അവധിക്കെത്തിയ പ്രവാസിയെ തലയ്ക്കടിച്ചുകൊന്ന കേസ്; ദൃക്‌സാക്ഷി മൊഴികളില്‍ വൈരുദ്ധ്യം, പ്രതികളെ വെറുതെ വിട്ടു
കണ്ണൂര്‍: അവധിക്ക് നാട്ടിലെത്തിയ പ്രവാസി യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടു. ദൃക്‌സാക്ഷി മൊഴികളില്‍ വൈരുദ്ധ്യം ഉണ്ടെന്നും കേസ് തെളിയിക്കുവാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി വിധി പ്രസ്താവിച്ചത്.തളിപ്പറമ്പ്, തൃച്ചംബരം പഴയ ആര്‍.ടി.ഒ ഓഫീസിന് സമീപത്ത് പാമ്പുരുത്തി സ്വദേശി കൊവ്വപ്പുറത്ത് ഹാഷിം (32) കൊലക്കേസിലെ പ്രതികളായ തൃച്ചംബരത്തെ നന്ദു എന്ന നന്ദകുമാര്‍ (35), പി.നിവിന്‍ (35), കെ.വി വൈശാഖ് (35)എന്നിവരെയാണ് തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി (മൂന്ന്) ജഡ്ജി റൂബി ജോസ് …