കുണ്ടംകുഴി, പായത്ത് ഗൃഹനാഥന്‍ വീട്ടിനകത്ത് മരിച്ച നിലയില്‍; മൃതദേഹത്തിനു 18 ദിവസത്തെ പഴക്കമുള്ളതായി പ്രാഥമിക സംശയം, പോസ്റ്റുമോര്‍ട്ടം പരിയാരത്ത്
കാസര്‍കോട്: ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുണ്ടംകുഴി, പായം, വെള്ളരിക്കയയില്‍ ഗൃഹനാഥനെ വീട്ടിനകത്തു മരിച്ച നിലയില്‍ കണ്ടെത്തി. എം. ചന്ദ്രന്‍ നായര്‍ (60) ആണ് മരിച്ചത്. ഭാര്യ പിണങ്ങിപ്പോയതിനാല്‍ വര്‍ഷങ്ങളായി തനിച്ചാണ് താമസം. ആള്‍ക്കാരുമായി യാതൊരു തരത്തിലുമുള്ള ഇടപെടല്‍ ഇല്ലാതെയായിരുന്നു ഇയാളുടെ ജീവിതം.ചൊവ്വാഴ്ച വൈകുന്നേരം വീടിനു സമീപത്തുകൂടി നടന്നു പോവുകയായിരുന്ന ആള്‍ക്കാര്‍ക്ക് ദുര്‍ഗന്ധം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തി നോക്കിയപ്പോഴാണ് ചന്ദ്രന്‍ നായരുടെ മൃതദേഹം വീട്ടിനകത്തെ കട്ടിലിനു മുകളില്‍ അഴുകിയ നിലയില്‍ കാണപ്പെട്ടത്. ഉടന്‍ ബേഡകം പൊലീസിനെ വിവരം …