ചക്ക തലയില്‍ വീണ് ഒമ്പതുകാരിക്ക് ദാരുണാന്ത്യം

മലപ്പുറം: ചക്ക തലയില്‍ വീണു ഒമ്പതുവയസ്സുകാരി മരിച്ചു. മലപ്പുറം ചങ്കുവെട്ടിയിലാണ് ദുരന്തമുണ്ടായത്. ചങ്കുവെട്ടിയിലെ കുഞ്ഞലവിയുടെ മകള്‍ ആയിഷ തസ്‌നിയാണ് മരിച്ചത്. വീട്ടുമുറ്റത്ത് ഇന്നു രാവിലെ മറ്റു കുട്ടികള്‍ക്കൊപ്പം ആയിഷ കളിച്ചുകൊണ്ടു നില്‍ക്കുകയായിരുന്നു. ഇതിനിടയില്‍ തൊട്ടടുത്തു നിന്ന പ്ലാവില്‍ നിന്നു ചക്ക ആയിഷയുടെ തലയില്‍ വീണു. ചക്ക വീണതിന്റെ ആഘാതത്തില്‍ കുട്ടി വീഴുകയും അടുത്തുണ്ടായിരുന്ന കല്ലില്‍ തലയിടിച്ച് മരിക്കുകയുമായിരുന്നു. അപകടമുണ്ടായ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ആയിഷയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ദേശീയപാത: കുമ്പളയില്‍ താല്‍ക്കാലിക ടോള്‍ ബൂത്ത് ഉപേക്ഷിക്കണം: ജില്ലാ വികസന സമിതി

കാസര്‍കോട്: കുമ്പള ആരിക്കാടിയില്‍ ദേശീയ പാതയുടെ താല്‍ക്കാലിക ടോള്‍ ബൂത്ത് സ്ഥാപിക്കരുതെന്നു ജില്ലാ വികസന സമിതി ആവശ്യപ്പെട്ടു. പ്രമേയം സംസ്ഥാന സര്‍ക്കാരിനും ഹൈവേ അതോറിറ്റിക്കും അയച്ചു കൊടുക്കുമെന്നു ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖരന്‍ യോഗത്തെ അറിയിച്ചു. എ.കെ.എം അഷ്‌റഫ് എംഎല്‍എ പ്രമേയം അവതരിപ്പിച്ചു. തലപ്പാടിയില്‍ ടോള്‍ പ്ലാസ നിലവിലുണ്ട്. അവിടെനിന്ന് 20 കിലോമീറ്റര്‍ അകലെയാണ് ആരിക്കാടി. ദേശീയപാത അതോറിറ്റിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് 60 കിലോമീറ്റര്‍ പരിധിയിലാണ് ടോള്‍ പ്ലാസ സ്ഥാപിക്കുക. ആരിക്കാടിയില്‍ ടോള്‍ പിരിവ് കേന്ദ്രം സ്ഥാപിക്കുന്നത് നിയമവിധേയമല്ലെന്നു …

വളർത്തു നായയെ വിഷം നൽകി കൊന്നു; ഒറ്റയ്ക്കു താമസിച്ചിരുന്ന ദമ്പതികളെ കൊലപ്പെടുത്തി 12 പവൻ സ്വർണം കവർന്നു

ചെന്നൈ: തമിഴ്നാട്ടിൽ ഒറ്റയ്ക്കു താമസിച്ചിരുന്ന വയോധിക ദമ്പതികളെ കൊലപ്പെടുത്തിയ ശേഷം സ്വർണം കവർന്നു. ഈറോഡ് ശിവഗിരിയിലാണ് സംഭവം. രാമസ്വാമി(75) ഭാര്യ ഭാഗ്യമ്മാൾ(65) എന്നിവരെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.കർഷകരായ ഇവരുടെ വീടിനു ഒരു കിലോമീറ്ററോളം ചുറ്റളവിൽ മറ്റു വീടുകളില്ല. കഴിഞ്ഞ 4 ദിവസമായി ഇവരെ ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ മക്കൾ പ്രദേശവാസികളായ ബന്ധുക്കളെ വിവരം അറിയിച്ചു. ഇവരെത്തി പരിശോധിച്ചപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾക്കു 4 ദിവസത്തോളം പഴക്കമുണ്ട്. 12 പവനോളം സ്വർണം വീട്ടിൽ …

കോഴിക്കോട് മെഡിക്കൽ കോളജ് അപകടം: ശ്വാസം കിട്ടാതെ രോഗികൾ മരിച്ചെന്ന ആരോപണം തള്ളി അധികൃതർ. 3 പേർ മരിച്ചെന്ന് എംഎൽഎ.

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ പുക പടർന്ന സംഭവത്തിൽ രോഗികൾ ശ്വാസം കിട്ടാതെ മരിച്ചെന്ന ആരോപണം അധികൃതർ തള്ളി . ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന 4 പേർ ആശുപത്രിയിൽ മരിച്ചു. എന്നാൽ ഇതിനു പുക പടർന്ന സംഭവവുമായി ബന്ധമില്ലെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ സജിത്ത് കുമാർ പറഞ്ഞു.പുക ശ്വസിച്ച് ആരും മരിച്ചിട്ടില്ല. മരിച്ച 4 രോഗികളും ഗുരുതരാവസ്ഥയിലായിരുന്നു. ഒരാൾ തൂങ്ങി മരിക്കാൻ ശ്രമിച്ചതായിരുന്നു. മറ്റൊരാൾക്കു കാൻസറും. ഒരാൾക്ക് കരൾ രോഗമായിരുന്നു. ഒപ്പം വൃക്കയും തകരാറിലായിരുന്നു. നാലാമത്തെയാൾ …

കാട്ടാന ശല്യം രൂക്ഷം: ആറളം ഫാമിൽ നിന്നു ഒറ്റദിവസം 22 ആനകളെ തുരത്തി

കണ്ണൂർ: ആറളം ഫാമിലെ രൂക്ഷമായ കാട്ടാന ശല്യത്തിനു പരിഹാരം കാണാൻ കർശന നടപടികളുമായി വനം വകുപ്പ്. ഫാമിൽ നിന്നു ഒറ്റ ദിവസം കൊണ്ട് 22 ആനകളെ കാട്ടിലേക്കു തുരത്തി. വട്ടാക്കാട് മേഖലയിൽ നിന്നും 3 കുട്ടിയാനകളും ഒരു കൊമ്പനും ഉൾപ്പെടെ 18 ആനകളെ തുരത്തി. ബ്ലോക്ക് ആറിലെ ഹെലിപാഡിൽ നിന്നു ഒരു കുട്ടിയാന ഉൾപ്പെടെ 4 ആനകളെയും തുരത്തി. ഡപ്യൂട്ടി റേഞ്ചറുടെ നേതൃത്വത്തിലുള്ള 25 അംഗ ദൗത്യസംഘമാണ് നടപടികൾക്കു നേതൃത്വം നൽകിയത്. ആറളം ഫാമിൽ ഇനിയും അറുപതോളം …

കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ തീപിടിത്തം; രോഗികളെ മാറ്റി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗം കെട്ടിടത്തിൽ തീപിടിത്തമുണ്ടായതോടെ രോഗികളെ ഒഴിപ്പിച്ചു. അത്യാഹിത വിഭാഗത്തോടു ചേർന്നുള്ള യുപിഎസ് റൂമിൽ പുക ഉയരുകയായിരുന്നു. രാത്രി 8 മണിയോടെയാണ് സംഭവം. ഷോർട്ട് സർക്ക്യൂട്ടാണെന്നാണ് സംശയം. പുക ഉയർന്നതോടെ രോഗികളെയും ഉപകരണങ്ങളും മാറ്റുകയായിരുന്നു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അഗ്നിരക്ഷാ സേനയും പൊലീസും തീ അണയ്ക്കാൻ ശ്രമിക്കുന്നു.

അഹമ്മദ് സാലി തെരുവത്ത് അന്തരിച്ചു

കാസർകോട്: തെരുവത്ത് സ്വദേശിയും ചാലയിൽ താമസക്കാരനുമായ അഹമ്മദ് സാലിതെരുവത്ത് (76) അന്തരിച്ചു. പ്രമുഖ പ്രവാസിയും ജീവകാരുണ്യ പ്രവർത്തകനുമായ ഒ കെ ഖാദർ പള്ളം സഹോദരി പുത്രനാണ്. പരേതനായ തെരുവത്ത് അലിക്കുഞ്ഞി ഹാജിയുടെയും സൈനബ ആനവാതുക്കലിൻ്റെയും മകനാണ്. 40 വർഷത്തോളം സൗദി അറേബ്യയിലായിരുന്നു പഴയകാല വോളിബാൾ ക്യാരംബ്സ് താരമായിരുന്നു. ഭാര്യ: നഫീസ ബച്ചിവളപ്പ്. മക്കൾ:ഇർഷാദ് , ഇർഫാൻ ,റൈഹാന. മരുമക്കൾ: മഷൂദ് സേട്ട് തളങ്കര, അസീദ ബാവിക്കര. സഹോദരങ്ങൾ:നഫീസ കുളങ്കര ,റുഖിയ എരിയാൽ പരേതരായ മാമു ഹാജി മാന്യ, …

പരേതനായ എസ്.ടി.യു. നേതാവ് മജീദ് തളങ്കരയുടെ ഭാര്യ പള്ളിക്കണ്ടം നഫീസത്ത് അന്തരിച്ചു

കാസർകോട് : ലീഗ് – എസ്.ടി.യു നേതാവായിരുന്ന പരേതനായ മജീദ് തളങ്കരയുടെ ഭാര്യ ഇടക്കാവിൽ പള്ളിക്കണ്ടം നഫീസത്ത് (82) അന്തരിച്ചു. മക്കൾ: നിസാർ തളങ്കര ( ഷാർജ ഇന്ത്യൻ അസോ. പ്രസിഡൻ്റ്, യു.എ.ഇ -കെ എം.സി.സി ട്രഷ ) , ഹസൻ കുട്ടി, മുജീബ് തളങ്കര , റഫീഖ്, സുഹറ. നിര്യാണത്തിൽ കെ.എം.സി.സി. കാസർകോട് ജില്ലാ കമ്മിറ്റി അനുശോചിച്ചു.

ഇന്ത്യൻ വെബ്സൈറ്റുകളെ തകർക്കാൻ പാക് ഹാക്കർമാർ: ചെറുത്തു തോൽപിച്ച് ഇന്ത്യൻ ഏജൻസികൾ

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ സൈബർ ഇടങ്ങളിൽ ഇന്ത്യയെ തകർക്കാനുള്ള പാകിസ്താൻ ശ്രമം സുരക്ഷാ ഏജൻസികൾ വിഫലമാക്കി. ഇന്ത്യൻ വെബ്സൈറ്റുകളിൽ നുഴഞ്ഞുകയറാനുള്ള പാക്കിസ്താൻ പിന്തുണയുള്ള ഹാക്കർമാരുടെ ശ്രമമാണ് പരാജയപ്പെടുത്തിയത്. ജമ്മുവിലെ സൈനിക സ്കൂളുകളുടെ വെബ്സൈറ്റുകളെയാണ് ഹാക്കർമാർ ആദ്യം നോട്ടമിട്ടത്. പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരെ പരിഹസിക്കുന്ന സന്ദേശങ്ങൾ ഉപയോഗിച്ച് വെബ്സൈറ്റുകൾ വികൃതമാക്കാനായിരുന്നു ശ്രമം. വിമുക്ത സൈനികർക്കു ആരോഗ്യസേവനങ്ങൾ നൽകുന്ന വെബ്സൈറ്റിനു നേരെയും ആക്രമണമുണ്ടായി. ആർമി ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ്, ഇന്ത്യൻ എയർഫോഴ്സ് വെറ്ററൻസ് എന്നിവയുടെ സൈറ്റുകളെയും ഹാക്കർമാർ …

ഭിന്നശേഷിക്കാരിയായ 16 വയസ്സുകാരിയെ പീഡിപ്പിച്ചു; ബന്ധുവിന് 47 വർഷം തടവ്

തിരുവനന്തപുരം: ഭിന്നശേഷിക്കാരിയായ 16 വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച അടുത്ത ബന്ധുവിന് 47 വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ. ഡൗൺസിൻഡ്രോം രോഗബാധിതയായ കുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി രാജീവനെ (41) യാണു തിരുവനന്തപുരം അതിവേഗ കോടതി ശിക്ഷിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം 8 മാസം കൂടി തടവ് അനുഭവിക്കേണ്ടി വരും.2025 സെപ്റ്റംബർ 25നാണ് കേസിനാസ്പദമായ സംഭവം. ആരോരുമില്ലാത്ത സമയത്ത് വീട്ടിൽ അതിക്രമിച്ചു കടന്നാണ് പെൺകുട്ടിയെ ഇയാൾ പീഡിപ്പിച്ചത്. മുറിയിൽ നിൽക്കുകയായിരുന്ന കുട്ടിയെ അടുക്കള ഭാഗത്തേക്ക് …

കനത്ത മഴയ്ക്ക് സാധ്യത; കാസർകോട് ഉൾപ്പെടെ 6 ജില്ലകളിൽ റെഡ് അലർട്ട്

ന്യൂഡൽഹി: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കാസർകോട്, കണ്ണൂർ, എറണാകുളം, ഇടുക്കി, കോട്ടയം, തിരുവനന്തപുരം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ അടുത്ത 3 മണിക്കൂറിൽ കനത്ത മഴയുണ്ടാകും. 6ന് ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയുളളതിനാൽ പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

നടപടി കടുപ്പിച്ച് ഇന്ത്യ: പാക് പ്രധാനമന്ത്രിയുടെ യൂട്യൂബ് ചാനലിനു വിലക്ക്

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായി സൈബർ ലോകത്ത് പാകിസ്താനുള്ള തിരിച്ചടി ഇന്ത്യ കർശനമാക്കുന്നു . പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിനു ഇന്ത്യയിൽ വിലക്കേർപ്പെടുത്തി. ദേശീയ സുരക്ഷയെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ നിർദേശ പ്രകാരമാണ് നടപടിയെന്ന് യൂട്യൂബ് വ്യക്തമാക്കുന്നു. ജലയുദ്ധം തുടർന്നാൽ ഇന്ത്യയ്ക്കു തിരിച്ചടി നൽകുമെന്ന ഷഹബാസ് ഷെരീഫിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് നടപടി.നേരത്തേ വർഗീയ സംഘർഷം സൃഷ്ടിക്കാൻ ശ്രമിച്ചതിനു 16 പാക്കിസ്താനി യൂട്യൂബ് ചാനലുകളും ഇന്ത്യ വിലക്കിയിരുന്നു. പ്രമുഖ മാധ്യമങ്ങളുടെയും ക്രിക്കറ്റ് താരം ഷൊയബ് …

ഹൈബ്രിഡ് കഞ്ചാവുകളും എൽഎസ്ഡി സ്റ്റാമ്പും; വൻ ലഹരി ശേഖരവുമായി യുവാവ് പിടിയിൽ

കൊല്ലം: വിദേശ രാജ്യങ്ങളിൽ പ്രചാരത്തിലുള്ള ഹൈബ്രിഡ് കഞ്ചാവും 89.2 മില്ലി ഗ്രാം എൽ എസ് ഡി സ്റ്റമ്പുകളുമായി യുവാവിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. കൊല്ലം കല്ലുംതാഴത്ത് വച്ചാണ് വൻ ലഹരിമരുന്ന് ശേഖരവുമായി യുവാവിനെ അറസ്റ്റ് ചെയ്തത്. 27 വയസ്സുകാരനായ അവിനാശ് ശശിയാണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും വിദേശരാജ്യങ്ങളിൽ കാണുന്ന വൈറ്റ് റാന്റ്സ്, ബ്ലാക്ക് ബെറി, സ്ട്രോൺ ആപ്പിൾ, കോപ്പർ കുഷർ, കുക്കി ഗലാട്ടോ, മിഷിഗൺ, റെയിൻബോ ഷെർലറ്റ് എന്നീ ഇനങ്ങളിലുള്ള ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തി. ഒപ്പം …

ബൈക്കിടിച്ച് മംഗ്‌ളൂരുവില്‍ ചികിത്സയിലായിരുന്ന പൂച്ചക്കാട് തെക്കുപുറത്തെ മൊയ്തീന്‍ കുഞ്ഞി മരിച്ചു

കാഞ്ഞങ്ങാട് : മോട്ടോര്‍ ബൈക്കിടിച്ച് മംഗളൂരുവില്‍ ചികിത്സയിലായിരുന്ന കാഞ്ഞങ്ങാട് പൂച്ചക്കാട് തെക്ക് പുറത്തെ മൊയ്തീന്‍ കുഞ്ഞി (58) മരിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു മരണം. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് പള്ളിയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. മോട്ടോര്‍ ബൈക്കിടിച്ച് പരിക്കേറ്റ ഇദ്ദേഹം മംഗ്ളൂരു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മുന്‍ പ്രവാസിയാണ്. സെന്‍ട്രല്‍ ചിത്താരിയിലെ പരേതനായ കക്കൂത്തില്‍ കുഞ്ഞബ്ദുള്ളയാണ് പിതാവ്. ഭാര്യ: ആസ്യ. മക്കള്‍: ഷമീല, ലുബൈബ.

നാഷനൽ ഹെറാൾഡ് കേസ്: രാഹുലിനും സോണിയയ്ക്കും കോടതി നോട്ടിസ്

ന്യൂഡൽഹി: നാഷനൽ ഹെറാൾഡ് കേസിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിക്കും എഐസിസി മുൻ അധ്യക്ഷ സോണിയ ഗാന്ധിക്കും കോടതി നോട്ടിസ് അയച്ചു. ഇഡി സമർപ്പിച്ച കുറ്റപത്രത്തിനു മറുപടി അറിയിക്കാൻ ആവശ്യപ്പെട്ടാണ് ഡൽഹി അവന്യു റോസ് കോടതിയുടെ നടപടി. കോടതി നിർദേശ പ്രകാരം ഇരുവർക്കുമെതിരായ കൂടുതൽ തെളിവുകൾ ഇഡി ഇന്ന് സമർപ്പിച്ചു. മേയ് 7ന് കേസ് വീണ്ടും പരിഗണിക്കും.നേരത്തേ കേസ് പരിഗണിച്ചപ്പോൾ ഇരുവർക്കും നോട്ടിസ് അയയ്ക്കാൻ കോടതി വിസമ്മതിച്ചിരുന്നു. കുറ്റപത്രം അപൂർണമാണെന്നും കൂടുതൽ തെളിവുകൾ സമർപ്പിക്കാനും നിർദേശിച്ചായിരുന്നു ഇത്. …

ഗുജറാത്തിൽ കാജൽ, ഹരിയാനയിൽ സീമ, ബിഹാറിൽ നേഹ; 21 വയസ്സിനിടെ പല പേരുകളിൽ പല സംസ്ഥാനങ്ങളിൽ 12 വിവാഹം, യുവതി അറസ്റ്റിൽ

ലക്നൗ: 21 വയസ്സിനിടെ പല പേരുകളിൽ പല സംസ്ഥാനങ്ങളിൽ 12 വിവാഹം കഴിച്ച് തട്ടിപ്പ് നടത്തിക്കൊണ്ടിരുന്ന യുവതി അറസ്റ്റിലായി. ഉത്തർപ്രദേശ് സ്വദേശി ഗുൽഷാന റിയാസ് ഖാനാണ് പിടിയിലായത്. 4 സ്ത്രീകളും 4 പുരുഷന്മാരും ഉൾപ്പെടുന്ന എട്ടംഗ സംഘമാണ് ഗുൽഷാനയ്ക്കൊപ്പം തട്ടിപ്പുകൾ നടത്തിയിരുന്നത്. ഇവരെയും പൊലീസ് അറസ്റ്റ് ചെയ്തു.മാട്രിമോണിയൽ സൈറ്റുകളിലൂടെ വധുവിനെ കണ്ടെത്താൻ ബുദ്ധിമുട്ടുന്ന കുടുംബങ്ങളെയാണ് സംഘം ലക്ഷ്യമിട്ടിരുന്നത്. ഗുൽഷാനക്കു വരനെത്തേടി പരസ്യം ചെയ്യുകയാണ് ആദ്യ പരിപാടി. തുടർന്നു വിവാഹം നടത്തും.വിവാഹ ചടങ്ങുകൾ കഴിയുന്നതോടെ സംഘാംഗങ്ങൾ വരൻ്റെ വീട്ടിൽ …

മംഗ്ളൂരുവില്‍ നിരോധനാജ്ഞയ്ക്കിടയിലും അക്രമം; കുണ്ടിക്കാനിലും കണ്ണൂരിലും രണ്ടു പേരെ ആക്രമിച്ചു, സുഹാസ് ഷെട്ടി കൊലക്കേസ് എന്‍.ഐ.എ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അമിത്ഷായ്ക്ക് കത്ത്

മംഗ്ളൂരു: ബജ്റംഗ്ദള്‍ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് സംഘര്‍ഷാവസ്ഥ ഉടലെടുത്ത മംഗ്ളൂരുവില്‍ രണ്ടിടത്ത് അക്രമം. രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇതേ തുടര്‍ന്ന് മംഗ്ളൂരുവിലും പരിസരങ്ങളിലും പൊലീസ് കര്‍ശന നിരീക്ഷണം തുടരുന്നു. കുണ്ടിക്കാനില്‍ ഒരു കാറിലെത്തിയ അജ്ഞാത സംഘം മത്സ്യവ്യാപാരിയായ ഉള്ളാളിലെ ലുക്മാനെ അക്രമിക്കുകയായിരുന്നു. അക്രമ സംഭവം നേരില്‍ കണ്ട ഒരു സ്ത്രീ നിലവിളിച്ച് ആള്‍ക്കാരുടെ ശ്രദ്ധ ക്ഷണിച്ചപ്പോള്‍ അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ ലുക്മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സ്ഥലത്തെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. മറ്റൊരു സംഭവത്തില്‍ മംഗ്ളൂരു, …

റോഡിനു കുറുകെ ബൈക്ക് നിര്‍ത്തി മദ്യപാനം; ചോദ്യം ചെയ്ത യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമം

കാസര്‍കോട്: റോഡിനു കുറുകെ ബൈക്ക് നിര്‍ത്തിയിട്ട് മദ്യപിച്ചതിനെ ചോദ്യം ചെയ്ത വിരോധം മൂലമാണെന്നു പറയുന്നു, യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമം. അജാനൂര്‍, വെള്ളിക്കോത്തെ സി. പ്രകീഷാ (39) ണ് വധശ്രമത്തിനു ഇരയായത്. കഴിഞ്ഞ ദിവസമാണ് സംഭവം. വയറിനാണ് കുത്തേറ്റത്. നെഞ്ചിനു കുത്താന്‍ ആഞ്ഞപ്പോള്‍ തട്ടി മാറ്റുകയായിരുന്നുവെന്നു പറയുന്നു. സംഭവത്തില്‍ വെള്ളിക്കോത്ത്, വീണച്ചേരിയിലെ ബൈജുവി(45)നെതിരെ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് കേസെടുത്തു.