മടിക്കൈയില്‍ വനിതാ പഞ്ചായത്ത് മെമ്പര്‍ക്കു വധ ഭീഷണി

കാസര്‍കോട്: മടിക്കൈ പഞ്ചായത്ത് പതിനാലാംവാര്‍ഡ് മെമ്പര്‍ക്കു വധ ഭീഷണി. നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കീക്കാംകോട് വാര്‍ഡ് മെമ്പര്‍ വി സുഹ്‌റ (35)യുടെ പരാതി പ്രകാരം മടിക്കൈ കണ്ടംക്കുട്ടിച്ചാലില്‍ താമസക്കാരനും ഉപ്പിലക്കൈ, ഗുരുവനം, ചാമക്കുഴി ഹൗസില്‍ സ്വദേശിയുമായ വി സജിത്ത് കുമാറി(45)നെതിരെയാണ് നീലേശ്വരം പൊലീസ് വധഭീഷണി മുഴക്കിയതിനും അശ്ലീല ഭാഷയില്‍ ചീത്തവിളിച്ചതിനും കേസെടുത്തത്.ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നേകാല്‍ മണിയോടെയാണ് കേസിനാസ്പദമായ സംഭവം. സ്ഥലത്തെ ഒരു കോഴി ഫാമുമായി ബന്ധപ്പെട്ടവിഷയത്തില്‍ സുഹ്‌റ ഇടപ്പെട്ട വിരോധമാണ് ഭീഷണിക്ക് കാരണമെന്നു നീലേശ്വരം …

ജോലിക്കുപോയ യുവതിയെ കാണാതായി; കാസര്‍കോട് പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: ജോലിക്കുപോയ ഭാര്യയെ കാണാനില്ലെന്ന ഭര്‍ത്താവിന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മധൂര്‍, ഹിദായത്ത് നഗര്‍ സ്വദേശിയും നെല്ലിക്കുന്ന് ചീരുംബാ ക്ഷേത്രത്തിനു സമീപത്തെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ വിനോദിന്റെ ഭാര്യ സൗമ്യ (25)യെ ആണ് കാണാതായത്.തിങ്കളാഴ്ച രാവിലെ 8.15 മണിക്കാണ് സൗമ്യ ജോലിക്കായി വീട്ടില്‍ നിന്നു ഇറങ്ങിയതെന്നും പിന്നീട് തിരിച്ചെത്തിയില്ലെന്നും ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.

ചായ്യോത്തെ ചിറക്കര ബാലകൃഷ്ണന്‍ നായര്‍ അന്തരിച്ചു

കാസര്‍കോട്: നീലേശ്വരം, ചായ്യോത്ത്, നരിമാളത്തെ ചിറക്കര വീട്ടില്‍ ബാലകൃഷ്ണന്‍ നായര്‍ (70) അന്തരിച്ചു. ഭാര്യ: മടിയന്‍ വീട്ടില്‍ ഓമന. മക്കള്‍: പ്രേംകുമാര്‍ (സീനിയര്‍ ക്ലാര്‍ക്ക്, ജില്ലാ പൊലീസ് ഓഫീസ് കാസര്‍കോട്), ജിഷ, ശ്രീവിദ്യ. മരുമക്കള്‍: ശ്രീനിവാസന്‍(ദുബായ്), ശ്രീജ(സീനിയര്‍ ക്ലാര്‍ക്ക് കെ എ പി ബറ്റാലിയന്‍ മാങ്ങാട്ട്പറമ്പ), പരേതനായ വിനോദ് (ബി എസ് എന്‍ എല്‍). സഹോദരങ്ങള്‍: മാധവി, ശാരദ, രാഘവന്‍ നായര്‍, സുലോചന, പരേതനായ നാരായണന്‍ നായര്‍.

ഗള്‍ഫ് വ്യവസായിയും മലയാളിയുമായ 53കാരനു രണ്ടാം കെട്ടിനു മോഹം; ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ

പുത്തൂര്‍: രണ്ടാം വിവാഹമെന്ന മോഹവുമായി വധുവിനെ അന്വേഷിച്ചു എത്തിയ മലയാളിയും സൗദി അറേബ്യയിലെ വ്യവസായിയുമായ 53 കാരനെ ഹണിട്രാപ്പില്‍ കുടുക്കി 45 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. മുഹമ്മദ് അഷ്റഫ് എന്നയാളുടെ പരാതി പ്രകാരം വിട്ല പൊലീസ് ഏഴുപേര്‍ക്കെതിരെ കേസെടുത്തു. കടമ്പു ബഷീര്‍, സഫിയ, ഷറഫുദ്ദീന്‍ തുടങ്ങിയവര്‍ക്കെതിരെയാണ് കേസ്.2024 സെപ്തംബര്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. മംഗ്ളൂരു സ്വദേശിനിയായ പെണ്‍കുട്ടിയെ രണ്ടാം വിവാഹം കഴിക്കാനാണ് മുഹമ്മദ് അഷ്റഫ് എത്തിയത്. ഈ സമയത്ത് കടമ്പു ബഷീര്‍ തന്റെ ബന്ധുവായ ഒരു …

ബി ജെ പി ഓഫീസിനു കെട്ടിടം വാടകയ്ക്ക് നല്‍കിയ വിരോധം; സ്ത്രീയുടെ വീടിനു നേരെ ബോംബേറ്, സംഭവം ഓഫീസ് ഉദ്ഘാടനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ്

കണ്ണൂര്‍: ബി ജെ പി ഓഫീസിനു കെട്ടിടം വാടകയ്ക്ക് നല്‍കിയ വിരോധത്തിലാണെന്നു പറയുന്നു, കെട്ടിട ഉടമയായ സ്ത്രീയുടെ വീടിനു നേരെ ബോംബേറ്. പെരളശ്ശേരി, പള്ള്യത്തെ ശ്യാമളയുടെ വീടിനു നേരെ തിങ്കളാഴ്ച രാത്രി 10.30മണിയോടെയാണ് ബോംബേറ് ഉണ്ടായത്. ബൈക്കില്‍ എത്തിയ സംഘമാണ് ബോംബറിഞ്ഞത്.വീടിന്റെ കൈവരിയില്‍ തട്ടി ഉഗ്രശബ്ദത്തോടെയാണ് ബോംബ് പൊട്ടിത്തെറിച്ചത്.ശ്യാമളയുടെ ഉടമസ്ഥതയില്‍ പെരളശ്ശേരി അമ്പലം റോഡിലുള്ള കെട്ടിടത്തില്‍ ബുധനാഴ്ച ബി ജെ പി ഓഫീസ് ഉദ്ഘാടനം ചെയ്യാനിരിക്കവെയാണ് ബോംബേറുണ്ടായത്.ചക്കരക്കല്ല് പൊലീസ് ഇന്‍സ്‌പെക്ടര്‍ എം പി ഷാജിയുടെ നേതൃത്വത്തില്‍ വന്‍ …

ജില്ലാ കലക്ടറും എ എസ് പിയും ഇടപെട്ടു; കുമ്പളയെ മണിക്കൂറുകള്‍ക്കകം ഇരുട്ടില്‍ നിന്നു കരകയറ്റി, ഇരുവര്‍ക്കും ബിഗ് സല്യൂട്ടുമായി നാട്ടുകാര്‍

കാസര്‍കോട്: ജില്ലാകലക്ടര്‍ കെ ഇമ്പശേഖറും എ എസ് പി എം നന്ദഗോപനും ഇടപെട്ടതിനെ തുടര്‍ന്ന് കുമ്പള കെ എസ് ഇ ബി സെക്ഷന്‍ പരിധിയില്‍ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു. ഞായറാഴ്ച രാത്രി ഏഴരമണിയോടെയാണ് വൈദ്യുതി വിതരണം നിലച്ചത്. തിങ്കളാഴ്ച രാത്രിയായിട്ടും വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഉപഭോക്താക്കള്‍ വൈദ്യുതി ഓഫീസില്‍ ബന്ധപ്പെട്ടപ്പോള്‍ തകരാര്‍ പരിഹരിക്കാനുള്ള ശ്രമം തുടരുകയാണെന്ന മറുപടിയാണ് ലഭിച്ചത്. ഒരു രാവും പകലും വൈദ്യുതി ഇല്ലാത്തതിനെ തുടര്‍ന്ന് കുടിവെള്ളം പോലും ഇല്ലാത്ത സ്ഥിതിയിലായ നാട്ടുകാര്‍ രാത്രി …

ഇച്ചിലങ്കോട്ടു നിന്നു കാണാതായ വയോധികന്‍ തിരിച്ചെത്തി

കാസര്‍കോട്: ബന്തിയോട്, ഇച്ചിലങ്കോട്, നിന്നു കാണാതായ വയോധികന്‍ നാടകീയമായി തിരിച്ചെത്തി. മേലെ മനയില്‍ സ്വദേശിയായ 80കാരനെയാണ് ചൊവ്വാഴ്ച രാവിലെ ചെങ്കല്‍ എന്ന സ്ഥലത്തെ ഒരു വീടിന്റെ സിറ്റൗട്ടില്‍ കണ്ടെത്തിയത്.ഞായറാഴ്ച വൈകുന്നേരം മുതല്‍ക്കാണ് ഇദ്ദേഹത്തെ കാണാതായത്. തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും വ്യാപകമായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് തിങ്കളാഴ്ച വൈകുന്നേരം മകള്‍ കുമ്പള പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ് വയോധികന്‍ നാടകീയമായി തിരിച്ചെത്തിയത്.

കുമ്പള ടൗണിലെ ട്രാഫിക് പരിഷ്‌കരണം; അശാസ്ത്രീയമെന്നാരോപണം

കുമ്പള: ടൗണിലെ ട്രാഫിക് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ രീതി അശാസ്ത്രീയമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കുമ്പള യൂണിറ്റ് പ്രസിഡണ്ട് രാജേഷ് മനയത്ത് ആരോപിച്ചു. പരീക്ഷണ അടിസ്ഥാനത്തില്‍ നടപ്പിലാക്കിയ പരിഷ്‌കാരം ബസ് യാത്രക്കാര്‍ക്ക് വളരെ അധികം പ്രയാസം ഉണ്ടാകുന്നു. കുമ്പള യുടെ മിനി സിവില്‍ സ്റ്റേഷനെന്ന് അറിയപ്പെടുന്ന പൊലീസ് സ്റ്റേഷന്‍ റോഡിലേക്ക് എത്തിപ്പെടാന്‍ ദീര്‍ഘദൂരം കാല്‍ നടയാത്ര നടത്തണം. ശ്രീകാണിപുര ഗോപാല കൃഷ്ണ ക്ഷേത്രം, പഞ്ചായത്തു ഓഫീസ്, പൊലീസ് സ്റ്റേഷന്‍, വിവിധ ഓഫീസുകള്‍, മല്‍സ്യ ഇറച്ചി മര്‍ക്കറ്റുകളും …

ചെമ്മനാട് പഞ്ചായത്ത് പുതിയ ഓഫീസ് സമുച്ചയം ഉദ്ഘാടനം ചെയ്തു; ചടങ്ങില്‍ ഇടതുപക്ഷവും ബിജെപിയും പങ്കെടുത്തില്ല

കാസര്‍കോട്: ചെമ്മനാട് പഞ്ചായത്ത് പുതിയ ഓഫീസ് സമുച്ചയ ഉദ്ഘാടന പരിപാടിയില്‍ നിന്ന് ഇടതുപക്ഷവും ബിജെപിയും വിട്ടു നിന്നു. മുന്‍മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയെ ആണ് ഉദ്ഘാടനത്തിനായി നിശ്ചയിച്ചിരുന്നത്. അത് പ്രോട്ടോകോള്‍ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എല്‍ഡിഎഫ് പരിപാടിയില്‍ നിന്ന് വിട്ടുനിന്നത്. സിഎച്ച് കുഞ്ഞമ്പു എംഎല്‍എ, ഇ ചന്ദ്രശേഖരന്‍ എംഎല്‍എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, ജില്ലാപഞ്ചായത്തംഗം ഷാനവാസ് പാദൂര്‍, ബിജെപി ജില്ലാജനറല്‍ സെക്രട്ടറി എന്‍ ബാബുരാജ് തുടങ്ങിയവരുംപഞ്ചായത്തിലെ പ്രതിപക്ഷ, ബിജെപി അംഗങ്ങളും ചടങ്ങ് ബഹിഷ്‌ക്കരിച്ചു. അതേസമയം ഉദ്ഘാടനത്തിന് പി …

മകളെ വീട്ടില്‍ നിന്നു അടിച്ചിറക്കിയ ശേഷം പുസ്തകങ്ങള്‍ക്ക് തീയിട്ടു;ഒളിവില്‍ പോകുന്നതിനിടയില്‍ യുവാവ് അറസ്റ്റില്‍

പയ്യന്നൂര്‍: മകളെ വീട്ടില്‍ നിന്ന് അടിച്ചിറക്കി പുസ്തകങ്ങളും വാച്ചും ഉള്‍പ്പെടെ സാധനങ്ങള്‍ തീയിട്ട് നശിപ്പിച്ച യുവാവ് അറസ്റ്റില്‍. ചെറുപുഴ കുണ്ടങ്കട സ്വദേശി ജയ്മോനെ (41) ആണ് ചെറുപുഴ പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.പി. വിനീഷും സംഘവും അറസ്റ്റു ചെയ്തത്.ചിറ്റാരിക്കാല്‍, പെരിങ്ങോം, ചെറുപുഴ പൊലീസ് സ്റ്റേഷനുകളിലായി ആറോളം കേസുകളില്‍ പ്രതിയായിരുന്നു ജയ്മോന്‍. സ്ത്രീകളെ ഉപദ്രവിക്കല്‍, ഭാര്യയെ ഉപദ്രവിക്കല്‍, അടിപിടി എന്നിവയുള്‍പ്പെടെയുള്ള കേസുകളിലാണ് പ്രതിയായിരുന്നത്. നേരത്തെ ഗുണ്ട ആക്ട് പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.കഴിഞ്ഞ ദിവസമാണ് വീട്ടിലുണ്ടായിരുന്ന മകളെ അടിച്ച് വീടിന് പുറത്താക്കുകയും …

കസ്തൂര്‍ബാ ഗാന്ധി സ്ത്രീ ശക്തിയുടെ പ്രതീകം: പി കെ ഫൈസല്‍

വിദ്യാനഗര്‍: നിശ്ചയദാര്‍ഢ്യത്തിന്റെയും ധീരതയുടെയും പ്രതീകമായ കസ്തൂര്‍ബാ ഗാന്ധിഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ വനിതാ മുന്നേറ്റത്തിന് നേതൃത്വം നല്‍കിയ മഹതിയാണെന്ന് ഡി.സി.സി.പ്രസിഡണ്ട് പി.കെ. ഫൈസല്‍ അഭിപ്രായപ്പെട്ടു. കസ്തൂര്‍ബാ ഗാന്ധി ദര്‍ശന്‍ വേദി സംസ്ഥാനകമ്മിററിയുടെ നേതൃത്വത്തില്‍ ജില്ലാ കോണ്‍ഗ്രസ്സ് ഓഫീസുകളില്‍ കസ്തൂര്‍ബാ ഗാന്ധിയുടെ ഫോട്ടോ അനാഛാദനം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം കാസര്‍കോട് ഡി.സി.സി. ഓഫീസില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാന അദ്ധ്യക്ഷ ഡോ.പി.വി.പുഷ്പജ ആധ്യക്ഷ്യം വഹിച്ചു.ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ എം.സി. പ്രഭാകരന്‍, പി.വി സുരേഷ്, ഗാന്ധി ദര്‍ശന്‍ വേദി ജില്ലാ ചെയര്‍മാന്‍ രാഘവന്‍കുളങ്ങര, …

സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ ടൂര്‍ണമെന്റ് കമ്മിറ്റി രൂപീകരിച്ചു

ബേക്കല്‍: നിലവിലുള്ള സംസ്ഥാന സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷനിലെ പിളര്‍പ്പിന് ശേഷം സംസ്ഥാന തലത്തില്‍ ചെറൂട്ടി മുഹമ്മദ്, എ.എം ഹബീബുള്ള സലാഹുദ്ദീന്‍ മമ്പാട്, റോയല്‍ മുസ്തഫ, ശാഹുല്‍ ഹമീദ് കൊണ്ടോട്ടി, യൂസുഫ് കാളികാവ് എന്നിവരുടെ നേതൃത്വത്തില്‍ പുതുതായി രൂപീകരിച്ച ഫുട്ബോള്‍ അസോസിയേഷന്‍ ടൂര്‍ണ്ണമെന്റ് കമ്മിറ്റിയുടെ ജില്ലാ ഘടകം നിലവില്‍ വന്നുമാണിക്കോത്ത് ചേര്‍ന്ന യോഗം സംസ്ഥാന ചെയര്‍മാന്‍ ചെറൂട്ടി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എസ്.എഫ്.എ മുന്‍ ജില്ലാ ട്രഷറര്‍ സൈനുദ്ധീന്‍ പടന്ന, അധ്യക്ഷത വഹിച്ചു. ജില്ലാ ടൂര്‍ണമെന്റ് കമ്മിറ്റി പ്രസിഡണ്ടായി …

ദേശീയ സ്‌കൂള്‍ ഫുട്‌ബോള്‍ കിരീടം; കേരള ടീം ഉപനായകന്‍ എ.ബി മുഹമ്മദ് ഷിഫാസിനു കാസര്‍കോട്ട് ഉജ്ജ്വല വരവേല്‍പ്

കാസര്‍കോട്: ശ്രീനഗറില്‍ നടന്ന ദേശീയ സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ കിരീടം നേടിയ കേരള ടീം ഉപനായകന്‍ ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥി പൊവ്വലിലെ എ.ബി മുഹമ്മദ് ഷിഫാസിനു കാസര്‍കോട്ട് ഉജ്ജ്വല സ്വീകരണം. തിങ്കളാഴ്ച രാവിലെ കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനില്‍ എത്തിയ ഷിഫാസിനെ ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മാനേജര്‍ സി.ടി അഹമ്മദലി പ്രിന്‍സിപ്പാള്‍ ഡോ. സുകുമാരന്‍ നായര്‍, ഹെഡ്മാസ്റ്റര്‍ കെ. വിജയന്‍, പി.ടി.എ പ്രസിഡണ്ട് കെ.ടി നിയാസ്, സി.എച്ച് റഫീഖ്, സാജു സിഎച്ച് എന്നിവരുടെ നേതൃത്വത്തിലാണ് …

പാചക വാതകം ചോർന്ന്‌ പൊള്ളലേറ്റ യുവാവ് മരിച്ചു

കണ്ണൂർ:വാടക വീട്ടില്‍ പാചകവാതകം ചോര്‍ന്ന് പൊള്ളലേറ്റ ഒഡീഷ സ്വദേശി മരിച്ചു. സുഭാഷ് ബഹ്‌റ (53) ആണ് മരിച്ചത്.വെള്ളിയാഴ്ച രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. പുതിയങ്ങാടിയില്‍ മറുനാടന്‍ തൊഴിലാളികള്‍ താമസിക്കുന്ന വാടകവീട്ടിലാണ് പാചകവാതകം ചോര്‍ന്ന് ഒഡീഷ സ്വദേശികളായ നാലുപേര്‍ക്ക് പൊള്ളലേറ്റത്. വ്യാഴാഴ്ച രാത്രി ഭക്ഷണം കഴിച്ച് കിടന്ന ഇവര്‍ രാത്രി ഗ്യാസ് സ്റ്റൗവിന്റെ നോബ് പൂര്‍ണമായും അടക്കാത്തതിനെത്തുടര്‍ന്നാണ് വാതകം ചോർന്നത്. രാവിലെ ലൈറ്റര്‍ കത്തിച്ചപ്പോഴാണ് തീപടർന്നത്. പരിയാരം മെഡി. കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് സുഭാഷ് ബഹ്‌റ തിങ്കളാഴ്ച രാവിലെ …

പ്രമുഖ തെയ്യം കലാകാരന്‍ അശ്വന്ത് വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍; വിടവാങ്ങിയത് കണ്ടനാര്‍ കേളന്‍, കതിവനൂര്‍ വീരന്‍ തുടങ്ങിയ തെയ്യകോലങ്ങള്‍ കെട്ടിയാടി ശ്രദ്ധേയനായ കലാകാരന്‍

കണ്ണൂര്‍: പ്രമുഖ യുവ തെയ്യം കലാകാരനെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പറശ്ശിനിക്കടവ്, നാണിശ്ശേരി, കോള്‍തുരുത്തി കുടുക്കവളപ്പില്‍ ഹൗസില്‍ സൂരജിന്റെ മകന്‍ പി കെ അശ്വന്ത് (25)ആണ് ജീവനൊടുക്കിയത്. കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പൊടിക്കുണ്ടിലെ വാടക വീട്ടിലെ ഫാനില്‍ തൂങ്ങിയ നിലയിലാണ് ഞായറാഴ്ച രാത്രി മൃതദേഹം കണ്ടെത്തിയത്. ആറുമാസം മുമ്പാണ് സഹോദരന്‍ അദ്വൈതിനൊപ്പം പൊടിക്കുണ്ടിലെ വാടക വീട്ടില്‍ അശ്വന്ത് താമസം ആരംഭിച്ചത്.ജിഷയാണ് മാതാവ്. മാനസിക വിഷമമായിരിക്കും ആത്മഹത്യയ്ക്കു കാരണമായതെന്നു സംശയിക്കുന്നു. വീണ്ടുമൊരു …

കനത്ത കാറ്റും ഇടിമിന്നലും; ആരിക്കാടി കടവത്ത് വീടിനു മുകളിലേയ്ക്ക് തെങ്ങ് കടപുഴകി വീണു, മൊഗ്രാല്‍ പുത്തൂരില്‍ ഇലക്ട്രിക് ഉപകരണങ്ങള്‍ കത്തി നശിച്ചു

കാസര്‍കോട്: ഞായറാഴ്ച രാത്രി ഉണ്ടായ കനത്ത കാറ്റിലും ഇടിമിന്നലിലും വിവിധ പ്രദേശങ്ങളില്‍ കനത്ത നാശം. ശക്തമായ കാറ്റില്‍ കുമ്പള ആരിക്കാടി കടവത്തെ കാത്തിമിന്റെ വീട്ടിനു മുകളിലേയ്ക്ക് തെങ്ങു കടപുഴകി വീണു. വീട് ഭാഗികമായി തകര്‍ന്നു. വീട്ടിനകത്തു ഉണ്ടായിരുന്നവര്‍ പുറത്തേയ്ക്ക് ഇറങ്ങിയോടിയതിനാല്‍ ആള്‍ അപകടം ഉണ്ടായില്ല. രാത്രി 9.30മണിയോടെയാണ് സംഭവം.ബംബ്രാണ, ചോക്കിരിഗല്ലിയില്‍ തെങ്ങ് വൈദ്യുതി ലൈനിലേയ്ക്ക് കടപുഴകി വീണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. മൊഗ്രാല്‍ പുത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് മുന്‍പ്രസിഡണ്ട് പരേതനായ നാം ഹനീഫിന്റെ വീട്ടിലെ ഗൃഹോപകരണങ്ങളും വയറിംഗും …

എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ പച്ചക്കൊടി വീശി; കാസര്‍കോട്- മംഗ്‌ളൂരു റൂട്ടില്‍ കെ എസ് ആര്‍ ടി സിയുടെ പുത്തന്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ സര്‍വ്വീസ് തുടങ്ങി, എട്ട് സ്റ്റോപ്പുകള്‍ മാത്രം

കാസര്‍കോട്: കാസര്‍കോട്- മംഗ്‌ളൂരുവില്‍ കെ എസ് ആര്‍ ടി സിയുടെ രണ്ടു പുത്തന്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ സര്‍വ്വീസ് തുടങ്ങി. കാസര്‍കോട് ഡിപ്പോയില്‍ നടന്ന ചടങ്ങില്‍ പച്ചക്കൊടി വീശി കൊണ്ട് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ സര്‍വ്വീസ് ഉദ്ഘാടനം ചെയ്തു. എ ടി ഒ പ്രിയേഷ് കുമാര്‍, ജനറല്‍ കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടര്‍ സജിത്ത്, പാടി മോഹനന്‍, എം കെ സജിത്ത്, നന്ദകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കുമ്പള, ബന്തിയോട്, കൈക്കമ്പ, ഉപ്പള, ഹൊസങ്കടി, മഞ്ചേശ്വരം, തലപ്പാടി, …

കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്കു പിന്നാലെ കാറുമായെത്തി ഫോണ്‍ നമ്പര്‍ ചോദിച്ചു; മഞ്ചേശ്വരത്ത് രണ്ടുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: റോഡില്‍ കൂടി നടന്നു പോവുകയായിരുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് പിന്നാലെ കാറുമായി എത്തി മൊബൈല്‍ ഫോണ്‍ നമ്പര്‍ ചോദിച്ച് ശല്യപ്പെടുത്തിയതായി പരാതി. മഞ്ചേശ്വരം പൊലീസ് രണ്ടുപേരെ അറസ്റ്റു ചെയ്തു.ഹൊസബെട്ടുവിലെ റാഫില്‍ (45), ഉദ്യാവാറിലെ ജലാലുദ്ദീന്‍ ഫൈസല്‍ (45) എന്നിവരെയാണ് ഇന്‍സ്‌പെക്ടര്‍ ഇ അനൂപ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം അറസ്റ്റു ചെയ്തത്. ശനിയാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം.