പിതാവ് രണ്ടാം വിവാഹത്തിന് 9 ലക്ഷം രൂപ മോഷ്ടിച്ചെന്ന് 10 വയസ്സുകാരനായ മകന്റെ പരാതി; മുതലും പലിശയും തിരിച്ചുനല്‍കാന്‍ കോടതിവിധി

ബീജിംഗ്: തന്റെ സമ്പാദ്യം മുഴുവനും പിതാവ് മോഷ്ടിച്ചെന്ന 10 വയസ്സുകാരനായ മകന്റെ പരാതിയില്‍ പണവും പലിശയും തിരിച്ചുനല്‍കാന്‍ കോടതി വിധിച്ചു. വടക്കന്‍ ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലെ ഷെങ്ഷൗവില്‍ നിന്നുള്ള 10 വയസ്സുകാരന്‍ സിയാവോഹുയ് ആണ് പിതാവിനെതിരെ കോടതിയില്‍ പരാതി നല്‍കിയത്. പിതാവ് രണ്ടാം വിവാഹത്തിനായി തനിക്ക് ലഭിച്ച സമ്മാനത്തുക താനറിയാതെ മോഷ്ടിച്ചെന്നാണ് കുട്ടിയുടെ പരാതി. ബാങ്കിലുണ്ടായിരുന്ന തന്റെ 80,000 യുവാന്റെ (ഒമ്പതുലക്ഷത്തിന്റെ) നിക്ഷേപമാണ് അച്ഛന്‍ മോഷ്ടിച്ചതെന്നും പരാതിയില്‍ പറയുന്നു. പുതുവത്സരത്തിന് തനിക്ക് ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും നല്‍കിയ …

16ലക്ഷം രൂപയുടെ വായ്പ പാസായ രേഖകള്‍ വ്യാജമായി നിര്‍മ്മിച്ചു നല്‍കി; കള്ളാര്‍ സ്വദേശിയുടെ യു കെ വിസ ക്യാന്‍സല്‍ ചെയ്തു; 10 വര്‍ഷത്തേയ്ക്ക് വിദേശത്തേയ്ക്കു പോകുന്നതിനും വിലക്ക്, ചതിയന്മാര്‍ക്കെതിരെ കേസ്

കാസര്‍കോട്: 16 ലക്ഷം രൂപയുടെ വായ്പ അനുവദിച്ചുവെന്നു കാണിച്ച് വ്യാജ രേഖ നല്‍കി വഞ്ചിച്ചു; പൊലിഞ്ഞത് ഒരു യുവാവിന്റെ വിദേശത്തെ ഉപരിപഠനമെന്ന സ്വപ്‌നം. സംഭവത്തില്‍ രാജപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കള്ളാര്‍ പതിനെട്ടാംമൈല്‍, കൊച്ചുകുന്നേല്‍ ഹൗസിലെ അനീഷ് തോമസിന്റെ പരാതിയില്‍ കോട്ടയത്തെ ധനധ ഫണ്ട്‌സിലെ അശ്വിന്‍ അജിത്ത്, അനൂപ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. യു കെയിലേയ്ക്ക് ഉപരിപഠനത്തിനു പോകാനായി 16 ലക്ഷം രൂപയുടെ വായ്പയ്ക്കായി പരാതിക്കാരന്‍ ധനധ ഫണ്ട്‌സിനെ സമീപിച്ചിരുന്നു. 72,500 രൂപ പ്രോസസിംഗ് ഫീസായി അടയ്ക്കണമെന്നായിരുന്നു …

ശബരിമല കൊടിമരം തട്ടിപ്പ്: മോഹന്‍ലാലില്‍ നിന്നും ദിലീപില്‍ നിന്നും വിജിലന്‍സ് വിവരങ്ങള്‍ ആരാഞ്ഞു

തിരുവനന്തപുരം: ശബരിമലയില്‍ 2017ല്‍ പുതുതായി സ്ഥാപിച്ച കൊടിമരത്തിന്റെ പേരില്‍ സ്വര്‍ണ്ണവും പണവും സമാഹരിച്ചതിന്റെ ഭാഗമായുള്ള അന്വേഷണത്തില്‍ മലയാളത്തിന്റെ മഹാനടന്മാരായ മോഹന്‍ലാലില്‍ നിന്നും ദിലീപില്‍ നിന്നും വിജിലന്‍സ് തെളിവെടുത്തു. കൊടിമരം നിര്‍മ്മിക്കാനും അതില്‍ സ്വര്‍ണ്ണം പൂശാനും 27 പേരില്‍ നിന്ന് ഇതിന്റെ നടത്തിപ്പുകാര്‍ പണവും സ്വര്‍ണ്ണവും സമാഹരിച്ചിരുന്നു. അക്കൂട്ടത്തില്‍ മോഹന്‍ലാലിന്റെയും ദിലീപിന്റെയും പക്കല്‍ നിന്നും ഇവ സമാഹരിച്ചിരുന്നു. അതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളറിയുന്നതിനു വേണ്ടിയായിരുന്നു ചോദ്യം ചെയ്യലെന്നറിയുന്നു.

കല്ലക്കട്ട പാടി നാരായണ ഭട്ട് അന്തരിച്ചു

കാസര്‍കോട്: കല്ലക്കട്ട ശ്രീ വിനായകയിലെ കര്‍ഷകന്‍ പാടി നാരായണ ഭട്ട് (75) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു.ഭാര്യ: വിജയലക്ഷ്മി ഭട്ട്. മക്കള്‍: ഗിരീഷ് കെ എന്‍ (എന്‍ജിനീയര്‍ ഉഡുപ്പി),രൂപ ശ്രീ (കോടിമൂലെ), രശ്മി സര്‍പ്പംഗള. മരുമക്കള്‍: ശ്വേത ഗിരീഷ്, ഡോ. സുരേഷ് കുമാര്‍, കൊടിമൂലെ ഗിരീഷ് സര്‍പ്പംഗള (എന്‍ജിനീയര്‍, ബെംഗളൂരു)സഹോദരന്മാര്‍: ശ്യാമ ഭട്ട് കല്ലക്കട്ട, പ്രൊഫ. ഡോ. സുബ്രഹ്‌മണ്യ ഭട്ട് (റിട്ട.പ്രൊഫസര്‍, ഗവ കോളേജ് കാസര്‍കോട്), കൃഷ്ണ ഭട്ട് (റിട്ട.ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ), ലക്ഷ്മി (കോടി, കാക്കുഞ്ചെ), …

മദ്യനയക്കേസില്‍ അരവിന്ദ് കേജ് രിവാളിനെതിരെ തെളിവില്ല; കേസില്‍ നിന്ന് ഒഴിവാക്കി കോടതി; സി.ബി.ഐക്ക് വിമര്‍ശനം

ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ് രിവാളിനെതിരെ പ്രതിപ്പട്ടികയില്‍ നിന്ന് കോടതി ഒഴിവാക്കി. കേസ് അന്വേഷിച്ച സി.ബി.ഐയെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. തെളിവില്ലെന്ന് കണ്ടാണ് കോടതിയുടെ നടപടി. തെളിവില്ലാത്ത കേസില്‍ പ്രതിപ്പട്ടികയില്‍പ്പെട്ടത് എങ്ങനെയെന്ന് കോടതി സി.ബി.ഐയോട് ചോദിച്ചു. കേജ്‌രിവാളിനൊപ്പം മനീഷ് സിസോദിയ ഉള്‍പ്പെടെ കേസില്‍ ഉള്‍പ്പെട്ട മറ്റ് 23 പ്രതികളേയും കോടതി കേസില്‍ നിന്ന് ഒഴിവാക്കി. സത്യം ജയിച്ചെന്നാണ് വിധി പ്രഖ്യാപിച്ചശേഷം അരവന്ദ് കേജ് രിവാള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ …

യുട്യൂബ് ചാനലിലൂടെ അതിജീവിതമാരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തി; ആര്‍. ശ്രീലേഖയ്‌ക്കെതിരെ കേസ്

തിരുവനന്തപുരം: സ്വന്തം യുട്യൂബ് ചാനലിലൂടെ അതിജീവിതമാരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയതിന് പിന്നാലെ തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ആര്‍.ശ്രീലേഖയ്‌ക്കെതിരെ മ്യൂസിയം പൊലീസ് പോക്‌സോ കേസ് എടുത്തു. പ്രായപൂര്‍ത്തിയാകാത്ത അതിജീവിതമാരുടെ പേരു വിവരങ്ങളടക്കം വെളിപ്പെടുത്തിയെന്ന് കാട്ടി പൗരാവകാശ പ്രവര്‍ത്തകനായ ആര്‍. ജയചന്ദ്രന്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. നിയമത്തെക്കുറിച്ച് വ്യക്തമായി അറിവുള്ളയാള്‍ പോക്‌സോ കേസിലെ അതിജീവിതമാരുടെ പേരു വിവരങ്ങളടക്കം വെളിപ്പെടുത്തുന്നതും അവഹേളിക്കുന്നതും ഗുരുതര കുറ്റമാണെന്ന് പരാതിയില്‍ പറയുന്നു. ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനിയുടെ പേര് യുട്യൂബ് ചാനലിലൂടെ മുന്‍പ് വെളിപ്പെടുത്തിയെന്നും …

കുമ്പളയില്‍ പൊതു സ്ഥലത്ത് മദ്യവില്‍പ്പന; പാക്കറ്റ് മദ്യവുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: കുമ്പള, കുബണൂരില്‍ പൊതു സ്ഥലത്ത് മദ്യവില്‍പ്പന നടത്തുകയായിരുന്ന യുവാവ് അറസ്റ്റില്‍. മംഗല്‍പ്പാടി, പ്രതാപ് നഗറിലെ അഭിഷേകി (31)നെയാണ് കുമ്പള എസ് ഐ ആനന്ദകൃഷ്ണനും സംഘവും അറസ്റ്റു ചെയ്തത്.വ്യാഴാഴ്ച വൈകുന്നേരം ആറുമണിയോടെ കുബണൂര്‍, എ ടി എസ് ഗ്രൗണ്ടിനു സമീപത്തു വച്ചാണ് ഇയാളെ അറസ്റ്റു ചെയ്തതെന്നു പൊലീസ് അറിയിച്ചു. പ്രതിയില്‍ നിന്നു 180 മില്ലിയുടെ 26 ടെട്രാപാക്കറ്റ് മദ്യം പിടികൂടിയതായി കൂട്ടിച്ചേര്‍ത്തു.പൊലീസ് സംഘത്തില്‍ അസി. സബ് ഇന്‍സ്‌പെക്ടര്‍ സുരേഷും ഉണ്ടായിരുന്നു.

റെഡ് സ്റ്റാർ ചെറിയാക്കര അഖിലേന്ത്യാ വോളി നൈറ്റ് 28ന്

കാസർകോട്:ചെറുവത്തൂർ ,ചെറിയാക്കര റെഡ് സ്റ്റാർ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ രണ്ടാമത് അഖിലേന്ത്യ വോളി നൈറ്റ് നാളെ (ശനിയാഴ്ച )നടക്കും. വൈകുന്നേരം 7 ന്എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. യൂണിവേഴ്സിറ്റി താരങ്ങളും സംസ്ഥാന, ദേശീയ താരങ്ങളും അണിനിരക്കുന്ന ആറ് പ്രാദേശികൾ ടീമുകളാണ് വോളി നൈറ്റിൽ മത്സരിക്കുന്നത്. ജോളി കാനായി, യങ്സ്റ്റാർ മാതമംഗലം, ജനശക്തി ആലംന്തട്ട, സി. സി ഒടയംചാൽ, സ്റ്റാർ ബോയ്സ് പാലോത്ത്, യൂത്ത് ഫെയ്സ് മാടത്തടുക്ക സ്പോൺസർ ചെയ്യുന്ന മുംബൈ സ്പൈക്കേഴ്സ് എന്നീ …

ബദിയഡുക്ക, പിലാങ്കട്ടയില്‍ യുവാവ് അടുക്കളയില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പിലാങ്കട്ടയില്‍ യുവാവിനെ വീട്ടിലെ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഉബ്രംകളയിലെ പരേതരായ രഘുരാമ-രാധ ദമ്പതികളുടെ മകന്‍ ചന്ദ്രശേഖര (30)യാണ് മരിച്ചത്. ബദിയഡുക്കയില്‍ വെല്‍ഡിംഗ് ജോലി ചെയ്യുന്ന സഹോദരന്‍ ചന്ദ്രകാന്തയും ചന്ദ്രശേഖരയും മാത്രമാണ് വീട്ടില്‍ താമസം. ചന്ദ്രകാന്ത ജോലി കഴിഞ്ഞ് വ്യാഴാഴ്ച രാത്രി ഏഴര മണിയോടെ വീട്ടില്‍ എത്തിയപ്പോഴാണ് സഹോദരനെ അടുക്കളയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ടൈല്‍സ് ജോലിക്കാരനാണ് ചന്ദ്രശേഖര. വ്യാഴാഴ്ച …

നീര്‍ച്ചാല്‍, മെനസിനപ്പാറയില്‍ നിന്നു കാണാതായ ഐ ടി വിദ്യാര്‍ത്ഥിനി പറശ്ശിനിക്കടവ് ക്ഷേത്രത്തില്‍ വിവാഹിതയായി; വരന്‍ നെല്ലിക്കുന്ന് സ്വദേശി

കാസര്‍കോട്: ഐ ടി ഐയിലേയ്ക്ക് പോയ ശേഷം കാണാതായ വിദ്യാര്‍ത്ഥിനിയും കാമുകനും തമ്മില്‍ പറശ്ശിനിക്കടവ് ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായി. നീര്‍ച്ചാല്‍, മെനസിനപ്പാറയിലെ പുഷ്പലതയുടെ മകള്‍ കെ യജ്ഞശ്രീ (20)യും കാസര്‍കോട്, നെല്ലിക്കുന്ന്, ഓവര്‍ബ്രിഡ്ജിനു സമീപത്തെ ഹിതേഷുമാണ് വ്യാഴാഴ്ച വിവാഹിതരായത്. ഇരുവരും വെള്ളിയാഴ്ച ഹാജരാകുമെന്ന് അറിയിച്ചതായി കുമ്പള പൊലീസ് പറഞ്ഞു.സീതാംഗോളി ഐ ടി ഐയിലെ വിദ്യാര്‍ത്ഥിനിയാണ് യജ്ഞശ്രീ.പതിവുപോലെ വ്യാഴാഴ്ച രാവിലെ ഐ ടി ഐയിലേയ്ക്ക് പോയതായിരുന്നു. എന്നാല്‍ ക്ലാസിനു പോകാതെ കുമ്പള റെയില്‍വെ സ്‌റ്റേഷനില്‍ എത്തി കണ്ണൂര്‍ ഭാഗത്തേയ്ക്കുള്ള …

ക്ഷേത്ര പൂജയ്‌ക്കെത്തിയ പതിനാലുകാരിയെ ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന ലൈംഗികമായി പീഡിപ്പിച്ചു; പൂജാരി കുറ്റക്കാരനെന്ന് കോടതി

തിരുവനന്തപുരം: ക്ഷേത്ര പൂജയ്‌ക്കെത്തിയ പതിനാലുകാരിയെ ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പൂജാരി കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം കണ്ണമ്മൂല ബാലസുബ്രമണ്യ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന ബിനീഷിനെ(45)യാണ് തിരുവനന്തപുരം പോക്‌സോ ജില്ലാ ജഡ്ജി എം.പി ഷിബു കുറ്റക്കാരനെന്ന് കണ്ടെത്തിയത്. 2019 നാണ് കേസിനാസ്പദമായ സംഭവം. പരീക്ഷ പേടിയുണ്ടായിരുന്ന ഒന്‍പതാം ക്ലാസുകാരിയെ പൂജ നടത്താനായി അമ്മയാണ് ക്ഷേത്രത്തിലെ പൂജാരിയുടെ അടുത്തേക്ക് കൊണ്ടുവന്നത്. തുടര്‍ന്ന് കുട്ടിക്ക് ബാധ ഏറ്റിട്ടുണ്ടെന്നും ബാധ ഒഴിപ്പിക്കാന്‍ പ്രത്യേക പൂജ നടത്തണമെന്നും പൂജാരി നിര്‍ദേശിക്കുകയായിരുന്നു. പിന്നീട് പൂജാമുറിക്കുള്ളില്‍ …

ആറളം ഫാമില്‍ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവ് കൊല്ലപ്പെട്ടു

കണ്ണൂര്‍: ആറളം ഫാമില്‍ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവ് കൊല്ലപ്പെട്ടു. ആദിവാസികളെ പുനരധിവസിപ്പിച്ച പത്താം ബ്ലോക്കിലെ താമസക്കാരന്‍ അനീഷ് (40) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന അനീഷിന് നേരെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നുവെന്ന് പറയുന്നു. അനീഷിന്റെ നെഞ്ചിലടക്കം ചവിട്ടേറ്റു. ഉടന്‍തന്നെ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അവിടെനിന്ന് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിച്ചു. ഒരിടവേളയ്ക്ക് ശേഷം ആറളം ഫാമില്‍ വീണ്ടും കാട്ടാന ആക്രമണം രൂക്ഷമാവുകയാണ്. നേരത്തെ, രണ്ടുപേര്‍ ആറളം ഫാമില്‍ കാട്ടാനയുടെ …

പെരിയ ബസാറില്‍ മൂന്നു തട്ടു കടകള്‍ക്ക് തീയിട്ടു; അക്രമികള്‍ എത്തിയത് ബൈക്കിലെന്ന് സംശയം

കാസര്‍കോട്: പെരിയ ബസാറില്‍ മൂന്നു തട്ടുകടകള്‍ക്ക് തീയിട്ടു. പെരിയ പെട്രോള്‍ പമ്പിനു സമീപത്തെ മുഹമ്മദ് കുഞ്ഞി, നവോദയ സ്‌കൂളിനു സമീപത്തെ മുഹമ്മദ് കുഞ്ഞി, നവോദയ നഗര്‍ എമിന്‍ സ്‌കൂളിനു സമീപത്തെ ജബ്ബാര്‍ എന്നിവരുടെ കടകള്‍ക്കാണ് തീയിട്ടത്. മൂന്നു കടകളും ദേശീയപാതയുടെ രണ്ടുവശങ്ങളിലായി വ്യത്യസ്ത സ്ഥലങ്ങളിലാണ്. വിവരമറിഞ്ഞ് ബേക്കല്‍ പൊലീസും കാഞ്ഞങ്ങാട്ട് നിന്നു ഫയര്‍ ഫോഴ്‌സും എത്തിയാണ് തീയണച്ചത്.സീനിയര്‍ ഫയര്‍ ആന്റ് റസ്ക്യു ഓഫീസര്‍ ഗണേഷ്, ഫയര്‍ ആന്റ് റസ്‌ക്യു ഓഫീസര്‍ ഇ ഷിജു, എ അതുല്‍, ഡ്രൈവര്‍ …

കാസര്‍കോട് ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖറിനെ മാറ്റി; പകരം നിയമനം ഇല്ല; അര്‍ജുന്‍ പാണ്ഡ്യന്‍ പുതിയ കലക്ടര്‍

കാസര്‍കോട്: കാസര്‍കോട് ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖറിനെ അപ്രതീക്ഷിതമായി സ്ഥലം മാറ്റി. പകരം നിയമനം നല്‍കിയിട്ടില്ല. കാസര്‍കോടിന്റെ കലക്ടറായി തൃശൂര്‍ ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനെ നിയമിച്ചു. സംസ്ഥാനത്തെ മികച്ച ജില്ലാ കലക്ടര്‍ക്കുള്ള പുരസ്‌കാരം ലഭിച്ചിട്ടുള്ള അര്‍ജുന്‍ പാണ്ഡ്യന്‍ ഇടുക്കി സ്വദേശിയാണ്. തോട്ടം മേഖലയിലെ സാധാരണ കുടുംബത്തില്‍ ജനിച്ച് സാഹചര്യങ്ങളോടും പരാധീനതകളോടും പടവെട്ടിയാണ് 2017ല്‍ സിവില്‍ സര്‍വ്വീസില്‍ എത്തിയത്. തൃശൂര്‍ ജില്ലാ കലക്ടറായി ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രനെ നിയമിച്ചു.

രണ്ടാനമ്മ മൂന്ന് കുട്ടികളെ ചുട്ട ചട്ടുകം കൊണ്ട് പൊള്ളിച്ചു

മലപ്പുറം: രണ്ടാനമ്മ മൂന്ന് കുട്ടികളെ ചുട്ടെടുത്ത ചട്ടുകം കൊണ്ട് പൊള്ളിച്ചു. മലപ്പുറം അരീക്കോട് തവനൂരില്‍ താമസക്കാരും ബീഹാര്‍ സ്വദേശികളുമായ കുട്ടികളെയാണ് ബീഹാറികളായ രണ്ടാനമ്മ ചുട്ടുപൊളിച്ചത്. 5, 6, 11 വയസ്സുള്ള കുട്ടികള്‍ക്കാണ് ഗുരുതര നിലയില്‍ പൊള്ളലേറ്റത്. കുട്ടികളെ ഇവര്‍ പട്ടിണിക്കിട്ടിരിക്കുകയായിരുന്നെന്നു പറയുന്നു. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്നു മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടികളെ ശിശു സംരക്ഷണ സമിതിയുടെ സംരക്ഷണത്തിലാക്കി.

മന്ത്രി വീണ ജോർജ് നടികർ തിലകം: പി വി അൻവർ

മലപ്പുറം : മന്ത്രി വീണ ജോർജ് നടികർ തിലകമാണെന്ന് മുൻ എംഎൽഎ പി.വി.അൻവർ പറഞ്ഞു പിണറായി സർക്കാരിലെ മന്ത്രിമാരെ അഭിനയഗുരു 18 അടവുകളും പയറ്റിത്തെളിച്ചു ഇറക്കിവിട്ടിരിക്കുകയാണെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.സത്യം പറഞ്ഞ് ജയിക്കാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് ഇത്തരം നാടകങ്ങളുമായി മന്ത്രിമാർ ഇറങ്ങിയിട്ടുള്ളത്. മുഖ്യമന്ത്രി ഓഫീസിൽ തന്നെ സിനിമക്കാരെ ഒപ്പം കൂട്ടി ഷൂട്ടിങ്ങിൽ ഏർപ്പെട്ടിരിക്കുന്നു. നാടകത്തിൻറെ അന്ത്യവട്ടം ഒരുക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്. മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണ് ആരോഗ്യമന്ത്രി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആടി ത്തിമിർത്തതെന്നു അൻവർ പറഞ്ഞു. കെ. എസ്.യുക്കാർ …

സൗദിയിൽ ഉംറ തീർത്ഥാടകരുടെ ബസ് മറിഞ്ഞ് രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്

റിയാദ് :ഉംറ തീർത്ഥാടകർ ‘ സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് മലയാളികൾ മരിച്ചു. കൊല്ലം പത്തനാപുരം സ്വദേശി ഷീബ , ഉംറ ഗ്രൂപ്പ് അമീറും നിലമ്പൂർ സ്വദേശിയുമായ ഇസ്മായിൽ എന്നിവരാണ് മരിച്ചത്. റിയാദിൽ നിന്ന് 500 കിലോമീറ്റർ അകലെ ഉച്ചയോടെ ആയിരുന്നു അപകടം. ഹോത്ത ബെനി തമീയിൽ നിന്ന് വ്യാഴാഴ്ച പുലർച്ചെ പുറപ്പെട്ട മലയാളി ഗ്രൂപ്പിൻറെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കിടെ ബസിൻ്റെ ബ്രേക്ക് തകരാറായിരുന്നു. വഴിക്ക് വർക്ക് ഷോപ്പിൽ നിറുത്തി അറ്റകുറ്റപ്പണിക്കു ശേഷം യാത്ര തുടരുന്നതിനിടയിൽ ബസിന്റെ …

പോക്സോ കേസ് പ്രതി വിദ്യാനഗറിൽ അറസ്റ്റിൽ

കാസർകോട്:വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പോക്‌സോ കേസിലെ പ്രതിയായ ഹിദായത്ത് നഗർ ,മുട്ടത്തൊടി സ്വദേശി അബ്ദുൾ ലത്തീഫി (54)നെ പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പൊലിസ് മേധാവി ബി.വി.വിജയ ഭാസ്ക്കർ റെഡ്ഡിയുടെ നിർദ്ദേശപ്രകാരം വിദ്യാനഗർ ഇൻസ്‌പെക്ടർ ഷൈൻ കെ പി, എസ് ഐ സഫ്‌വാൻ കെ പി, എ എസ് ഐ ശിവൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഹരീഷ്, സിവിൽ പൊലീസ് ഓഫീസർമാരായ ഉണ്ണികൃഷ്ണൻ, നിഖിൽ എന്നിവർ ചേർ ന്നാണ് …