പന്നിക്കെണിയിൽ നിന്നു ഷോക്കേറ്റ് വയോധികയുടെ കൈവിരലുകൾ അറ്റു; കെണി സ്ഥാപിച്ച മകൻ അറസ്റ്റിൽ

പാലക്കാട്: ഒറ്റപ്പാലം വാണിയംകുളത്ത് പന്നിക്കെണിയിൽ പെട്ട് വയോധികയ്ക്ക് പരുക്കറ്റ സംഭവത്തിൽ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. പരുക്കേറ്റ മാലതിയുടെ മകൻ പ്രേംകുമാറാണ് അറസ്റ്റിലായത്.ശനിയാഴ്ച രാവിലെ 7നാണ് വീടിനു സമീപത്തെ പറമ്പിൽ സ്ഥാപിച്ചിരുന്ന പന്നിക്കെണിയിൽ നിന്നു മാലതിക്ക് ഷോക്കേറ്റത്. അപകടത്തിൽ മാലതിയുടെ ഇടതുകൈയ്യിലെ കൈവിരലുകൾ അറ്റു. മാലതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഈ സമയം മദ്യലഹരിയിൽ വീടിനുള്ളിൽ കിടന്നുറങ്ങുകയായിരുന്നു പ്രേംകുമാർ. തുടർന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. വൈദ്യുതി മോഷ്ടിച്ച് പന്നിക്കെണി സ്ഥാപിച്ചതായി …

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താൽക്കാലിക ജോലി, ബിന്ദുവിന്റെ കുടുംബത്തിന്റെ ആവശ്യങ്ങൾ അംഗീകരിച്ച് സർക്കാർ

കോട്ടയം : കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്നുവീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന്റെ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചു. അടിയന്തര സഹായമായി 50,000 രൂപ മന്ത്രി വി.എൻ. വാസവൻ ബിന്ദുവിന്റെ വീട്ടിലെത്തി നൽകി. ആശുപത്രി വികസന ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്. ബിന്ദുവിന്റെ മകൾ നവമിയുടെ ചികിത്സ ഏറ്റെടുക്കും. മകന് മെഡിക്കൽ കോളജിൽ താത്ക്കാലിക ജോലി നൽകും. ഇത് പിന്നീട് സ്ഥിരപ്പെടുത്തും. കുടുംബത്തിനു നൽകേണ്ട ധനസഹായം കലക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മന്ത്രിസഭാ യോഗം തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. കുടുംബത്തിനൊപ്പം …

ട്യൂഷനു പോകുന്നതിനിടെ കാലുതെറ്റി തോട്ടിൽ വീണു; ജീവൻ പണയം വച്ച് ഒന്നാം ക്ലാസുകാരനെ രക്ഷപ്പെടുത്തി അഞ്ചാം ക്ലാസുകാരൻ

ആലപ്പുഴ: ട്യൂഷനു പോകുന്നതിനിടെ കാലുതെറ്റി തോട്ടിൽ വീണ ഒന്നാം ക്ലാസുകാരനെ സാഹസികമായി രക്ഷിച്ച് അഞ്ചാം ക്ലാസുകാരൻ. ആലപ്പുഴ കാവാലം സ്വദേശി പ്രജിത്തിന്റെയും രാഖിയുടെയും മകനും കാവാലം ഗവൺമെന്റ് എൽപിഎസിലെ വിദ്യാർഥിയുമായ അഭിദേവാണ് അപകടത്തിൽപെട്ടത്. അനിൽകുമാർ-അനുമോൾ ദമ്പതികളുടെ മകനും കാവാലം ഗവൺമെന്റ് യുപിഎസിലെ വിദ്യാർഥിയുമായ അനുഗ്രഹാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.വ്യാഴാഴ്ച വൈകിട്ട് 5.30നാണ് സംഭവം. സ്കൂൾ വിട്ടെത്തിയ ഇരുവരും കൂട്ടുകാരോടൊപ്പം പെരുമാൾ ജെട്ടിക്കടുത്തുള്ള വീട്ടിലേക്ക് ട്യൂഷൻ പഠിക്കാൻ നടന്നു പോയി. കൂട്ടുകാരോടു സംസാരിച്ചു നടക്കുന്നതിനിടെയാണ് അഭിദേവ് കാൽതെറ്റി സമീപത്തെ തോട്ടിൽ …

കാറഡുക്ക സഹകരണസംഘം തട്ടിപ്പ്:ബിജെപി നേതാവ് കോടതിയില്‍ കീഴടങ്ങി

കാസര്‍കോട്: കാറഡുക്ക കര്‍ഷക ക്ഷേമ സഹകരണ സംഘം തട്ടിപ്പ് കേസില്‍ എട്ടാം പ്രതിയായ ബിജെപി നേതാവ് കോടതിയില്‍ കീഴടങ്ങി. ബിജെപി മുൻ ജില്ലാ കമ്മിറ്റിയംഗവും കാഞ്ഞങ്ങാട് നഗരസഭ മുന്‍ കൗണ്‍സിലറുമായ അജയകുമാര്‍ നെല്ലിക്കാട്ടാണ് കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി(ഒന്ന്)യില്‍ കീഴടങ്ങിയത്. കോടതി ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. സഹകരണ സംഘത്തില്‍ നിന്നും സെക്രട്ടറിയായ മുൻസിപി എം ലോക്കൽ കമ്മറ്റി അംഗം കര്‍മന്തോടിയിലെ രതീശന്‍ കടത്തിയ സ്വര്‍ണം പണയപ്പെടുത്താന്‍ സഹായിച്ചതിനാണ് അജയകുമാര്‍ നെല്ലിക്കാട്ടിനെ പ്രതി ചേര്‍ത്തത്. …

2 പോക്സോ കേസുകളിൽ പ്രതിയായതിനു പിന്നാലെ യുഎഇയിലേക്കു കടന്നു; നേപ്പാൾ വഴി തിരികെ എത്താനുള്ള ശ്രമത്തിനിടെ യുവാവ് പിടിയിൽ

തൃശൂർ: 2 പോക്സോ കേസിൽ പ്രതിയായതിനു പിന്നാലെ വിദേശത്തേക്കു കടന്ന പ്രതി തിരികെ എത്താൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിൽ. കൂളിമുട്ടം നെടുംപറമ്പ് സ്വദേശി അബു താഹിറിനെ (24) ഉത്തർപ്രദേശിലെ ഗൊരഖ്പുറിൽ നിന്നാണ് തൃശൂർ മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്.മതിലകം പൊലീസ് സ്റ്റേഷനിൽ 2 പോക്സോ കേസുകളിൽ പ്രതിയായതിനു പിന്നാലെ ഇയാൾ യുഎഇയിലേക്ക് കടന്നു. തുടർന്ന് പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി. ഇതോടെ നേപ്പാൾ വഴി രഹസ്യമായി ഇന്ത്യയിലേക്കു കടക്കാൻ ശ്രമിച്ചു. എന്നാൽ അതിർത്തിയിലെ സുരക്ഷാ പരിശോധനയ്ക്കിടെ ലുക്ക് …

കാണാതായ വയോധികന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി

കാസര്‍കോട്: ആറു ദിവസം മുമ്പ് കാണാതായ വയോധികന്റെ മൃതദേഹം ആള്‍മറയില്ലാത്ത കിണറ്റില്‍ കണ്ടെത്തി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആനക്കല്ല്, കത്തിരിക്കോടിയിലെ തമ്പാ(72)ന്റെ മൃതദേഹമാണ് വീട്ടിനു അടുത്തുള്ള ആള്‍മറ ഇല്ലാത്ത കിണറ്റില്‍ കാണപ്പെട്ടത്. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് കിണറ്റില്‍ മൃതദേഹം കാണപ്പെട്ടത്. ആലപ്പുഴ സ്വദേശിയായ തമ്പാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ആനക്കല്ലില്‍ എത്തി സ്ഥിരതാമസമാക്കുകയായിരുന്നു. ടാപ്പിംഗ് തൊഴിലാളിയാണ്.മഞ്ചേശ്വരം പൊലീസ് കേസെടുത്തു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റു മോര്‍ട്ടം ചെയ്തു. ഭാര്യ: പരേതയായ സരസ്വതി. മക്കള്‍: ശിവ, …

പ്രളയ സാധ്യത മുന്നറിയിപ്പ്

കടൽ ആക്രമണത്തിനൊപ്പം ജില്ലയിൽ പ്രളയ സാധ്യതയും മുന്നറിയിച്ചിട്ടുണ്ട്. ജില്ലയിലെ ഉപ്പള,ഷിറിയ പുഴകളിൽ അപകടകരമായ നിലയിൽ ജലനിരപ്പുയരുന്നുണ്ടെന്നു ഔദ്യോഗിക അറിയിപ്പിൽ പറഞ്ഞു. ഈ പുഴകളിൽ ഒരു കാരണവശാലും ആരും ഇറങ്ങരുതെന്നും ആരും പുഴ മുറിച്ചു കടക്കാൻ ശ്രമിക്കരുതെന്നും സംസ്ഥാന ജലസേചനവകുപ്പ് മുന്നറിയിച്ചു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം.

യാത്രക്കാർക്ക് സന്തോഷവാർത്ത: കേരളത്തിലെ മെമു ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം വർധിക്കും

കൊച്ചി: തിരക്ക് കുറയ്ക്കാൻ കേരളത്തിലെ മെമു ട്രെയിനുകളുടെ കോച്ചുകളുടെ എണ്ണം വർധിപ്പിക്കുന്നു. ഇതു സംബന്ധിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉറപ്പു നൽകിയതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.നിലവിൽ 12 മെമു ട്രെയിനുകളാണ് കേരളത്തിൽ സർവീസ് നടത്തുന്നത്. ഇതിൽ ഭൂരിഭാഗം ട്രെയിനുകളിലും 8 കോച്ചുകളാണുള്ളത്. ഇതു 12 കോച്ചുകളാക്കി ഉയർത്തും. ഇതോടെ 614 സീറ്റുകൾ എന്നത് 921 ആയി ഉയരും.12 കോച്ചുകളുള്ളത് 16 ആയും ഉയർത്തുമെന്നാണ് മന്ത്രിയുടെ ഉറപ്പ്.നേരത്തേ കേരളത്തിലേക്ക് കൂടുതൽ മെമു ട്രെയിനുകൾ അനുവദിക്കാൻ റെയിൽവേ …

കീഴൂരിൽ കടൽക്ഷോഭം രൂക്ഷം: കരിങ്കൽ ഭിത്തിയും മണൽച്ചാക്ക് മതിലും തകർന്നു

കാസർകോട്: ശക്തമായ മഴക്കൊപ്പം കാസർകോട്ട് കടൽക്ഷോഭം രൂക്ഷമാവുന്നു. കീഴൂരിൽ അനുഭവപ്പെട്ട അതിരൂക്ഷമായ കടലാക്രമണത്തിൽ കരിങ്കല്ലുകൊണ്ടുണ്ടാക്കിയ കടൽ ഭിത്തിയും മണൽച്ചാക്ക് മതിലുകളും കടലെടുത്തു. കടലാക്രമണം തുടർന്നാൽ കൂടുതൽ നാശമുണ്ടായേക്കുമെന്നു തീരദേശവാസികൾ ആശങ്കപ്പെടുന്നു. കടലാക്രമണം സാമൂഹ്യ പ്രവർത്തകൻ കെ.എസ് സാലികീഴൂർ ജില്ലാ കളക്ടറെ അറിയിച്ചു.

എല്‍.ജി.എം.എല്‍ കാസര്‍കോട് നഗരസഭാ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചു

കാസര്‍കോട്: കെ. സ്മാര്‍ട്ട് പ്രതിസന്ധി, പി.എം.എ.വൈ. ഭവന പദ്ധതി അട്ടിമറി, ജീവനക്കാരില്ലാതെ ഓഫീസുകള്‍ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചു ലോക്കല്‍ ഗവണ്‍മെന്റ് മെമ്പേഴ്സ് ലീഗിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ നഗരസഭാ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചു. ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എ.എം കടവത്ത് ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട്, കെ.എം ബഷീര്‍ തൊട്ടാന്‍, ഹമീദ് ബെദിര, ഷംസീദ ഫിറോസ്, റീത്ത ആര്‍, സിയാന ഹനീഫ്, മുഹമ്മദ് കുഞ്ഞി …

കാണാതായ ഐടിഐ വിദ്യാർഥി വനത്തിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

പാലക്കാട്: പറമ്പിക്കുളത്തു നിന്ന് 2 ദിവസം മുൻപ് കാണാതായ ഐടിഐ വിദ്യാർഥിയെ വനത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എർത്ത് ഡാം ഉന്നതിയിലെ മുരുകപ്പന്റെയും സുഗന്ധിയുടെയും മകൻ എം. അശ്വിൻ (21) ആണ് മരിച്ചത്.ചൊവ്വാഴ്ച പകൽ 11ഓടെയാണ് അശ്വിനെ കാണാതായത്. വീട്ടിൽ നിന്നും 3 കിലോമീറ്റർ അകലെയുള്ള ടൈഗർ ഹാളിൽ നടന്ന ക്യാംപിൽ പങ്കെടുത്ത് മടങ്ങിയ അശ്വിനെ പിന്നീട് കാണാതാകുകയായിരുന്നു. അച്ഛൻ നൽകിയ പരാതിയിൽ വനം വകുപ്പും പൊലീസും നടത്തിയ തിരച്ചിലിലാണ് തേക്ക് പ്ലാന്റേഷൻ ഭാഗത്ത് മരത്തിൽ …

പ്രതിഷേധം കനത്തു ; കാലപ്പഴക്കം ചെന്ന വാഹനങ്ങൾക്ക് ഇന്ധനം നൽകരുതെന്ന ഉത്തരവ് പിൻവലിച്ച് ഡൽഹി സർക്കാർ

ന്യൂഡൽഹി: ജനരോഷം ശക്തമായതോടെ കാലപ്പഴക്കം ചെന്ന വാഹനങ്ങൾക്ക് പമ്പുകളിൽ നിന്ന് ഇന്ധനം നൽകുന്നത് വിലക്കിയ ഉത്തരവ് ഡൽഹി സർക്കാർ പിൻവലിച്ചു. 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള പെട്രോൾ വാഹനങ്ങൾക്കും 10 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കും ഇന്ധനം നൽകരുതെന്ന ഉത്തരവ് ജൂലൈ 1 മുതലാണ് നടപ്പിൽ വന്നത്. വായുമലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു നടപടി.എന്നാൽ ഉത്തരവ് നടപ്പിലാക്കാൻ സാങ്കേതികമായ വെല്ലുവിളികളുണ്ടെന്നും പിൻവലിക്കുന്നതായും പരിസ്ഥിതി മന്ത്രി മഞ്ജീന്ദർ സിങ് സിർസ പറഞ്ഞു. ഇതിനു പകരമായി മോശം അവസ്ഥയിലുള്ള വാഹനങ്ങൾ …

രക്തസമ്മർദ്ദം; മന്ത്രി വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊല്ലം: രക്തസമ്മർദം ഉയർന്നതോടെ ആരോഗ്യമന്ത്രി വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യയാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉടൻ ഡ്രിപ്പ് നൽകി. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നുവീണ് ഒരാൾ മരിച്ച സംഭവത്തിൽ മന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉൾപ്പെടെ മന്ത്രിയെ കരിങ്കൊടി കാട്ടിയിരുന്നു.

സംസ്ഥാനത്ത് പാൽവില കൂട്ടാൻ സാധ്യതയെന്ന് മന്ത്രി, വില കൂട്ടണമെന്ന് യൂണിയനുകൾ

ന്യൂഡൽഹി: സംസ്ഥാനത്ത് പാൽവില വർധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് മൃഗ സംരക്ഷണ ക്ഷീരോത്പാദക വകുപ്പ് മന്ത്രി ചിഞ്ചു റാണി . മിൽമയും കർഷകരും തമ്മിലുള്ള ചർച്ചയ്ക്ക് ശേഷം അന്തിമ തീരുമാനം എടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി.നേരത്തേ ലീറ്ററിന് 10 രൂപ കൂട്ടണമെന്ന് മിൽമ തിരുവനന്തപുരം മേഖല യൂണിയൻ ഭരണസമിതി യോഗം ശുപാർശ ചെയ്തിരുന്നു. എറണാകുളം, മലബാർ യൂണിയനുകളും വില വർധിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഉത്പാദന ചെലവ് വർധിച്ചത് ചൂണ്ടിക്കാട്ടിയാണിത്.ഉത്പാദന ചെലവിന് അനുസരിച്ചുള്ള ന്യായ വില കിട്ടാത്തതിനാൽ ചെറുകിട കർഷകരും ഫാം ഉടമകളും …

സംസ്ഥാനത്ത് വീണ്ടും നിപ; പാലക്കാട് സ്വദേശിനിക്ക് പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചു, സമ്പർക്ക പട്ടികയിലുള്ളവർ നിരീക്ഷണത്തിൽ

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. പാലക്കാട് മണ്ണാർക്കാട് നാട്ടുകൽ സ്വദേശിയായ 38കാരിക്കാണ് പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചത്. യുവതിയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ പരിശോധനയ്ക്കായി സാമ്പിൾ പുണെ വൈറോളജി ലാബിലേക്ക് അയച്ചു.യുവതിക്ക് എവിടെ നിന്നാണ് രോഗബാധയുണ്ടായതെന്ന് വ്യക്തമല്ല. ഇവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ ആരോഗ്യ വകുപ്പ് നിരീക്ഷിക്കുന്നുണ്ട്. യുവതിയുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം.

ഓണത്തിനു അധിക അരിവിഹി തമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി; ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഓണക്കാലത്ത് അധിക അരി വിഹിതം അനുവദിക്കണമെന്ന സംസ്ഥാന സർക്കാർ ആവശ്യം കേന്ദ്രസർക്കാർ തള്ളി. മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്സ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ നിഷേധാത്മക നിലപാട് തുടരുകയാണെന്നും ഇതിനെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.ഒരു കാർഡിന് 5 കിലോഗ്രാം അധിക അരി നൽകാനാണ് കേരളം കേന്ദ്രത്തിന്റെ സഹായം തേടിയത്. ആവശ്യമുന്നയിച്ച് സംസ്ഥാന ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ കേന്ദ്ര ഭക്ഷ്യമന്ത്രി പ്രഹ്ലാദ് ജോഷിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നിർത്തലാക്കിയ ഗോതമ്പ് വിഹിതം പുനസ്ഥാപിക്കണമെന്നും അഭ്യർഥിച്ചിരുന്നു. എന്നാൽ …

സഹപ്രവർത്തകയുടെ ശുചിമുറി ദൃശ്യങ്ങൾ പകർത്തി; ഇൻഫോസിസ് ജീവനക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: ഇൻഫോസിസ് ക്യാംപസിലെ ശുചിമുറിയിൽ നിന്ന് സഹപ്രവർത്തകയുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ ഐടി ജീവനക്കാരൻ അറസ്റ്റിൽ. ഇൻഫോസിസ് സീനിയർ അസോസിയേറ്റ് നാഗേഷ് സ്വപ്നിൽ മാലിയെയാണ് ഇലക്ട്രോണിക് സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്.ജൂൺ 30ന് ഇൻഫോസിസിന്റെ ഇലക്ട്രോണിക് സിറ്റിയെ ക്യാംപസിലാണ് സംഭവം നടന്നത്.ശുചിമുറി ഉപയോഗിക്കുന്നതിനിടെ നിഴൽ ശ്രദ്ധയിൽപെട്ട വനിത ജീവനക്കാരി നടത്തിയ പരിശോധനയിൽ അടുത്തുള്ള ക്യൂബിക്കിളിൽ നിന്ന് നാഗേഷ് മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുന്നതായി കണ്ടെത്തുകയായിരുന്നു. ഇതോടെ പുറത്തേക്ക് ഇറങ്ങി ഓടിയ ഇവർ സഹപ്രവർത്തകരെ വിവരം അറിയിച്ചു. ഇവർ …

കള്ളൻ വിടുന്ന ലക്ഷണമില്ല,ഒരു വർഷം മുമ്പ് കവർച്ച നടന്ന മഞ്ചേശ്വരം മച്ചംപാടിയിലെ പ്രവാസി ഇബ്രാഹീം ഖലീലിൻ്റെ വീട്ടിൽ വീണ്ടും കള്ളൻ കയറി

മഞ്ചേശ്വരം: ഒരു വർഷം മുമ്പ് കള്ളൻ കയറിയ മഞ്ചേശ്വരം മച്ചംപാടിയിലെ പ്രവാസി ഇബ്രാഹീം ഖലീലിൻ്റെ വീട്ടിൽ വീണ്ടും കള്ളൻ കയറി.ആദ്യത്തെ കവർച്ചയിൽ പൂട്ടിയിട്ട വീട്ടിൽ നിന്നും പണവും സ്വർണാഭരണങ്ങളും കവർന്നിരുന്നു. തിങ്കളാഴ്ചരാത്രിയാണ്‌ വീടിന്റെ മുകൾ നിലയിലെ പിൻ വാതിൽ പൊളിച്ചു മോഷ്ടാവ് വീട്ടിനുള്ളിൽ നടന്നത്. വീട്ടിനുള്ളിൽ കാര്യമായി ഒന്നും ഇല്ലാതിരുന്നതിനാലാണെന്നു കരുതുന്നു, വീട്ടിലെ സി സി ക്യാമറ ഉൾപ്പെടെ ഇലക്ട്രോണിക്സ് സാധനങ്ങൾ അടിച്ചുമാറ്റുകയായിരുന്നു. അതേസമയം ഗൾഫിൽ നിന്നു നാട്ടിലേക്കു വരുകയായിരുന്ന ഖലീലും കുടുംബവും സി സി ക്യാമറ …