കുട്ടിക്കാലം മുതലുള്ള സൗഹൃദം പ്രണയമായി; ഇന്ത്യൻ ക്രിക്കറ്റ് താരം കുൽദീപ് യാദവ് വിവാഹിതനാകുന്നു
ലക്നൗ: ഇന്ത്യൻ ക്രിക്കറ്റ് താരം കുൽദീപ് യാദവ് വിവാഹിതനാകുന്നു. ബാല്യകാല സുഹൃത്ത് വൻഷികയാണ് വധു. ബുധനാഴ്ച ലക്നൗവിൽ നടന്ന സ്വകാര്യ ചടങ്ങിൽ ഇവരുടെ വിവാഹ നിശ്ചയം നടന്നു. അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി സംഘടിപ്പിച്ച ചടങ്ങിൽ റിങ്കു സിങ് ഉൾപ്പെടെ ക്രിക്കറ്റ് താരങ്ങളും പങ്കെടുത്തു. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിൽ അംഗമായ കുൽദീപ് അടുത്ത ആഴ്ച യാത്ര തിരിക്കുന്നതിനു മുന്നോടിയാണ് ചടങ്ങ് നടന്നത്.കുട്ടിക്കാലം മുതലുള്ള വൻഷികയുടെയും കുൽദീപിന്റെയും സൗഹൃദമാണ് പ്രണയത്തിലേക്കും വിവാഹത്തിലേക്കും നയിച്ചത്. ലക്നൗവിലെ ശ്യാംനഗർ സ്വദേശിയായ …