫാനിയുടെ അമ്മായിഅപ്പന്‍ മസാദ് ബൂലോസിന് മിഡില്‍ ഈസ്റ്റ് അഡൈ്വസര്‍ റോള്‍ വാഗ്ദാനം ചെയ്തു

-പി പി ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി സി: ലബനന്‍ അമേരിക്കന്‍ വ്യവസായിയും ട്രംപിന്റെ മകള്‍ ടിഫാനിയുടെ അമ്മായിഅപ്പനുമായ മസാദ് ബൗലോസിനെ അറബ്, മിഡില്‍ ഈസ്റ്റേണ്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന മുതിര്‍ന്ന ഉപദേശകനായി നിയമിക്കുമെന്ന് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ജെ. ട്രംപ് ഞായറാഴ്ച പ്രസ്താവിച്ചു.ഫ്രാന്‍സിലെ അംബാസഡറായി പ്രവര്‍ത്തിക്കാന്‍ മകള്‍ ഇവാങ്കയുടെ അമ്മായിയപ്പന്‍ ചാള്‍സ് കുഷ്നറെ ടാപ്പ് ചെയ്തതിന് ശേഷം ഈ വാരാന്ത്യത്തില്‍ ഇത് രണ്ടാം തവണയാണ് ട്രംപ് തന്റെ ഭരണത്തില്‍ ഒരു അമ്മായിഅപ്പനു സ്ഥാനം വാഗ്ദാനം ചെയ്തത്. കുടുംബ …

മോഷ്ടിച്ച വാഹനവുമായി 160 മൈല്‍ ഓടിയ 12 വയസ്സുകാരന്‍ പിടിയില്‍

-പി പി ചെറിയാന്‍ വാഷിംഗ്ടന്‍: താങ്ക്‌സ് ഗിവിംഗ് തലേദിവസം മുത്തച്ഛന്റെ വാഹനം മോഷ്ടിച്ചു വാഷിംഗ്ടണിലെ ഒരു മൗണ്ടന്‍ ഫ്രീവേയിലൂടെ 160 മൈല്‍ ഓടിച്ച 12കാരനെ ഡെപ്യൂട്ടികള്‍ പിടികൂടി.സിയാറ്റിലിനടുത്തുള്ള ഇസാക്വ പൊലീസാണ് മുത്തച്ഛന്റെ ഫോക്സ്വാഗണ്‍ ഹാച്ച്ബാക്ക് കാര്‍ 12കാരനായ ചെറുമകന്‍ മോഷ്ടിച്ചതായി അറിയിച്ചത്. കുട്ടിക്ക് ഗ്രാന്റ് കൗണ്ടിയിലെ ഒരു ചെറിയ നഗരമായ മോസസ് തടാകവുമായി ബന്ധമുണ്ടായിരുന്നു, അങ്ങോട്ടായിരിക്കും 12കാരന്‍ കാറുമായി പോകുന്നതെന്ന് ഷെരീഫിന്റെ ഓഫീസ് വക്താവ് കെയ്ല്‍ ഫോര്‍മാന്‍ സംശയം പ്രകടിപ്പിച്ചു. ഇതനുസരിച്ച് ഷെരീഫിന്റെ പ്രതിനിധികള്‍ ഫോക്സ്വാഗണ്‍ ഒരു …

കുക്ക് കൗണ്ടി ജയിലില്‍ കൊലക്കേസ് പ്രതി മരിച്ച നിലയില്‍

-പി പി ചെറിയാന്‍ ഷിക്കാഗോ: ഒരു മാസം മുമ്പ് വെസ്റ്റ് റോജേഴ്സ് പാര്‍ക്കിലെ സിനഗോഗിന് സമീപം ജൂതനെ വെടിവെച്ചുകൊന്ന കേസിലെ പ്രതിയെ കുക്ക് കൗണ്ടി ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി കുക്ക് കൗണ്ടി ജയില്‍ അധികൃതരാണ് ഞായറാഴ്ച ഇക്കാര്യം വെളിപ്പെടുത്തിയത്. കൊലക്കേസ് പ്രതിയായ സിദി മുഹമ്മദ് അബ്ദല്ലാഹി (22)യെ സെല്ലില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് കുക്ക് കൗണ്ടി ഷെരീഫ് ഓഫീസ് സ്ഥിരീകരിച്ചു.വധശ്രമം, തോക്ക് പ്രയോഗം, തീവ്രവാദം, വിദ്വേഷ കുറ്റകൃത്യം എന്നീ കുറ്റങ്ങള്‍ക്കാണ് അബ്ദുള്ളയെ തടവിലാക്കിയിരുന്നത്.കുക്ക് കൗണ്ടി ജയിലിലെ …

തലപ്പാടി ടോള്‍ ഗേറ്റില്‍ സംഘര്‍ഷം; നാലുപേര്‍ക്ക് പരിക്ക്

കാസര്‍കോട്: തലപ്പാടി ടോള്‍ ഗേറ്റില്‍ യാത്രക്കാരും ടോള്‍ പ്ലാസ ജീവനക്കാരും തമ്മില്‍ സംഘര്‍ഷം. നാലുപേര്‍ക്ക് പരിക്കേറ്റു. വിവരമറിഞ്ഞ് കുതിച്ചെത്തിയ ഉള്ളാള്‍ പൊലീസ് ലാത്തി വീശിയതോടെയാണ് സംഘര്‍ഷം നീങ്ങിയത്. ഞായറാഴ്ച രാത്രിയാണ് സംഭവം. ടോള്‍ നല്‍കാതെ കടന്നു പോകാന്‍ ശ്രമിച്ച വാഹനയാത്രക്കാരെ ടോള്‍ പ്ലാസ ജീവനക്കാര്‍ തടഞ്ഞതാണ് വാക്കേറ്റത്തിനും നേരിയ സംഘര്‍ഷത്തിനും ഇടയാക്കിയത്. സാരമായി പരിക്കേറ്റ നാലുപേരും ആശുപത്രിയില്‍ ചികിത്സ തേടി.

കാസര്‍കോട്ട് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു; ഭിന്നശേഷി കായികമേള മാറ്റിവച്ചു

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഓറഞ്ച് അലര്‍ട്ട്, റെഡ് അലര്‍ട്ടായി മാറ്റിയത്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഡിസംബര്‍ മൂന്നിനു പരവനടുക്കം മോഡല്‍, റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്താനിരുന്ന ഭിന്നശേഷി കായികമേള മാറ്റി വച്ചതായി ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ അറിയിച്ചു.

കനത്ത മഴ തുടരുന്നു: ശബരിമലയിലേക്കുള്ള കാനനയാത്ര നിരോധിച്ചു

ശബരിമല: അതിശക്തമായ മഴ തുടരുന്നതു കണക്കിലെടുത്തു കാനനപാത വഴിയുള്ള ശബരിമല യാത്ര നിരോധിച്ചു. കുമളിയില്‍ നിന്നു മുക്കുഴി, സത്രം വഴിയുള്ള കാല്‍നടയാത്ര നിരോധിച്ചു കൊണ്ടാണ് ഇടുക്കി ജില്ലാ കലക്ടര്‍ വി. വിഘ്‌നേശ്വരി ഉത്തരവിട്ടത്. കാലാവസ്ഥ അനുകൂലമാകുന്നതു വരെയായിരിക്കും നിരോധനമെന്ന് ജില്ലാ കലക്ടര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. തീര്‍ത്ഥാടകരുടെ സുരക്ഷ മുന്‍ നിര്‍ത്തിയാണ് നിരോധനമെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിനും വനം വകുപ്പിനും നിര്‍ദ്ദേശം നല്‍കിയതായും വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.