ശബരിമല: അതിശക്തമായ മഴ തുടരുന്നതു കണക്കിലെടുത്തു കാനനപാത വഴിയുള്ള ശബരിമല യാത്ര നിരോധിച്ചു. കുമളിയില്‍ നിന്നു മുക്കുഴി, സത്രം വഴിയുള്ള കാല്‍നടയാത്ര നിരോധിച്ചു കൊണ്ടാണ് ഇടുക്കി ജില്ലാ കലക്ടര്‍ വി. വിഘ്‌നേശ്വരി ഉത്തരവിട്ടത്. കാലാവസ്ഥ അനുകൂലമാകുന്നതു വരെയായിരിക്കും നിരോധനമെന്ന് ജില്ലാ കലക്ടര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. തീര്‍ത്ഥാടകരുടെ സുരക്ഷ മുന്‍ നിര്‍ത്തിയാണ് നിരോധനമെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിനും വനം വകുപ്പിനും നിര്‍ദ്ദേശം നല്‍കിയതായും വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
