മൊബൈൽ മോഷണ കേസിലെ പ്രതി ജയിൽ ചാടി

കോട്ടയം: ട്രെയിൻ യാത്രക്കാരുടെ മൊബൈൽ മോഷ്ടിച്ചതിനു റെയിൽവേ പൊലീസ് പിടികൂടിയ പ്രതി ജയിൽചാടി. അസം സ്വദേശി ബാബുവെന്ന അമിനുൾ ഇസ്ലാം (20) ആണ് കോട്ടയം ജില്ലാ ജയിലിൽ നിന്നു രക്ഷപ്പെട്ടത്.ഇന്ന് വൈകിട്ട് 3നാണ് ജയിൽ ചാട്ടം നടന്നത്. ജയിൽ ചാടുമ്പോൾ മുണ്ട് മാത്രമേ ധരിച്ചിരുന്നുള്ളൂ. ഞായറാഴ്ച രാവിലെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലെ യാത്രക്കാരുടെ മൊബൈൽ ഫോൺ മോഷ്ടിച്ച ഇയാളെ റെയിൽവേ പൊലീസ് പിടികൂടിയിരുന്നു. തുടർന്ന് കോട്ടയത്ത് എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തതോടെയാണ് …

മാലിന്യം ശേഖരിക്കാനെത്തിയ ഹരിതകർമ സേനാംഗത്തോട് ലൈംഗികച്ചുവയോടെ സംസാരം; വീടുടമയ്ക്കെതിരെ കേസ്

കോഴിക്കോട്: ഏലത്തൂരിൽ അജൈവ മാലിന്യം ശേഖരിക്കാനെത്തിയ ഹരിതകർമ സേനാംഗമായ യുവതിയോട് ലൈംഗികച്ചുവയോടെ സംസാരിച്ച വീട്ടുടമയ്ക്കെതിരെ പൊലീസ് കേസെടുത്തു. പുതിയോട്ടുംകണ്ടി അലി ഹാജിക്കെതിരെയാണ് ഏലത്തൂർ പൊലീസ് കേസെടുത്തത്. ഏലത്തൂർ കോട്ടേടത്ത് ബസാറിൽ ജൂൺ 9നാണ് കേസിനാസ്പദമായ സംഭവം. മാലിന്യം ശേഖരിക്കുന്നതിനായി അലിയുടെ വീട്ടിലെത്തിയതായിരുന്നു യുവതി. ഇതിനിടെ വിധവയായി വന്നാൽ താൻ ചെലവ് നോക്കി കോളാമെന്ന് ഇയാൾ പറയുകയായിരുന്നു. പിന്നാലെ യുവതി കോഴിക്കോട് കോർപറേഷന് അലിക്കെതിരെ പരാതി നൽകി. കോർപറേഷൻ അധികൃതർ ഇതു ഏലത്തൂർ പൊലീസിനു കൈമാറുകയായിരുന്നു. സത്രീയുടെ അന്തസ്സിനെ …

മുസ്ലിം ലീഗിന് ഇത് കലികാലം: പൈവളിക പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സ്ഥാന ത്യാഗത്തിലേക്ക്

കാസർകോട്: ജില്ലയിൽ മുസ്ലിം ലീഗിന് കണ്ടകശനി ബാധിച്ചോ എന്നു അണികൾ ആശങ്കപ്പെടുന്നു. കുമ്പളയിൽ നാനാവിധ അഴിമതി ആരോപണവും അധികാര സ്ഥാനവും സംബന്ധിച്ച വിവാദത്തിൽ പഞ്ചായത്തു ഭരണസമിതി ഉലഞ്ഞു നിൽക്കുമ്പോൾ , വികസനത്തിൽ തങ്ങൾക്ക് രാഷ്ട്രീയ വിവേചനം ഒന്നുമില്ലെന്ന സിദ്ധാന്തത്തിൽ സിപിഎമ്മും ബിജെപിയും മുസ്ലീം ലീഗുംഐക്യത്തോടെ ഭരണം പങ്കിടുന്ന പൈവളികയിൽ( ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കഴിഞ്ഞ ഫെബ്രുവരിക്കു ശേഷം തുടർച്ചയായി മൂന്നിലധികം പഞ്ചായത്ത് ഭരണസമിതി യോഗങ്ങളിലും ഗ്രാമസഭകളിലും പങ്കെടുക്കാതെ സ്ഥാനമാനവും പഞ്ചായത്ത് മെമ്പർ സ്ഥാനവും സ്വയം ത്യജിക്കുന്നു. …

എംഡിഎംഎയുമായി സിപിഐ നേതാവ് അറസ്റ്റിൽ; പിടിയിലായത് ലഹരി കൈമാറുന്നതിനിടെ

തിരുവനന്തപുരം: എംഎഡിഎംഎയുമായി സിപിഐ നേതാവ് ഉൾപ്പെടെ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വഴുതയ്ക്കാട് സ്വദേശിയും സിപിഐ പാളയം ലോക്കൽ കമ്മിറ്റിയംഗവുമായ കൃഷ്ണനും സുഹൃത്ത് അലി മുഹമ്മദുമാണ് പിടിയിലായത്. ഇരുവരുടെയും പക്കൽ നിന്ന് 9 ഗ്രാം എഡിഎംഎ പിടിച്ചെടുത്തു. ബൈക്കിലെത്തിയ 2 പേർ എംഡിഎംഎ കൈമാറുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് ഇവരെ പിടികൂടിയത്. ബൈക്കുകളും മൊബൈലും പിടിച്ചെടുത്തിട്ടുണ്ട്.എഐവൈഎഫ് തിരുവന്തപുരം മണ്ഡലം കമ്മിറ്റി മുൻ സെക്രട്ടറി കൂടിയാണ് പിടിയിലായ കൃഷ്ണൻ.

ബെംഗളൂരുവിൽ സ്ത്രീയുടെ മൃതദേഹം ചാക്കിലാക്കി മാലിന്യ ലോറിയിൽ തള്ളി

ബെംഗളൂരു: നഗരത്തിൽ അജ്ഞാതയായ സ്ത്രീയുടെ മൃതദേഹം ചാക്കിലാക്കി മാലിന്യ ലോറിയിൽ തള്ളി. 30-35 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയാണ് മരിച്ചത്. മൃതദേഹത്തിന്റെ കൈയ്യും കാലും കെട്ടിയ നിലയിലായിരുന്നു. ഓട്ടോയിലെത്തിയ ആളാണ് മൃതദേഹം മാലിന്യ ലോറിയിൽ തള്ളിയതെന്നാണ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നൽകുന്ന സൂചന. എല്ലാ ദിവസവും ഇതേ സ്ഥലത്ത് ട്രക്ക് നിർത്തിയിടുകയാണ് ചെയ്യുന്നത്. അതിനാൽ സ്ഥലത്തെക്കുറിച്ച് കൃത്യമായ അറിവുള്ളയാളാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. കേസെടുത്ത പൊലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. മേഖലയിലെ മുഴുവൻ …

വിവാഹ വാഗ്ദാനം പാലിക്കാൻ കഴിയാത്തത് ക്രിമിനൽ കുറ്റമല്ലെന്ന് ഹൈക്കോടതി

ഹൈദരാബാദ്: വിവാഹ വാഗ്ദാനം പാലിക്കാൻ കഴിയാത്തത് ക്രിമിനൽ കുറ്റമായി കണക്കാക്കാനാകില്ലെന്ന് തെലങ്കാന ഹൈക്കോടതി. തുടക്കം മുതൽ വഞ്ചിക്കാനുള്ള ഉദ്ദേശമാണുണ്ടായിരുന്നതെന്ന് തെളിഞ്ഞാൽ മാത്രമേ വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചതിനു കേസെടുക്കാൻ കഴിയൂവെന്നും കോടതി വ്യക്തമാക്കി. ഹൈദരാബാദ് സ്വദേശിയായ രാജാപുരം ജീവൻ റെഡ്ഡി നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.2019ൽ പദ്മിനി റെഡ്ഡി എന്ന യുവതി നൽകിയ പരാതിയിൽ തനിക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിച്ചതിനെ ചോദ്യം ചെയ്താണ് റെഡ്ഡി കോടതിയെ സമീപിച്ചത്. 2016ൽ മാതാപിതാക്കളുടെ സമ്മതത്തോടെ തന്നെ വിവാഹം കഴിക്കാമെന്ന് …

ഒന്നിനു പിറകെ ഒന്നൊന്നായി അഴിമതി കഥകൾ;കുമ്പളയിൽ നൂറുകണക്കിന് ലീഗ് – യൂത്ത് ലീഗ് പ്രവർത്തകർ രാജിക്കൊരുങ്ങുന്നു

കുമ്പള:അഴിമതിയുടെ നാറുന്ന കഥകൾ കേട്ട് മടുത്ത കുമ്പളയിലെ നൂറുകണക്കിന് മുസ് ലിംലീഗ് – യൂത്ത് ലീഗ് പ്രവർത്തകർ രാജിക്കൊരുങ്ങുന്നു.മണൽ കടവുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് നേതാവിനെ സൂപ്പർ വൈസർ സ്ഥാനത്ത് നിന്നും നീക്കം ചെയ്തതിനു പിന്നാലെയാണ് അഴിമതിയുടെ അമിട്ട് വെടി പൊട്ടിയത്.ഒപ്പം അഴിമതി ആരോപണങ്ങളുടെ മാല പ്പടക്കത്തിനു തീ പിടിച്ചു.ഇത്തരമൊരു സാഹചര്യമുണ്ടായിട്ടും അതിൽ ഇടപെടാനോ,പ്രശ്നം പരിഹരിക്കാനോ പാർട്ടി മണ്ഡലം – ജില്ലാ നേതൃത്വങ്ങൾ വിമുഖരായി നിന്നു.പാർട്ടിയെ ഇത്തര മൊരു പ്രതിസന്ധി ഘ ട്ടത്തിലെത്തിച്ചു.ഇപ്പോഴത്തെ കുമ്പളയിലെ ലീഗ് സംഘർഷത്തിന്റെ …

എസ്എഫ്ഐ ദേശീയ നേതൃത്വത്തിന് പുതിയ മുഖം; ആദർശ് എം. സജി പ്രസിഡന്റ്, ശ്രീജൻ ഭട്ടാചാര്യ സെക്രട്ടറി

കോഴിക്കോട്: എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റായി ആദർശ് എം. സജിയെയും ജനറൽ സെക്രട്ടറിയായി ശ്രീജൻ ഭട്ടാചാര്യയെയും തിരഞ്ഞെടുത്തു. 87 അംഗ കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തിട്ടുണ്ട്. കോഴിക്കോട് നടന്ന അഖിലേന്ത്യ സമ്മേളനമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. കൊല്ലം ചാത്തന്നൂർ സ്വദേശിയായ ആദർശ് എം. സജി ഡൽഹി ജനഹിത് ലോ കോളജിലെ അവസാന വർഷ എൽഎൽബി വിദ്യാർഥിയാണ്. സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗമാണ്. എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി തുടങ്ങി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. പശ്ചിമ …

ആ രക്തത്തിൽ ഞങ്ങൾക്കു പങ്കില്ല: ബി.ജെ.പി -സി.പി.എം.

കുമ്പള : കുമ്പള ടൗണിലെ കുമ്പള -ബദിയഡുക്ക റോഡ് ജംഗ്ഷനിലെ ബസ് വെയ്റ്റിംഗ് ഷെഡ്ഡിൽ സ്ഥാപിച്ച പഞ്ചായത്തു മെമ്പർമാരുടെ ഫോട്ടോകളിൽ നിന്നു തങ്ങളുടെ മെമ്പർമാരുടെ ഫോട്ടോകൾ ഉടൻ എടുത്തു മാറ്റണമെന്നു ബി.ജെ.പി 11-ാം വാർഡ് മെമ്പർ സുലോചന പി പഞ്ചായത്തു സെക്രട്ടറിയോടാവശ്യപ്പെട്ടു. ബി.ജെ.പി.മെമ്പർമാരായ പ്രേമാവതി,അജയ് എം., പ്രേമലത എസ്, വിവേക് ചന്ദ്രഷെട്ടി, മോഹന കെ, ശോഭ എസ് , വിദ്യ എൻ പൈ, പുഷ്പലത എന്നിവരാണ് നിവേദനത്തിൽ ഈ ആവശ്യമുന്നയിച്ചത്.വിവാദ ബസ് വെയ്റ്റിംഗ് ഷെഡ്ഡിനകത്തു വച്ചിട്ടുള്ള ഫോട്ടോകളുടെ …

ബെംഗളൂരുവിൽ നിന്നു ലഹരിയെത്തിച്ച് ഹോസ്റ്റലുകളിൽ കച്ചവടം; 2 യുവാക്കൾ അറസ്റ്റിൽ

എറണാകുളം: ബെംഗളൂരുവിൽ നിന്നും എംഡിഎംഎ എത്തിച്ച് എറണാകുളത്തെ ഹോസ്റ്റലുകളിൽ വിതരണം ചെയ്തിരുന്ന 2 യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട സ്വദേശിയായ അശ്വിൻ, കോട്ടയം സ്വദേശിയായ അക്ബർ ഖാൻ എന്നിവരാണ് അറസ്റ്റിലായത്. 106 ഗ്രാം എംഡിഎംഎ ഇവരിൽ നിന്ന് പിടിച്ചെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പാലാരിവട്ടം സൗത്ത് ജനത റോഡ് പരിസരത്തു നിന്നാണ് ഇവർ പിടിയിലായത്. എംഡിഎംഎ പോക്കറ്റിലും ഷോൾഡർ ബാഗിലുമാണ് ഒളിപ്പിച്ചിരുന്നത്. ബെംഗളൂരുവിലെ മൊത്തകച്ചവടക്കാരിൽ നിന്നു ലഹരി വാങ്ങി കലൂർ, പാലാരിവട്ടം ഭാഗങ്ങളിൽ യുവാക്കൾ …

ടേക്ക് ഓഫിനു തൊട്ടുമുൻപ് വിമാനത്തിന്റെ ചിറകിൽ വൈക്കോൽ; എയർ ഇന്ത്യ വിമാനം 5 മണിക്കൂർ വൈകി

മുംബൈ: വിമാനത്തിന്റെ ഒരു ചിറകിൽ വൈക്കോൽ കുടുങ്ങിയതോടെ എയർ ഇന്ത്യ വിമാനം പുറപ്പെടാൻ 5 മണിക്കൂർ വൈകി. എയർബസ് എ320 നിയോ വിമാനമാണ് മുംബൈ വിമാനത്താവളത്തിൽ നിന്നു പുറപ്പെടാൻ വൈകിയത്.മുംബൈയിൽ നിന്നു രാവിലെ 7.45നാണ് വിമാനം പുറപ്പെടേണ്ടിയിരുന്നത്. എന്നാൽ ടേക്ക് ഓഫിനു തൊട്ടുമുൻപ് ഇടതുവശത്തെ ചിറകിൽ വൈക്കോൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് വൈക്കോൽ നീക്കി ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വിമാനം പുറപ്പെട്ടത്. വൈക്കോൽ എങ്ങനെ ചിറകിലെത്തിയെന്ന് കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ …

മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറന്നേക്കും; 3220 പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും

ഇടുക്കി: ജലനിരപ്പ് 136 അടിയിലേക്ക് അടുക്കുന്നതിനിടെ മുലപ്പെരിയാർ അണക്കെട്ട് നാളെ തുറന്നേക്കും. ഷട്ടറുകൾ തുറക്കുമെന്ന് തമിഴ്നാട് ജലസേചന വകുപ്പ് അറിയിച്ചതോടെ ഇടുക്കി ജില്ലാ ഭരണകൂടം മുന്നൊരുക്കങ്ങൾ ആരംഭിച്ചു.പെരിയാർ, മഞ്ജുമല, ഉപ്പുതുറ, ഏലപ്പാറ, അയ്യപ്പൻകോവിൽ, കാഞ്ചിയാർ ആനവിലാസം, ഉടുമ്പുഞ്ചോല എന്നിവിടങ്ങളിലെ 833 കുടുംബങ്ങളിലെ 3220 പേരെ ഇന്ന് രാത്രി 8ന് മുന്നോടിയായി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ ജില്ലാ കലക്ടർ വിഗ്നേശ്വരി റവന്യു, പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഇവർക്കായി 20 ക്യാംപുകൾ സ,ജ്ജീകരിച്ചു. ഷട്ടറുകൾ പകൽ മാത്രമേ തുറക്കാവൂവെന്ന് …

മലപ്പുറത്തിന്റെ ആദ്യ ഒളിംപ്യൻ; കെ.ടി. ഇർഫാൻ വിരമിച്ചു

മലപ്പുറം: 20 കിലോമീറ്റർ നടത്തത്തിൽ ദേശീയ റെക്കോർഡിനുടമയായ മലയാളി ഒളിംപ്യൻ കെ.ടി. ഇർഫാൻ വിരമിച്ചു. 2012ലെ ലണ്ടൻ, 2020ലെ ടോക്യോ ഒളിംപിക്സുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. മലപ്പുറം അരീക്കോട് സ്വദേശിയാണ്. മലപ്പുറത്തു നിന്ന് ഒളിംപിക്സിൽ പങ്കെടുത്ത ആദ്യ താരമാണ്.ലണ്ടൻ ഒളിംപിക്സിൽ 20 കിലോമീറ്റർ നടത്തത്തിൽ മെഡലൊന്നും ലഭിച്ചില്ലെങ്കിലും ഒരു മണിക്കൂർ 20 മിനിറ്റ് 21 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ദേശീയ റെക്കോർഡ് സ്ഥാപിച്ചു.2012ലെ ഫെഡറേഷൻ കപ്പ് അത്ലലറ്റിക്സിൽ സ്വർണം സ്വന്തമാക്കിയിരുന്നു. ഭാര്യ സഹ്‌ലയും മക്കളായ ഹമദ് സയറും ഹമദ് …

സംയുക്ത ട്രേഡ് യൂണിയൻ വടക്കൻ മേഖല വാഹന ജാഥ കാസർകോട്ട് നിന്ന് പ്രയാണം ആരംഭിച്ചു

കാസർകോട് : ജൂലൈ 9 നു നടക്കുന്ന സംയുക്ത ട്രേഡ് യൂണിയൻ പണിമുടക്കിന്റെ മുന്നോടിയായി വടക്കൻ മേഖല വാഹന ജാഥ കാസർകോട്ട് നിന്ന് പ്രയാണമാരംഭിച്ചു.. സി ഐ ടി യൂ സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥൻ പതാക കൈമാറി.എ ഐ ടി യൂ സി സംസ്ഥാന ജന.സെക്രട്ടറി കെ.പി.രാജേന്ദ്രൻ ഉൽഘടനം ചെയ്‌തു .എ ഐ ടി യൂ സി ജില്ലാ ജന.സെക്രട്ടറി ടി .കൃഷ്ണൻ അധ്യക്ഷത വഹിച്ചു. എ ഐ ടി യൂ സി സംസ്ഥാന സെക്രട്ടറി …

മഴക്കെടുതിയിൽ ഇന്ന് 3 മരണം, നാളെ 4 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി പെയ്ത കനത്ത മഴയിൽ ഇന്ന് 3 മരണം.പാലക്കാട് ഗായത്രിപ്പുഴയിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. കാവശ്ശേരി എരകുളം സ്വദേശി പ്രണവ്(21) ആണ് മരിച്ചത്.മലപ്പുറം കരുവാരക്കുണ്ടിൽ വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപെട്ട് ഒരാൾ മരിച്ചു. തരിശ് സ്വദേശി റംഷാദാണ് മരിച്ചത്. കണ്ണൂരിൽ ഇടിമിന്നലേറ്റ് കള്ള് ചെത്ത് തൊഴിലാളി മരിച്ചു.ആറളം പന്ത്രണ്ടാം ബ്ലോക്കിലെ രാജീവനാണ് മരിച്ചത്. തിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി.നാളെയും മഴ തുടരും. എറണാകുളം, ഇടുക്കി തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. …

വൈദ്യുതി കുടിശിക അടയ്ക്കാത്തതോടെ നഴ്സിങ് സെന്ററിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി; ഹോസ്റ്റൽ പൂട്ടി വിദ്യാർഥികളെ വീട്ടിലേക്ക് അയച്ച് അധികൃതർ

കോട്ടയം: വൈദ്യുതി കുടിശിക അടയ്ക്കാത്തതോടെ തലയോലപറമ്പ് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിങ് സെന്ററിന്റെ വൈദ്യുതി വിഛേദിച്ച് കെഎസ്ഇബി. ഇതോടെ സെന്ററും സമീപത്തെ ഹോസ്റ്റലും പൂട്ടി അധികൃതർ വിദ്യാർഥികളെ വീട്ടിലേക്ക് പറഞ്ഞയച്ചു.68,000ത്തോളം രൂപ കുടിശിക വന്നതോടെയാണ് കെഎസ്ഇബി, സെന്ററിലെ ഫ്യൂസ് ഊരിയത്. ഫണ്ട് ലഭിക്കാത്തതാണ് കുടിശികയ്ക്കു കാരണമെന്നാണ് സെന്റർ അധികൃതർ നൽകുന്ന വിശദീകരണം. സെന്റർ പൂട്ടിയത് അമ്പതോളം വിദ്യാർഥികളുടെ പഠനത്തെ ബാധിച്ചു. അധികൃതരുടെ നടപടിക്കെതിരെ വിദ്യാർഥികളും രക്ഷിതാക്കളും പരാതിയുമായി രംഗത്തെത്തി.

തമിഴ് സിനിമയെ ഞെട്ടിച്ച കൊക്കെയ്ൻ കേസിൽ ഒരു അറസ്റ്റ് കൂടി; നടൻ കൃഷ്ണ അറസ്റ്റിൽ, 2 നടിമാർ നിരീക്ഷണത്തിലെന്നും റിപ്പോർട്ട്

ചെന്നൈ: കൊക്കെയ്ൻ കേസിൽ ഒരു തമിഴ് നടൻ കൂടി അറസ്റ്റിൽ. നടൻ കൃഷ്ണയെയാണ് ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തത്. 20 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനു പിന്നാലെയാണ് അറസ്റ്റ്. നേരത്തേ കേസിൽ നടൻ ശ്രീകാന്തിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൃഷ്ണയുടെ സുഹൃത്ത് കെവിനും അറസ്റ്റിലായിട്ടുണ്ട്.ലഹരിമരുന്ന് ഉപയോഗിക്കുന്നവരുടെ വാട്സാപ് ഗ്രൂപ്പുകളിൽ കൃഷ്ണ സജീവമായിരുന്നു. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ ചാറ്റുകളിലൂടെ പങ്കുവച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.ബില്ല ഉൾപ്പെടെ ഒട്ടേറെ തമിഴ് സിനിമകളുടെ സംവിധായകനായ വിഷ്ണുവർധന്റെ സഹോദരനാണ് കൃഷ്ണ. നായകനായി ഉൾപ്പെടെ അഭിനയിച്ചിട്ടുള്ള …

സർവകലാശാല പരിപാടിക്കിടെ ബോധരഹിതനായി ഉപരാഷ്ട്രപതി;ആശങ്കപ്പെടാനില്ലെന്ന് മെഡിക്കൽ സംഘം

ദെഹ്റാദൂൺ: ഉത്തരാഖണ്ഡിലെ കുമയോൺ സർവകലാശാലയുടെ സുവർണ ജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനിടെ ഉപരാഷ്ട്രപതി ജഗ്ധീപ് ധൻകർ ബോധരഹിതനായി. പ്രാഥമിക ശുശ്രൂഷ ലഭിച്ചതോടെ സുഖം പ്രാപിച്ച ധൻകർ ഉത്തരാഖണ്ഡ് രാജ്ഭവനിലേക്കു പോയി.3 ദിവസത്തെ സന്ദർശനത്തിനായി ഇന്നാണ് ഉപരാഷ്ട്രപതി ഉത്തരാഖണ്ഡിലെത്തിയത്. സർവകലാശാലയിലെ പരിപാടിയിൽ പ്രസംഗിച്ചതിനു ശേഷം വേദിയിൽ നിന്ന് ഇറങ്ങിയ ഉപരാഷ്ട്രപതി സദസിലിരുന്ന സുഹൃത്തും മുൻ എംപിയുമായ മഹേന്ദ്രസിങ് പാലിനെ കണ്ടു. 1989ലെ ലോക്സഭയിൽ ഇരുവരും അംഗങ്ങളായിരുന്നു. ഓർമകൾ പുതുക്കി ഇരുവരും കുറച്ചു നേരം സംസാരിച്ചു. ഇതിനിടെ ബോധരഹിതനായ ധൻകർ മഹേന്ദ്രസിങ് …