കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്കു പിന്നാലെ കാറുമായെത്തി ഫോണ്‍ നമ്പര്‍ ചോദിച്ചു; മഞ്ചേശ്വരത്ത് രണ്ടുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: റോഡില്‍ കൂടി നടന്നു പോവുകയായിരുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് പിന്നാലെ കാറുമായി എത്തി മൊബൈല്‍ ഫോണ്‍ നമ്പര്‍ ചോദിച്ച് ശല്യപ്പെടുത്തിയതായി പരാതി. മഞ്ചേശ്വരം പൊലീസ് രണ്ടുപേരെ അറസ്റ്റു ചെയ്തു.ഹൊസബെട്ടുവിലെ റാഫില്‍ (45), ഉദ്യാവാറിലെ ജലാലുദ്ദീന്‍ ഫൈസല്‍ (45) എന്നിവരെയാണ് ഇന്‍സ്‌പെക്ടര്‍ ഇ അനൂപ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം അറസ്റ്റു ചെയ്തത്. ശനിയാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം.

ബാലനടുക്കത്തെ ദൈനബി അന്തരിച്ചു

ബോവിക്കാനം: ബാലനടുക്കത്തെ കുഞ്ഞിമാഹിന്‍ കുട്ടി ഹാജിയുടെ ഭാര്യ ദൈനബി(74) അന്തരിച്ചു.പരേതരായ വളവില്‍ അബ്ദുല്‍ ഖാദറിന്റെയും ആസ്യമ്മയുടെയും മകളാണ്.മക്കള്‍: അഹമ്മദ്, അബ്ദുള്‍ റഹിമാന്‍(മുസ്ലിം ലീഗ് പഞ്ചായത്ത് കൗണ്‍സിലര്‍), അബ്ദുള്‍ ഖാദര്‍, ഉസ്മാന്‍, ആയിഷ. മരുമക്കള്‍: ഖദീജ, സഫ്രീന, മിസ്രിയ, ഹസീന, അബ്ബാസ് മേനങ്കോട്.സഹോദരങ്ങള്‍: ആയിഷ, പരേതരായ മുഹമ്മദ്, അബ്ദുല്ല. തിങ്കളാഴ്ച ഉച്ചയോടെ ബോവിക്കാനം ജുമാ മസ്ജിദില്‍ ഖബറടക്കും.

മൊബൈല്‍ ഫോണ്‍ ഷോപ്പില്‍ പട്ടാപ്പകല്‍ മോഷണം; ബെണ്ടിച്ചാല്‍ സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: പട്ടാപ്പകല്‍ മൊബൈല്‍ ഫോണ്‍ ഷോപ്പില്‍ നിന്നു 12,000 രൂപ വിലവരുന്ന ഫോണ്‍ അടിച്ചുമാറ്റിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. ചട്ടഞ്ചാല്‍, ബെണ്ടിച്ചാല്‍, കണിയാംകുണ്ട് ഹൗസിലെ സി എം അബ്ദുല്‍ ഖാദറി(39)നെയാണ് മേല്‍പ്പറമ്പ് പൊലീസ് ഇന്‍സ്‌പെക്ടര്‍ എ സന്തോഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം എസ് ഐ എ എന്‍ സുരേഷ് കുമാര്‍ അറസ്റ്റു ചെയ്തത്.ചട്ടഞ്ചാല്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന സെലക്ഷന്‍ വേള്‍ഡ് എന്ന ഷോപ്പില്‍ നിന്ന് ബുധനാഴ്ചയാണ് മൊബൈല്‍ ഫോണ്‍ മോഷണം പോയത്. കടയിലെ ജീവനക്കാരനായ കണിയാംകുണ്ടിലെ അബ്ദുല്‍ ഖാദറിന്റെ പരാതി …

ഉളിയത്തടുക്കയില്‍ ഉറങ്ങാന്‍ കിടന്ന യുവതി മരിച്ച നിലയില്‍

കാസര്‍കോട്: ഉറങ്ങാന്‍ കിടന്ന യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. മധൂര്‍, ഉളിയത്തടുക്ക, ജി കെ നഗര്‍, ഗുവത്തടുക്കയിലെ വിന്‍സന്റ് ക്രാസ്തയുടെ മകള്‍ സൗമ്യ ക്രാസ്ത (25)യാണ് മരിച്ചത്.തിങ്കളാഴ്ച രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് വിളിച്ചുവെങ്കിലും ഉണര്‍ന്നില്ല. ഉടന്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. മരണപ്പെട്ടുവെന്നാണ് ഡോക്ടര്‍ ബന്ധുക്കളെ അറിയിച്ചത്. തുടര്‍ന്ന് മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. മാതാവ്: ഫ്‌ളോറ ക്രാസ്ത. സഹോദരങ്ങള്‍: സീവന്‍ ക്രാസ്ത, അവിനാഷ് ക്രാസ്ത, രൂപ ക്രാസ്ത, കവിതാ ക്രാസ്ത.

ബദിയഡുക്ക എസ് ഐയും എ എസ് ഐയും പുള്ളിമുറി കളിക്കാനെത്തി; കളി മുറുകിയപ്പോള്‍ ചാടിവീണു, 1,03,820രൂപയുമായി 6പേര്‍ അറസ്റ്റില്‍

കാസര്‍കോട്: എന്‍മകജെ, കുഞ്ഞിപ്പാറയിലെ പുള്ളിമുറി കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ്. 1,03,820 രൂപയുമായി ആറുപേര്‍ അറസ്റ്റില്‍. അഡ്യനടുക്ക, ചവര്‍ക്കാട് ഹൗസിലെ കെ ഗിരീഷ് (36), സുരത്ക്കല്ല്, കാന, ഗണേഷ് ബീഡി ഫാക്ടറിക്കു സമീപത്തെ മുഹമ്മദ് ഹനീഫ (48), ദക്ഷിണ കന്നഡ, മഡിഗുഡ്ഡ ബല്ലാല്‍ ബാഗിലെ രാജ (53), വിട്‌ളയിലെ പ്രശാന്ത (34), എന്‍മകജെ, പള്ളക്കാനയിലെ അബ്ദുള്ള (55), മംഗ്‌ളൂരു, പുഞ്ചുമുഗറുവിലെ രാധാകൃഷ്ണന്‍ നായര്‍ (56) എന്നിവരെയാണ് ബദിയഡുക്ക എസ് ഐ ടി അഖില്‍, എ എസ് ഐ പ്രസാദ് …

നാമാന്തരം- അഥവാ പേരുമാറ്റല്‍ -സിദ്ധൗഷധം!

രോഗികളില്ലാത്ത സംസ്ഥാനം!നമ്മുടെ തൊട്ട് അയല്‍പക്കത്ത് -തമിഴ്നാട്. സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപനം.അപ്പോള്‍, സംസ്ഥാനത്തെ ആശുപത്രികള്‍? മെഡിക്കല്‍ കോളേജുകള്‍? ഡോക്ടര്‍മാരും നഴ്സുമാരും? എല്ലാവരും തൊഴില്‍ രഹിതരാകുമോ?അങ്ങനെയൊന്നും സംഭവിക്കുകയില്ല. എല്ലാം പഴയപടി ഉണ്ടാകും, പേര് മാറ്റം മാത്രം (പെരുമാറ്റമല്ല; പേരുമാറ്റം). രോഗികള്‍ എന്ന് പറയാന്‍ പാടില്ല; പകരം ചികിത്സാ ഗുണഭോക്താക്കള്‍ എന്ന് പറയണം. ചികിത്സാ ഗുണഭോക്താക്കള്‍ എന്ന്. അപ്പോള്‍ ഡോക്ടര്‍മാരെയും നഴ്സ്മാരെയും ചികിത്സാ ഗുണഭോക്താക്കള്‍ എന്ന് വിളിക്കേണ്ടിവരും.രോഗം ഇല്ലാതാകുന്നില്ല; രോഗം ബാധിച്ചവരെ ചികിത്സിക്കണം; രോഗശാന്തി ഉണ്ടാക്കണം. അത് ചെയ്യാനുള്ള അറിവും പ്രാപ്തിയുമുള്ളവര്‍ …

സാമൂഹ്യ ബോധം അഷ്‌റഫിനു പ്രസ്റ്റീജ് സെന്റര്‍ കൂട്ടായ്മയുടെ ആദരം

കാസര്‍കോട്: പ്രസ് ക്ലബ് ജംഗ്ഷന്‍ റോഡിന്റെ പണി നടക്കുമ്പോള്‍ കോണ്‍ക്രീറ്റിന് ആത്മാര്‍ത്ഥതയോടെ വെള്ളം തളിച്ച പ്രസ്റ്റീജ് സെന്റര്‍ വ്യാപാരി അഷ്‌റഫിനെ സെന്റര്‍ കൂട്ടായ്മ ആദരിച്ചു. പൗരബോധവും, നന്മയ്ക്കുള്ള പ്രയത്‌നവും കണക്കിലെടുത്താണിത്. ഇത്തരത്തില്‍ പരസഹായം ചെയ്യുന്നവര്‍ക്ക് അഷ്‌റഫ് പ്രചോദനമാകട്ടെ എന്ന് പ്രസ്റ്റീജ് സെന്റര്‍ കൂട്ടായ്മ ആശംസിച്ചു. പ്രദീപ് ഷോള്‍ അണിയിച്ചു. കെ മണികണ്ഠന്‍ , കൂട്ടായ്മ പ്രസിഡന്റ് നാസര്‍ എസ് എം , സെക്രട്ടറി സമീര്‍ ആമസോണിക് സ്, നൗഫല്‍കിഷോര്‍ സിംഗ്. രാജു, രമേശ് കല്‍പ്പക പ്രസംഗിച്ചു.

പിലിക്കോട് എരവിലെ സി.എം.സഫിയത്ത് ഹജ്ജുമ്മ അന്തരിച്ചു

ചെറുവത്തൂര്‍: പിലിക്കോട് എരവിലെ പരേതനായ ടി.കെ.കുഞ്ഞുമൊയ്തീന്‍ കുട്ടിയുടെ ഭാര്യ സി.എം.സഫിയത്ത് ഹജ്ജുമ്മ (93) അന്തരിച്ചു. മക്കള്‍: മുഹമ്മദ് അഷറഫ് ഹാജി, ഖദീജ ഹജ്ജുമ്മ, സുഹ്‌റ ഹജ്ജുമ്മ. മരുമക്കള്‍: വഹീദ (ആലക്കാട്), ഇബ്രാഹിം ഹാജി ( പടന്നക്കാട്), അസിനാര്‍ ഹാജി (ദുബൈ)സഹോദരങ്ങള്‍: പരേതരായ കുഞ്ഞലീമ, അബൂബക്കര്‍, സുലൈമാന്‍.

ജീവിതശൈലി രോഗങ്ങള്‍ പെരുകുന്നു; സംസ്ഥാനത്ത് മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രികള്‍ വളരുന്നു, ആതുര ശുശ്രൂഷാ രംഗം വ്യവസായ മേഖലയായി മാറുന്നു: ഡോ:സലാഹുദ്ദീന്‍

കാസര്‍കോട്: വ്യായാമക്കുറവ് ജീവിതശൈലി രോഗങ്ങളുടെ വര്‍ദ്ധനക്കിടയാവുകയും, സംസ്ഥാനം ചെറുതും വലുതുമായ മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രികളുടെ കുതിപ്പിന് വേഗത കൂട്ടുകയും ആതുര സേവന രംഗം വന്‍ വ്യവസായ മേഖലയായി മാറുന്നതും നാം കണ്ടുകൊണ്ടിരിക്കുകയാണെന്നും ഡോ.സലാഹുദ്ദീന്‍ പറഞ്ഞു. മൊഗ്രാല്‍ വ്യായാമ കൂട്ടായ്മയുടെ സ്ഥാപകനും ക്യാപ്റ്റനുമാണ് ഡോ. സലാഹുദ്ദീന്‍. മൊഗ്രാലില്‍ കാസര്‍കോട് മേഖലാ സംഗമം-2 ന്റെ ഒന്നാം വാര്‍ഷികാഘോഷത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എ.കെ.എം അഷ്‌റഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.ബസുകളിലും മറ്റും യാത്ര ചെയ്യുമ്പോള്‍ തെരുവോരങ്ങളില്‍ വ്യാപാരസ്ഥാപനങ്ങളുടെയും, ജ്വല്ലറികളുടെയും, സിനിമാ പരസ്യ ബോര്‍ഡുകളുമാണ് …

അമേരിക്കയിൽ ഡ്രൈവിംഗ് പഠിക്കുന്നതെങ്ങനെ?

(സി. വി. സാമുവൽ, ഡിട്രോയിറ്റ്, മിഷിഗൺ) ഹലോ, എന്റെ കുട്ടികളേ, നിങ്ങൾ ഒരിക്കൽ ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം ഇതാ:ഡ്രൈവിംഗ് പഠിക്കുന്നത് എങ്ങനെയായിരുന്നു? നിങ്ങൾ ഇത് വായിക്കുന്നത് ആസ്വദിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. 1971 നവംബർ 21-ന് ഞാൻ ആദ്യമായി അമേരിക്കയിൽ എത്തിയപ്പോൾ, എനിക്ക് ഇരുപത്തിയെട്ട് വയസ്സായിരുന്നു, പ്രതീക്ഷയും അനിശ്ചിതത്വവും നിറഞ്ഞതായിരുന്നു. എന്റെ ലക്ഷ്യസ്ഥാനംവിർജീനിയയിലെ ഷെനാൻഡോ വാലിയിലെ ഒരു ചെറിയ, സമാധാനപരമായ പട്ടണമായിരുന്നു, അവിടെഹാരിസൺബർഗിലെ ഈസ്റ്റേൺ മെനോണൈറ്റ് കോളേജിൽ വിദ്യാർത്ഥിയായി എനിക്ക് പ്രവേശനം ലഭിച്ചു. വായു വ്യത്യസ്തവും വൃത്തിയുള്ളതും കൂടുതൽ …

സ്വര്‍ണ്ണം: പവന് 91,120രൂപ

കൊച്ചി: സ്വര്‍ണ്ണവില വീണ്ടും കുതിക്കുന്നു. ഒരു പവന്‍ സ്വര്‍ണ്ണത്തിന് ശനിയാഴ്ച 91,120 രൂപയായി വില വര്‍ധിച്ചു. പവന് 400 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 11,390 രൂപയാണ്.സെപ്തംബറില്‍ മാത്രം സ്വര്‍ണ്ണത്തിനു പവന് 11,840 രൂപ കൂടിയിരുന്നു. സെപ്തംബര്‍ ആദ്യം 77,640രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില. സെപ്തംബര്‍ അവസാനം അതു 86,760 രൂപയായി. ഒക്ടോബര്‍ ഒന്നിനു 87,000 രൂപയായ ഒരു പവന്‍ സ്വര്‍ണ്ണത്തിന് ഇന്ന് 91,120 രൂപ വിലയായിട്ടുണ്ട്.

എലിപ്പനി: 15 വയസ്സുകാരന്‍ മരിച്ചു

കോട്ടയം: എലിപ്പനി ബാധിച്ചു പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. കോട്ടയം എസ്.എച്ച് മൗണ്ടിലെ ശ്യാം സി ജോസഫിന്റെ മകന്‍ ലെനന്‍ (15) ആണ് മരിച്ചത്. അസുഖബാധയെത്തുടര്‍ന്നു കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെയാണ് മരിച്ചത്.

മൂന്നു മക്കളുടെ മാതാവായ ഭാര്യ ഒളിച്ചോടി; ഭര്‍ത്താവ് മൂന്നു മക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തി

ചെന്നൈ: മൂന്നു മക്കളുടെ മാതാവായ ഭാര്യ മറ്റൊരാള്‍ക്കൊപ്പം പോയതിനു പ്രതികാരമായി ഭര്‍ത്താവ് മൂന്നു മക്കളെയും കഴുത്തറുത്തു കൊലപ്പെടുത്തി.തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ പട്ടുക്കോട്ടൈ താലൂക്കിലെ ഗോപാലസമുദ്രത്തെ വിനോദ് കുമാറാണ് 12വും എട്ടും വയസ്സുള്ള പെണ്‍മക്കളെയും അഞ്ചുവയസ്സുകാരനായ മകനെയും നിഷ്ഠൂരമായി കൊലപ്പെടുത്തിയത്. വെള്ളിയാഴ്ചയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. മക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് വിനോദ് കുമാര്‍ (38) പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഹോട്ടല്‍ ജീവനക്കാരനായ വിനോദ് കുമാറിന്റെ ഭാര്യ നിത്യ സോഷ്യല്‍ മീഡിയയിലൂടെ മറ്റൊരാളുമായി സൗഹൃദത്തിലാവുകയും ആറുമാസം മുമ്പു മക്കളെ ഉപേക്ഷിച്ച് …

ട്രംപ് ചൈനക്കെതിരെയും വ്യാപാര യുദ്ധത്തിലേക്ക്; ചൈനക്ക് 100 ശതമാനം തീരുവ

വാഷിംഗ്ടണ്‍: ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കു നിലവിലുള്ള താരിഫിനു പുറമെ നൂറുശതമാനം തീരുവ ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രസ്താവിച്ചു. താരിഫ് നവംബര്‍ ഒന്നിനു നിലവില്‍ വരും. എല്ലാ നിര്‍ണ്ണായക സോഫ്ട് വെയറുകളിലും കയറ്റുമതി നിയന്ത്രണങ്ങള്‍ അന്നു മുതല്‍ ഏര്‍പ്പെടുത്തും-ട്രംപ് പറഞ്ഞു.

ശബരിമല വിഴുങ്ങല്‍; ഷാഫി പറമ്പിലിനെതിരെ മര്‍ദ്ദനം: കേരളം ജനരോഷത്തിലേക്ക്

തിരുവനന്തപുരം: ശബരിമലയിലെ അമ്പലം വിഴുങ്ങലിനെതിരെയും കോണ്‍ഗ്രസ് എം പി ഷാഫി പറമ്പലിനെതിരെയുണ്ടായ പൊലീസ് അക്രമത്തിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം രൂക്ഷമായി.ശബരിമലയില്‍ നിന്നു സ്വര്‍ണ്ണം കട്ടവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പേരാമ്പ്രയില്‍ ഇന്നലെ രാത്രി നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രകടനത്തിനെതിരെയുണ്ടായ പൊലീസ് ഇടപെടലിലാണ് ഷാഫിയുടെ മുഖത്ത് ലാത്തിയടിയേറ്റത്. മൂക്കിനു സാരമായി പരിക്കേറ്റ ഷാഫി ചികിത്സയിലാണ്.സംഭവങ്ങളില്‍ പ്രതിഷേധിച്ചു കോഴിക്കോട്ട് ഐ ജി ഓഫീസിലേക്കും കാഞ്ഞങ്ങാട് ഡിവൈ എസ് പി ഓഫീസിലേക്കും മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ …

കര്‍ണ്ണാടകയില്‍ ഇ.കെ സമസ്ത പിളര്‍പ്പിലേക്ക്

മംഗ്‌ളൂരു: കര്‍ണ്ണാടകയില്‍ ഇ.കെ സമസ്ത പിളര്‍പ്പിലേക്ക്. സമസ്തയിലെ ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള ഭിന്നത എട്ടിനു മംഗലാപുരത്തെ ഒരു ഓഡിറ്റോറിയത്തില്‍ നടന്ന സുന്നി മഹല്ല് ഫെഡറേഷന്‍ യോഗത്തില്‍ മറനീക്കി പുറത്തുവന്നു.ഇ.കെ സമസ്തയിലെ പാണക്കാട് അനുഭാവികളും വിമതവിഭാഗവും തമ്മിലാണ് വാക്കേറ്റവും ബഹളവുമുണ്ടായതെന്നു പറയുന്നു. ബഹളത്തെത്തുടര്‍ന്നു യോഗം അലങ്കോലപ്പെട്ടുവെങ്കിലും വിമത വിഭാഗം യോഗസ്ഥലത്തു നിന്നു പിന്തിരിഞ്ഞ ശേഷം സുന്നി മഹല്‍ ഫെഡറേഷന്‍ ദക്ഷിണ കര്‍ണ്ണാടക പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്താന്‍ യോഗം തീരുമാനിച്ചു.കര്‍ണ്ണാടകയിലെ നിരവധി പള്ളി മഹല്ലുകള്‍ക്കും ജമാഅത്തുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മദ്രസകള്‍ക്കും നേതൃത്വം …

മധൂര്‍ പഞ്ചായത്ത് കേരളോത്സവം ഒഴിവാക്കി: യൂത്ത് ലീഗ് പ്രതിഷേധത്തില്‍; സ്റ്റേഡിയം സംരക്ഷിക്കണമെന്നും ആവശ്യം

മധൂര്‍ : കേരളോത്സവം ഒഴിവാക്കിയ മധൂര്‍ പഞ്ചായത്ത് നിലപാടില്‍ യൂത്ത് ലീഗ് പ്രതിഷേധിച്ചു. യുവാക്കളുടെ സര്‍ഗ്ഗവാസന പരിപോഷിപ്പിക്കാനുള്ള അവസരം ഭരണ സമിതി പഞ്ചായത്തിലെ യുവാക്കള്‍ക്കു നിഷേധിച്ചു.പഞ്ചായത്ത് സ്റ്റേഡിയം സംരക്ഷിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.പഞ്ചായത്ത് ഓഫീസിന് മുന്നില്‍ യുവാക്കള്‍ ഫുട്ബോള്‍ കളിച്ചു കൊണ്ടാണ് പ്രതിഷേധിച്ചത്. കഴിഞ്ഞ വര്‍ഷം കേരളോത്സവ മത്സരഫലങ്ങള്‍ അട്ടിമറിച്ചത് തര്‍ക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും വഴിവെച്ചിരുന്നുവെന്നു യൂത്ത്‌ലീഗ് ആരോപിച്ചു.ഈ വര്‍ഷം ഉത്സവം നടത്തിയാല്‍ അതിന്റെ തുടര്‍ച്ചയുണ്ടാകുമെന്നും, അത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നും ഭയന്നാണ് ഭരണസമിതി കേരളോത്സവം വേണ്ടന്ന് വച്ചതെന്നു …

മഡ്ക: 2,44,800 രൂപയുമായി മൂന്നു പേര്‍ അറസ്റ്റില്‍

കുമ്പള: മഡ്ക കളിക്കുകയായിരുന്ന മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. പിടിയിലായവരില്‍ നിന്നു 2,44,800 രൂപ പൊലീസ് പിടിച്ചെടുത്തു. ദേവി നഗറിലെ വിഘ്‌നേഷ് (26), ശാന്തിപ്പള്ളയിലെ ശരണ്‍കുമാര്‍ (39), സൂരംബയലിലെ പ്രവീണ്‍ കുമാര്‍ (30) എന്നിവരെയാണ് എസ് ഐ മാരായ ശ്രീജേഷ്, അനന്തകൃഷ്ണന്‍, പൊലീസുകാരായ അനൂപ്, പ്രജീഷ് എന്നിവരുടെ നേതൃത്വത്തില്‍ ശാന്തിപ്പള്ളയില്‍ നിന്നു പിടികൂടിയതെന്നു പൊലീസ് പറഞ്ഞു. ഇവര്‍ക്കെതിരെ ലോട്ടറി ആക്ട് പ്രകാരം കേസെടുത്തു.