ഹൈബ്രിഡ് കഞ്ചാവ് കേസ്; ഷൈനിനെയും ശ്രീനാഥ് ഭാസിയെയും ഉടൻ ചോദ്യം ചെയ്യും

കൊച്ചി: ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടന്മാരായ ഷൈൻ ടോം ചാക്കോയെയും ശ്രീനാഥ് ഭാസിയെയും പൊലീസ് ഉടൻ ചോദ്യം ചെയ്യും.ആലപ്പുഴയിൽ 3 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റിലായ തസ്ലീമ, ഇരുവർക്കും ലഹരി കൈമാറിയതായി പൊലീസിനു മൊഴി നൽകിയിരുന്നു. എന്നാൽ മൂന്നാഴ്ച പിന്നിട്ടും പൊലീസ് തുടർ നടപടികൾ സ്വീകരിക്കാത്തതിനെതിരെ വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസിൽ പൊലീസിനു മുന്നിൽ ഹാജരായപ്പോൾ തസ്ലീമയെ അറിയാമെന്ന് ഷൈൻ കുറ്റസമ്മതം നടത്തിയിരുന്നു. ഒപ്പം തസ്ലീമയുമായി നടന്മാരുടെ …

ദിവ്യ എസ്. അയ്യർക്കെതിരെ അശ്ലീല കമന്റ് : ദലിത് കോൺഗ്രസ് ജില്ലാ സെക്രട്ടറിക്ക് സസ്പെൻഷൻ

എറണാകുളം: ദിവ്യ എസ്. അയ്യർ ഐഎഎസിനെതിരെ സമൂഹമാധ്യമത്തിൽ അശ്ലീല കമന്റിട്ട ദലിത് കോൺഗ്രസ് നേതാവിനു സസ്പെൻഷൻ. ദലിത് കോൺഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി ടി.കെ. പ്രഭാകരനെയാണ് ഡിസിസി സസ്പെൻഡ് ചെയ്തത്.സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനെ പ്രകീർത്തിച്ച ദിവ്യയുടെ സമൂഹമാധ്യമത്തിലെ പോസ്റ്റ് വിവാദമായിരുന്നു. കർണ്ണനു പോലും അസൂയ തോന്നും വിധമാണ് മുഖ്യമന്ത്രിക്ക് രാഗേഷ് കവചം തീർത്തിരുന്നതെന്നായിരുന്നു ദിവ്യയുടെ പോസ്റ്റ്. രാഗേഷ് വിശ്വസ്തതയുടെ പാഠപുസ്തകമാണെന്നും കഠിനാധ്വാനത്തിന്റെ മഷിക്കൂട്ടാണെന്നും ദിവ്യ പ്രകീർത്തിച്ചിരുന്നു.ഇതിനു മറുപടിയായി ദിവ്യയ്ക്കു ഔചിത്യ ബോധ്യമില്ലെന്ന മുതിർന്ന …

വിമാനത്തിലേക്ക് ഇടിച്ചു കയറി ടെമ്പോ ട്രാവലർ; ഡ്രൈവറുടെ അശ്രദ്ധ കാരണമെന്ന് ഇൻഡിഗോ

ബെംഗളൂരു: വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന ഇൻഡിഗോ വിമാനത്തിലേക്കു ടെമ്പോ ട്രാവലർ ഇടിച്ചു കയറി. ഡ്രൈവർ പരുക്കുകളോടെ രക്ഷപ്പെട്ടു.വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്.വിമാനക്കമ്പനിയായ ആകാശ് എയറിന്റെ ജീവനക്കാരെ കൊണ്ടു പോകാൻ ഉപയോഗിക്കുന്ന വാഹനമാണ് വിമാനത്തിൽ ഇടിച്ചത്. എൻജിൻ തകരാറിനെ തുടർന്ന് അറ്റക്കുറ്റപ്പണിക്കായി പാർക്ക് ചെയ്തിരുന്ന വിമാനമായിരുന്നു ഇത്. ജീവനക്കാരെ ഇറക്കിയതിനു ശേഷം മടങ്ങുന്നതിനിടെയാണ് വാഹനം വിമാനത്തിൽ ഇടിച്ചത്. ടെമ്പോ ട്രാവലറിന്റെ മുകൾഭാഗത്തിനും ഡ്രൈവറുടെ ക്യാബിനും കേടുപാടുണ്ടായി. വിൻഡ് സ്ക്രീനും തകർന്നു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിനു കാരണമെന്നും അന്വേഷണം ആരംഭിച്ചതായും ഇൻഡിഗോ പ്രസ്താവനയിൽ അറിയിച്ചു.

നീതി ലഭിച്ചില്ലെങ്കിൽ ചിതാഭസ്മം അഴുക്കുചാലിൽ ഒഴുക്കണം; ഭാര്യയും ബന്ധുക്കളും മാനസികമായി പീഡിപ്പിക്കുന്നെന്നാരോപിച്ച് യുവാവ് ജീവനൊടുക്കി

നോയ്ഡ: ഉത്തർപ്രദേശിൽ ഭാര്യ മാനസികമായി പീഡിപ്പിക്കുന്നെന്നാരോപിച്ച് യുവാവ് ആത്മഹത്യ ചെയ്തു. നോയ്ഡയിലെ സിമന്റ് കമ്പനിയിൽ എൻജിനീയറായ മോഹിത് കുമാറിനെയാണ് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയായ പ്രിയയുടെ മാനസിക പീഡനം സഹിക്കാൻ കഴിയാത്തതിനാലാണ് ജീവനൊടുക്കുന്നതെന്ന് വ്യക്തമാക്കുന്ന വിഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യമത്തിൽ പങ്കുവച്ചതിനു ശേഷമാണ് കടുംകൈ. ഭാര്യയും ബന്ധുക്കളും ചേർന്ന് മാനസികമായി പീഡിപ്പിക്കുന്നതായി വിഡിയോയിൽ മോഹിത് ആരോപിക്കുന്നു. തങ്ങൾക്കു പിറക്കാനിരുന്ന കുഞ്ഞിനെ ഭാര്യാമാതാവ് ഗർഭഛിദ്രത്തിലൂടെ നശിപ്പിച്ചു. തന്റെ പേരിലുള്ള സ്വത്തുക്കൾ പ്രിയയുടെ പേരിൽ എഴുതി കൊടുത്തില്ലെങ്കിൽ …

സുപ്രീംകോടതിക്കെതിരായ പരാമർശം: ബിജെപി എംപിക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് എജിക്കു കത്ത്

ന്യൂഡൽഹി: സുപ്രീംകോടതിക്കെതിരെ രൂക്ഷ വിമർശനം നടത്തിയ ബിജെപി എംപി നിഷികാന്ത് ദുബെയ്ക്കെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അറ്റോർണി ജനറലിന് കത്ത്. 6 മാസം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് ക്രിമിനൽ കോടതിയലക്ഷ്യം. അഭിഭാഷകനായ അനസ് തൻവീറാണ് ആവശ്യവുമായി രംഗത്തെത്തിയത്. രാജ്യത്തെ പരമോന്നത നീതിന്യായ വ്യവസ്ഥയെ അപകീർത്തിപ്പെടുത്തുന്നതാണ് പരാമർശമെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. പൊതുജനങ്ങളിൽ കോടതിയോടു എതിർപ്പിനും സമൂഹത്തിൽ ഭിന്നിപ്പും ഇതു കാരണമാകുമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.ബില്ലുകളിൽ തീർപ്പുണ്ടാക്കാൻ രാഷ്ട്രപതിക്കു സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി നടപടിക്കെതിരെയാണ് രൂക്ഷ …

ജോലിയിൽ കയറിയ ആദ്യം ദിനം തന്നെ ദാരുണാന്ത്യം: മണ്ണുമാന്തിയന്ത്രം മറിഞ്ഞ് യുവാവ് മരിച്ചു

പന്തളം: ദേശീയ പാത നിർമാണത്തിനിടെ മണ്ണുമാന്തിയന്ത്രം മറിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് മരിച്ചു. പശ്ചിമബംഗാൾ സ്വദേശി സൂരജാണ് മരിച്ചത്. ജോലിക്കു നിയോഗിക്കപ്പെട്ട ആദ്യ ദിനമാണ് ദാരുണാന്ത്യം. കുളനട കടലിക്കുന്ന് വട്ടയം ഭാഗത്ത് ഉച്ചയ്ക്ക് 2.30നാണ് അപകടമുണ്ടായത്. മണ്ണെടുപ്പ് നടക്കുന്നതിനിടെ മണ്ണുമാന്തിയന്ത്രം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഇതിനിടയിൽ പെട്ട സൂരജ് തൽക്ഷണം മരിച്ചു. അഗ്നിരക്ഷ സംഘമെത്തി മൃതദേഹം പുറത്തെടുത്തു. കരാർ കമ്പനി ഉദ്യോഗസ്ഥരെത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

ഭാര്യയുടെ അറുത്തെടുത്ത തലയുമായി ഭർത്താവിന്റെ സൈക്കിൾ യാത്ര; ഭാര്യയെ കൊന്ന 60 വയസ്സുകാരൻ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

ഗുവാഹട്ടി: കുടുംബ വഴക്കിനെ തുടർന്ന് 60 വയസ്സുകാരൻ ഭാര്യയെ തലയറുത്ത് കൊന്നു. ശേഷം തലയുമായി സൈക്കിളിൽ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. അസമിലെ ചിരാങ് ജില്ലയിലാണ് സംഭവം. ബിതിഷ് ഹജോങ് എന്നയാളാണ് ഭാര്യ ബജന്തിയെ ക്രൂരമായി കൊലപ്പെടുത്തിയത്.ശനിയാഴ്ച രാത്രി ബിതിഷ് ജോലി കഴിഞ്ഞു വീട്ടിലെത്തിയതിനു പിന്നാലെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടെ മൂർച്ചയേറിയ ആയുധം കൊണ്ട് ബിതിഷ് ഭാര്യയുടെ തല അറുത്തെടുത്തു. ശേഷം രക്തം വാർന്നൊലിക്കുന്ന തല സൈക്കിളിലെ കുട്ടയിലിട്ടു. ഇതുമായി നേരെ ബലംഗുരി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. …

ഇന്ത്യൻ ആൻജിയോപ്ലാസ്റ്റിയുടെ പിതാവ് മാത്യു സാമുവൽ കളരിക്കൽ അന്തരിച്ചു

ചെന്നൈ: ഇന്ത്യയിലെ ആൻജിയോപ്ലാസ്റ്റിയുടെ പിതാവ് എന്നറിയപ്പെടുന്ന ഹൃദ്രോഗ വിദഗ്ധൻ ഡോ. മാത്യു സാമുവൽ കളരിക്കൽ (77) ചെന്നൈയിൽ അന്തരിച്ചു. അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം.1948 ജനുവരി 6ന് കോട്ടയത്തു ജനിച്ചു. ആലുവ യുസി കോളജിലെ പഠനത്തിനു ശേഷം 1974ൽ കോട്ടയം മെഡിക്കൽ കോളജിൽ നിന്നു എംബിബിഎസ് നേടി. ചെന്നൈയിലെ സ്റ്റാൻലി കോളജിൽ നിന്നു എംഡിയും മദ്രാസ് മെഡിക്കൽ കോളജിൽ നിന്നു ഡിഎമ്മും സ്വന്തമാക്കി. 1986ൽ രാജ്യത്തെ ആദ്യ കൊറോണറി ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയ നടത്തി. 25,000ത്തിലേറെ കൊറോണറി ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയകൾ …

സർവീസ് പെരുമാറ്റച്ചട്ടം ലംഘിച്ചു: ദിവ്യ എസ്. അയ്യർക്കെതിരെ യൂത്ത് കോൺഗ്രസ്

ബെംഗളൂരു: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനെ പ്രകീർത്തിച്ചതിനു ദിവ്യ എസ്. അയ്യർ ഐഎഎസിനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്. ഐഎഎസ് ഉദ്യോഗസ്ഥരുടെ സർവീസ് പെരുമാറ്റച്ചട്ടത്തിനു വിരുദ്ധമായി ദിവ്യ പ്രവർത്തിച്ചെന്നാരോപിച്ചാണ് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ ചീഫ് സെക്രട്ടറിക്കു പരാതി നൽകിയത്. കേന്ദ്ര പൊതുജന പരാതി പരിഹാര ഡയറക്ടർക്കും പരാതി നൽകിയിട്ടുണ്ട്. വിഴിഞ്ഞം രാജ്യാന്തര തുറമുഖം മാനേജിങ് ഡയറക്ടറാണ് ദിവ്യ.സി. പി എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട രാഗേഷിനെ അഭിനന്ദിച്ചുള്ള പോസ്റ്റിനെതിരെയാണ് …

വിദ്യാർഥികൾക്കു കഞ്ചാവ് വിറ്റു സമ്പാദിച്ചത് ലക്ഷങ്ങൾ; പ്രതിയുടെ ആസ്തി കണ്ടുകെട്ടാൻ പൊലീസ്

തൃശൂർ: കഞ്ചാവ് വിൽപനയിലൂടെ ലക്ഷണങ്ങൾ സമ്പാദിച്ചയാളുടെ സ്വത്ത് വകകൾ പിടിച്ചെടുക്കാൻ കുന്നംകുളം പൊലീസ് നടപടി ആരംഭിച്ചു. കഞ്ചാവ് സൂക്ഷിച്ചതിനും വിൽപന നടത്തിയതിനും അറസ്റ്റിലായ കേച്ചേരി സ്വദേശി സുനിൽ ദത്തിന്റെ ആസ്തികൾ കണ്ടുകെട്ടുന്നതിനാണ് കുന്നംകുളം പൊലീസ് സ്റ്റേഷൻ നടപടി ആരംഭിച്ചത്.1985 മുതൽ ഒട്ടേറെ കഞ്ചാവ് കേസുകളിൽ പ്രതിയാണ് സുനിൽ. നേരത്തേ 7.9 കിലോഗ്രാം കഞ്ചാവ് ഇയാളുടെ വീട്ടിൽ നിന്നു കണ്ടെടുത്തിരുന്നു. സ്ഥിരമായി ജോലിയോ വരുമാനമോ ഇയാൾക്കില്ല. ഒഡിഷ സ്വദേശികളിൽ നിന്നു കഞ്ചാവ് വാങ്ങി വിദ്യാർഥികൾക്കും യുവാക്കൾക്കും വിറ്റാണ് പണം …

മുടിക്കു പിന്നാലെ നഖവും കൊഴിയുന്നു;മഹാരാഷ്ട്രയിൽ അസാധാരണ രോഗം; ഗ്രാമീണർ ആശങ്കയിൽ

മുംബൈ: അസാധാരണമായ മുടി കൊഴിച്ചിലിനു പിന്നാലെ നഖങ്ങൾ കൊഴിയുന്നതു മഹാരാഷ്ട്രയിൽ ഗ്രാമീണ ജനങ്ങളെ ആശങ്കപ്പെടുത്തുന്നു.അസാധാരണമായി മുടി കൊഴിയുന്നെന്ന പരാതിയുമായി ഇരുന്നൂറിലേറെ പേർ രംഗത്തെത്തിയതോടെയാണ് ഷിഗ്ഗാവിലെ 4 ഗ്രാമങ്ങൾ വാർത്തകളിൽ ഇടംപിടിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം30 ഗ്രാമീണർ നഖങ്ങൾ കൊഴിഞ്ഞു പോകുന്നെന്ന പരാതിയുമായി ചികിത്സ തേടിയെത്തി. നേരത്തേ മുടി കൊഴിച്ചിൽ നേരിട്ടവർക്കു തന്നെയാണ് നഖങ്ങളും നഷ്ടപ്പെടുന്നത്.നഖം പൊട്ടുകയും ദിവസങ്ങൾക്കകം പൂർണമായും കൊഴിഞ്ഞു പോകുകയുമാണ്. ദിവസവും കൂടുതൽ പേർ പരാതിയുമായി രംഗത്തെത്തുന്നു. വിശദ പരിശോധനയ്ക്കായി ഗ്രാമീണരുടെ രക്ത സാമ്പിളുകൾശേഖരിച്ചതായി അധികൃതർ …

ഇരുപതുകാരിയെ മംഗ്‌ളൂരുവിലെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു; ഗള്‍ഫിലേക്ക് കടന്ന യുവാവ് ഇന്‍സ്റ്റഗ്രാം വഴി ദൃശ്യങ്ങള്‍ സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുത്തു, വെള്ളരിക്കുണ്ട് സ്വദേശിക്കെതിരെ പൊലീസ് ബലാത്സംഗത്തിനു കേസെടുത്തു

കാസര്‍കോട്: സൗഹൃദത്തിലായിരുന്ന 20കാരിയെ മംഗ്‌ളൂരുവിലെ ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തുവെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ യുവതിയുടെ പരാതിയില്‍ ജയകൃഷ്ണന്‍ എന്ന അപ്പുവിനെതിരെയാണ് കേസെടുത്തത്. ഇയാളെ നാട്ടിലേക്ക് വിളിച്ചുവരുത്തി അറസ്റ്റു ചെയ്യാന്‍ പൊലീസ് നീക്കം ആരംഭിച്ചു.2024 ഫെബ്രുവരി മാസം ആദ്യത്തെ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. സൗഹൃദത്തിലായിരുന്ന യുവതിയെയും കൂട്ടി മംഗ്‌ളൂരുവിലെത്തിയ ജയകൃഷ്ണന്‍ ഒരു ലോഡ്ജില്‍ മുറിയെടുക്കുകയും അവിടെ വച്ച് പീഡിപ്പിക്കുകയുമായിരുന്നുവെന്നു പരാതിയില്‍ പറഞ്ഞു. പീഡനത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ …

ഭർത്താവിന്റെ മൃതദേഹത്തിനൊപ്പം കാമുകനു വീഡിയോ കോൾ; ഭാര്യയും കാമുകന്റെ സുഹൃത്തുക്കളും ചേർന്ന് 25 വയസ്സുകാരനെ കുത്തി കൊന്നു

ഭോപ്പാൽ: മധ്യപ്രദേശിൽ യുവാവിനെ 17 വയസ്സുകാരിയായ ഭാര്യയും കാമുകന്റെ സുഹൃത്തുക്കളും ചേർന്ന് ബിയർ കുപ്പി ഉപയോഗിച്ച് കുത്തി കൊന്നു. ഗോൾഡൻ പാണ്ഡയെന്ന രാഹുലാണ് (25) കൊല്ലപ്പെട്ടത്. പൊട്ടിയ ബിയർ ബോട്ടിൽ ഉപയോഗിച്ച് 36 തവണ കുത്തിയാണ് പ്രതികൾ രാഹുലിനെ കൊലപ്പെടുത്തിയത്.ഇന്ദോർ-ഇച്ചാപുർ ദേശീയപാതയിലെ ഐടിഐ കോളജിനു സമീപമാണ് സംഭവം. 4 മാസങ്ങൾക്കു മുൻപാണ് രാഹുലും പെൺകുട്ടിയും തമ്മിൽ വിവാഹം നടന്നത്. കഴിഞ്ഞ ദിവസം ഷോപ്പിങ്ങിനു ശേഷം ഇരുചക്രവാഹനത്തിൽ ഇരുവരും വീട്ടിലേക്കു മടങ്ങുകയായിരുന്നു. യാത്രാമധ്യേ തന്റെ ചെരിപ്പുകൾ ഊരി പോയെന്ന് …

ചൂടിനൊപ്പം വ്യാപിച്ച് വേനൽക്കാല രോഗങ്ങൾ; ചിക്കൻ പോക്സിനെതിരെ ജാഗ്രത വേണം. ഈ ലക്ഷണങ്ങളുണ്ടെങ്കിൽ ശ്രദ്ധിക്കുക

വേനൽക്കാലത്ത് ചൂടേറുന്നതോടെ പകർച്ച രോഗങ്ങൾ പടർന്നു പിടിക്കാനുള്ള സാധ്യത കൂടുതലാണ്. ചൂട് വർധിക്കുന്നതോടെ രോഗാണുക്കൾ ശക്തമാ കും. അമിത വിയർപ്പിനെ തുടർന്ന് ശരീരത്തിലെ ധാതു ലവണങ്ങൾ നഷ്ടപ്പെടുന്നതു രോഗങ്ങൾ ഗുരുതരമാകാനും ഇടയാക്കുന്നു.ചൂട് കൂടുന്നതോടെ വളരെ വേഗത്തിൽ പടരുന്ന രോഗമാണ് ചിക്കൻപോ ക്സ്. വേരിസെല്ലാ സോസ്റ്റർ എന്ന വൈറസാണ് രോഗം പടർത്തുന്നത്. രോഗാണു ശരീരത്തിൽ പ്രവേശിച്ച് 10 മുതൽ 21 ദിവസത്തിനകം രോഗലക്ഷണങ്ങൾ പ്രകടമാകും. പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തിൽ കുമിളകൾ എന്നിവയാണ് രോഗലക്ഷണങ്ങൾ. പനി …

6 മാസത്തിനിടെ പഞ്ചാബിൽ 14 ഭീകരാക്രമണങ്ങൾ; തലയ്ക്കു 5 ലക്ഷം രൂപ വിലയിട്ട ഖലിസ്താൻ ഭീകരവാദിയെ യുഎസ് പിടികൂടി. വിട്ടുകിട്ടാൻ നടപടികളുമായി ഇന്ത്യ

വാഷിങ്ടൺ: കേന്ദ്രസർക്കാർ തലയ്ക്കു 5 ലക്ഷം രൂപ വിലയിട്ട ഖലിസ്താൻ ഭീകരവാദി യുഎസിൽ അറസ്റ്റിൽ. ഹാപ്പി പാസിയ എന്നറിയപ്പെടുന്ന ഹർപ്രീത് സിങ്ങിനെയാണ് യുഎസ് ഇമിഗ്രേഷൻ ഡിപ്പാർട്മെന്റ് പിടികൂടിയത്. കഴിഞ്ഞ 6 മാസത്തിനിടെ പഞ്ചാബിൽ 14 ഭീകരാക്രമണങ്ങളുടെ മുഖ്യ സൂത്രധാരനാണ് പിടിയിലായത്. പാക്കിസ്താൻ രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്ഐയും ഖലിസ്താനി ഭീകര സംഘടനയായ ബാബ്ബർ ഖൽസ ഇന്റർനാഷനലിന്റെയും സഹകരണത്തോടെയാണ് ഹർപ്രീത് ആക്രമണങ്ങൾ നടത്തിയത്. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുള്ള ഇയാളുടെ സ്വത്തുക്കൾ പിടിച്ചെടുക്കുമെന്ന് നേരത്തേ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു.ഈ വർഷം ജനുവരിയിൽ അമൃത്സറിലെ ചെക്പോസ്റ്റിനു …

ബെള്ളൂരിൽ യുവാവ് മൂർഖൻ പാമ്പിന്റെ കടിയേറ്റു മരിച്ചു

കാസർകോട്:ജോലിക്കിടയിൽ പാമ്പുകടിയേറ്റ യുവാവ് മരിച്ചു . ബെള്ളൂർ,സബ്രക്കജ യിലെ രമേശ് പൂജാരി ( 51 ) യാണ് മരിച്ചത് . വ്യാഴാഴ്ച്ച രാവിലെ വീട്ടിനു സമീപത്തെ വിറകു പുരയിൽ വച്ച് മൂർഖൻ പാമ്പാണ് കടിച്ചത്. ഉടൻ പുത്തൂരിലെ ആശുപത്രിയിൽ എത്തിച്ചു. നില ഗുരുതരമായതിനാൽ മംഗ്ളൂരുവിലെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. കവുങ്ങുകയറ്റ തൊഴിലാളിയാണ്. ഭാര്യ: പ്രേമ . മക്കൾ: അശ്വിൻ, അശ്വിത,

പിലിക്കോട് പടുവളത്തു താമസിക്കുന്ന കെ. എം ശശിധരൻ അന്തരിച്ചു

കാസർകോട് : പിലിക്കോട് പടുവളം താമസിക്കുന്ന കെ. എം ശശിധരൻ( 78) അന്തരിച്ചു. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ദുബായ് ബോംബെ വോൾട്ടാസിലും ഇമ്പാക്ട് ഇന്ത്യ ഫൗണ്ടേഷൻകമ്പനിയിലും അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി ജോലി ചെയ്തിരുന്നു. കൂത്തുപറമ്പിലെനാരായണന്റെയും കൗസല്യയുടെയും മകനാണ്. ഭാര്യ: പരേതയായ കെ.വി ശാരദ(പോസ്റ്റ്‌ മിസ്ട്രസ്സ് പിലിക്കോട്). മക്കൾ: കെ വി അനില, കെ വി അഖിൽ (പോസ്റ്റ്‌ മാസ്റ്റർ, പൊതാവൂർ ). മരുമകൻ: വി കെ അരുൺ, നീലേശ്വരം പള്ളിക്കര (ഇ വൈ ഓഡിറ്റർ എറണാകുളം ).സഹോദരങ്ങൾ:യമുന (ഹൈദരാബാദ്), …

എൻ.വൈ എൽ ജില്ലാ വൈസ് പ്രസിഡണ്ട് റാഷിദ് ബേക്കൽ അന്തരിച്ചു

കാസർകോട്: എൻ വൈ എൽ ജില്ലാ വൈസ് പ്രസിഡണ്ട് റാഷിദ് ബേക്കൽ ( 43) അന്തരിച്ചു. അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പരേതരായ കെ.അബൂബക്കർ – നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യ: റംസീന . മക്കൾ: ഹംസ, റയാൻ , റാസി . സഹോദരങ്ങൾ: ദാവൂദ്, ഹാഷിം, ഷംസുദ്ദീൻ, അഷ്റഫ്, സുലൈഖ, ബദ്റുന്നിസ.ബേക്കൽ സ്വദേശിയും പെരിയാട്ടടുക്കത്തു താമസക്കാരനുമായ റാഷിദ് ഫുട്ബോൾ ടൂർണ്ണമെന്റ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡണ്ടും സജീവ ജീവകാരുണ്യ പ്രവർത്തകനുമായിരുന്നു.