അബ്ദുള്‍ സെമീറിന് ഗുരുശ്രേഷ്ഠ അവാര്‍ഡ്

കാസര്‍കോട്: ജനാധിപത്യ കലാ സാഹിത്യ വേദിയുടെ ഈ വര്‍ഷത്തെ ഗുരുശ്രേഷ്ഠാ അവാര്‍ഡിന് ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ സാമൂഹ്യ ശാസ്ത്ര അധ്യാപകന്‍ പി എം അബ്ദുള്‍ സെമീറിനെ തിരഞ്ഞെടുത്തു. അധ്യാപന രംഗത്തെ മികവും വിവിധ മേഖലകളിലെ മികച്ച പ്രവര്‍ത്തനവും പരിഗണിച്ചാണ് അവാര്‍ഡെന്ന് വേദി സംസ്ഥാന ചെയര്‍മാന്‍ കുനത്തൂര്‍ ജെ പ്രകാശ്, സെക്രട്ടറി സഹദേവന്‍ കോട്ടവിള എന്നിവര്‍ അറിയിച്ചു. ഒക്ടോബര്‍ 11ന് മൂന്നു മണിക്ക് തൃശൂര്‍ സാഹിത്യ അക്കാദമി ചങ്ങമ്പുഴ മന്ദിരത്തില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. പ്രമുഖര്‍ …

കുണ്ടംകുഴി ആറാട്ടുകടവിലെ കെ. അമ്മാളു അമ്മ അന്തരിച്ചു

കുണ്ടംകുഴി: ആറാട്ടുകടവിലെ കൂക്കള്‍ അമ്മാളു അമ്മ(86) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചേവിരി കുമാരന്‍ നായര്‍(എടപ്പണി). മക്കള്‍: കെ ജനാര്‍ദ്ദന്‍, കെ ഗോപി, കെ കാര്‍ത്യായനി. മരുമക്കള്‍: എം പദ്മിനി, കെ ഉഷാകുമാരി, പരേതനായ എം തമ്പാന്‍. സഹോദരങ്ങള്‍: കെ രുഗ്മിണി, പരേതരായ കുഞ്ഞമ്മാര്‍, കെ നാരായണി, കെ കാര്‍ത്യായനി.

കുണ്ടങ്കേരടുക്കയിലെ വീട്ടില്‍ പൊലീസ് റെയ്ഡ്; ചുമരിലെ രഹസ്യ അറയില്‍ സൂക്ഷിച്ച മദ്യവും 32,970 രൂപയും പിടികൂടി, വ്യാഴാഴ്ച വൈകിട്ട് ആരംഭിച്ച റെയ്ഡ് അവസാനിച്ചത് രാത്രി ഒരു മണിയോടെ, പ്രതി വീടിന്റെ പിന്‍വാതില്‍ വഴി രക്ഷപ്പെട്ടു

കാസര്‍കോട്: നിരവധി അബ്കാരി കേസുകളില്‍ പ്രതിയായ കുമ്പള, കുണ്ടങ്കേരടുക്ക ലക്ഷ്മിനിവാസിലെ പ്രഭാകരന്‍ എന്ന അണ്ണി പ്രഭാകര(52)ന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്. വീടിന്റെ ചുമരില്‍ രഹസ്യമായി ഉണ്ടാക്കിയ അറയില്‍ സൂക്ഷിച്ചിരുന്ന മദ്യവും 32,970 രൂപയും പിടികൂടി. 180മില്ലിയുടെ നാലുകുപ്പി ഗോവന്‍ നിര്‍മ്മിത വിദേശമദ്യവും 180 മില്ലിയുടെ 52 പാക്കറ്റ് കര്‍ണ്ണാടക നിര്‍മ്മിത മദ്യവും ആണ് പിടികൂടിയത്.മദ്യശേഖരം ഉണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ പി കെ ജിജീഷിന്റെ നിര്‍ദ്ദേശപ്രകാരം എസ് ഐ കെ ശ്രീജേഷും സംഘവും വ്യാഴാഴ്ച …

പെര്‍വാഡ് കടപ്പുറത്ത് മത്സ്യതൊഴിലാളി യുവാവ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: കുമ്പള, പെര്‍വാഡ് കടപ്പുറത്ത് മത്സ്യതൊഴിലാളി യുവാവിനെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പരേതനായ മുഹമ്മദ് നാസര്‍- മറിയുമ്മ ദമ്പതികളുടെ മകന്‍ മുഹമ്മദ് അയാസ് (37) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം തൂങ്ങിയ നിലയില്‍ കണ്ടത്. വിവരമറിഞ്ഞ് കുമ്പള പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഭാര്യ: ഫസീല. ഏകമകള്‍: ദിയ. സഹോദരങ്ങള്‍: റിയാസ്, സന.

ദുരൂഹസാഹചര്യത്തില്‍ എത്തിയ കാര്‍ മൂന്നു തവണ ബേഡകം പൊലീസ് ജീപ്പിനെ ഇടിച്ച് രക്ഷപ്പെട്ടു; ഡ്രൈവര്‍ക്ക് പരിക്ക്, കാറില്‍ ഉണ്ടായിരുന്ന യുവതിയും യുവാവും ആര്?

കാസര്‍കോട്: രാത്രികാല പട്രോളിംഗ് നടത്തുകയായിരുന്ന ബേഡകം പൊലീസ് സ്റ്റേഷനിലെ ജീപ്പിനെ ആള്‍ട്ടോ കാര്‍ മൂന്നു തവണ ഇടിച്ചു. മൂന്നാമത്തെ ഇടിയില്‍ പൊലീസ് വാഹനം കാട്ടിലേയ്ക്ക് തെറിച്ചുവീണതോടെ ആള്‍ട്ടോകാറുമായി അക്രമികള്‍ രക്ഷപ്പെട്ടു. സംഭവത്തില്‍ പൊലീസ് ജീപ്പ് ഡ്രൈവര്‍ രാകേഷിന്റെ കൈമുട്ടിനു പരിക്കേറ്റു. അക്രമത്തിനു ഉപയോഗിച്ച കാര്‍ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി.വ്യാഴാഴ്ച രാത്രി 11.30 മണിയോടെ ഉണ്ടായ സംഭവത്തെ കുറിച്ച് അധികൃതര്‍ നല്‍കുന്ന വിവരങ്ങള്‍ ഇങ്ങനെ-”ഒരു എ എസ് ഐയുടെ നേതൃത്വത്തില്‍ പട്രോളിംഗ് നടത്തുകയായിരുന്നു പൊലീസ്. പള്ളത്തുങ്കാലില്‍ എത്തിയപ്പോള്‍ …

കെ എസ് യു നടത്തിയ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം, കല്ലേറ്; പൊലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയണമെന്നാവശ്യപ്പെട്ട് കെ എസ് യു നടത്തിയ നിയമസഭാ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. പൊലീസിനു നേരെ കെ എസ് യു പ്രവര്‍ത്തകര്‍ കല്ലും കമ്പുകളും എറിഞ്ഞതോടെ പൊലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചുവെങ്കിലും പ്രവര്‍ത്തകര്‍ പിരിഞ്ഞു പോകാന്‍ തയ്യാറായില്ല. ബാരിക്കേഡ് മറിച്ചിടാനും ചാടിക്കയറാനും കെ എസ് യു പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നു ശ്രമം ഉണ്ടായി. വിദ്യാര്‍ത്ഥിനികള്‍ അടക്കമുള്ള കെ എസ് യു പ്രവര്‍ത്തകര്‍ സ്ഥലത്തു തുടരുന്നു. നിയമസഭയ്ക്കകത്ത് വിലക്കയറ്റം സംബന്ധിച്ച് …

വീടിനു സമീപത്തെ ഷെഡില്‍ ചാരായ വാറ്റ്: 40 ലിറ്റര്‍ ചാരായവും 80 ലിറ്റര്‍ വാഷുമായി രാമന്തളി സ്വദേശി അറസ്റ്റില്‍

പയ്യന്നൂര്‍: 40 ലിറ്റര്‍ ചാരായവും 80 ലിറ്റര്‍ വാഷുമായി ഒരാള്‍ അറസ്റ്റില്‍. രാമന്തളി, കുരിശുമുക്ക്, കാഞ്ഞിരംവിള, പുത്തന്‍ വീട്ടില്‍ സജീവ (48)നെയാണ് പയ്യന്നൂര്‍ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ ദിനേശനും സംഘവും അറസ്റ്റു ചെയ്തത്. ഇയാളുടെ വീടിനു സമീപത്തെ ഷെഡ് കേന്ദ്രീകരിച്ച് ചാരായവാറ്റ് നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സ്ഥലം എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇതിനൊടുവിലാണ് ഷെഡില്‍ റെയ്ഡ് നടത്തിയത്. കുപ്പികളില്‍ ലിറ്റര്‍ അളവിലും മൊത്തമായും വില്‍പ്പന നടത്തുന്നതാണ് ഇയാളുടെ രീതിയെന്നു എക്‌സൈസ് അധികൃതര്‍ പറഞ്ഞു.നേരത്തെ രണ്ട് അബ്കാരി കേസുകളില്‍ …

ബേഡകം കാലിച്ചാമരം വീട്ടില്‍ ദാമോദരന്‍ അന്തരിച്ചു

കുറ്റിക്കോല്‍: ബേഡകം കാലിച്ചാമരം വീട്ടില്‍ ദാമോദരന്‍ (59) അന്തരിച്ചു. പരേതരായ കൊറഗന്റെയും ചോയിച്ചിയുടെയും മകനാണ്. ഭാര്യ: മാലതി. സഹോദരങ്ങള്‍: കരുണാകരന്‍, കോരന്‍, മാധവി, രോഹിണി, കൃഷ്ണന്‍.

2011ലെ കാഞ്ഞങ്ങാട് കലാപം; പിടികിട്ടാപ്പുള്ളി അറസ്റ്റില്‍

കാസര്‍കോട്: 2011ല്‍ കാഞ്ഞങ്ങാട്ട് നടന്ന കലാപക്കേസില്‍ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച യുവാവ് അറസ്റ്റില്‍. ഹൊസ്ദുര്‍ഗ്ഗ് കടപ്പുറത്തെ ദീപു (35)വിനെയാണ് ഹൊസ്ദുര്‍ഗ്ഗ് പൊലീസ് അറസ്റ്റു ചെയ്തത്.2011ല്‍ നടന്ന കലാപക്കേസില്‍ വര്‍ഗീയ ലഹളയ്ക്കു ശ്രമിച്ചു, സംഘം ചേര്‍ന്നു, അക്രമം നടത്തി, വസ്തുവകകള്‍ നശിപ്പിച്ചു തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ദീപുവിനെതിരെ കേസെടുത്തിരുന്നത്. അന്ന് പ്രതിയെ അറസ്റ്റു ചെയ്തിരുന്നു. പിന്നീട് ജാമ്യത്തില്‍ ഇറങ്ങി. കേസില്‍ തുടര്‍ച്ചയായി ഹാജരാകാത്തതിനാല്‍ 2024ല്‍ ഹൊസ്ദുര്‍ഗ്ഗ് കോടതി ദീപുവിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ദീപു ഗള്‍ഫിലേക്ക് …

ഗാസയില്‍ ഇസ്രായേല്‍ നടത്തിയത് വംശഹത്യയാണെന്ന് ബെര്‍ണി സാന്‍ഡേഴ്സ്

പി പി ചെറിയാന്‍ വെര്‍മോണ്ട്: ഗാസയില്‍ ഇസ്രായേല്‍ വംശഹത്യ നടത്തുകയാണെന്ന് യു.എസ്. സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്സ് ആരോപിച്ചു. തന്റെ നിഗമനം ഗൗരവത്തോടെയാണെന്നു അദ്ദേഹം പറഞ്ഞു. ഗസല്‍ ആക്രമണത്തെ ഇത്തരത്തില്‍ വിലയിരുത്തുന്ന ആദ്യ യുഎസ് സെനറ്ററാണ് അദ്ദേഹം.രണ്ട് വര്‍ഷമായി, ഇസ്രായേല്‍ ഹമാസിനെതിരെ സ്വയം പ്രതിരോധിച്ചിട്ടില്ല- സാന്‍ഡേഴ്സ് എഴുതി. പകരം, അത് മുഴുവന്‍ പലസ്തീന്‍ ജനതയ്ക്കെതിരെ പൂര്‍ണ്ണ യുദ്ധമായിരുന്നു.2.2 ദശലക്ഷം ജനസംഖ്യയില്‍ കുറഞ്ഞത് 65,000 പലസ്തീനികള്‍ അക്രമങ്ങളും കൊല്ലപ്പെട്ടു. 164,000 പേര്‍ക്ക് പരിക്കേറ്റു. ഇസ്രായേലി സൈനിക ഡാറ്റാബേസില്‍ നിന്നുള്ള കണക്കുകള്‍ …

15കാരിയെ പീഡിപ്പിച്ച വല്യുപ്പ പോക്‌സോ പ്രകാരം അറസ്റ്റില്‍

കാസര്‍കോട്: 15 കാരിയായ പേരക്കുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ 61 കാരനായ വലുപ്പയെ അമ്പലത്തറ പൊലീസ് അറസ്റ്റു ചെയ്തു. ജൂണ്‍ മാസം മുതല്‍ മൂന്നുമാസത്തോളം കാലം വിവിധ ദിവസങ്ങളില്‍ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്. സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി മാതാവിന്റെ വീട്ടിലാണ് താമസം. ഭയം കാരണം കുട്ടി വിവരം മറ്റാരോടും പറഞ്ഞിരുന്നില്ല. എന്നാല്‍ അധ്യാപികമാര്‍ വഴി വിവരമറിഞ്ഞ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കൗണ്‍സിലിംഗ് നടത്തിയപ്പോഴാണ് പീഡന സംഭവം വ്യക്തമായത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയതോടെയാണ് കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തത്.

16കാരനു പ്രകൃതി വിരുദ്ധ പീഡനം: മാനേജര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ കൂടി അറസ്റ്റില്‍; ഒളിവില്‍ പോയ മുസ്ലീം യൂത്ത് ലീഗ് നേതാവ് ഉള്‍പ്പെടെ 4 പേര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതം

കാസര്‍കോട്: ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട 16 കാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനു ഇരയാക്കിയ കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. പേരാമ്പ്ര സ്വദേശിയും പയ്യന്നൂരിലെ സ്വകാര്യ സ്ഥാപനത്തിലെ മാനേജരുമായ പ്രജീഷ് എന്ന ആല്‍ബിന്‍ (40), കോഴിക്കോട്, മാങ്കാവ് കിണാശ്ശേരിയിലെ അബ്ദുല്‍ മനാഫ് (37) എന്നിവരാണ് പിടിയിലായത്. പ്രജീഷിനെ പയ്യന്നൂര്‍ പൊലീസും മനാഫിനെ കോഴിക്കോട് പൊലീസുമാണ് അറസ്റ്റു ചെയ്തത്. ഇതോടെ പ്രകൃതി വിരുദ്ധ പീഡനകേസില്‍ അറസ്റ്റിലായവരുടെ എണ്ണം 12 ആയി. ഇനി നാലു പ്രതികളെ കിട്ടാനുണ്ട്. ഇവര്‍ക്കായുള്ള അന്വേഷണം …

കുഡോ സംസ്ഥാന ചാമ്പ്യന്‍ഷിപ്പ്: അണ്ടര്‍ 13 വിഭാഗത്തില്‍ പൂര്‍ണ സന്തോഷിന് സ്വര്‍ണം

നീലേശ്വരം: തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കുഡോ ചാമ്പ്യന്‍ഷിപ്പില്‍ നീലേശ്വരം സ്വദേശിനി സ്വര്‍ണം നേടി. അണ്ടര്‍ 13 വിഭാഗത്തില്‍ നീലേശ്വരം പള്ളിക്കര കാരക്കാട്ട് വളപ്പിലെ കെ.വി പൂര്‍ണ സന്തോഷാണ് സ്വര്‍ണ മെഡല്‍ നേടി നാടിന്റെ അഭിമാനമായത്. നീലേശ്വരം രാജാസ് ഹയര്‍സെക്കന്ററി സ്‌കൂളിലെ എട്ടാംതരം വിദ്യാര്‍ത്ഥിനിയാണ്. ഒക്ടോബര്‍ 24 മുതല്‍ 26 വരെ ഗുജറാത്തിലെ സൂറത്ത് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കുഡോ നാഷണല്‍ ടൂര്‍ണമെന്റില്‍ പൂര്‍ണ മത്സരിക്കും. ചോളമണ്ഡലം ഏരിയാ മാനേജര്‍ കെ.എം. സന്തോഷിന്റെയും നീലേശ്വരം അശോക ഫാര്‍മസി ജീവനക്കാരി …

വാറണ്ട് നല്‍കുന്നതിനിടെ പെന്‍സില്‍വാനിയയില്‍ 5 നിയമപാലകര്‍ക്ക് വെടിയേറ്റു; മൂന്ന് മരണം, പ്രതിയും വെടിയേറ്റ് മരിച്ചു

പി പി ചെറിയാന്‍ പെന്‍സില്‍വാനിയ: ബുധനാഴ്ച ഉച്ചകഴിഞ്ഞ് പെന്‍സില്‍വാനിയയില്‍ നടന്ന വെടിവയ്പ്പില്‍ മൂന്ന് നിയമപാലകര്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു, വെടിവച്ചയാളും മരിച്ചുവെന്ന് സംസ്ഥാന പോലീസ് കമ്മീഷണര്‍ പറഞ്ഞു.ഉച്ചയ്ക്ക് 2:10 ന് നോര്‍ത്ത് കോഡോറസ് ടൗണ്‍ഷിപ്പില്‍ നിന്നാണ് ആദ്യത്തെ 911 കോള്‍ വന്നതെന്ന് യോര്‍ക്ക് കൗണ്ടി ഓഫീസ് ഓഫ് എമര്‍ജന്‍സി മാനേജ്മെന്റിലെ ടെഡ് ചെക്ക് പറഞ്ഞു. പെന്‍സില്‍വാനിയ സ്റ്റേറ്റ് പോലീസ് അന്വേഷണം നടത്തുന്നുണ്ടെന്ന് ചെക്ക് പറഞ്ഞു.വെടിവയ്പ്പുമായി ബന്ധപ്പെട്ട് രണ്ട് പേരെ ചികിത്സിക്കുന്നുണ്ടെന്ന് വെല്‍സ്പാന്‍ യോര്‍ക്ക് ആശുപത്രിയുടെ …

കീഴൂര്‍ കടപ്പുറത്ത് യുവാവ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: കീഴൂര്‍ കടപ്പുറത്ത് യുവാവിനെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പരേതനായ രാജന്റെ മകന്‍ രാഹുല്‍ (21)ആണ് മരിച്ചത്.ബുധനാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെയാണ് രാഹുലിനെ കിടപ്പുമുറിയുടെ കഴുക്കോലില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ താഴെ ഇറക്കി ദേളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മേല്‍പ്പറമ്പ് പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു,ഗള്‍ഫിലായിരുന്ന രാഹുല്‍ അഞ്ചുമാസം മുമ്പാണ് നാട്ടിലെത്തിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.മാതാവ്: സൗമിനി. സഹോദരങ്ങള്‍: ചിപ്പി, അപര്‍ണ്ണ.

ഉപ്പള, മണ്ണങ്കുഴിയില്‍ സ്‌കൂട്ടറുമായി പോയ യുവാവിനെ കാണാതായി; പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: സ്‌കൂട്ടറുമായി വീട്ടില്‍ നിന്നു പുറത്തേയ്ക്കു പോയ യുവാവിനെ കാണാതായതായി പരാതി. ഉപ്പള, മണ്ണംകുഴി, കോടിബയല്‍ ഹൗസിലെ മുഹമ്മദ് ഷാഹിലി (28)നെയാണ് കാണാതായത്. സഹോദരന്‍ ഷേയ്ഖ് മുഹമ്മദ് സുഹൈലിന്റെ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.ചൊവ്വാഴ്ച രാത്രി 9.30മണിയോടെയാണ് മുഹമ്മദ് ഷാഹില്‍ വീട്ടില്‍ നിന്നു പുറത്തേയ്ക്ക് പോയതെന്നു സഹോദരന്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. ഉടന്‍ വരാമെന്ന് പറഞ്ഞു പോയതിനു ശേഷം തിരിച്ചെത്തിയിട്ടില്ലെന്നു പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.

കാസര്‍കോടിന്റെ കായിക വളര്‍ച്ചയ്ക്ക് എം.പിയുടെ കരുതല്‍

കാസര്‍കോട്: പുതിയ ഗ്രൗണ്ടും പവലിയനുംരാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്തു.എം.പി ഫണ്ട് ഉപയോഗിച്ച് കാസര്‍കോട് നഗരസഭയുടെ സഹകരണത്തോടെ നെല്‍ക്കളയില്‍ നിര്‍മിച്ച ആധുനിക വോളിബോള്‍ കം ഷട്ടില്‍ ഗ്രൗണ്ടും പവലിയനുമാണ് ഉദ്ഘാടനം ചെയ്തത്. പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ കായിക പ്രോത്സാഹനത്തിന്റെ ഭാഗമായാണ് 35 ലക്ഷം രൂപ ചെലവഴിച്ച് വോളിബോള്‍, ഷട്ടില്‍ മത്സരങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഗ്രൗണ്ടും പവലിയനും ടോയ്‌ലറ്റ് അടങ്ങുന്ന ഡ്രസ്സിംഗ് റൂം കെട്ടിടവും നിര്‍മ്മിച്ചത്. ഭാവിയില്‍ പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് എല്ലാ വിഭാഗം ആളുകള്‍ക്കും ഗ്രൗണ്ട് ഉപയോഗിക്കാന്‍ പറ്റുന്ന …

ഇച്ചിലങ്കോട്ട് കോഴി അങ്കം; വേഷം മാറിയെത്തിയ പൊലീസ് ഏഴുപേരെ അറസ്റ്റു ചെയ്തു, 9 അങ്കക്കോഴികളെയും പണവും പിടിച്ചെടുത്തു

കാസര്‍കോട്: ഇച്ചിലങ്കോട്, അണക്കെട്ടിനു സമീപത്ത് കാട്ടിനകത്ത് കോഴി അങ്കം നടത്തുകയായിരുന്ന ഏഴുപേര്‍ അറസ്റ്റില്‍. സ്ഥലത്തു നിന്നു 9 അങ്കക്കോഴികളെയും 2,750 രൂപയും പിടികൂടി. കാസര്‍കോട്, കൂഡ്‌ലുവിലെ സന്തോഷ് (32), ബായാര്‍, കന്യാനയിലെ ദിലീപ് (35), ഉപ്പള, മജ്ബയലിലെ സീതാരാമഷെട്ടി (45), ബേക്കൂറിലെ സന്തോഷ് ഷെട്ടി (45), പൈവളിഗെയിലെ ഐത്തപ്പ (30), ബായാറിലെ കിഷോര്‍ (30), ഇച്ചിലങ്കോട്ടെ സുന്ദര ഷെട്ടി (60) എന്നിവരെയാണ് കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ പി കെ ജിജീഷും സംഘവും അറസ്റ്റു ചെയ്തത്.കോഴി അങ്കം നടക്കുന്നുണ്ടെന്ന …