കാസര്‍കോട്: കാസര്‍കോട് കലക്ടറേറ്റിലെ റിട്ടയേര്‍ഡ് ദഫേദാറെ വീട്ടിനകത്തു തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൂഡ്‌ലു, ആര്‍.ഡി നഗര്‍, കാളിയങ്ങാട്ടെ പ്രവീണ്‍രാജ് (60) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ 8.30 മണിയോടെ വീടിന്റെ സെന്‍ട്രല്‍ ഹാളില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ഭാര്യ ആശ വീട്ടിനു പുറത്തു തുണികള്‍ അലക്കിക്കൊണ്ടിരിക്കുകയായിരുന്നു. ഭാര്യ വീട്ടിനകത്തു എത്തിയപ്പോഴാണ് ഹാളിനകത്തു തൂങ്ങിയ നിലയില്‍ മൃതദേഹം കാണപ്പെട്ടത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ടൗണ്‍ പൊലീസ് കേസെടുത്തു.
പരേതരായ സഞ്ജീവഷെട്ടി-സുനന്ദ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: സുധീര്‍, പ്രകാശ്
![](https://malayalam.karavaldaily.com/wp-content/uploads/2025/01/IMG-20250119-WA0135.jpg)