എന്നും അവശേഷിക്കുന്ന കല നാടകം മാത്രം: പ്രൊഫ. അലിയാര്‍

കാസര്‍കോട്: ലോകം ഉള്ളിടത്തോളം അവശേഷിക്കുന്ന കല നാടകം മാത്രമായിരിക്കുമെന്നു പ്രമുഖ നടനും കമന്റേറ്ററുമായ പ്രൊഫ. അലിയാര്‍ പറഞ്ഞു. കാസര്‍കോട്ട് വെള്ളിയാഴ്ച നടക്കുന്ന ‘ശേഷാദ്രിയന്‍സ്’ എന്ന പേരിലുള്ള പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ അദ്ദേഹം കാരവലുമായി സംസാരിക്കുകയായിരുന്നു. സിനിമ സംവിധായകന്റെ കലയാണെങ്കില്‍ നാടകം പൂര്‍ണ്ണമായും നടന്റെ കൈയിലാണ്. അതു കൊണ്ടാണ് നാടകം കാലങ്ങളെ അതിജീവിച്ചു കൊണ്ട് എന്നും പുഷ്പിച്ചു നില്‍ക്കുന്നത്- കാസര്‍കോട് ഗവ. കോളേജിലെ മുന്‍ അധ്യാപകനും പ്രൊഫ. പി.കെ ശേഷാദ്രിയുടെ സഹപ്രവര്‍ത്തകനുമായിരുന്ന അലിയാര്‍ പറഞ്ഞു.‘1972മുതല്‍ 1975 കാലം വരെയാണ് …

കാടിറങ്ങുന്ന പുലികള്‍ കൂട്ടില്‍ കയറാന്‍ ഒരുങ്ങുന്നില്ല; പുലികളെ വനാന്തര്‍ഭാഗത്തേക്ക് ഓടിക്കാന്‍ നടപടി തുടങ്ങി

കാസര്‍കോട്: കൂട്ടില്‍ കയറാന്‍ കൂട്ടാക്കാതെ നാട്ടില്‍ കറങ്ങി നടക്കുന്ന പുലികളെ വനാന്തര്‍ ഭാഗത്തേക്ക് ഓടിക്കാന്‍ നടപടി തുടങ്ങി. വനംവകുപ്പ് റേഞ്ച് ഓഫീസര്‍ സി.വി വിനോദ് കുമാറിന്റെ നേതൃത്വത്തിലാണ് നടപടി തുടങ്ങിയത്. പടക്കം പൊട്ടിച്ച് പുലികളെ കാടു കയറ്റാനുള്ള ശ്രമമാണ് ആരംഭിച്ചത്. മൂന്നു സംഘങ്ങളായി തിരിഞ്ഞ വനംവകുപ്പ് അധികൃതര്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുലികളെത്തിയ മഞ്ചക്കല്‍, കുണിയേരി, നെയ്യങ്കയം, കൊട്ടംകുഴി, കല്ലളിക്കാല്‍ പ്രദേശങ്ങളില്‍ നിന്നാണ് ദൗത്യം ആരംഭിച്ചത്. ഈ പ്രദേശങ്ങളില്‍ കാണപ്പെട്ട പുലികളെ കുടുക്കുന്നതിനു വേണ്ടി വനം വകുപ്പ് കൂടൊരുക്കിയിരുന്നു. …

സ്വത്തു ഭാഗം വച്ചു നല്‍കിയില്ല; വൃദ്ധമാതാവിനെ ഇരുമ്പുവടി കൊണ്ടടിച്ചു, മകനെതിരെ കേസ്

കാസര്‍കോട്: സ്വത്തു ഭാഗം വച്ചു നല്‍കാത്ത വിരോധംമൂലമാണെന്നു പറയുന്നു വൃദ്ധമാതാവിനെ ഇരുമ്പു വടി കൊണ്ട് തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ചതായി പരാതി. മകനെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു.പൂവാലംകൈ, പുത്തരിയടുക്കം, സൗപര്‍ണ്ണിക ഹൗസിലെ കെ.വി കല്യാണി (70)യുടെ പരാതി പ്രകാരം മകന്‍ പ്രസാദി(50)നെതിരെയാണ് കേസ്. കഴിഞ്ഞ ദിവസമാണ് സംഭവം.സ്വത്തു ഭാഗം വച്ചു നല്‍കാത്തതിനെ ചൊല്ലി ഇരുമ്പു വടി കൊണ്ട് കല്യാണിയുടെ തലയില്‍ അടിക്കുകയായിരുന്നുവെന്നു കേസില്‍ പറയുന്നു. തടഞ്ഞപ്പോള്‍ കൈ കാലുകളിലും ദേഹത്തും അടിച്ചതായി കൂട്ടിച്ചേര്‍ത്തു.

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ കാറില്‍ കയറ്റി കൊണ്ടു പോയി ഉമ്മ വച്ചു; കടമായി നല്‍കിയ ഒരു പവന്‍ വള തിരിച്ചു നല്‍കിയില്ല, യുവതിയുടെ പരാതിയില്‍ രണ്ടു മക്കളുടെ അച്ഛനായ യുവാവിനെതിരെ കേസെടുത്തു

കാസര്‍കോട്: സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട യുവതിയെ കാറില്‍ കയറ്റിക്കൊണ്ടു പോയി ഉമ്മവയ്ക്കുകയും കടമായി വാങ്ങിയ ഒരു പവന്‍ തൂക്കമുള്ള സ്വര്‍ണ്ണവള തിരികെ കൊടുത്തില്ലെന്നും പരാതി. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 23കാരിയാണ് പരാതിക്കാരി. യുവതി നല്‍കിയ പരാതിയിന്മേല്‍ രാജപുരം, പാണത്തൂരിലെ ജിത്തു എന്നയാള്‍ക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു. വിവാഹിതനും രണ്ടു മക്കളുടെ പിതാവുമാണ് ജിത്തു.സാമൂഹിക മാധ്യമം വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് യുവതിയെ കാറില്‍ കയറ്റി കൊണ്ടുപോയി കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കുകയും ഒരു പവന്‍ തൂക്കമുള്ള …

അന്തര്‍സംസ്ഥാന കവര്‍ച്ച: ദൈഗോളിയില്‍ പിടിയിലായ കുപ്രസിദ്ധ മോഷ്ടാവ് അമാന്റെ തെളിവെടുപ്പ് പൂര്‍ത്തിയായി

കാസര്‍കോട്: നമ്പര്‍പ്ലേറ്റില്ലാത്ത കാറില്‍ സഞ്ചരിക്കുന്നതിനിടയില്‍ മഞ്ചേശ്വരത്ത് പിടിയിലായ കുപ്രസിദ്ധ കവര്‍ച്ചാ സംഘാംഗമായ കര്‍ണ്ണാടക തുംകൂര്‍, കച്ചേരി, മൊഗല്ലിയിലെ സയ്യിദ് അമാനെയും കൊണ്ടുള്ള തെളിവെടുപ്പ് പൊലീസ് പൂര്‍ത്തിയാക്കി. ബുധനാഴ്ച വൈകുന്നേരത്തോടെ പ്രതിയെ കോടതിയില്‍ ഹാജരാക്കും. ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് അമാന്‍, മംഗ്‌ളൂരു കൊടിയുള്ളാലിലെ ഫൈസല്‍ എന്നിവരെ ദൈഗോളിയില്‍ വച്ച് നാട്ടുകാരുടെ സഹായത്തോടെ മഞ്ചേശ്വരം പൊലീസ് പിടികൂടിയത്. ഗ്യാസ് കട്ടര്‍ അടക്കമുള്ള മാരകായുധങ്ങളുമായി നമ്പര്‍ പ്ലേറ്റില്ലാത്ത കാറില്‍ സഞ്ചരിക്കുന്നതിനിടയിലായിരുന്നു അറസ്റ്റ്. നാലുപേര്‍ ഓടി രക്ഷപ്പെട്ടിരുന്നു. അറസ്റ്റിലായ ഫൈസലിനെയും അമാനെയും കോടതി …

പാണ്ടിയിലും പുലിയിറങ്ങി; വോളിബോള്‍ ടൂര്‍ണ്ണമെന്റ് കണ്ട് മടങ്ങിയവരുടെ മുന്നില്‍ രണ്ടു പുലികള്‍

കാസര്‍കോട്: ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അഡൂര്‍, പാണ്ടിയിലും പുലിയിറങ്ങി. ബുധനാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ പാണ്ടി ഭജനമന്ദിരത്തിനു സമീപത്താണ് പുലികളെത്തിയത്. സിപിഎം ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി അഡൂരില്‍ ചൊവ്വാഴ്ച നടന്ന വോളിബോള്‍ ടൂര്‍ണ്ണമെന്റ് കണ്ട് ബേത്തൂര്‍പാറ ഭാഗത്തേക്ക് വാഹനങ്ങളില്‍ സഞ്ചരിച്ചവരാണ് പുലിയെ കണ്ടത്.മുളിയാര്‍ റിസര്‍വ്വ് ഫോറസ്റ്റു അതിര്‍ത്തി പങ്കിടുന്ന വിവിധ പ്രദേശങ്ങളില്‍ നേരത്തെ നിരവധി തവണ പുലിയെ കണ്ടിട്ടുണ്ടെങ്കിലും ഒരേ സ്ഥലത്ത് രണ്ടെണ്ണത്തെ കാണപ്പെട്ടത് ഇതാദ്യമായാണ്. രണ്ടു പുലികളെ ഒന്നിച്ചു കണ്ടതിനാല്‍ കൂട്ടത്തില്‍ പുലിക്കുട്ടികളും ഉണ്ടാകുമെന്നാണ് …

യു.കെ വിസ വാഗ്ദാനം ചെയ്ത് യുവതിയുടെ 16.8 ലക്ഷം രൂപ തട്ടി; രണ്ടുപേര്‍ക്കെതിരെ കേസ്

കാസര്‍കോട്: യു.കെ വിസ വാഗ്ദാനം ചെയ്ത് 16,80,000 രൂപ തട്ടിയെടുത്തതായി പരാതി. ചിറ്റാരിക്കാലിലെ ജെയ്‌സണ്‍ ജയിംസിന്റെ ഭാര്യ ദിവ്യ പി. തോമസിന്റെ പരാതി പ്രകാരം രണ്ടുപേര്‍ക്കെതിരെ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തു. തളിപ്പറമ്പ്, നടുവില്‍, ചൊവ്വേലിക്കുടിയില്‍ ഹൗസിലെ ജോസഫ് (38), ചിറ്റാരിക്കാല്‍ പുലിയനാട്ട് ഹൗസിലെ നിഥിന്‍ പി ജോയ് (34) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. 2023 ഒക്ടോബര്‍ ഏഴു മുതല്‍ പല തവണകളായി പണം കൈപ്പറ്റുകയും പിന്നീട് പണമോ വിസയോ നല്‍കാതെ വഞ്ചിച്ചുവെന്നാണ് ദിവ്യയുടെ പരാതി. പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായി …

കട്ടന്‍ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ജീവിതത്തില്‍; ഇ.പി ജയരാജന്റെ ആത്മകഥ വിവാദത്തില്‍, പ്രകാശനം മാറ്റി

തിരുവനന്തപുരം: ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചതിനു പിന്നാലെ പാര്‍ട്ടിയെയും ഇടതുമുന്നണിയെയും വെട്ടിലാക്കി സിപിഎം കേന്ദ്രകമ്മിറ്റി അംഗവും മുന്‍ ഇടതുമുന്നണി കണ്‍വീനറുമായ ഇ.പി ജയരാജന്റെ ആത്മകഥ. ‘കട്ടന്‍ ചായയും പരിപ്പുവടയും-ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ജീവിതത്തില്‍’ എന്നു പേരിട്ടിരിക്കുന്ന പുസ്തകത്തിലെ വെളിപ്പെടുത്തലുകളാണ് പുതിയ വിവാദത്തിനു ഇടയാക്കിയത്. ഡി.സി ബുക്‌സ് ആണ് പുസ്തക പ്രസാധകര്‍. ആത്മകഥയിലെ ഭാഗങ്ങള്‍ പുറത്തുവന്നതോടെ ചൂടുപിടിച്ച ചര്‍ച്ചയ്ക്ക് ഇടയാക്കിയിട്ടുണ്ട്.പാലക്കാട്ടെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി. സരിന്‍ അവസരവാദിയാണെന്നും പുസ്തകം പറയുന്നു. സ്വതന്ത്രര്‍ വയ്യാവേലിയാകും. ഇ.എം.എസ് തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. എല്‍.ഡി.എഫ് …

നുള്ളിപ്പാടിയില്‍ അടിപ്പാത വേണം; കലക്ടറേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

കാസര്‍കോട്: നുള്ളിപ്പാടി ദേശീയപാതയില്‍ അടിപ്പാത നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍കമ്മിറ്റി നേതൃത്വത്തില്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തി. ബി.സി റോഡില്‍ നിന്നു ആരംഭിച്ച മാര്‍ച്ചില്‍ സ്ത്രീകളടക്കം നൂറുകണക്കിനു പേര്‍ സംബന്ധിച്ചു. ഇതേ ആവശ്യം ഉന്നയിച്ചു നേരത്തെ സമരങ്ങള്‍ നടത്തിയിരുന്നു. അനുകൂല നടപടി ഇല്ലാത്തതിനെ തുടര്‍ന്നാണ് കലക്ടറേറ്റ് മാര്‍ച്ച് നടത്തിയത്. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയര്‍മാന്‍ പി. രമേശ് ആധ്യക്ഷം വഹിച്ചു. എ. വേലായുധന്‍, കെ.എ മുഹമ്മദ് ഹനീഫ, എം രാജീവന്‍ നമ്പ്യാര്‍, വി. രാജന്‍, ടി.പി …

ഓഹരി വിപണിയില്‍ വന്‍ലാഭം വാഗ്ദാനം ചെയ്ത് 9 ലക്ഷം രൂപ തട്ടിയെടുത്തു; മൂന്നു പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: ഓഹരി വിപണിയില്‍ വന്‍ ലാഭം വാഗ്ദാനം ചെയ്ത് 9,10000 രൂപ തട്ടിയെടുത്തതായി പരാതി. പനത്തടി, മായത്തി, നന്ദനത്തിലെ കെ.ബി അനില്‍ കുമാറിന്റെ പരാതിയില്‍ രാജപുരം പൊലീസ് കേസെടുത്തു. 2024 ആഗസ്ത് 14, സെപ്തംബര്‍ 10, സെപ്തംബര്‍ 20 എന്നീ തീയതികളില്‍ അക്കൗണ്ടിലേക്ക് പണം അയച്ചു കൊടുക്കുകയായിരുന്നുവെന്നു പരാതിയില്‍ പറയുന്നു.അതിനു ശേഷം പണം കൈപ്പറ്റിയവരുടെ ഭാഗത്തു നിന്നും പ്രതികരണമൊന്നും ഇല്ലാതിരുന്നതിനെ തുടര്‍ന്നാണ് കബളിപ്പിക്കപ്പെട്ടതായി ബോധ്യപ്പെട്ടതും പൊലീസില്‍ പരാതി നല്‍കിയതും.

വീട്ടില്‍ നിന്നു 35 പവന്‍ സ്വര്‍ണ്ണവും പണവും മോഷണം പോയി; വീട്ടുടമയുടെ പരാതിയില്‍ മകളുടെ മകനെതിരെ കേസെടുത്തു

കാസര്‍കോട്: വീട്ടില്‍ നിന്നു 35 പവന്‍ സ്വര്‍ണ്ണവും 15000 രൂപയും മോഷണം പോയതായി പരാതി. കാസര്‍കോട്, അണങ്കൂര്‍ പച്ചക്കാട്ടെ മുഹമ്മദ് ഇസ്ഹാഖിന്റെ പരാതി പ്രകാരം ടൗണ്‍ പൊലീസ് കേസെടുത്തു. ഒക്ടോബര്‍ 25നും 27നും ഇടയിലാണ് വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിട്ടുള്ള സ്വര്‍ണ്ണവും പണവും മകളുടെ മകന്‍ കളവു ചെയ്തു കൊണ്ടു പോയതെന്ന് എഫ്‌ഐആറില്‍ പറയുന്നു.

നവജാത ശിശു മരിച്ചു; യുവതി ആശുപത്രി കെട്ടിടത്തിന്റെ നാലാംനിലയില്‍ നിന്നു ചാടി മരിച്ചു

മംഗ്‌ളൂരു: നവജാതശിശു മരിച്ചതിന്റെ വിഷമത്തില്‍ മാതാവ് ആശുപത്രി കെട്ടിടത്തില്‍ നിന്നു ചാടി മരിച്ചു. കാര്‍ക്കള സ്വദേശിനിയായ രഞ്ജിത (28)യാണ് മരിച്ചത്. മംഗ്‌ളൂരു ലേഡിഗോഷന്‍ ആശുപത്രിയിലാണ് സംഭവം. ഒക്ടോബര്‍ 8നാണ് രഞ്ജിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നവംബര്‍ മൂന്നിന് ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. അതിനു മുമ്പു തന്നെ കുഞ്ഞ് മരിച്ചിരുന്നതായി പറയുന്നു. ഇതിന്റെ ആഘാതത്തിലായിരുന്നു രഞ്ജിത. ചൊവ്വാഴ്ച ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യാനിരിക്കെയാണ് ആശുപത്രി കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നു താഴേക്ക് ചാടിയത്. ഉടന്‍ വെന്‍ലോക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. …

പൂച്ചക്കാട്ടെ പ്രവാസിവ്യവസായിയുടെ ദുരൂഹമരണം: അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലേക്ക്, പിടിമുറുക്കി അന്വേഷണ സംഘം, എങ്ങും ആകാംക്ഷ, പിരിമുറുക്കം

കാസര്‍കോട്: പള്ളിക്കര, പൂച്ചക്കാട്ടെ പ്രവാസിയുടെ ദുരൂഹമരണം സംബന്ധിച്ച കേസിന്റെ അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലേക്ക്. അന്വേഷണം പൂര്‍ത്തിയാകുന്നതോടെ വീട്ടില്‍ നിന്നു കാണാതായ നാലു കിലോയോളം തൂക്കമുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ക്കു എന്തു സംഭവിച്ചുവെന്ന ചോദ്യത്തിനും ഉത്തരം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.പ്രവാസി വ്യവസായി പൂച്ചക്കാട്ടെ എം.സി അബ്ദുല്‍ ഗഫൂറി(55)നെ 2023 ഏപ്രില്‍ 14ന് പുലര്‍ച്ചെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്നു രാത്രി വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല.സ്വാഭാവിക മരണമെന്ന നിലയിലാണ് മൃതദേഹം സംസ്‌കരിച്ചത്. പിന്നീട് സംശയം ഉയര്‍ന്നതോടെ മൃതദേഹം പുറത്തെടുത്ത് …

മുളിയാര്‍ പഞ്ചായത്തിലെ പുലി ശല്യം പരിഹരിക്കുന്നതിന് നടപടി വേണം-ബിജെപി

ബോവിക്കാനം: മുളിയാര്‍ പഞ്ചായത്തിലെ പുലി ശല്യം പരിഹരിക്കുന്നതിന് നടപടി കൈക്കൊള്ളമെന്ന് ബിജെപി മുളിയാര്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പുലി പേടി കാരണം പാണൂര്‍, കാനത്തൂര്‍ മേഖലയിലെ ജനങ്ങള്‍ വലിയ ആശങ്കയിലാണ്. ഒന്നിലധികം പുലികളാണ് ദിവസവും നാട്ടില്‍ ഇറങ്ങുന്നത്. വനംവകുപ്പ് അടിയന്തിര നടപടി കൈക്കൊള്ളണമെന്നും അല്ലാത്ത പക്ഷം ബിജെപി ജനകീയ സമരത്തിന് നേതൃത്വം കൊടുക്കുമെന്നും ബിജെപി നേതാക്കള്‍ അറിയിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഉല്ലാസ് വെള്ളലാ ആധ്യക്ഷം വഹിച്ചു. മുളിയാര്‍ പഞ്ചായത്ത് നാലാം വാര്‍ഡ് മെമ്പറും മുളിയാര്‍ മണ്ഡലം …

ബാലികയെ തട്ടിക്കൊണ്ടു പോയി കക്കൂസില്‍ വച്ച് പീഡിപ്പിച്ചു; പ്രതി അറസ്റ്റില്‍

കണ്ണൂര്‍: ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി ഉപയോഗശൂന്യമായ കക്കൂസില്‍ വച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. തലശ്ശേരി, എം.എം റോഡ്, പച്ചമഹല്‍ ഹൗസിലെ സതീഷ് (40)നെയാണ് തലശ്ശേരി പൊലീസ് അറസ്റ്റു ചെയ്തത്. രണ്ടാഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം. പോക്‌സോ പ്രകാരമാണ് സതീശനെതിരെ കേസെടുത്തത്.

പണവുമായി എത്തിയ സുഹൃത്തിനെ കൂട്ടാന്‍ പോയ ഗള്‍ഫുകാരനെ കാണാതായി; ഭാര്യയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു

കാസര്‍കോട്: പണവുമായി എത്തിയ യുവാവിനെ കാണാതായി. പിലിക്കോട്, കാലിക്കടവ്, പരത്തിച്ചാലിലെ പി.കെ ഷാനവാസി(42)നെയാണ് കാണാതായത്. അവധിക്ക് നാട്ടില്‍ വന്നതായിരുന്നു. അടുത്ത ദിവസം തിരികെ പോകാനിരിക്കവെയാണ് നാടകീയമായി കാണാതായത്. നവംബര്‍ നാലിന് രാവിലെയാണ് ഷാനവാസ് വീട്ടില്‍ നിന്നു ഇറങ്ങിയത്. പണവുമായി എത്തിയ സുഹൃത്തിനെ കൂട്ടിക്കൊണ്ടു വരാമെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നു ഇറങ്ങിയതെന്നു ഭാര്യ മുബീന ചന്തേര പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. എസ്.ഐ രാമചന്ദ്രന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

ഡാളസ് കേരള എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് ശ്രേഷ്ഠ കാതോലിക്കാ ബാവാ അനുശോചനം തിങ്കളാഴ്ച വൈകിട്ട്

-പി പി ചെറിയാന്‍ ഡാളസ്: കാലം ചെയ്ത മലങ്കര യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ വേര്‍പാടില്‍ തിങ്കളാഴ്ച വൈകിട്ട് കേരള എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഡാളസിന്റെ നേതൃത്വത്തില്‍ സൂം പ്ലാറ്റ്‌ഫോമില്‍ അനുസ്മരണ സമ്മേളനം നടക്കും. വൈകിട്ട് 7 മണിക്കാണ് പരിപാടി.മലങ്കര യാക്കോബായ സഭയുടെ നോര്‍ത്ത് അമേരിക്ക ഭദ്രാസനാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് അഭിവന്ദ്യ എല്‍ദോ മോര്‍ തിത്തോസ് തിരുമേനി മുഖ്യാതിഥിയായി പങ്കെടുക്കും. മുഴുവനാളുകളെയും അനുശോചന സമ്മേളനത്തിലേക്ക് റവ.ഫാ.പോള്‍ തോട്ടക്കാട്, …

പുലിപ്പേടി മാറാതെ നാട്ടുകാര്‍; ഇരിയണ്ണിയില്‍ സ്ഥാപിച്ച ക്യാമറയില്‍ പുലിയുടെ ചിത്രം പതിഞ്ഞു, നാട്ടിലിറങ്ങുന്ന പുലിക്കൊപ്പം കുട്ടികള്‍ ഉള്ളതായും സംശയം

കാസര്‍കോട്: നാട്ടിലിറങ്ങുന്ന പുലികളെ കണ്ടെത്തുന്നതിനു സ്ഥാപിച്ച ക്യാമറയില്‍ പുലിയുടെ ചിത്രം പതിഞ്ഞു. വനം വകുപ്പ് അധികൃതര്‍ ഇരിയണ്ണിയില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറയിലാണ് കഴിഞ്ഞ ദിവസം ചിത്രം പതിഞ്ഞത്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും തുടര്‍ നടപടികളുടെ ഭാഗമായി പുലിയെ പിടികൂടാന്‍ കൂട് സ്ഥാപിക്കാനുള്ള ആലോചനയിലാണ് അധികൃതര്‍. കഴിഞ്ഞ ദിവസം വീട്ടുമുറ്റത്തെത്തിയ പുലി നിര്‍ത്തിയിട്ടിരുന്ന കാറിനു അടിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന വളര്‍ത്തുനായയെ കടിച്ചു കൊണ്ടു പോയ പാണൂര്‍, തോട്ടത്തുമൂലയിലും ക്യാമറ സ്ഥാപിച്ചിട്ടുണ്ട്.കാടിറങ്ങിയെത്തുന്ന പുലികള്‍ക്കൊപ്പം പുലിക്കുട്ടികള്‍ ഉള്ളതായും സംശയിക്കുന്നു. കാനത്തൂരില്‍ കാണപ്പെട്ട …